1 GBP = 102.00 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: സദ്യ കഴിക്കുന്നതില്‍ ബഹുമിടുക്കരാണ് മലയാളികള്‍. തൂശനിലയില്‍ പലവട്ടം ഊണും കറികളും കഴിച്ചു പായസം പലതരത്തിലുള്ളവ രുചിച്ചാലും പാലട വന്നാല്‍ ലേശം പോന്നോട്ടെ എന്നതാണ് മലയാളി ശീലം. ഏറെക്കുറെ ഇതിനു സമാനമാണ് ഇത്തവണ അവാര്‍ഡ് നൈറ്റ്. പാട്ടു പാടാനും തമാശ പറഞ്ഞു പൊട്ടിചിരിപ്പിക്കാനും ചാനല്‍ താരങ്ങള്‍. രുചിയേറിയ സദ്യ കഴിക്കുമ്പോള്‍ ഒന്നിനൊന്നു മെച്ചം എന്ന് പറഞ്ഞു തൊട്ടു കൂട്ടുമ്പോലെ ഒന്നിനൊന്നു മെച്ചമായ 17 നൃത്ത സംഘങ്ങള്‍. ആറു മണിക്കൂറില്‍ കാഴ്ചയുടെ പുതു രസങ്ങള്‍ സമ്മാനിച്ച് ഇടതടവില്ലാതെ പരിപാടിക

Full story

British Malayali

കവന്‍ട്രി: ലണ്ടന്‍ ഒളിമ്പിക്സ് നടന്നപ്പോള്‍ ലോകം മുഴുവന്‍ ആദരവോടെ കണ്ട കാഴ്ചകളാണ് മേരി പോപ്പിന്‍സും എന്‍ എച്ച് എസിന്റെ വളര്‍ച്ചയും. തങ്ങളുടെ രാജ്യത്തെ കുറിച്ച് ഏറ്റവും മഹത്തായ ഭാഷയില്‍ ലോകത്തോട് പറയുവാനാണ് ഒളിമ്പിക്സ് വേദിയെ ബ്രിട്ടന്‍ ഉപയോഗപ്പെടുത്തിയത്. തികച്ചും സമാനമായ തരത്തില്‍ ബ്രിട്ടനിലെ മലയാളി കുടിയേറ്റ സമൂഹത്തിന്റെ ഏറ്റവും ശക്തമായ വേദിയായ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഏറ്റവും കൂടുതല്‍ പേരെ പ്രതിനിധീകരിക്കുന്ന നഴ്‌സുമാരുടെ ശബ്ദമായി ബര്‍മിങ്ഹാമിലെ ഒരു സംഘം നഴ്‌സുമാര്‍ എത്ത

Full story

British Malayali

കവന്‍ട്രി: ജൂണ്‍ ഒന്നിന് കവന്‍ട്രിയില്‍ അവാര്‍ഡ് നൈറ്റ് കണ്ടു കഴിയുമ്പോള്‍ ഏവരും ഒന്നിച്ചു പറയണം, കലക്കി, കിടുക്കി തിമിര്‍ത്തു. ഋതിക് റോഷനില്‍ ധര്‍മജന്റെ അച്ഛനായി അഭിനയിച്ച കോട്ടയം പ്രദീപിന്റെ മാസ് ഡയലോഗ് ഇത്തവണ അവതാരകര്‍ കയ്യടക്കും തീര്‍ച്ച. പ്രൊഫഷണല്‍ കലാകാരന്മാരെയും കലാകാരികളെയും അണിനിരത്തി വിരുന്നെത്തുന്ന അവാര്‍ഡ് നൈറ്റില്‍ ഒരു കുറവും ഉണ്ടാകരുതെന്ന ധാരണയില്‍ ലൈവ് ഷോകളിലെ എണ്ണം പറഞ്ഞ രണ്ടു സിംഹക്കുട്ടികളെയാണ് ഇത്തവണ അവാര്‍ഡ് നൈറ്റില്‍ കേരളത്തില്‍ നിന്നും എത്തിക്കുന്നത്. കോമഡി സര്‍ക്

