1 GBP = 88.00 INR                       

BREAKING NEWS
British Malayali

ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവുമധികം കഷ്ടപ്പെട്ട രാഷ്ട്രീയ നേതാക്കന്മാരില്‍ പ്രധാനി രാഹുല്‍ ഗാന്ധി തന്നെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ അധികമായി രാജ്യമെമ്പാടും നടന്ന് അധികം വിഷയങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരികയും ആ വിഷയങ്ങളില്‍ ഉറച്ച് നിന്ന് ശക്തമായ നിലപാടെടുക്കുകയും ചെയ്ത നേതാവാണ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് വേണ്ടി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും ഒരുങ്ങിയത് പോലെ മറ്റൊരു പാര്‍ട്ടിയും ഒരുങ്ങിയിട്ടില്ല എന്നതാണ് വാസതവം. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിച്ചിരുന്ന രാജസ്ഥ

Full story

British Malayali

കേരളത്തില്‍ സിപിഎമ്മിനും എല്‍ഡിഎഫിനുമുണ്ടായ തിരിച്ചടി താല്‍ക്കാലികമാണെന്നും ഇത് നിയമസഭാ മത്സരമാകുമ്പോള്‍ മാറുമെന്നും തികഞ്ഞ ആത്മവിശ്വാസത്തിലാണ് പിണറായി വിജയന്‍. നമ്മള്‍ ചര്‍ച്ച ചെയ്യേണ്ടത് കോണ്‍ഗ്രസ് എങ്ങനെ ഇങ്ങനെ തകര്‍ന്നടിഞ്ഞു എന്നും രാഹുല്‍ ഗാന്ധി സ്വന്തം മണ്ഡലമായ അമേഠിയില്‍ പോലും തോറ്റതെങ്ങനെ എന്നുമാണ് എന്ന് പിണറായി വിജയന്‍ പറയുന്നു. എന്നാല്‍ എന്തുകൊണ്ടാണ് 33 വര്‍ഷക്കാലം ഭരിച്ച നാട്ടില്‍ കേവലം അഞ്ചു ശതമാനം പോലും വോട്ടുകളില്ലാതായി മാറിയത് എന്ന് മാത്രം സിപിഎം ചര്‍ച്ച ചെയ്യുന്നില്ല. ബംഗ

Full story

British Malayali

രാജ്യം മുഴുവന്‍ കാവിക്കൊടി പാറിക്കുക എന്ന ദൗത്യം ഏറ്റെടുത്തുകൊണ്ട് അമിത് ഷായും മോദിയും തമ്മില്‍ നടത്തുന്ന യജ്ഞം കേരള- തമിഴ്്നാട് അതിര്‍ത്തി വരെ എത്തി നില്‍ക്കുകയാണ്. ബിജെപിക്ക് കടന്നുകയറാന്‍ പ്രയാസം എന്ന് കരുതിയ ബംഗാളിലും ഒഡീഷയിലും പകുതിയോളം സീറ്റ് നേടി ആ ഓട്ടം ഏതാണ്ട് ലക്ഷ്യത്തിലെത്തിച്ചിരിക്കുയാണ്. കഴിഞ്ഞ തവണ ചെറുതായെങ്കിലും തമിഴ്നാട്ടില്‍ അവര്‍ അങ്കം കുറിച്ചപ്പോഴും ഒഴിവാക്കപ്പെട്ടത് കേരളം മാത്രമായിരുന്നു. ഇക്കുറി കേരളത്തിനൊപ്പം തമിഴ്നാടും ഉണ്ട് എന്നത് മാത്രമാണ് ബാക്കി. ഇക്കുറി കേരളത്തില്‍ ബി

