1 GBP = 91.50 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: ഇന്ത്യ എ ടീമിനെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ സൗത്താഫ്രിക്ക എ ടീമിന് 328 റണ്‍സ് വിജയലക്ഷ്യം. മഴ കാരണം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടിയ സൗത്താഫ്രിക്കന്‍ നായകന്‍ തെംബെ ബാവുമ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിശ്ചിത 47 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സാണ് ഇന്ത്യ നേടിയത്. ആറിന് 206 എന്ന നിലയില്‍ നിന്ന് ശിവം ദൂബെ അക്സര്‍ പട്ടേല്‍ എന്നിവര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് പ്രകടനങ്ങളാണ് ഇന്ത്യക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് ഇ

Full story

British Malayali

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പ്രധാനഘടകമായ ജലജ് സക്സേനയുടെ പേരില്‍ പുതിയ റെക്കോര്‍ഡ്. ഇന്ത്യ റെഡും ഇന്ത്യ ബ്ലൂവും തമ്മിലുള്ള ദുലീപ് ട്രോഫി മത്സരത്തിനിടെയാണ് സക്സേന പുതിയ റെക്കോര്‍ഡ് നേടിയത്. ആഭ്യന്തര ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും നേടിയിട്ടും ഇന്ത്യന്‍ ജേഴ്സിയില്‍ ഇടം ലഭിക്കാത്ത ഏക താരമായിരിക്കുകയാണ് ഇപ്പോള്‍ ജലജ് സക്സേന. ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് സക്സേന. രഞ്ജി ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഇന്ത്യന്‍ ടീമില്‍ ഇതുവരെ അവസരം ലഭിച്ചിട്ടി

Full story

British Malayali

സിഡ്നി: ഇന്ത്യയുടെ മരുമകനാകാന്‍ ഒരു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരംകൂടി കച്ചകെട്ടുന്നുവെന്ന് റിപ്പോര്‍ട്ട്. ഓസ്ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ഗ്ലെന്‍ മാക്സ്വെല്ലാണ് ഇന്ത്യന്‍ സുന്ദരിയെ സഖിയാക്കാന്‍ ഒരുങ്ങുന്നത്. മെല്‍ബണില്‍ സ്ഥിര താമസമാക്കിയ വിനി രാമന്‍ എന്ന ഇന്ത്യക്കാരിയാണ് മാക്സ്വെല്ലിന്റെ ഹൃദയത്തില്‍ ചേക്കേറിയത്. ഇരുവരും കഴിഞ്ഞ രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോ വി

Full story

British Malayali

തൃശ്ശൂര്‍: മലയാളി ക്രിക്കറ്റ് താരം സന്ദീപ് വാര്യരും രാജ്യാന്തര റോളര്‍ സ്‌കേറ്റിങ് താരമായ ആരതിയും വിവാഹിതരായി. അഞ്ചു വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. ചെന്നൈ അണ്ണാനഗര്‍ സ്വദേശികളായ ബില്‍ഡര്‍ സി.കസ്തൂരിരാജിന്റേയും ഗൈനക്കോളജിസ്റ്റ് ഡോ മാലാ രാജിന്റേയും മകളാണ് ആരതി. ബെല്‍ജിയത്തില്‍ നടന്ന യൂറോപ്യന്‍ കപ്പില്‍ രണ്ടാമതെത്തി ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ് നേടിയിരുന്നു ആരതി. ചെന്നൈയില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അഞ്ചുവര്‍ഷ

Full story

British Malayali

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ ടെന്നീസിലെ പുതിയ താരോദമായിരിക്കുകയാണ് യുവതാരം സുമിത് നാഗല്‍. ടെന്നീസീന്റെ ഏറ്റവും വലിയ വേദിയായ യുഎസ് ഓപ്പണ്‍ ഗ്രാന്റ്സ്ലാമില്‍ കന്നിയങ്കത്തില്‍ തന്നെ ആരാധകരുടെ മനം കവര്‍ന്നന്നത് ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്കെതിരെ ഒരു സെറ്റ് നേടിയതോടെയാണ്. യുഎസ് ഓപ്പണ്‍ ആദ്യ റൗണ്ടിലാണ് നാഗല്‍ ഫെഡററെ വിറപ്പിച്ചത്. തന്റെ ആദ്യ ഗ്രാന്‍സ്ലാം മല്‍സരം തോറ്റെങ്കിലും രണ്ടര മണിക്കൂര്‍ നീണ്ട വീറുറ്റ പോരാട്ടം സുമിത് നാഗല്‍ കാഴ്ചവച്ചു. (46, 61, 62, 64) ഫെഡററെ ഞെട്ടിച്ച് ആദ്യ സെറ്റ് കൈക്കലാക്കിയെങ്കിലു