Full story

British Malayali

കവന്‍ട്രി: ആഴ്ചകള്‍ക്ക് മുന്‍പ് തൃശൂര്‍ പൂര തലേന്ന് ലണ്ടനില്‍ മേളപ്പെരുമ മുഴങ്ങിയപ്പോള്‍ ആയിരങ്ങളെ ആവേശത്തിലാക്കിയ മേള സംഘം. ലാസ്യ നടനത്തിന്റെ അഴകായി തിരുവാതിര കുമ്മിയുമായി എട്ടു അംഗ തിരുവാതിര സംഘം. പ്രളയ നാടിനെ ഓര്‍മിപ്പിച്ചു എട്ടു അംഗ കൗമാരക്കാരായ നീലപ്പറവകള്‍. കൂടെ ആഘോഷ മേളവുമായി ഒറ്റക്കെട്ടോടെ നാട്ടുകാരും. ജൂണ്‍ ഒന്നിനെത്തുന്ന അവാര്‍ഡ് നൈറ്റിനായി കാത്തിരിക്കാന്‍ പോലും ക്ഷമ ഇല്ലാത്ത വിധം കവന്‍ട്രി ഒരുങ്ങുകയാണ്. ആളും ആരവവും മുഴക്കിയുള്ള ജനകീയ ഉത്സവത്തിന്റെ കേളികൊട്ട് മുഴക്കി പലവട്ടം സംഘടാക

Full story

British Malayali

കവന്‍ട്രി: കേരളത്തില്‍ പ്രളയകാലത്തെ ദുരിതങ്ങള്‍ നേരിട്ട് കണ്ടില്ലെങ്കിലും മനസ് കൊണ്ട് ആ കാഴ്ചകള്‍ സമ്മാനിച്ച ദുരിതം അനുഭവിച്ചറിഞ്ഞവരാണ് യുകെ മലയാളികള്‍. ദുരിതം കണ്‍മുന്നില്‍ കണ്ടവരെക്കാള്‍ വേദനയോടെ ഏറ്റെടുത്ത പ്രവാസി സമൂഹം. പണമായും സാധനങ്ങളായും കഴിയുന്ന സഹായങ്ങള്‍ ചെയ്യാന്‍ ഓരോ യുകെ മലയാളിയും മുന്നിട്ടു നിന്ന കാലം. അഞ്ഞൂറു പേരുടെ ജീവനെടുത്ത പ്രളയം എന്നാണ് ഒടുവില്‍ കണക്കുകള്‍ പറയുന്നതെങ്കില്‍ അതിന്റെ അനേകമടങ്ങു കൂടുതല്‍ ഉള്ള മിണ്ടാപ്രാണിയുടെ ജീവനഷ്ടത്തിന്റെ കണക്ക് ഇനിയും ലഭ്യമല്ല. പേരും വി

Full story

British Malayali

കവന്‍ട്രി: യുകെയിലെ പുതു തലമുറയില്‍ മനോഹരമായി നൃത്തം ചെയ്യുന്നവര്‍ ഏറെയുണ്ട്, എന്നാല്‍ അവര്‍ക്കിടയില്‍ ആദ്യമായി ഒരു രാജകുമാരി സൃഷ്ടിക്കപ്പെട്ടത് സ്റ്റോക് ഓണ്‍ ട്രെന്റില്‍ നിന്നാണ്. നൂറു കണക്കിന് കുരുന്നുകള്‍ മത്സരിച്ച യുക്മയുടെയും ഫോബ്മയുടെയും ആദ്യ കലോത്സവ വേദിയില്‍ തന്നെ കലാതിലകമായി മാറിയ ജെനിറ്റ റോസ് തോമസ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ ഏറ്റവും അധികം തവണ പങ്കെടുത്ത കലാകാരി എന്ന വിശേഷണവും സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി പഠനത്തിന്റെയും പരീക്ഷയുടെയും തിരക്കില്‍ ചിലങ്കയ

Full story

British Malayali

കവന്‍ട്രി: ഭാരതീയ നൃത്ത രൂപങ്ങളിലെ എട്ടു വിഭാഗത്തിലും ഏറ്റവും വശ്യതയാര്‍ന്ന നടനമാണ് മോഹിനിയാട്ടം എന്നത് തര്‍ക്കിക്കേണ്ട കാര്യമേയല്ല. പക്ഷെ പതിനാറാം നൂറ്റാണ്ടില്‍ ദേവദാസികള്‍ വ്യാപകമായി ഉപയോഗിച്ചിരുന്ന ഈ നൃത്ത രൂപം അല്‍പം ശരിയല്ലെന്ന് തോന്നിയ വൈദേശിക ഭരണാധികാരികളായ ബ്രിട്ടീഷ് സായിപ്പിന്റെ അല്‍പ ജ്ഞാനത്തില്‍ ഏറെക്കാലം നിരോധിക്കപ്പെട്ട നടന രൂപം എന്ന വിശേഷണവും മോഹിനിയാട്ട ചരിത്രത്തില്‍ ഉണ്ട്. ഏതു ജനതയെയും നിശ്ശബ്ദരാക്കാന്‍ അവര്‍ക്കു മേല്‍ സാംസ്‌കാരിക അധിനിവേശമാണ് ഏറ്റവും ശക്തമായ ആയുധം എന്ന ത

