1 GBP = 101.80 INR                       

BREAKING NEWS
British Malayali

ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും പണം തട്ടിയെടുക്കാന്‍ പുതിയ രീതിയിലുള്ള തട്ടിപ്പുമായി ഒരു സംഘം രംഗത്തിറങ്ങിയതായി യു കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പ് വിവിധ ബാങ്കുകളും നല്‍കിയിട്ടുണ്ട്. ബാങ്കില്‍ നിന്നെന്ന് അവകാശപ്പെട്ടു വരുന്ന ഒരു ടെക്സ്റ്റ് മെസേജാണ് തട്ടിപ്പിന്റെ ആദ്യപടി. അക്കൗണ്ട് സുരക്ഷിതമാക്കുവാനുള്ള ചില നടപടികള്‍ കൈക്കൊള്ളുവാന്‍ ആവശ്യപ്പെട്ടാണ് ഈ സന്ദേശമെത്തുക. മറ്റൊരു സന്ദേശം, ഏതെങ്കിലും വ്യക്തിയുടെ പേര്

Full story

British Malayali

മുട്ട മരണത്തിലേക്കുള്ള എളുപ്പവഴി എന്ന് ഗവേഷകര്‍. ദിവസവും അര മുട്ട വീതം കഴിച്ചാല്‍ പോലും മരണത്തിനുള്ള സാധ്യത ഏഴ് ശതമാനം വരെ എന്ന് റിപ്പോര്‍ട്ട്. മുട്ടയുടെ മഞ്ഞ പോലെ തന്നെ വെള്ളയും ഉണ്ടാക്കുന്നത് ഒരേ റിസ്‌കാണെന്നും ഗവേഷകര്‍ പുറത്ത് വിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു മുഴുവന്‍ മുട്ടയുടെ പകുതി ദിവസവും കഴിക്കുന്നത് ഏഴ് ശതമാനം ജീവന് ആപത്താണെങ്കില്‍ ദിവസവും ഒരു മുട്ട കഴിച്ചാല്‍ അത് 14 ശതമാനമായി ഉയരുന്നു. ആരോഗ്യത്തിനായി ഭക്ഷണം കുറച്ച് മുട്ട ശീലമാക്കുന്നവര്‍ ഈ കാര്യം മനസ്സില്‍ വയ്ക്കേണ്ടത്

Full story

British Malayali

ആശുപത്രി ചികിത്സ ആവശ്യമായി വരുന്നത്ര ഗുരുതരമായ കോവിഡ് ബാധയുള്ളവരില്‍ വാതത്തിന് ഉപയോഗിക്കുന്ന ഒരു മരുന്ന് രോഗകാഠിന്യം കാര്യമായി കുറയ്ക്കാന്‍ സഹായകരമാകുന്നുവെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. കോള്‍ക്കിസൈന്‍ എന്ന ആന്റി ഇന്‍ഫ്ളമേറ്ററി മരുന്നാണ് ഗുരുതരമായ രോഗികള്‍ക്ക് തുണയായി എത്തുന്നത്. എകദേശം 4000 ത്തോളം പേരില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്, ദിവസേന ഒരു ഡോസ് കോള്‍ക്കിസൈന്‍ കഴിച്ച, ഗുരുതരമായ രോഗം ബാധിച്ചവരില്‍ 25 ശതമാനത്തോളം പേര്‍ക്ക് കാര്യമായ ആശ്വാസം ലഭിച്ചു എന്നാണ്. ഈ പഠനം നടത്തിയ കനേഡിയ

Full story

British Malayali

രണ്ട് ബില്ല്യണിലധികം ഉപയോക്താക്കള്‍ ഉള്ള ഒരു ആപ്പാണ് വാട്‌സ്ആപ്. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്ന്. എന്നാല്‍, ചിലര്‍ ഇപ്പോള്‍ ഈ ആപ്പ് ഉപേക്ഷിക്കാന്‍ തുടങ്ങിയിരിക്കുന്നു. വാട്‌സ്ആപിലെ ഡാറ്റ ഫേസ്ബുക്കുമായി ഷെയര്‍ ചെയ്യുവാന്‍ സമ്മതിക്കണമെന്ന പുതിയ നിബന്ധനയാണ് ഇതിനു കാരണമായിരിക്കുന്നത്. ഫെബ്രുവരി 8 മുതല്‍ തങ്ങളുടെ സ്വകാര്യതാ നയത്തില്‍ (പ്രൈവസി പോളിസി) മാറ്റങ്ങള്‍ വരുത്തുന്നുവെന്ന് വാട്‌സ്അപ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, യൂറോപ്പിനും ബ്രിട്ടനും വെളിയിലുള്ള ഏത് രാജ്യത്തി