Full story

British Malayali

ഹൈദരാബാദ്: ദേശീയ ഗാനം മുഴങ്ങിയപ്പോള്‍, ഇന്ത്യന്‍ പതാക കണ്ടപ്പോള്‍ എനിക്കെന്റെ കണ്ണീര്‍ നിയന്ത്രിക്കാനായില്ല.... ഏറെ നാള്‍ കാത്തിരുന്ന ഈ സ്വപ്നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നു.... കലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ പി.വി സിന്ധു ഇങ്ങനെ കുറിച്ചു. വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ല. കഴിഞ്ഞ ദിവസത്തെ വിജയത്തിനു ശേഷം തനിക്കുണ്ടായ വി

Full story

British Malayali

ആന്റിഗ്വ: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയത് ബുംറയുടെ ചിറകിലേറി. 318 റണ്‍സിന്റെ ഗംഭീര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സ്‌കോര്‍ ഇന്ത്യ: 297, 7 വിക്കറ്റിന് 343 ഡിക്ല; വിന്‍ഡീസ് 222,100. 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്. സെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെ (102), ഹനുമ വിഹാരി (93) ക്യാപ്റ്റന്‍ വിരാട് കോലി (51) എന്നിവരാണ് രണ്ടാം ഇന്നിങ്സില്‍ തിളങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍.  419 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ കരീബിയന്‍ ടീമിന്റെ പോരാട്ടം 100 റണ്‍

Full story

British Malayali

ഇന്ത്യന്‍ ഷട്ട്ലര്‍ പിവി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍. ചൈനയുടെ ചെന്‍ യു ഫെയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു തുടര്‍ച്ചയായ മൂന്നാം ഫൈനലില്‍ പ്രവേശിച്ചത്. സ്‌കോര്‍ 21-7 ,21-14 വെറും നാല്‍പ്പത് മിനിറ്റ് മാത്രമാണ് മത്സരം നീണ്ട് നിന്നത്. ക്വാര്‍ട്ടറില്‍ തായ്വാന്റെ തായ് സു യിങിനെ പരാജയപ്പെടുത്തിയാണ് സിന്ധു സെമിയിലെത്തിയത്. ആദ്യ സെറ്റില്‍ വെറും 15 മിനിറ്റ് മാത്രമ മതിയായിരുന്നു സിന്ധുവിന് എതിരാളിയെ വീഴ്ത്താന്‍. കഴിഞ്ഞ തവണ ഫൈനലില്‍ സ്പാനിഷ് താരവും ഒളിമ്പിക് ഗോള്‍

Full story

British Malayali

ആന്റിഗ്വ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആന്റിഗ്വ ടെസ്റ്റില്‍ തിരിച്ചടിച്ച് ഇന്ത്യ. ഒന്നാം ഇന്നിങ്സില്‍ 297 റണ്‍സ് പിന്തുടരുന്ന വിന്‍ഡീസിന് എട്ടു വിക്കറ്റ് നഷ്ടമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് 108 റണ്‍സ് പിന്നിലാണ്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മ്മയുടെ പേസ് ബൗളിങ്ങിന് മുന്നില്‍ വിന്‍ഡീസ് തകരുകയായിരുന്നു. രണ്ടാം ദിനം 13 ഓവറില്‍ 42 റണ്‍സ് വഴങ്ങിയാണ് ഇഷാന്ത് അഞ്ച് പേരെ പുറത്താക്കിയത്. 48 റണ്‍സ് നേടിയ റോസ്റ്റണ്‍ ചേസാണ് ടോപ്പ് സ്‌കോറര്‍. ഷാരോണ്‍ ഹെറ്റ്‌മെയര്‍ 35 റണ്‍സടിച്ചു. രണ

Full story

British Malayali

ബാംഗ്ലൂര്‍: പുണെ സിറ്റിയുടെ മലയാളി വിംഗര്‍ ആഷിഖ് കുരുണിയനെ വന്‍ തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി ബെംഗളൂരു എഫ്‌സി. 70 ലക്ഷം രൂപയ്ക്കാണ് ഇരുപത്തിരണ്ടുകാരനായ താരത്തെ ബെംഗളൂരു ടീം സ്വന്തമാക്കുന്നത്. ബെംഗളൂരു എഫ്‌സി പുണെയുമായി കരാര്‍ പൂര്‍ത്തിയാക്കിയതായാണ് ഗോള്‍ ഡോട് കോമിന്റെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. എടികെ മൈക്കല്‍ സൂസൈരാജിനെ ജെംഷഡ്പൂര്‍ എഫ്‌സിയില്‍ നിന്ന് 90 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ ശേഷം ഐഎസ്എല്ലില്‍ ഇന്ത്യന്‍ താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ട്രാന്‍സ്ഫര്‍ തുകയാണ് ആഷിഖിന്റേത

Full story

[5][6][7][8][9][10][11][12]