Full story

British Malayali

കവന്‍ട്രി: തലക്കനമില്ലാത്ത പാട്ടുകാരന്‍. ജി വേണുഗോപാല്‍ എന്ന മലയാളി പാട്ടുകാരനെ കുറിച്ച് പറഞ്ഞാല്‍ ഏതു മലയാളിയും ചിന്തിക്കുന്നത് ഇങ്ങനെയാകും. ഒരു സിനിമയില്‍ പാട്ടു പാടുകയോ തല കാണിക്കുകയോ ചെയ്താല്‍ പിന്നെ താരജാട കാണിക്കുന്നവരുടെ ഇടയില്‍ വേണുഗോപാലിനെ പോലുള്ളവര്‍ അപൂര്‍വമാണ്. ഭാഗ്യവശാല്‍, ബ്രിട്ടനിലെ മലയാളികള്‍ക്ക് വേണ്ടി ബ്രിട്ടീഷ് മലയാളിക്ക് എപ്പോഴും ലഭിക്കുന്നതും ഇത്തരം ജാടകള്‍ ഇല്ലാത്ത തനി സാധാരണക്കാരായി, സാധാരണക്കാര്‍ക്ക് വേണ്ടി ജീവിക്കുന്ന താരങ്ങളെയാണ്. അഞ്ചു വര്‍ഷം മുന്‍പ് നടന്ന ക്രോ

Full story

British Malayali

കവന്‍ട്രി: അറേബ്യന്‍ നൈറ്റുകള്‍ സംഗീതത്തിലും നൃത്തത്തിലും കുളിരണിഞ്ഞാണ് പിറക്കുന്നതും മറയുന്നതും. നൃത്തത്തെയും സംഗീതത്തെയും ഇത്രത്തോളം ജീവിതത്തോട് ചേര്‍ത്ത് പിടിക്കുന്ന ജനസമൂഹവും ഏറെയില്ല. ദുബൈയിലും മറ്റും എത്തുന്ന ലോക സഞ്ചാരികള്‍ ഡെസേര്‍ട്ട് സഫാരി നടത്തി തുറസായ വേദിയില്‍ ആകാശം നോക്കിക്കിടന്നു അല്‍പം നൃത്തവും സംഗീതവും ഒക്കെ ആസ്വദിച്ച ശേഷമേ യാത്ര പൂര്‍ത്തിയാക്കൂ. വലിയ ഹുക്ക വലിച്ചൂതി പുക വിട്ടു നൃത്തം ആസ്വദിക്കുന്ന സംഗീത സദസ്സുകള്‍ അറേബ്യാന്‍ ജീവിതത്തിന്റെ കൂടി ഭാഗമാണ്. എന്നാല്‍ ഈ കാഴ്ചകള്‍

Full story

British Malayali

കവന്‍ട്രി: ബോളിവുഡിലെ ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ തകര്‍പ്പന്‍ ഫ്യൂഷ്യന്‍ ഡാന്‍സ്. മലയാളികള്‍ ഏറെക്കാലമായി ഹൃദയത്തില്‍ സൂക്ഷിച്ചു പാടുന്ന രണ്ടു നിത്യഹരിത ഗാനങ്ങള്‍. ഒരു ചരടിലെ മുത്തുകള്‍ പോലെ ഈ മൂന്നു ഇനങ്ങളും ഇത്തവണ അവാര്‍ഡ് നൈറ്റില്‍ ഒന്നിന് പിന്നാലെ ഒന്നായി എത്തുമ്പോള്‍ അതിനു ഒരു മത്സരത്തിന്റെ തീക്ഷണത ഫീല്‍ ചെയ്യും കാണികള്‍ക്ക്. കാരണം ഈ മൂന്നു പെര്‍ഫോമന്‍സും ഇത്തവണത്തെ യാങ് ടാലന്റ് അവാര്‍ഡ് ഫൈനലിസ്റ്റുകളുടെ വകയാണ്. ഒരുപക്ഷെ അവാര്‍ഡ് നൈറ്റിന്റെ ചരിത്രത്തില്‍ ആദ്യമാകും യാങ് ടാലന്റ

Full story

[1][2][3][4][5][6][7][8]