1 GBP = 86.30 INR                       

BREAKING NEWS
British Malayali

എഡ്ജ്ബാസ്റ്റണ്‍: ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലേക്ക്. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നേടിയ 284 റണ്‍സിന് മറുപടിയായി രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 267 എന്ന നിലയിലാണ്. ഓസീസ് സ്‌കോറിനെക്കാള്‍ വെറും 17 റണ്‍സ് മാത്രം പിന്നിലാണ് ഇംഗ്ലണ്ട്. സെഞ്ച്വറി നേടിയ ഓപ്പണര്‍ റോറി ബേണ്‍സ് 125*(282) ബെന്‍ സ്റ്റോക്സ് 38*(71) എന്നിവരാണ് ക്രീസില്‍. ഓസ്ട്രേലിയക്ക് വേണ്ടി ജെയിംസ് പാറ്റിന്‍സണ്‍ രണ്ടും പീറ്റര്‍ സിഡില്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Full story

British Malayali

സാവോപൗലോ: നികുതികളും പിഴകളും അടയ്ക്കുന്നതില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് മുന്‍ ഫുട്ബോള്‍ താരം റൊണാള്‍ഡീന്യോയുടെ 57 വസ്തുവകകള്‍ കണ്ടുകെട്ടി. അതില്‍ 55 എണ്ണവും ബ്രസീലിലെ റയോ ഡി ജനീറോയിലാണ്. പോര്‍ട്ടോ അലെഗ്രയിലെ തന്റെ ലേക്ക് ഹൗസിലേക്ക് പാലം നിര്‍മ്മിച്ചതിന് റൊണാള്‍ഡീന്യോയുടെ പേരില്‍ ഏകദേശം പതിനേഴ് കോടി രൂപ പിഴചുമത്തിയിരുന്നു. പാലം നിര്‍മ്മിച്ചത് കാരണമുള്ള പാരിസ്ഥിതിക പ്രശ്നങ്ങള്‍ കണക്കിലെടുത്തായിരുന്നു അത്. നികുതിയിനത്തിലും മറ്റുമായി പതിനാലു കോടിയോളം രൂപ ഇനിയും അടയ്ക്കാനുണ്ട്. ഇതാണ് താരത്തിന

Full story

British Malayali

ഇസ്ലാമാബാദ്: ഹരിയാന സ്വദേശിയായ ഷാമിയ അര്‍സൂ എന്ന യുവതിയെ അടുത്ത മാസം ദുബായില്‍ വച്ച് താന്‍ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന വാര്‍ത്തകളോട് പ്രതികരിച്ച് പാക് ക്രിക്കറ്റ് താരം ഹസന്‍ അലി. ദുബായില്‍ സ്ഥിര താമസമാക്കിയ ഷാമിയ അര്‍സൂ എയ്റോനോട്ടിക്കല്‍ എഞ്ചിനീയര്‍ ആണ്. ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു. ജെറ്റ് എയര്‍വേസിലെ ജോലിക്കു ശേഷമാണ് അര്‍സൂ എമിറേറ്റ്സില്‍ എത്തുന്നത്. ഇവര്‍ ഫരീദാബാദിലെ മാനവ് രച്ന യൂണിവേഴ്സിറ്റിയിലാണ് പഠനം പൂര്‍ത്തിയക്കിയത്. അഭ്യൂഹങ്ങള്‍ ശരി വച്ച് യുവതിയുടെ സഹോദരന

Full story

British Malayali

മലപ്പുറം: മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോടുള്ള പ്രേമം തന്റെ മണിയറയിലും നിറയ്ക്കുകയാണ് അരീക്കോട് സ്വദേശി ഒ.റിയാസ്. വിവാഹശേഷം നവവധു എത്തിയപ്പോള്‍ കണ്ടത് കിടക്കവിരിയും തലയണയും മുതല്‍ മണിയറിയലെ അലമാര വരെ യുണൈറ്റഡ് പതാകയുടെ ചുവപ്പില്‍. റൂഫില്‍ മാഞ്ചസ്റ്റര്‍ മുദ്ര. തെല്ലൊന്നമ്പരന്നെങ്കിലും നവവധു മുഫീദ റിയാസിന്റെ ഫുട്ബോളിനോടുള്ള മുഹബ്ബത്ത് അറിയാമായിരുന്നതിനാല്‍ അതോടൊപ്പം ചേര്‍ന്നു. മുന്‍ കേരള അണ്ടര്‍ 17 ഫുട്ബോള്‍ താരമായ റിയാസിന്റെ വിവാഹം. ശനിയാഴ്ചയായിരുന്നു. റിയാസിന്റെ മണിയറ മാത്രമല്ല മാഞ്ചസ്റ്ററിന്റെ ചുവ

