1 GBP = 91.00 INR                       

BREAKING NEWS
British Malayali

ഫിഫ ബെസ്റ്റ് പ്ലെയറും യൂറോപ്യന്‍ ഫുട്ബോളര്‍ ഒഫ് ദ ഇയര്‍ പുരസ്‌കാരവും സ്വന്തം ഷെല്‍ഫിലെത്തിച്ച റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്കമോഡ്രിച്ച് ബാലണ്‍ ദി ഓര്‍ പുരസ്‌കാരവും സ്വന്തം തട്ടകത്തിലേക്ക് എത്തിച്ചു. ചരിത്രത്തിലാദ്യമായി നല്‍കുന്ന മികച്ച വനിതാ താരത്തിനുള്ള ബാലണ്‍ ദി ഓര്‍ പുരസ്‌കാരം നെതര്‍ലന്‍ഡ് താരം അദ ഹെര്‍ഗല്‍ സ്വന്തമാക്കിയപ്പോള്‍ മികച്ച യുവകളിക്കാരനുള്ള പുരസ്‌കാരം ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും ആന്‍ത്വാന്‍ ഗ്രീസ്മാനെയും പിന്തള്ളിയ

Full story

British Malayali

ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ അവരുടെ തട്ടകത്തില്‍ വീഴ്ത്തി എടികെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി. പന്ത് കൈവശം വയ്ക്കുന്നതിലും പാസ് നല്‍കുന്നതിലും ആധിപത്യം പുലര്‍ത്തിയെങ്കിലും ചെന്നൈയ്ക്ക് വിജയം അകന്നു നിന്നു. പന്ത് കൈയില്‍ തട്ടിയതിന് രണ്ട് പെനാല്‍റ്റികള്‍ കണ്ട മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് എടികെ വിജയിച്ചത്. ജയത്തോടെ എടികെ അഞ്ചാമതെത്തിയപ്പോള്‍ ചെന്നൈയിന്‍ എട്ടാം സ്ഥാനത്താണ്. പതിനാലാം മിനുറ്റില്‍ ജയേഷ് റാണയുടെ ലേംങ് റേഞ്ച് ഗോളില്‍ എടികെ തുടക്കം മിന്നിച്ചു. എന്നാല്&zw

Full story

British Malayali

ഭുവനേശ്വറില്‍ നടക്കുന്ന പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് സമനില. ലോക റാങ്കിംഗില്‍ മൂന്നാമതുള്ള ബെല്‍ജിയത്തെ രണ്ട് ഗോളിന് തളയ്ക്കുകയായിരുന്നു. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി. ഇതോടെ ഇന്ത്യയുടെ ക്വര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമായി. ആദ്യ മത്സരത്തില്‍ കളിയുടെ എട്ടാം മിനിറ്റില്‍ ഹെഡ്രിക്സ് നേടിയ ഗോളില്‍ ബെല്‍ജിയം മുന്നിലെത്തി. 39-ാം മിനിറ്റില്‍ ഹര്‍മ്മന്‍പ്രീതിലൂടെ ഇന്ത്യ ഒപ്പമെത്തി. അധികം താമസിക്കാതെ 47-ാം മിനിറ്റില്‍ സിമ്രന്‍ജീത് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ 56-ാം മിനിറ്റില്‍ ഗൗഗ്നാര

Full story

British Malayali

തിരുവനന്തപുരം: നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് പോരാട്ടത്തിന്റെ തീവ്രതയിലേക്ക് നടന്നു കയറിയിരിക്കുകയാണ്. ഒരു ഘട്ടത്തില്‍ ഇന്നിങ്സ് തോല്‍വി വഴങ്ങിയേക്കുമെന്ന ഘട്ടത്തില്‍ നിന്ന് തിരിച്ചു വരികയാണ് കേരളം. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെയും വിഷ്ണുവിനോദിന്റെയും ഇന്നിങ്സുകളാണ് കേരളത്തിന് ഇന്നിങ്സ് തോല്‍വി ഒഴിവാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്. മുന്‍നിര ബാറ്റ്സ്മാന്മാര്‍ നിരാശപ്പെടുത്തിയ കളിയില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ പോരാട്ടമാണ് കേരളത്തിന്റെ അഭിമാനം കാത്തത്. ഏകദിന ശൈലിയില്‍ ആക

Full story

British Malayali

മുംബൈ: തോല്‍വിയറിയാതെ സെമി വരെ എത്തിയ ഇന്ത്യ വനിത ക്രിക്കറ്റ് ടീം സെമിയില്‍ ഇംഗ്ലീഷ് വനിതകള്‍ക്ക് മുന്നില്‍ മുട്ട് മടക്കിയിരുന്നു. ടൂര്‍മണമെന്റില്‍ നിന്ന് പുറത്തായതിനെക്കാള്‍ ഇപ്പോള്‍ ടീമിനെ വലയ്ക്കുന്നത് സീനിയര്‍ താരം മിതാലി രാജും പരിശീലകന്‍ രമേശ് പവാറും തമ്മിലുള്ള പ്രശ്നങ്ങളാണ്.താന്‍ പിടിവാശിക്കാരിയും കുഴപ്പം സൃഷ്ടിക്കുന്നയാളുമാണെന്ന ഇന്ത്യന്‍ വനിതാ ടീം പരിശീലകന്‍ രമേശ് പൊവാറിന്റെ ആരോപണങ്ങളില്‍ പ്രതികരണവുമായി മിതാലി രാജ്. ഓപ്പണറാക്കിയില്ലെങ്കില്‍ വിരമിക്കുമെന്ന് മിതാലി ഭീഷണിപ്പെടുത്ത

