1 GBP = 87.30 INR                       

BREAKING NEWS
British Malayali

ലണ്ടനില്‍ മരിച്ച എല്‍സി തോമസിന്റെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ യുകെ മലയാളികള്‍ കയ് മെയ് മറന്ന് ഒത്തുച്ചേര്‍ന്നപ്പോള്‍ സൃഷ്ടിച്ചത് നന്മയുടെ കഥയാണ്. ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന പൊതുദര്‍ശന ചടങ്ങില്‍ വച്ച് ബ്രിട്ടീഷ് മലയാളി വായനക്കാരില്‍ നിന്നും സമാഹരിച്ച 8000 പൗണ്ടും യുകെകെസിഎ സമാഹരിച്ച 7000 പൗണ്ടും എല്‍സിയുടെ ഭര്‍ത്താവ് തോമസ് എബ്രഹാമിന് കൈമാറും. ഇതുകൂടാതെ, സംസ്‌കാര ചടങ്ങുകളുടെ ചെലവായ 2500 പൗണ്ടാണ് യുക്മ വഹിക്കാമെന്നേറ്റത്. ഇന്ന് ഉച്ചയ്ക്ക് റെഡ് ഹില്‍ സെന്റ് തെരേസാ ഓഫ് ചൈല്‍ഡ് ജീസസിലാണ് പൊതു ദര്‍ശന ചട

Full story

British Malayali

പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ രക്ഷിക്കാന്‍ ഇനിയും നിങ്ങള്‍ക്ക് ആഗ്രഹം ബാക്കിയെങ്കില്‍ ഇതു അവസാനത്തെ അവസരമാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് നാളെ സമാപിക്കുമ്പോള്‍ 90,000 പൗണ്ടില്‍ എത്തുമെന്ന പ്രതീക്ഷയാണ് ട്രസ്റ്റ് അംഗങ്ങള്‍ക്ക്. ഇതുകൂടി ഉള്‍പ്പെടെ കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് 599000ലധികം പൗണ്ട് തികച്ചു ചാരിറ്റി ഫൗണ്ടേഷന്‍ യുകെ മലയാളികളുടെ കരുണയുടെ നാമത്തില്‍ ചരിത്രം കുറിക്കുകയാണ്. കേരളത്തിലേക്ക് യുകെ മലയാളികളുടെ സംഭാവന 90,000 പൗണ്ട് കടക്കുമോ? കേരളത്തിലെ പ്രളയ ദുരിതാശ്വാസ

Full story

British Malayali

കഴിഞ്ഞ പ്രളയക്കെടുതിയില്‍ ശക്തമായ ഉരുള്‍ പോട്ടലിലും മലവെള്ളപാച്ചിലിലും പെട്ട് ഇടുക്കി ജില്ലയില്‍ മാത്രം 49 ഓളം ജീവനുകളാണ് നഷ്ടമായത്. ഇടുക്കിയുടെ ഉള്‍മേഖലകളില്‍ അകപ്പെട്ട ആദിവാസി ജനസമൂഹമാണ് ഈയൊരു കെടുതിയുടെ കൂടുതല്‍ തിക്തഫലങ്ങള്‍ അനുഭവിച്ചത്. ഈയൊരു സാഹചര്യത്തിലാണ് ആദിവാസി സമൂഹത്തില്‍പ്പെട്ട ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നിന്നും തിരഞ്ഞെടുത്ത എല്ലാം നഷ്ടപ്പെട്ട പത്ത് കുടുംബങ്ങള്‍ക്ക് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ 4000 പൗണ്ട് സഹായം വിതരണം ചെയ്തത്. ഇന്നലെ ചെറുതോണി ടൗണില്‍ വച്ച് നടന്ന ചടങ്

Full story

British Malayali

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി. ത്രീ പിക് ചലഞ്ച് വഴി ശേഖരിച്ച 8000 പൗണ്ട് കൂടി ഇന്നലെ അര്‍ഹരായവരുടെ കൈയ്യിലെത്തി. വയനാട്ടിലെയും അട്ടപ്പാടിയിലെയും ആദിവാസികള്‍ക്കായാണ് 4000 പൗണ്ട് വീതം കൈമാറിയത്. ഇടമലക്കുടിയിലെ ആദിവാസികള്‍ക്കായി കഴിഞ്ഞ് ദിവസം മാന്‍കുളത്ത് 4000 പൗണ്ട് കൈമാറിയിരുന്നു. ഇന്നു ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍ വഴി ഇടുക്കിയിലെ ആദിവാസികള്‍ക്ക് 4000 പൗണ്ട് കൂടി കൈമാറും. ത്രീ പിക് ചലഞ്ച് വ

