1 GBP = 94.40 INR                       

BREAKING NEWS
British Malayali

ചിലരുടെയൊക്കെ ജീവിതം ഇങ്ങനെയാണ്. നമുക്കൊന്നും ആലോചിച്ചാല്‍പ്പോലും യാതൊരു വിധ ഉത്തരവും ലഭിക്കുകയില്ല. ഒന്നിനു പുറകെ ഒന്നായി വിധി ക്രൂരമായി ഇവരെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. യൗവനത്തില്‍ തന്നെ ഭര്‍ത്താവിനെയും നഷ്ടപ്പെട്ട് നട്ടെല്ലിന് ബാധിച്ച ക്യാന്‍സറും രണ്ട് ചെറിയ കുട്ടികളുമായി മുന്നോട്ട് പോകുവാന്‍ ഓരോ നിമിഷവും ജീവിതവുമായി മല്ലിട്ട് കൊണ്ടിരിക്കുകയാണ് കോട്ടയം അതിരമ്പുഴ സ്വദേശിനി ജാന്‍സി. അസുഖത്തിന്റെ തീവ്രതയാല്‍ ഈ 39 വയസ്സുകാരി വീട്ടമ്മയുടെ ശരീരത്തിലെ എല്ലുകളൊക്കെ ഒടിഞ്ഞു തുടങ്ങി. രണ്ടു കൈകളും എ

Full story

British Malayali

സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിറവില്‍ ക്രിസ്മസ് ആഘോഷിച്ച നാം പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. എന്നാല്‍ ഈ ദിവസങ്ങള്‍ അത്രമേല്‍ വേദനയോടെയും കാഠിന്യത്തോടെയും തള്ളിനീക്കുന്ന അനേകായിരം പേരാണ് ഈ ലോകത്തുള്ളത്. അതില്‍ ഏതാനും പേര്‍ നിങ്ങളുടെ മുന്നിലേക്കും എത്തിയരിക്കുകയാണ്. പ്രതീക്ഷകളോടെ നിങ്ങളെ ഉറ്റുനോക്കുന്ന ഇവരുടെ കണ്ണുകള്‍ കണ്ടില്ലെന്ന് നടിക്കാന്‍ ആര്‍ക്കാണ് കഴിയുക? നിങ്ങളുടെ കാരുണ്യത്തിനായി അപേക്ഷിക്കുന്ന ഏതാനും പേര്‍ക്കിടയിലേക്ക് ഇതാ ഒരു പിഞ്ചു കുഞ്ഞു കൂടി എത്തിയിരി

Full story

British Malayali

വിധി പലരോടും പല വിധത്തിലാണ് അതിന്റെ വ്യത്യസ്ത മുഖ ഭാവങ്ങളുമായി കൂട്ടിനെത്തുന്നത്. ഭാഗ്യവും നിര്‍ഭാഗ്യവും രോഗവും ദുരിതവും ഒക്കെയായി വിധി എപ്പോഴും നമ്മുടെ കൂടെയുണ്ട് എന്നതാണ് സത്യം. യുകെ മലയാളികളായ നമ്മളില്‍ ഭൂരിഭാഗത്തിനും വിധിയുടെ നന്മയോടും ഭാഗ്യത്തോടും ഒപ്പം സഞ്ചരിക്കാന്‍ കഴിയുമ്പോള്‍ വിധി ഒരുക്കിയ രോഗവും ദുരിതവും കഷ്ടതയും മാത്രം കൂട്ടിനുള്ളവരും ഈ ഭൂമിയില്‍ നിരവധിയാണ്. അത്തരക്കാരില്‍ അഞ്ചോളം പേരുടെ കഥയാണ് ഇത്തവണത്തെ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ക്രിസ്തുമസ് ന്യൂ ഇയര്‍ അപ്പിലീന്റെ ഭാഗമാ

