1 GBP = 90.10 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: ബ്രിട്ടനിലെ ഏറ്റവും അനാകര്‍ഷക ജോലികളില്‍ ഒന്നായാണ് നഴ്സിങ് ഇപ്പോള്‍ കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ നഴ്സിങ് ഉപേക്ഷിച്ചവരുടെ കണക്കു രണ്ടു ലക്ഷമായി ഉയരുകയാണ്. ഈ പോക്ക് എങ്ങോട്ടാണെന്ന് സര്‍ക്കാരിനും പിടിയില്ല. ഒടുവില്‍ ഗതികെട്ട് ഐഇഎല്‍ടിഎസ് ഉള്‍പ്പെടെയുള്ള പ്രവേശന മാനദണ്ഡങ്ങളില്‍ ഇളവ് നല്‍കി എങ്ങനെയും വിദേശത്തു നിന്നും ആളെ എത്തിച്ചു പിടിച്ചു നില്‍ക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ എന്‍എച്ച്എസ് പയറ്റുന്നത്. അതിന്റെ ഭാഗമായി ദിവസവും നൂറുകണക്കിന് നഴ്സുമാര്‍ ഇന്ത്യയ

Full story

British Malayali

കവന്‍ട്രി: യുകെയില്‍ എത്തിയിട്ടും കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്തു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടി മുട്ടിക്കുവാന്‍ കഴിയാതെ കരയുന്ന ആയിരങ്ങളാണ് ഇന്നും മലയാളി സമൂഹത്തില്‍ ഉള്ളത്. അവരെ പൊതുവെ വിളിക്കുന്ന പേരാണ് കെയറര്‍മാര്‍. നാലു മലയാളി കൂടുന്നിടത്ത് ഇവര്‍ക്കുള്ള സ്ഥാനം പുറമ്പോക്കിലാണ്. രണ്ടായിരാമാണ്ടു വരെ എത്തിയ പ്രൊഫഷണല്‍ ജോലിക്കാരില്‍ കൂടുതല്‍ ഉള്ള മലയാളി ഡോക്ടര്‍മാരില്‍ നല്ലൊരു പങ്കിനും ഇന്നും കെയറര്‍ എന്ന് കേട്ടാല്‍ സ്വാഭാവികമായ മലയാളി പുച്ഛം കൂടെയുണ്ട്. നവീനതയും സംസ്‌കാരവും ഏറെ മുന്നില്&zw

Full story

British Malayali

കവന്‍ട്രി: അച്ഛന്‍ പാടിയ താരാട്ടുകള്‍ പിന്നീട് മകളെ പാട്ടുകാരിയാക്കി. ഒടുവില്‍ അവള്‍ ബിബിസിയുടെ കുട്ടികളുടെ ചാനലായ സിബിബിസിയുടെ കണ്ണില്‍ വരെ കൗതുകമായി. മലയാളത്തില്‍ ക്രിസ്ത്യന്‍ ആത്മീയ രംഗത്തെ പുതു കാലത്തിന്റെ ശബ്ദമായ പീറ്റര്‍ ചേരാനല്ലൂരിനോപ്പം ചേര്‍ന്നപ്പോള്‍ പുതിയ ഈണത്തിലും താളത്തിലും ശ്രദ്ധ നേടാനുമായി. ബെഡ്ഫോര്‍ഡിലെ ഒന്‍പതാം ക്ലാസുകാരി പെണ്‍കുട്ടി ഡെന്ന ആന്‍ ജോമോനെക്കുറിച്ചു ചുരുക്കിപ്പറഞ്ഞാല്‍ ഇത്രയെങ്കിലും പറയേണ്ടി വരും. സമപ്രായക്കാര്‍ക്കിടയില്‍ എങ്ങനെ വത്യസ്തയായി മാറുന്നു എന്നത

