1 GBP = 102.00 INR                       

BREAKING NEWS
British Malayali

കവന്‍ട്രി: കേരള ഫുട്‌ബോളിലും യൂണിവേഴ്സിറ്റി കളികളത്തിലുമൊക്കെ കളിച്ചു വളര്‍ന്ന ചേട്ടമ്മാര്‍ക്ക് മുന്നില്‍ യുകെയിലെ കുഞ്ഞനിയന്മാര്‍ പൊരുതി തോല്‍ക്കുക ആയിരുന്നു. ഏകപക്ഷീയമായ നാലു ഗോളിനാണ് കോവിഡ് അപ്പീല്‍ ഫുട്‌ബോളില്‍ റോയല്‍ പെറ്റല്‍സിന്റെ വിജയം. പ്രായം ഒക്കെ കളിക്കളത്തിനു പുറത്തെ കാര്യം എന്ന നിലയിലാണ് റോയല്‍ എസ് എം എ യിലെ ചുണക്കുട്ടികള്‍ കോവിഡ് അപ്പീല്‍ ഫുട്ബാള്‍ മത്സരത്തില്‍ വീരന്മാരായ ചേട്ടന്മാരോട് ഏറ്റുമുട്ടിയത്. കളി എങ്ങോട്ടാണ് എന്ന് സൂചിപ്പിച്ചു ആദ്യ രണ്ടു മിനിറ്റില്‍ തന്നെ ഫ്രീ കിക്

Full story

British Malayali

കവന്‍ട്രി: തെളിഞ്ഞു കത്തുന്ന സൂര്യന്‍ 30 ഡിഗ്രിയില്‍ പകലിനെ പൊള്ളിക്കുമ്പോള്‍ ക്രിക്കറ്റിനേക്കാള്‍ ആസ്വദിക്കാന്‍ പറ്റിയ മറ്റെന്തുണ്ട് സത്യത്തില്‍? ഈ ചോദ്യത്തിനു ഉത്തരമായി കഴിഞ്ഞ ദിവസം ഹണ്ടിങ്ങ്ടണിലെ ചെറുപ്പക്കാര്‍ ഹായ് ഹണ്ടിങ്ങ്ടണിന്റെ ബാനറില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കോവിഡ് അപ്പീലിന് ഉണര്‍വേകാന്‍ നടത്തിയ ക്രിക്കറ്റ് കാര്‍ണിവലിന് ആവേശത്തോടെ പങ്കെടുക്കാന്‍ എത്തിയ എട്ടു ടീമിനും മത്സരം കഴിഞ്ഞപ്പോള്‍ വെറുതെ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തുവെന്നല്ല, ഒരു മഹാനന്മയുടെ ഭാഗമാകാന്‍

Full story

British Malayali

കവന്‍ട്രി: എന്ത് ചെയ്താലും അതില്‍ ഒരന്തസ് കൂട്ടിനുണ്ടാകണം. ബ്രിട്ടീഷ് മലയാളി പിന്തുണ നല്‍കുന്ന യുകെ മലയാളികളുടെ ഓരോ സംരംഭത്തിലും ഇങ്ങനെയൊരു ഉറപ്പാണ് ആദ്യം സ്വന്തമാക്കുക. അത് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഏറ്റെടുക്കുന്ന കാര്യങ്ങള്‍ ആയാലും ബ്രിട്ടീഷ് മലയാളി പിന്തുണ നല്‍കുന്ന പൊതുപരിപാടികള്‍ ആയാലും നാട്ടുകാര്‍ക്ക് ചീത്ത വിളിക്കാന്‍ അവസരം നല്‍കരുത് എന്ന പൊതുമിനിമം പരിപാടിയാണ് യുകെ മലയാളികള്‍ കഴിഞ്ഞ 14 വര്‍ഷമായി സ്‌നേഹത്തോടെ ബ്രിട്ടീഷ് മലയാളിയെന്ന ബ്രാന്‍ഡ് നെഞ്ചോട് ചേര്‍ത്ത് പിടിക്കുവ