Full story

British Malayali

ലോകത്തിന്റെ പലഭാഗങ്ങളിലും ഇനിയും അണയ്ക്കാനാകാത്ത കാട്ടുതീ പോലെ കോവിഡ്-19 എന്ന മഹാമാരി കത്തിപ്പടരുകയാണ്. പ്രതിരോധ വാക്‌സിന്‍ ലോകത്തിലാദ്യമായി ബ്രിട്ടനില്‍ കൊടുക്കാന്‍ ആരംഭിച്ചെങ്കിലും, ഇത് ലോകത്തിലെ ജനങ്ങള്‍ക്ക് മുഴുവനും എന്ന് ലഭ്യമാകുമെന്ന് പറയാറായിട്ടില്ല. അതായത് ഈ ദുരിതം ഇനിയും കുറേനാള്‍ കൂടി നീണ്ടുപോകുമെന്നര്‍ത്ഥം. ഇതിനിടയിലാണ് കോവിഡ് പ്രതിരോധത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കാവുന്ന ഒരുനിര്‍ണ്ണായ കണ്ടുപിടുത്തവുമായി ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്ത് എത്തുന്നത്. കോവിഡ്-19 എന്ന മഹാമാരിയ

Full story

British Malayali

നന്നായി ഉറങ്ങുക, കായികാഭ്യാസം ചെയ്യുക, മാനസിക സമ്മര്‍ദ്ദങ്ങള്‍ ഒഴിവാക്കുക എന്നിവയോടൊപ്പം നല്ല ഭക്ഷണക്രമം പാലിക്കുക എന്നതുകൂടി ആരോഗ്യകരമായ ഒരു പ്രതിരോധശേഷി സ്വായത്തമാക്കുവാന്‍ ആവശ്യമാണെന്ന് പ്രശസ്ത അമേരിക്കന്‍ ഹൃദ്രോഗ വിദഗ്ദനായ ഡോ. ജെയിംസ് ഡി നിമ്മോളാന്റോനിയോ പറയുന്നു. അദ്ദേഹത്തിന്റെ ഇമ്മ്യുനിറ്റി ഫിക്സ് എന്ന പുതിയ ഗ്രന്ഥത്തിലാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. മനുഷ്യരിലെ രോഗപ്രതിരോധ ശേഷി പ്രധാനമായും ആശ്രയിക്കുന്നത് പോഷകാഹാരങ്ങളേയാണ്. അസ്ഥി മജ്ജയില്‍ നിന്നും പ്രതിരോധ കോശങ്ങള്‍ ഉദ്പാദിപ്പിക്കാന്‍

Full story

British Malayali

ഇനിയും പൂര്‍ണ്ണമായി മനസ്സിലാക്കാത്ത കൊറോണയെന്ന കുഞ്ഞന്‍ വൈറസിന്റെ പുതിയപുതിയ കാര്യങ്ങള്‍ ശാസ്ത്രലോകം അറിഞ്ഞു വരികയാണ്. ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പുകള്‍ ഉള്ളവര്‍ക്ക് ആശ്വാസം പകരുന്നതാണ്. രക്തഗ്രൂപ്പ് ഏതായാലും, അത് നെഗറ്റീവ് ആണെങ്കില്‍ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ളവരേക്കാള്‍ കോവിഡ് ബാധിക്കുവാനുള്ള സാധ്യത 21 ശതമാനം വരെ കുറവാണ് എന്നാണ് പുതിയ പഠനം വെളിപ്പെടുത്തിയിരിക്കുന്നത്. അതുപോലെ ഗുരുതരമായ ലക്ഷണങ്ങള്‍ കാണിക്കുന്നതില്‍ 13 ശതമാനത്തിന്റെ കുറവും മരണത്തില്‍ 19 ശതമാനത്