Full story

British Malayali

കവന്‍ട്രി: ഓണമെന്നു പറഞ്ഞാല്‍ എന്താന്ന് അറിയാമോ? ആരാണ് മാവേലി? എന്തിനാണ് പൂക്കളം ഇടുന്നത്? ചോദ്യം യുകെയിലെ മലയാളി എഴുത്തുകാരിയായ മീര കമല. സ്ഥലം ഒരു മലയാളി കരിയര്‍ ഗൈഡന്‍സ് ക്യാമ്പ്. സദസില്‍ കൗമാരം പിന്നിടുന്ന മലയാളി കുട്ടികള്‍. കുട്ടികള്‍ക്ക് പഠന വിഷയങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ മാതാപിതാക്കളും കുട്ടികളും തമ്മില്‍ ഒരു സമരസം രൂപം കൊള്ളുന്നതില്‍ ഐഡന്റിറ്റി ക്രൈസിസ് തടസ്സമാകുന്നുണ്ടോ എന്ന അന്വേഷണമാണ് പ്രസ്തുത ചോദ്യങ്ങളില്‍ എത്തി നിന്നത്. പക്ഷെ സദസ്സില്‍ ഉത്തരം സ്വാഹാ. ഇതു വേറിട്ട അനുഭവമല്ല. ഏതാനും വര

Full story

British Malayali

കവന്‍ട്രി: ''ടേ പയ്യന്‍സ്...., ഒരു വിമാനം കയ്യില്‍ കിട്ടിയിരുന്നെങ്കില്‍ പറത്തി രസിക്കാമായിരുന്നു...'', ഇങ്ങനെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് മലയാളത്തിലെ ആദ്യ ആക്ഷന്‍ ഹീറോയായ ജയനെ അനുകരിക്കുന്ന മിമിക്രി കലാകാരന്മാരുടെ വക ആയിരിക്കും. എന്നാല്‍ തമാശ അല്ലാതെ ആരെങ്കിലും ഈ വാചകം കാര്യമായി പറയുക ആണെങ്കില്‍ അത് യുകെ മലയാളികള്‍ക്കിടയിലെ യുവ ഹീറോ ആയി മാറിയിരിക്കുന്ന കാര്‍ഡിഫിലെ അലന്‍ റെജിക്കു മാത്രം അവകാശപ്പെട്ടതാണ്. കളിപ്രായത്തില്‍ ഏതു ആണ്‍കുട്ടിയും കളിപ്പാട്ടമായി കിട്ടുന്ന വിമാനത്തിന്റെ മോഡല്‍ നോക്

Full story

British Malayali

കവന്‍ട്രി: കാത്തുകാത്തിരുന്ന പരീക്ഷയാണ് തൊട്ടു മുന്നില്‍. അത് നല്‍കുന്ന ചങ്കിടിപ്പിനെക്കാള്‍ എത്രയോ ആഴത്തിലാണ് പൊന്നമ്മയുടെ ഏങ്ങലുകള്‍ നിമിഷ എന്ന 16 കാരി പെണ്‍കുട്ടി കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു നേരിടേണ്ടി വന്നത്. കാരണം കഴിഞ്ഞ വര്ഷം ഏപ്രിലില്‍ പ്രസ്റ്റണിലെ നിമിഷ എന്ന പെണ്‍കുട്ടി ജിസിഎസ്ഇ പരീക്ഷക്ക് തയ്യാറെടുപ്പു നടത്തിയ ഏപ്രില്‍ മാസത്തിലാണ് അമ്മ ജയാ നോബി ക്യാന്‍സറിനോട് ഏറ്റവും പൊരുതി മരണവുമായി മല്ലയുദ്ധം നടത്തിയത്. മോളുടെ പരീക്ഷ തയ്യാറെടുപ്പുകള്‍ ആയിരുന്നു ആ അമ്മയുടെ വേവലാതികള്‍ മുഴുവന്‍. ഏതൊരമ്

Full story

British Malayali

കവന്‍ട്രി: സാധാരണ പഠിക്കാന്‍ മിടുക്കരായ കുട്ടികള്‍ മറ്റു കലാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക അപൂര്‍വ്വമായിരിക്കും. പഠനം വിട്ടൊരു കളിയില്ല എന്ന നിലപാട് എടുക്കുന്ന പുസ്തക പുഴുക്കള്‍ വലിയ വിജയവും റാങ്കും നേടി ഉന്നത ഉദ്യോഗം നേടിയ ശഷം ജീവിതത്തില്‍ ദാരിദ്ര്യം അനുഭവിക്കുന്നവരായി കാണപ്പെടാറുണ്ട്. കളിയും ചിരിയുമില്ലാത്ത ലോകത്തിലൂടെ വളര്‍ന്നതിന്റെ മറുപുറമാണ് അത്തരം ജീവിത യാഥാര്‍ത്ഥ്യങ്ങള്‍. എന്നാല്‍ അല്‍പം നിറവുള്ള ജീവിതവുമായി കൗമാരം പിന്നിടുന്ന കുട്ടികള്‍ പഠനവഴികളിലും മിടുക്കു കാട്ടി പിന്നീട ജീവ