Full story

British Malayali

കവന്‍ട്രി: പൊള്ളുന്ന വെയിലില്‍ പിരിയുകയാണ് ബ്രിട്ടണ്‍. അടുത്ത ഒരു മാസത്തേക്ക് ബ്രിട്ടനില്‍ കാലാവസ്ഥ ഏറെക്കുറെ ഇത് ആയിരിക്കും എന്ന് കാലാവസ്ഥ കേന്ദ്രം നേരത്തെ പറഞ്ഞിരുന്നെങ്കിലും ഈ പൊള്ളുന്ന വെയിലില്‍ എന്ത് ചെയ്യും എന്ന പ്രയാസമാണ് ഓരോ യുകെ മലയാളിയെയും അലട്ടുന്നത്. എവിടെയെങ്കിലും കറങ്ങാന്‍ ഇറങ്ങിയാലോ എന്നാലോചിക്കുമ്പോള്‍ കോവിഡ് പോസിറ്റീവ് നിരക്ക് സംബന്ധിച്ച കണക്കുകള്‍ മുന്നിലെക്കെത്തും. പ്രത്യേകിച്ചും യൂറോ കപ്പ് ആവേശത്തിലാക്കാന്‍ ഇറങ്ങിയ ബ്രിട്ടീഷ് ഫുട്ബാള്‍ പ്രേമികള്‍ ഇനിയുള്ള ദിവസങ്ങളില്‍ യ

Full story

British Malayali

കവന്‍ട്രി: ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ക്ക് കേരളത്തില്‍ അച്ഛന്റെയും അമ്മയുടെയും സ്‌നേഹത്തണല്‍ നഷ്ടമായിരിക്കുകയാണ് കോവിഡിന്റെ വിളയാട്ടത്തില്‍. ഇന്ത്യയില്‍ കോവിഡ് പതുങ്ങുമ്പോഴും കേരളത്തില്‍ അതിന്റെ വ്യാപനം ഒരു കുറവും കാട്ടാതെ മുന്നേറുന്നു എന്നാണ് ഏറ്റവും ഒടുവില്‍ എത്തുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഇതിനകം അനേകായിരം കുഞ്ഞുങ്ങളെയും അമ്മമാരെയും അനാഥത്തിലേക്കു തള്ളിയിട്ട കോവിഡില്‍ നിന്നും രക്ഷ തേടി 50 കുടുംബങ്ങളാണ് യുകെ മലയാളികളുടെ കരുണ തേടുന്നത്. കേരളം എപ്പോഴൊക്കെ ആശ്രയം തേടി എത്തിയോ അപ്പോഴൊ

Full story

British Malayali

കവന്‍ട്രി: വെള്ളിയാഴ്ചയും ശനിയാഴ്ചയും ഗ്ലോസ്റ്ററിലെ അജിമോനും സ്വിണ്ടനിലെ റോയ് സ്റ്റീഫനും നടത്തിയ അധ്വാനത്തിന് പ്രതിഫലമായി ഇരു സ്ഥലങ്ങളിലെയും ജനങ്ങള്‍ നല്‍കിയ പ്രതിഫലം 2300 പൗണ്ട്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ നടത്തുന്ന കോവിഡ് അപ്പീല്‍ ചലഞ്ചില്‍ ഇരുവരും ചേര്‍ന്ന് ഫുഡ് ചലഞ്ച് ഏറ്റെടുത്തപ്പോള്‍ ഗ്ലോസ്റ്റര്‍, ചെല്‍റ്റ്‌നാം, സ്വിണ്ടന്‍ എന്നിവിടങ്ങളിലെ മലയാളികളെ തേടി ഉണക്കക്കപ്പ ബിരിയാണിയും ചിക്കന്‍ ബിരിയാണിയും ആവിപറക്കുന്ന ചൂടോടെ എത്തിയപ്പോള്‍ ജനം വില നോക്കാതെ ജീവകാരുണ്യ പ്രവര്‍ത്തിയി

Full story

British Malayali

കവന്‍ട്രി: അനേകായിരം മലയാളി കുടുംബങ്ങള്‍ കേരളത്തില്‍ ആരുടെയെങ്കിലും ഒക്കെ സഹായ ഹസ്തങ്ങള്‍ തങ്ങളെ തേടിയെത്തുന്നത് കാത്തിരിക്കുകയാണ്, കാരണം വീടിന്റെ വിളക്കണഞ്ഞു പോയിരിക്കുന്നു. ചുറ്റും നിസ്സഹായതയുടെ ഇരുട്ട് മാത്രം. ഒന്ന് കൈപിടിച്ച് ആശ്വസിപ്പിക്കുവാന്‍ പോലും ആരും എത്തുന്നില്ല. ഒടുവില്‍ പ്രതീക്ഷയുടെ ചെറു കിരണം പോലെ ആരോ പറഞ്ഞറിഞ്ഞു ബ്രിട്ടനിലെ മലയാളികളുടെ സഹായം ലഭിക്കും. ഈ വിശ്വാസവുമായി നൂറിലേറെ കുടുംബാംങ്ങളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ കോവിഡ് ധനസഹായം കാത്തിരിക്കുന്നത്. ഇതില്‍ കോവിഡ് അപ്