Full story

British Malayali

അപ്പാപ്പ എന്ന പേര് നന്മയുടെ പ്രതീകമാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന അപ്പീലുകളില്‍ ഞെട്ടിക്കുന്ന തുക സംഭാവന ചെയ്താണ് അഞ്ജാതയായ ഈ സുഹൃത്ത് നന്മയുടെ പ്രതീകമായി മാറുന്നത്. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് ഹരി അപ്പീലില്‍ 1111 പൗണ്ട് നല്കി ഞെട്ടിച്ച അപ്പാപ്പ കഴിഞ്ഞ ദിവസം വീണ്ടും ഞെട്ടിച്ചു. നാലഞ്ച് രോഗികളെ സഹായിക്കാനായി ബ്രിട്ടീഷ് മലയാളി ആരംഭിച്ച ക്രിസ്തുമസ് അപ്പീലിന് വീണ്ടും അപ്പാപ്പ നല്കിയത് 1111 പൗണ്ടാണ്. ഇതോടെ ഇത്തവണത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ അപ്പീലിലേക്ക് എത്തിയ തുക ഗിഫ്റ്റ് എയ്ഡ് അടക്കം 1953.

Full story

British Malayali

ഭര്‍ത്താവ് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍... രണ്ടു പിഞ്ചു മക്കള്‍ക്കും വൃക്കരോഗം... അമ്മായിയമ്മയ്ക്ക് കാന്‍സറും... ഈ ദുരവസ്ഥയില്‍ എങ്ങനെയെങ്കിലും ഒന്നു പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുകയാണ് എമിലി എന്ന കോട്ടയം മാങ്ങാനം സ്വദേശി വീട്ടമ്മ. തന്റെ പിഞ്ചുകുഞ്ഞുങ്ങളെയടക്കം രോഗമായും അപകടമായും കുടുംബത്തെയാകെ ബാധിച്ച പ്രതിസന്ധിഘട്ടത്തെ എങ്ങനെ തരണം ചെയ്യണമെന്നറിയാതെ ഉഴലുകയാണ് എമിലി. രണ്ടും ആറും വയസുള്ള രണ്ടു പിഞ്ചുകുഞ്ഞുങ്ങളെയാണ് വൃക്ക രോഗം പിടികൂടിയത്. 59 വയസ്സും ആരോഗ്യവതിയുമായിരുന്ന അമ്മായിയമ്മ എല

Full story

British Malayali

കോട്ടയം ആര്‍പ്പൂക്കരയില്‍ തെക്കേടത്ത് പുത്തന്‍പുരയില്‍ എന്ന ഇടത്തരം കര്‍ഷ കുടുംബത്തിലെ അലന്‍ ടി അഗസ്റ്റിന്‍ ഏതൊരു യുവാവിനെയും പോലെ ഏറെ പ്രതീക്ഷകളോടെയാണ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനം പൂര്‍ത്തിയാക്കി ഗള്‍ഫിലേക്ക് വിമാനം കയറിയത്. വീട്ടുകാരുടെ പ്രതീക്ഷയും അലന്‍ ആയിരുന്നു. ഒരു നല്ല വീടും പെങ്ങളുടെ കല്യാണവും.. ഇതു രണ്ടുമായിരുന്നു അലന്റെ സ്വപ്നം. രണ്ടും നല്ല രീതിയില്‍ പൂര്‍ത്തിയാക്കാന്‍ കഠിനാധ്വാനിയായ അലനു സാധിച്ചു. അങ്ങനെ 2018 ജൂണ്‍ മാസത്തിലാണ് പെങ്ങളുടെയും അലന്റെയും വിവാഹം നടന്നത്. ഒരേദിവസമായിരുന്

Full story

British Malayali

വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ എന്നും ഓടിയെത്തുന്നവരാണ് യുകെ മലയാളികള്‍. പ്രത്യേകിച്ചും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആ ദൗത്യം ഏറ്റെടുക്കുമ്പോള്‍. ഇങ്ങനെ ബ്രിട്ടീഷ് മലയാളി വായനക്കാര്‍ കണ്ണീരൊപ്പിയവരുടെ കണക്കെടുക്കാന്‍ പോലും കഴിഞ്ഞെന്നു വരില്ല. ആ പട്ടികയിലെ ഏറ്റവും ഒടുവിലത്തെ ആളായി മാറുകയാണ് ലണ്ടനില്‍ അകാലത്തില്‍ പൊലിഞ്ഞ ഹരി. ഹരിയ്ക്ക് വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ദൗത്യം ഏറ്റെടുത്തപ്പോള്‍ വായനക്കാര്‍ നല്‍കിയത് 22782.25 പൗണ്ടാണ്. ഹരി അപ്പീല്‍ ഔദ്യോഗികമായി സമാപിക്കുമ്പോ