Full story

British Malayali

ഈ തിരഞ്ഞെടുപ്പില്‍ ഏതാണ്ട് ഒരേ നിലപാടെടുത്ത രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു ബിജെപിയും സിപിഎമ്മും. സിപിഎമ്മും ബിജെപിയും വര്‍ഗീയതയുടെ പേരിലാണ് വോട്ട് പിടിക്കാന്‍ ശ്രമിച്ചത്. ബിജെപി ഹിന്ദുത്വത്തെ ഒരു ഫിലോസഫിയാക്കി അവതരിപ്പിച്ചപ്പോള്‍ സിപിഎം ന്യൂനപക്ഷ പ്രീണനത്തെ ഫിലോസഫിയാക്കി അവതരിപ്പിച്ചു. സിപിഎം വിതച്ച ന്യൂനപക്ഷ പ്രീണനത്തിന്റെ ഫലം കൊയ്യാന്‍ ഭാഗ്യം ലഭിച്ചത് പക്ഷേ കോണ്‍ഗ്രസിനായിപ്പോയി. അതേ സമയം ബിജെപി വിതച്ച ഹിന്ദുത്വ ഫിലോസഫിയുടെ ഫലം അവര്‍ നന്നായി കൊയ്തു. ഏറ്റവും ചുരുക്കി ഈ തിരഞ്ഞെടുപ്പിനെ ഇങ്ങനയെ

Full story

British Malayali

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആരെങ്കിലും ഇക്കുറി അവര്‍ക്ക് കഴിഞ്ഞ തവണയുണ്ടായ ആശങ്കയും സംശയവും ഇക്കുറി ഉണ്ടായിട്ടുണ്ടാവുകയില്ല. കഴിഞ്ഞ തവണ വോട്ടിങ് മെഷീനിന് മുന്നില്‍ പോയി നമുക്കിഷ്ടപ്പെട്ട ഒരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം നോക്കി ഞെക്കിയിട്ട് പോന്ന ഒരാള്‍ക്ക് ഞാന്‍ ഞെക്കിയിരിക്കുന്നത് എന്റെ സ്ഥാനാര്‍ത്ഥിക്ക് തന്നെ കിട്ടി എന്ന സംതൃപ്തിയോ ഉറപ്പോ ഉണ്ടായിരുന്നില്ല. വേട്ടിങ് മെഷീന്‍ ചതിക്കുകയല്ലെന്നും ഞാന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെ അത് ചെന്നുകാണും എന്നും ആശ്വസിക്കാന്‍ മാത്

Full story

British Malayali

കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. എറണാകുളത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ ഒന്നായ പിവിഎസിലെ നഴ്സുമാരടങ്ങുന്ന 600ഓളം ജീവനക്കാര്‍ ഏതാണ്ട് എട്ട് മാസമായി തുടര്‍ന്ന് വന്നിരുന്ന സമരം ഒടുവില്‍ ഒത്തുതീര്‍പ്പായിരിക്കുന്നു. ഈ മാലാഖമാര്‍ സമരത്തിനിറങ്ങിയത് അവര്‍ ജോലി ചെയ്ത ദിവസത്തെ ശമ്പളം ചോദിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ കൈയില്‍ കാശില്ല നിങ്ങള്‍ വേണമെങ്കില്‍ പണി നിര്‍ത്തി പൊക്കോളൂ എന്ന അഹങ്കാരം കലര്‍ന്ന സമീപനമായിരുന്നു ആശുപത്രി മാനേജ്മെ

Full story

British Malayali

അടുത്ത അഞ്ച് വര്‍ഷം ആരായിരിക്കും ഇന്ത്യ ഭരിക്കുന്നത് എന്ന് നിശ്ചയിക്കുന്നതിനുള്ള വോട്ടെടുപ്പ് അവസാനിച്ച് കഴിഞ്ഞിരിക്കുന്നു. എക്സിറ്റ് പോള്‍ എന്ന പേരില്‍ ദേശീയ ചാനലുകള്‍ ബിജെപിയും മോദിയും വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ഏകകണ്ഠമായി പ്രസിദ്ധീകരിച്ചും കഴിഞ്ഞിരിക്കുന്നു. എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യം. ജനഹിതം അറിയണമെങ്കില്‍ 23ാം തീയതി ഉച്ചവരെ എങ്കിലും കാത്തിരുന്നേ മതിയാകൂ. എക്സിറ്റ് പോളുകള്‍ പറയുന്നത് ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്നാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞ

Full story

British Malayali

ഇന്നിറങ്ങിയ മലയാള മനോരമയില്‍ ഒരു വാര്‍ത്തയുണ്ട്. മലയാള മനോരമയും സാന്റിയാഗോ മാര്‍ട്ടിനും തമ്മിലുള്ള കേസുകളെല്ലാം തന്നെ ഒത്തുതീര്‍പ്പായി എന്നതാണ് അത്. ഈ വാര്‍ത്ത കേട്ടാല്‍ നമ്മള്‍ ഓര്‍ക്കും ഒരു സാധാരണ സംഭവമാണ് എന്ന്. എന്നാല്‍ ഈ വാര്‍ത്തയ്ക്ക് ഇടയില്‍ മനോരമ എടുത്ത് പറയുന്നു. ലോട്ടറി രാജാവ് ലോട്ടറി മാഫിയ തലവന്‍ കൊള്ളക്കാരന്‍ തുടങ്ങിയ പദങ്ങള്‍ മനോരമ മാര്‍ട്ടിനെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ചത് അനുചിതമാണ് ന്നെും അതിന് മാപ്പ് പറയുന്നു എന്നുമാണ്. അതായത് മലയാള മനോരമ സാന്റിയാഗോ മാര്‍ട്ടിനെ കുറിച്ച് എഴുത

Full story

British Malayali

കണ്ണൂരില്‍ നിന്നുള്ള സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കന്മാരായ മൂന്ന് ജയരാജന്മാരും ഇടയ്ക്കിടെ കേരളീയ സമൂഹത്തില്‍ വലിയ ഒച്ചപ്പാടുകള്‍ സൃഷ്ടിക്കാറുണ്ട്. അവരുടെ അഭിപ്രായങ്ങള്‍ പലപ്പോഴും വലിയ വിവാദമായി മാറുന്നു. കോണ്‍ഗ്രസിനും ബിജെപിക്കും മൂന്നു ജയരാജന്മാരും ഒരുപോലെ ശത്രുക്കളാണ്. കണ്ണൂരിലെ സിപിഎമ്മിന്റെ കരുത്തന്മാരായ മൂന്നു പേര്‍ക്കും ഒരുപാട് നല്ല കാര്യങ്ങള്‍ എടുത്ത് പറയാനുണ്ട് എന്നതാണ് സത്യം. ഇവര്‍ മൂന്നു പേരും കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ ശില്‍പികളായി വാഴ്ത്തപ്പെടാറുണ്ടെങ്കിലും

Full story

British Malayali

തിരഞ്ഞെടുപ്പ് ഫലം വരാന്‍ ഇനി ഒരാഴ്ച്ച പോലും ബാക്കിയില്ല. ഓരോ ദിവസവും കണക്ക് കൂട്ടലുകള്‍ മാറിയും മറിഞ്ഞും വരികയാണ്. പൊതുവേ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ സാഹചര്യം ഉണ്ട് എന്ന് വിശ്വസിക്കുകയാണ് എല്ലാവരും. അതിന് രണ്ട് കാരണങ്ങളാണ് വിലയിരുത്തപ്പെടുന്നത്. ഒന്ന് ശബരിമല വിഷയത്തില്‍ ഇടതു സര്‍ക്കാരിനോടുള്ള ഹിന്ദു ഭൂരിപക്ഷത്തിന്റെ എതിര്‍പ്പും രണ്ട് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ വന്നതോടുകൂടി മോദി വിരുദ്ധ ബിജെപി വിരുദ്ധ വികാരം കോണ്‍ഗ്രസിന് അനുകൂലമായി മാറിയതുമാണ്. അതായത് സിപിഎം വോട്ടിന്റെ വലിയ ച

Full story

[5][6][7][8][9][10][11][12]