1 GBP = 90.00 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ കേരളത്തിന് 5 വിക്കറ്റ് വിജയം. ആദ്യ ഇന്നിങ്സില്‍ 11 റണ്‍സിന്റെ ലീഡ് വഴങ്ങിയ ശേഷമാണ് കേരളം വിജയിച്ചത്. 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന് വേണ്ടി വിനൂപ് മനോഹരന്‍ (96), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (92) സഞ്ജു സാംസണ്‍ (61*) എന്നിവരുടെ അര്‍ധ ശതകങ്ങളാണ് വിജയം എളുപ്പമാക്കിയത്. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഉള്ള 8 വിക്കറ്റിന് 285 എന്ന സ്‌കോറില്‍ ഹിമാചല്‍ ഡിക്ലയര്‍ ചെയ്യുകയും അവസാന ദിവസം കേരളത്തെ ബാറ്റിങ്ങിന് ക്ഷണിക

Full story

British Malayali

സിഡ്നി: 2004ല്‍ സൗരവ് ഗാംഗുലി ഓസ്ട്രേലിയയുടെ അജയ്യരെ അന്നാട്ടില്‍ ചെന്ന് പരമ്പര സമനിലയില്‍ അവസാനിപ്പിച്ച് വിറപ്പിച്ചാണ് നാട്ടിലേക്ക് മടങ്ങിയത. എന്നാല്‍ ഒരു പരമ്പര വിജയത്തിനായി നമുക്ക് പിന്നെയും കാത്തിരിക്കേണ്ടി വന്നു. മഴ കാരണം തിളക്കം അല്‍പ്പം കുറഞ്ഞു. എന്നാലും വിജയത്തിന്റെ മാറ്റിന് കുറവ് തീരെ ഇല്ല. 71 വര്‍ഷത്തെ ഇന്ത്യ ഓസ്ട്രേലിയ ക്രിക്കറ്റ് ചരിത്രത്തിനിടയില്‍ 11 തവണ ഓസീസ് പര്യടനം നടത്തിയെങ്കിലും ഒരിക്കല്‍ പോലും ഇന്ത്യക്ക് ഓസ്ട്രേലിയയില്‍ പരമ്പര വിജയം നേടാന്‍ കഴിഞ്ഞിരുന്നില്ല. 2004ല്‍ സാക്ഷാല്‍ സൗരവ് ഗ

Full story

British Malayali

സിഡ്നി: കങ്കാരുക്കളുടെ മണ്ണില്‍ ഇന്ത്യന്‍ കടുവകളുടെ ചരിത്രവിജയം. മഴ മൂലം സിഡ്നി ടെസ്റ്റ് തടസപ്പെട്ടതോടെ മത്സരം സമനിലയില്‍ അവസാനിച്ചു. ഓസ്ട്രേലിയന്‍ മണ്ണില്‍ ആദ്യമായാണ് ഇന്ത്യന്‍ ടീം പരമ്പര നേടുന്നത്. മൂന്ന് സെഞ്ചുറി നേടിയ ചേതേശ്വര്‍ പൂജാരയും ഫാസ്റ്റ് ബൗളര്‍മാരുടെ കിടിലന്‍ പ്രകടന മികവും ഇന്ത്യയെ വിജയക്കൊടി നാട്ടാന്‍ സഹായിച്ചു. ഇതോടെ ഓസീസ് മണ്ണില്‍ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന ബഹുമതി വിരാട് കോലി സ്വന്തമാക്കിയിരിക്കുകയാണ്. പന്ത്രണ്ടാം പര്യടനത്തിലാണ് ഇന്ത്യ ആദ്യ നേട്ടം സ്വന്തമാ

Full story

British Malayali

സിഡ്‌നി: സിഡ്നി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ചേതേശ്വര്‍ പൂജാരയ്ക്ക് ഉജ്ജ്വല സെഞ്ച്വറി. 199 പന്തില്‍ 13 ബൗണ്ടറികള്‍ സഹിതമാണ് പൂജാര സെഞ്ചുറി പൂര്‍ത്തിയാക്കിയത്. പൂജാരയുടെ 18-ാം ടെസ്റ്റ് സെഞ്ചുറിയാണിത്. ആദ്യ ദിനം പൂര്‍ത്തിയായപ്പോള്‍ 303/4 എന്ന മികച്ച സ്‌കോറിലാണ് ഇന്ത്യപൂജാരയ്ക്കൊപ്പം ഹനുമാ വിഹാരിയാണ് ക്രീസില്‍. രാഹുല്‍ ഇന്നും പരാജയപ്പെട്ടപ്പോള്‍ യുവതാരം മായങ്ക് അഗര്‍വാള്‍ ഒരിക്കല്‍ കൂടി ഇന്ത്യയെ കളിയില്‍ പിടിച്ചു നിര്‍ത്തി. ആറ് പന്തില്‍ ഒമ്പത് റണ്‍സെടുത്ത രാഹുലിനെ രണ്ടാം ഓവറില്‍ പേസര്‍ ഹേസല്&

Full story

British Malayali

സിഡ്നി: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ 13 അംഗ ടീമിനെ പ്രഖ്യാപിച്ചു. ഇഷാന്ത് ശര്‍മ്മക്ക് പകരം ഉമേഷ് യാദവ് ടീമില്‍ ഇടം നേടി. കുല്‍ദീപ് യാദവാണ് ടീമിലെത്തിയ മറ്റൊരു താരം. ആര്‍.അശ്വിനും തിരിച്ചെത്തി. അഡ്‌ലെയ്ഡില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ച അശ്വിന്‍ പിന്നീട് പേശീവലിവിനെ തുടര്‍ന്ന് പെര്‍ത്തിലും മെല്‍ബണിലും കളിച്ചിരുന്നില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന 13 അംഗ ടീമില്‍ നിന്നാണ് അന്തിമ ഇലവനെ തിരഞ്ഞെടുക്കുക അതേസമയം രോഹിത് ശര്‍മ്മയും ടീമിലുണ്ടാകില്ല. കഴിഞ്ഞാഴ്ച്ച അച്ഛനായ രോഹി