Full story

British Malayali

നവംബര്‍ ഒന്നിന് ആരംഭിച്ച് നാലു ദിവസം നീണ്ടു നിന്ന എല്‍സി അപ്പീലിന് ഇന്നലെ അര്‍ദ്ധരാത്രിയോടെ സമാപനമായപ്പോള്‍ ആകെ ശേഖരിച്ചത് 8205.5 പൗണ്ടാണ്. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഗിഫ്റ്റ് എയ്ഡ് അടക്കം 7,440.50 പൗണ്ടും ബാങ്ക് അക്കൗണ്ട് വഴി 765 പൗണ്ടുമാണ് ലഭിച്ചത്. വിര്‍ജിന്‍ മണി വഴി ലഭിച്ച തുകയില്‍ നിന്നും 3.5 ശതമാനം വിര്‍ജിന്‍ കമ്മീഷന്‍ തുകയായ 220 പൗണ്ട് കുറച്ചതിനു ശേഷം ബാക്കി 7985.50 പൗണ്ടാണ് ലഭിച്ചത്. ഇതിലേക്ക് ജനറല്‍ ഫണ്ടില്‍ നിന്നും 14.50 പൗണ്ടു കൂടി ചേര്‍ത്ത് 8000 പൗണ്ടാക്കിയാണ് എല്‍സിയുടെ കുടുംബത്തിന് നല്‍കുക. മൃതദേഹം നാട്ട

Full story

British Malayali

യുകെയിലെ മലയാളികള്‍ക്കു മാത്രമായുള്ള ശീലമാണ്. നമ്മളില്‍ ഒരാള്‍ വേദനിച്ചാല്‍ അവരെല്ലാവരും മനസ്സുരുകി വേദനിക്കും. ആ വേദനയുടെ അനുഭവം ബ്രിട്ടീഷ് മലയാളിയിലൂടെ അറിയണം എന്ന് മാത്രം. അത്രയ്ക്കും സ്‌നേഹം നിറഞ്ഞ ഒരു കുടുംബമാണ് യുകെ മലയാളികളുടേത്. അതുകൊണ്ടാണ് ഇന്നലെ ഞങ്ങള്‍ ഇങ്ങനെ ഒരു കുറിപ്പെഴുതിയപ്പോള്‍ അവധി ദിവസം ആയിട്ടും പ്രിയവായനക്കാര്‍ എല്‍സിക്കു വേണ്ടി സ്‌നേഹം കോരി ഒഴുക്കിയത്. ഒറ്റ ദിവസം മാത്രം നാലായിരത്തിലേറെ പൗണ്ട് ലഭിച്ചപ്പോള്‍ ക്രോയ്ഡോണിന് സമീപം മരിച്ച എല്‍സിയുടെ മൃതദേഹം നാട്ടില്‍ എത്തിക്ക

Full story

British Malayali

എല്‍സിയുടെ ജീവന്‍ കാക്കേണ്ടത് ആ കുടുംബത്തിന്റെ ഏക ജീവിത ലക്ഷ്യം ആയിരുന്നു. അവള്‍ അത്രയ്ക്കും പ്രിയപ്പെട്ട ഒരു ഭാര്യയും അമ്മയും ആയിരുന്നു. പത്തു വര്‍ഷം അവള്‍ ക്യാന്‍സറിനോട് പടവെട്ടി ജീവിച്ചപ്പോഴും ഭര്‍ത്താവ് തോമസും രണ്ടു മക്കളും ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച മകനും ഉറക്കമിളച്ചു കാത്തിരുന്നത് അവള്‍ പുഞ്ചിരിയോടെ എണീറ്റ് നടക്കുന്നത് കാണാന്‍ ആയിരുന്നു.   പക്ഷേ എന്തു കൊണ്ടോ ദൈവം അവരുടെ പ്രാര്‍ത്ഥന കേട്ടില്ല. അവരെ നാലു പേരെയും ഒറ്റക്കാക്കി അവള്‍ മടങ്ങി. അവളുടെ മൃതദേഹം നാട്ടില്‍ എത്തിച്ചു പ്രിയപ്പെട്ടവ