Full story

British Malayali

ഡല്‍ഹി: എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ ബോക്സര്‍ മേരി കോമിന് ലോക വനിത ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ ആണ് മേരി സ്വര്‍ണം നേടിയത്. ഉക്രയിന്‍ താരം ഹന്ന ഒക്കോത്തയെ തോല്‍പ്പിച്ചാണ് മേരി സ്വര്‍ണം നേടിയത്. ഇത് ആറാം തവണയാണ് മേരി കോം സ്വര്‍ണം നേടുന്നത്. 2002ല്‍ ആദ്യമായി സ്വര്‍ണം നേടിയ ശേഷം 16 വര്‍ഷങ്ങളക്ക് ഇപ്പുറം ലോക ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും അധികം സ്വര്‍ണം നേടുന്ന റെക്കോന്‍ഡില്‍ അയര്‍ലാന്‍ഡിന്റെ ക്യാറ്റി ടെയ്ലറെ ആണ് മേരി കോം മറികടന്നത്. 8 വര്‍ഷത്തെ ഇടവേളയ

Full story

British Malayali

മുംബൈ: ലോക വനിത ടി20 കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ട ടീമുകളിലൊന്നായിരുന്നു ഇന്ത്യന്‍ വനിതകളുടേത്. പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി ശക്തരായ ഓസ്ട്രേലിയയെ പോലും മറികടന്ന് ഗ്രൂപ്പ് ചാമ്പ്യന്മാരായിട്ടാണ് ഇന്ത്യ സെമിയിലെത്തിയത്. എന്നാല്‍ സെമിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ഇംഗ്ലണ്ടിന് മുന്നില്‍ വീണ്ടും ഇന്ത്യക്ക് അടിതെറ്റി. ലോകകപ്പില്‍ നിന്നും പുറത്തായതിലും വലിയ പ്രതിസന്ധികളാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിനെ തേടിയെത്തുന്നത്. ടി ട്വന്റി വനിതാ ലോ

Full story

British Malayali

ദുബായ്: ക്രിക്കറ്റ് ക്രീസില്‍ മത്സരബുദ്ധിയോടെ പെരുമാറുന്ന രീതി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലില്‍ പാക്ക് പരീക്ഷിച്ചിട്ടും ഇന്ത്യയുടെ 'വിക്കറ്റിളകിയില്ല'. പാക്കിസ്ഥാനുമായി നിശ്ചയിച്ചിരുന്ന ക്രിക്കറ്റ് പരമ്പരകളില്‍ നിന്നും ഇന്ത്യ പിന്മാറിയതിന് പിന്നാലെ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പരാതി നല്‍കിയിരുന്നു. എന്നാല്‍ മൂന്നു ദിവസം നീണ്ട വിചാരണയ്ക്കൊടുവില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ പരാതി തള്ളി. ബിസിസിഐയുടേയും(ബോര്‍ഡ് ഓഫ് കണ്‍ട്രോള്‍ ഓഫ് ക്രിക്ക

Full story

British Malayali

1994ലെ അമേരിക്കന്‍ ലോകകപ്പില്‍ സെല്‍ഫ് ഗോളിന് വഴങ്ങിയതിന് സ്വന്തം ജീവന്‍ തന്നെ ബലികൊടുക്കേണ്ടി വന്ന ആന്ദ്രെ എസ്‌കോബാര്‍ എന്ന കൊളംബിയന്‍ താരമാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ രക്തസാക്ഷി. സ്വന്തം ടീമിന്റെ തന്നെ ആരാധകനാണ് എസ്‌കോബാറിനെ വെടിവച്ചു കൊന്നത്. അതേ കൊളംബിയയില്‍ മറ്റൊരു ഫുട്ബോള്‍ താരത്തിനു കൂടി ഇത്തരത്തില്‍ വധശ്രമത്തെ നേരിടേണ്ടി വന്നത് ഫുട്ബോള്‍ ലോകത്തേയും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ് കൊളംബിയന്‍ ലീഗ് താരമായ യുവന്‍ സെബാസ്റ്റ്യന്‍ ക്വിന്റരോയ്ക്കു നേരേയാണ് ആരാധകര്‍ വെടിയുതിര്‍ത്തതെങ്ക

Full story

British Malayali

  ഭുവനേശ്വര്‍: ഹോക്കി ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഉള്‍പ്പെട്ട 18 അംഗ ടീമിനെയാണ് ഹോക്കി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. മന്‍പ്രീത് സിംഗാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യ ആതിഥ്യം വഹിക്കുന്ന ലോകകപ്പ് നവംബര്‍ 28ന് ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലാണ് തുടങ്ങുന്നത്. ശ്രീജേഷിന് പുറമേ കൃഷ്ണ ബഹദൂര്‍ പഥക്കിനെയും ഗോള്‍കീപ്പറായി ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ദിവസത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഏറ്റുമുട്ടും. ബെല്

Full story

[1][2][3][4][5][6][7][8]