Full story

British Malayali

കവന്‍ട്രി: കേരളത്തില്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ എത്തുന്ന ഇലക്ഷന്‍ ജ്വരം അതിന്റെ ഉച്ചസ്ഥായിയില്‍ പ്രവേശിക്കുമ്പോള്‍ ബ്രിട്ടീഷ് മലയാളികളുടെ വാര്‍ഷിക തിരഞ്ഞെടുപ്പ് ആദ്യ ഘട്ടം പൂര്‍ത്തിയാക്കുന്നു. പോയ വര്‍ഷത്തെ വാര്‍ത്ത താരത്തെ കണ്ടെത്താന്‍ ഉള്ള വോട്ടെടുപ്പിന്റെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയാകുന്നത്. ന്യൂസ് പേഴ്‌സണ്‍ ആയി മത്സരിക്കുന്ന ടെലിവിഷന്‍ താരം വരദ സേതു വാര്യര്‍, ബ്രിട്ടീഷ് സംഗീതത്തിന്റെ പുത്തന്‍ ഹരമായ ഗായത്രി നായര്‍, ബിബിസി മാസ്റ്റര്‍ ഷെഫ് സെലിബ്രിറ്റി പ്രോഗ്രാമില്‍ സഹായിയായ

Full story

British Malayali

കവന്‍ട്രി: അച്ഛനും അമ്മയും ബ്രിട്ടീഷ് ആരോഗ്യ രംഗത്തെ തിരക്കിട്ട ഡോകടര്‍ ദമ്പതികള്‍. പഠിക്കാന്‍ മിടുക്കിയായ മകള്‍. സ്വാഭാവികമായും ഏവരും കരുതുക മകളും മെഡിക്കല്‍ പ്രൊഫഷനില്‍ എത്തും എന്ന് തന്നെ ആയിരിക്കും. എന്നാല്‍ സറേയിലെ മലയാളി ഡോക്ടര്‍ ദമ്പതികളുടെ മകളുടെ കാര്യത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. അല്‍പം കലയും സംഗീതവും കൂടെയുള്ള അച്ഛന്റെ പാത പിന്തുടര്‍ന്ന് തികച്ചും അനിശ്ചിതം നിറഞ്ഞ അഭിനയ രംഗം തിരഞ്ഞെടുക്കാന്‍ തയ്യാറായ കൗമാരക്കാരി കുടുംബത്തെ അടുത്തറിയുന്ന പലരുടെയും നെറ്റി ചുളിപ്പിച്ചു. അതും കടുത്ത

Full story

British Malayali

കവന്‍ട്രി: ആറു തണ്ടുള്ള ഒരു പായ്ക്ക് കറിവേപ്പിലയ്ക്കു 1.29 പൗണ്ടാണ് ഇപ്പോള്‍ വിപണി വില. കഴിഞ്ഞ നാലു വര്‍ഷമായി തുടരുന്ന കറിവേപ്പില നിരോധനം മൂലം യുകെ മലയാളികളില്‍ നല്ല പങ്കും കറിവേപ്പില വാങ്ങുന്നത് വല്ലപ്പോഴും ഒരിക്കലായി ചുരുക്കിയിരിക്കുകയാണ്. എന്നാല്‍ കറികള്‍ക്ക് മണവും സ്വാദും നല്‍കാന്‍ ഒരു തുണ്ടു കറിവേപ്പില ഇട്ടില്ലെങ്കില്‍ വീട്ടമ്മമാര്‍ക്ക് സമാധാനവുമില്ല. വിലക്കയറ്റവും ആഗ്രഹവും തമ്മിലുള്ള യുദ്ധം ചെന്നെത്തിയിരിക്കുന്നത് ഓരോ വീട്ടിലും ഒരു കുഞ്ഞു കറിവേപ്പ് എന്ന സത്യത്തിലേക്കാണ്. പല വീടുകളിലും കറി

Full story

[1][2][3][4][5][6][7][8]