Full story

British Malayali

കവന്‍ട്രി: ചിങ്ങപ്പിറവി ദിനത്തില്‍ കുതിച്ചെത്തിയ വെള്ളപ്പൊക്കത്തില്‍ നാടൊന്നാകെ മുങ്ങി താഴുന്നത് കണ്ടു, ഉറ്റവരുടെയും ഉടയവരുടെയും ഉള്ളു പിടയ്ക്കുന്ന കണ്ണീര്‍ കണ്ടു ആ വേദന ഏറ്റെടുത്ത പ്രവാസി സമൂഹത്തിലെ ഒരിക്കലും മറക്കാത്ത ഒരു ചരിത്ര നിമിഷം കൂടി സൃഷ്ടിക്കുകയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും ബ്രിട്ടീഷ് മലയാളി വായനക്കാരും. ഫ്‌ളഡ് അപ്പീല്‍ അതിന്റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോള്‍ തുടക്കം മുതല്‍ കൂടെ നിന്ന കവന്‍ട്രി കേരള സ്‌കൂള്‍ അവസാന ലാപ്പില്‍ വന്‍കുതിപ്പു നടത്തി 5025.50  പൗണ്ട് സമാഹരിച്ചു ച

Full story

British Malayali

നമ്മുടെ സഹോദരിമാരില്‍ ഒരാള്‍ തന്നെയായിരുന്നില്ലേ ക്രോയിഡോണിന് സമീപം കെറ്റര്‍ഹാമില്‍ മരണത്തിന് കീഴടങ്ങിയ എല്‍സി തോമസും? ഒരു പതിറ്റാണ്ട് മരണത്തോടു പൊരുതി ജീവിച്ച എല്‍സിക്കും എല്‍സിയെ കാക്കാന്‍ ഹൃദയം കൊണ്ട് രംഗത്തിറങ്ങിയ ഭര്‍ത്താവ് തോമസിനും ഡൗണ്‍ സിന്‍ഡ്രോ ബാധിച്ച മകനും നഴ്‌സിങ് പഠിക്കുന്ന മക്കള്‍ക്കുമായി കൈകോര്‍ക്കേണ്ട ചുമതല നമുക്കില്ലേ? ആദ്യ ദിവസം 1300 പൗണ്ട് നല്‍കിയ വായനക്കാര്‍ രണ്ടു ദിവസം കൊണ്ട് ഇതു 5000 പൗണ്ടാക്കി ഉയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ട്രസ്

Full story

British Malayali

ആദിവാസി മേഖലയായ ഇടമലക്കുടിയിലേക്കുള്ള ചാരിറ്റി ഫൗണ്ടേഷന്റെ സഹായധനമായ 4000 പൗണ്ട് മുളകുതറ എല്‍പിഎസ് സ്‌കൂളിന്റെ പിറ്റിഎ ഫണ്ടിലേക്ക് സംഭാവന ചെയ്തു. സ്‌കുളിലെ അധ്യാപകനായ മുരളീധരന്‍, പിറ്റിഎ പ്രസിഡന്റ് രാജു ഗണപതി എന്നിവര്‍ ചേര്‍ന്നാണ് ഇടമലക്കുടിക്കടുത്തുള്ള മാങ്കുളത്ത് വച്ച് ചാരിറ്റി ചെയര്‍മാന്‍ ഷാജി ലൂക്കോസിന്റെ കയ്യില്‍ നിന്നും ചെക്ക് സ്വീകരിച്ചത്. മാങ്കുളം മുന്‍ പഞ്ചായത്ത് അംഗം പി.ഡി ജോയിയും സന്നിഹിതനായിരുന്നു. നാല് ഡിവിഷനുകളും 35ഓളം കുട്ടികളും പഠിക്കുന്ന പ്രൈമറി സ്‌കൂളില്‍ കെട്ടുറപ്പുള്ള ഒരു ക

Full story

[4][5][6][7][8][9][10][11]