Full story

British Malayali

മെല്‍ബണ്‍: ഓസീസ് പ്രതിരോധത്തെ തറപറ്റിച്ച് മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല വിജയം. ഓസീസ് പ്രതിരോധത്തെ അമ്പേ നിലംപരിശാക്കിയ ബൗളര്‍മാര്‍ ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഇതോടെ ബോക്സിങ് ഡോ ടെസ്റ്റില്‍ ഇന്ത്യ 137 റണ്‍സിന് വിജയിച്ചു. ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ വിജയിക്കുന്നത് ഇതാദ്യമായിരുന്നു. നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ 2-1 എന്ന നിലയില്‍ ലീഡ് നേടി വിരാട് കോലിയും സംഘവും. സിഡ്നിയില്‍ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്. അവസാന ദിവസം രണ്ട് മാത്രം കൈയിരിലിരിക്കെ ജയിക്കാ

Full story

British Malayali

മെല്‍ബണ്‍: ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. മുട്ടുമടക്കാതെ ഇന്ത്യന്‍ താരങ്ങള്‍ കളം നിറഞ്ഞതോടെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 151 റണ്‍സിന് പുറത്ത്. മത്സരത്തില്‍ നിലവില്‍ ഇന്ത്യയ്ക്ക് 316 റണ്‍സിന്റെ ലീഡ് ഉണ്ട്. ഓസ്ട്രേലിയന്‍ മണ്ണില്‍ ഭുംറയുടെ വിളയാട്ടമായിരുന്നു നടന്നത്. റണ്‍സ് വഴങ്ങാതെ ആറ് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രിത് ഭുംറയുടെ പേസ് ആക്രമണത്തിന് മുന്നിലാണ് ഓസ്‌ട്രേലിയക്ക് അടിതെറ്റിയത്. 15.5 ഓവറില്‍ 33 റണ്‍സ് മാത്രം വഴങ്ങിയാണ് ഭും

Full story

British Malayali

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറില്‍. ഓസീസിനെതിരെ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 443 റണ്‍സെടുത്ത് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. ഇന്ന് ക്യാപ്റ്റന്‍ വിരാട് കോലി (82), ചേതേശ്വര്‍ പൂജാര (106) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പൂജാരയുടെ 17ാം സെഞ്ചുറിയാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ഫോം വീണ്ടെടുത്ത രോഹിത് ശര്‍മ്മ പുറത്താകാതെ 63 റണ്‍സ് നേടി. സെഞ്ച്വറി അടിക്കുമെന്ന് വെല്ലുവിളിച്ച ഉപനായകന്‍ രഹാനെയ്ക്ക് 34 റണ്‍സില്‍ ഒതുങ്ങേണ്ടി വന്നു. ഇരുവരും പ

Full story

British Malayali

ക്രിസ്തുമസ് പിറ്റേന്ന് ഇന്ത്യയ്ക്കെതിരെ നടക്കുന്ന ബോക്സിങ് ഡേ ടെസ്റ്റ് മത്സരത്തില്‍ ഓസ്ട്രേലിയയുടെ സഹ നായകനായി ആറ് വയസുകാരനെ ടീമില്‍ ഉള്‍പ്പെടുത്തി. ആര്‍ഷി ഷില്ലെര്‍ ആണ് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യയ്ക്കെതിരായി ഇറങ്ങുക. മെയ്ക്ക് എ വിഷ് എന്ന സംഘടനയുമായി സഹകരിച്ചാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആറ് വയസുകാരനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. അപൂര്‍വ്വമായ ഹൃദ്രോഗം ബാധിച്ച ഷില്ലെര്‍ തനിക്ക് ഓസീസ് ക്യാപ്റ്റനാകണമെന്ന് മാതാപിതാക്കളോട് നേരത്തേ പറഞ്ഞിരുന്നു. ചിരിച്ച് കളിച്ച് ഓസീസ് താരങ്ങള്‍ക്കൊപ

Full story

British Malayali

ദുബായ്:  ക്രിക്കറ്റ് ലോകത്ത് ഇന്ത്യാ-പാക്ക് ബന്ധം വഷളായിരുന്ന ദിനങ്ങളാണ് കടന്നു പോയത്. എന്നാല്‍ അതിനിയും ദീര്‍ഘനാള്‍ തുടരും എന്ന സൂചനയാണ് കഴിഞ്ഞ ദിവസത്തെ ഐസിസി തീരുമാനത്തില്‍ നിന്നും വെളിവാകുന്നത്. മുന്‍പ് നിശ്ചയിച്ചിരുന്ന പരമ്പരകളില്‍ നിന്നും ഇന്ത്യ പിന്മാറിയതിനെ തുടര്‍ന്ന് 447 കോടി രൂപ തങ്ങള്‍ക്ക് നഷ്ടപരിഹാരം വേണമെന്ന് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ഹര്‍ജി നല്‍കിയിരുന്നു. ഇത് ഐസിസി തര്‍ക്ക പരിഹാര സമിതി തള്ളിയെന്ന് മാത്രമല്ല നടപടികള്‍ക്ക് ചെലവായ തുക പാക്ക് അടയ്ക്കണമെന്ന നിര്‍ദ്ദേശവും വന്നിരിക്ക

Full story

[2][3][4][5][6][7][8][9]