Full story

British Malayali

കവന്‍ട്രി: നെഞ്ചു തകര്‍ന്നു കരയുകയാണ് കോവിഡ് കേരളം. ഓരോ ദിവസവും കോവിഡില്‍ ജീവിതം തകര്‍ന്നടിയുന്നവരുടെ എണ്ണം കൂടിക്കൊണ്ടേയിരിക്കുന്നു. സര്‍ക്കാര്‍ കണക്കില്‍ 14000 മരണം എന്ന് പറയുമ്പോഴും യഥാര്‍ത്ഥ കണക്കു അതിന്റെ ഇരട്ടിയില്‍ ഏറെയാണെന്ന് വിദഗ്ധര്‍ ഉള്ളവര്‍ അടക്കം സാക്ഷ്യപ്പെടുത്തുന്നു. കോവിഡ് വന്നു നെഗറ്റീവ് ആയ ശേഷം ന്യുമോണിയ ബാധിച്ചു മരിച്ചവര്‍ ഉള്‍പ്പെടെയുള്ളവരുടെ കണക്കു കൂടി ചേരുമ്പോള്‍ യുകെയിലെ കെയര്‍ ഹോം മരണങ്ങള്‍ കോവിഡ്  കണക്കില്‍ ചേര്‍ത്ത് പോലെ കേരളത്തിലെ മരണക്കണക്കിനും വന്‍കുതിച്ചു ചാ

Full story

British Malayali

തിരുവനന്തപുരം: കഴക്കൂട്ടം തോന്നയ്ക്കല്‍ സായിഗ്രാമില്‍ ഇന്നലെ യുകെ മലയാളികളുടെ നന്മയെക്കുറിച്ച് വാതോരാതെ സംസാരിച്ചത് ഭക്ഷ്യ വിഭവ വിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനിലായിരുന്നു. കോവിഡ് ലോക്ക്ഡൗണിന് ശേഷം നടന്ന ആദ്യ ചടങ്ങുകളില്‍ ഒന്നില്‍വച്ച് യുകെ മലയാളികള്‍ ശേഖരിച്ച 13,500.00 പൗണ്ടാണ് 12 പേര്‍ ഏറ്റുവാങ്ങിയത്. ഈസ്റ്റര്‍ വിഷു അപ്പീല്‍ വഴി ശേഖരിച്ച പണം തുടര്‍ച്ചയായ ലോക്ക്ഡൗണ്‍ കാരണം വിതരണം ചെയ്യാന്‍ സാധിക്കാതിരുന്നതിന് പരിഹാരമായിരുന്നു ഇന്നലത്തെ ചടങ്ങ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നടന്ന സായിഗ്രാമില

Full story

British Malayali

കവന്‍ട്രി: സഹനത്തിന്റെ വഴിക്കൊപ്പം ഒരടി തെന്നിയാല്‍ മലര്‍ന്നടിച്ചു ചെങ്കുത്തായ മലയില്‍ നിന്നും താഴ്‌വരയിലേക്ക് നിലം തെന്നി വീഴാവുന്ന അതി സാഹസികതയാണ് ശനിയാഴ്ച നടന്ന പീക് ഡിസ്ട്രിക്ട് ചലഞ്ചില്‍ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് വേണ്ടി ലീഡ്സിലെ മലയാളി നഴ്‌സ് ഷീല സന്തോഷ് കുമാര്‍ ഏറ്റെടുത്തത്. രണ്ടാഴ്ച മുന്‍പ് ബെല്‍ഫാസ്റ്റില്‍ ബ്ലാക് മൗണ്ടൈന്‍ കയറിയ ബിജി തോമസിന് പിന്നാലെ മറ്റൊരു മലയാളി വനിതാ കൂടി ചലഞ്ച് പൂര്‍ത്തിയാക്കിയതോടെ ബ്രിട്ടനിലെ മലയാളി സമൂഹം അഭിമാന കൊടുമുടി കയറിയ സന്തോഷമാണ് പങ്കിടുന്ന

Full story

[1][2][3][4][5][6][7][8]