Full story

British Malayali

ലോക്ക് ഡൗണിന് ശേഷം കേരളത്തില്‍ നിന്നും യൂറോപ്പിലേക്ക് ബബിള്‍ എയര്‍ വഴി പോയപ്പോള്‍ ഉള്ള അനുഭവങ്ങള്‍ പറഞ്ഞല്ലോ. എന്തൊക്കെ കാര്യങ്ങള്‍ ആണ് ചെയ്യേണ്ടത്, ശ്രദ്ധിക്കേണ്ടത് എന്നൊക്കെ കൃത്യമായി ഒരിടത്തും പറഞ്ഞിരുന്നില്ല, അതുകൊണ്ടാണ് അനുഭവത്തിന്റെ വെളിച്ചത്തില്‍ അതെഴുതിയത്. അത് ഗുണകരമായി എന്ന് ഏറെപ്പേര്‍ പറഞ്ഞു. നവംബര്‍ പതിമൂന്ന് ജനീവയില്‍ നിന്നും വന്ദേ ഭാരത് ഫ്‌ലൈറ്റുകള്‍ വഴി നവംബര്‍ പതിനാല് കൊച്ചിയില്‍ എത്തി. കാര്യം വന്ദേ ഭാരത് വിമാനങ്ങള്‍ നാട്ടിലേക്ക് വന്നു തുടങ്ങിയിട്ട് മാസങ്ങള്‍ ആയെങ്കിലും ഈ

Full story

British Malayali

കൊറോണ വൈറസ് ഇപ്പോഴും മനുഷ്യന്‍ ഇതുവരെ ആര്‍ജ്ജിച്ച ശാസ്ത്രീയ ജ്ഞാനത്തിന് അതീതമായി നില്‍ക്കുകയാണ്. ലോകത്തിന്റെ പലഭാഗങ്ങളിലായി നടക്കുന്ന ഗവേഷണങ്ങളില്‍ പ്രതിദിനം പുതിയ പുതിയ കാര്യങ്ങളാണ് ഈ കുഞ്ഞന്‍ വൈറസിനെ കുറിച്ച് പുറത്തുവരുന്നത്. അതില്‍ ഏറ്റവും അവസാനം പുറത്തുവന്നത്, ഇന്ന് ലോകത്തെ വിഴുങ്ങുന്നത് ചൈനയിലെ വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട ആദിക കൊറോണ വൈറസ് അല്ല എന്നതാണ്. മ്യുട്ടേഷന്‍ അഥവാ പ്രകീര്‍ണാന്തരം സംഭവിച്ച പുതിയ രൂപമാണ് ഇന്ന് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും അതിവേഗം പറക്കുന്നത്. ടെക്സാസിലെ ഹൂ

Full story

British Malayali

ഇന്ന് വിവിധ ജീവിതശൈലി രോഗങ്ങൾ വ്യാപകമായതോടെ ഡയറ്റ് എന്ന വാക്ക് മനുഷ്യ ജീവിതത്തിലെ അവിഭാജ്യ ഘടകമായിരിക്കുകയാണ്. എന്നാൽ, ഭക്ഷ്യോദ്പാദന രംഗത്തുള്ള വ്യവസായികൾക്ക് തങ്ങളുടെ ഉദ്പന്നങ്ങൾ അതിവേഗം വിറ്റഴിക്കാനുള്ള ഒരു കീവേർഡ് ആയി മാറിയിരിക്കുകയാണ് ഈ വാക്ക്. പാക്കറ്റിനു മുകളിൽ ഡയറ്റ് എന്ന് എഴുതിവച്ചാൽ എന്തും വിറ്റുപോകും. സോഫ്റ്റ് ഡ്രിങ്ക്സ് മുതൽ മദ്യങ്ങൾ വരെയുണ്ട് ഇന്ന് ഡയറ്റ് എന്ന ലേബലൊട്ടിച്ച്. ഇത്തരമൊരു സാഹചര്യത്തിലാണ് ഫ്രാൻസിലെ ഒരുകൂട്ടം ഗവേഷകർ വിവിധ ''ഡയറ്റ്'' ഭക്ഷണപനീയങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്. മുഴു

Full story

[1][2][3][4][5][6][7][8]