Full story

British Malayali

ലണ്ടനില്‍ മരിച്ച ഹരിയുടെ കുടുംബത്തെ സഹായിക്കാന്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ആരംഭിച്ച അപ്പീലിന് അഞ്ചാം ദിവസമായ ഇന്ന് ഔദ്യോഗിക സമാപനം. ഇന്ന് അര്‍ദ്ധ രാത്രി വരെ ലഭിക്കുന്ന ഫണ്ടിന്റെ വിവരങ്ങള്‍ നാളെ പ്രസിദ്ധീകരിക്കുന്നതോടെ ഫണ്ട് നല്‍കാന്‍ പുതിയതായി ബ്രിട്ടീഷ് മലയാളി ആരോടും അപേക്ഷിക്കുന്നില്ല. അതേ സമയം ഹരിക്ക് വേണ്ടി ഫണ്ട് ശേഖരണം തുടരുകയാണ് എന്ന പല സംഘടനകളും അറയിച്ചതിനാല്‍ വിര്‍ജിന്‍ മണി ലിങ്ക് കുറച്ചു ദിവസം കൂടി തുടരും. നാലു ദിവസം കൊണ്ട് വിര്‍ജിന്‍ മണി അക്കൗണ്ടില്‍ ഗിഫ്റ്റ് എയിഡ് അടക്

Full story

British Malayali

ബ്രിട്ടീഷ് മലയാളി വായനക്കാര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത സ്‌നേഹമാണ് അപ്പാപ്പയുടേത്. ബ്രിട്ടീഷ് മലയാളി നടത്തുന്ന ചാരിറ്റി അപ്പീലുകളില്‍ പലപ്പോഴും നിര്‍ണായകമായ സമയങ്ങളില്‍ വലിയ തുക നല്‍കിയാണ് കാരുണ്യ ദൂത് പോലെ അപ്പാപ്പയുടെ സഹായം എത്തുന്നത്. ഓരോ അപ്പീലിലും ലഭിക്കുന്ന അജ്ഞാത തുകയിലെ ഒരു കണ്ണിയാണ് അപ്പാപ്പയുടേത്. എന്നാല്‍ ഇതാരെന്നു മാത്രം ആര്‍ക്കും അറിയില്ല. വിര്‍ജിന്‍ മണി അക്കൗണ്ട് വഴി നല്‍കുന്ന സഹായത്തിന് അപ്പാപ്പ ഒരു തവണയും ഗിഫ്റ്റ്എയ്ഡ് ടിക്ക് ചെയ്യാറില്ലായെന്നതു ചൂണ്ടിക്കാട്ടി വാര്‍ത്ത പ്ര

Full story

British Malayali

കവന്‍ട്രി: അഞ്ചു നാള്‍ മുന്‍പ് മരണത്തിന്റെ വിളിയൊച്ചയ്ക്ക് ഒപ്പം യാത്രയായ തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ഹരി നായരുടെ കുടുംബത്തെ അനാഥത്വത്തില്‍ നിന്നും നിസ്സഹായതയില്‍ നിന്നും കൈപിടിച്ച് നടത്താന്‍ ഉള്ള യുകെ മലയാളികളുടെ ശ്രമം തുടരുന്നു. ഹരിയുടെ കുടുംബത്തിന് വേണ്ടി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന അപ്പീല്‍ രണ്ടാം ദിവസം പിന്നിടുമ്പോള്‍ എണ്ണായിരം പൗണ്ടോളം സമാഹരിക്കാന്‍ സാധിച്ചത് കുടുംബത്തിന് വലിയ ആശ്വാസമായി മാറിയിരിക്കുന്നു. സംഘടനകളും പ്രസ്ഥാനങ്ങളും ഒക്കെ ആദ്യം ഒന്ന് മടിച്ചു ന

Full story

[2][3][4][5][6][7][8][9]