Full story

British Malayali

മാഡ്രിഡ്: മെസ്സി യുഗത്തിനുശേഷം ആരെന്ന കൂടിയാലോചനകളു മായി ബാഴ്സലോണ. ലയണല്‍ മെസ്സി യുഗത്തിനുശേഷം ബാഴ്സലോണയെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാം എന്നതിനെക്കുറിച്ച് ആലോചിച്ചുതുടങ്ങിയെന്ന് ബാഴ്സലോണ പ്രസിഡന്റ് ജോസപ് മരിയ ബര്‍ത്തേമു വ്യക്തമാക്കി. ''മെസ്സി വിരമിച്ചതിനുശേഷവും ടീമിനെ മുന്നോട്ടുകൊണ്ടുപോകണം. അതേക്കുറിച്ച് ആലോചിച്ചു തുടങ്ങി. അതുകൊണ്ടാണ് പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്. എന്നാല്‍, മെസ്സി ബാഴ്‌സയ്‌ക്കൊപ്പം കുറെക്കാലംകൂടി ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു'' -ബര്‍ത്തേമു പറഞ്ഞു. സമീപകാലത്ത് ബാഴ്സലോണ

Full story

British Malayali

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേര്‍സി സ്പോണ്‍സര്‍മാര്‍ സെപ്റ്റംബര്‍ മുതല്‍ ബൈജൂസ് ലേണിങ് ആപ്പായിരിക്കും. ചൈനീസ് മൊബൈല്‍ കമ്പനിയായ ഓപ്പോയാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ സ്പോണ്‍സേര്‍സ്. വെസ്്റ്റ് ഇന്‍ഡീസുമായി നടക്കുന്ന് പരമ്പര വരെയായിരിക്കും ഓപ്പോയുടെ ജേഴ്സി ഇന്ത്യന്‍ ടീം ധരിക്കുക. ഇന്ത്യന്‍ ജേര്‍സി ബ്രാന്റ് ചെയ്തത് അസന്തുലിതമാണെന്ന ഓപ്പോയുടെ വിലയിരുത്തലിനെ തുടര്‍ന്നാണ് തങ്ങളുടെ ജേര്‍സി അവകാശം ഓപ്പോ ബൈജൂസ് ആപ്പിന് കൈമാറുന്നത്. മാര്‍ച്ച് 2017 ല്‍ അഞ്ചുകൊല്ലത്തേക്ക് 1,079 കോടി മുടക്കിയാണ

Full story

British Malayali

മുംബൈ: ലോകകപ്പില്‍ സെമി ഫൈനലില്‍ തോറ്റ് പുറത്തായതിന് പിന്നാലെ പുതിയ പരിശീലകരെ തേടി ബിസിസിഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഹെഡ് കോച്ചിന് പുറമെ ബാറ്റിങ് ബൗളിങ് ഫീല്‍ഡിങ് കോച്ചുമാരെയും അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്. ഹെഡ് കോച്ചായി പലരുടേയും പേരുകള്‍ കേള്‍ക്കുന്നുണ്ടെങ്കിലും ഇപ്പോള്‍ ഫീല്‍ഡിങ് പരിശീലകനായി അപേക്ഷ അയച്ചിരിക്കുന്നത് മുന്‍ സൗത്താഫ്രിക്കന്‍ താരം സാക്ഷാല്‍ പറക്കും ജോണ്ടി റോഡ്സ്! ലോകക്രിക്കറ്റില്‍ ഇന്ന് വരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഫീല്‍ഡര്‍ ഇന്ത്യയിലേക്ക് എത്തുന്നുവെന്ന വാര്

Full story

British Malayali

കാസര്‍കോട്: മെസിയുടെ കേരളാ വേര്‍ഷനെ കണ്ട അമ്പരപ്പിലാണ് കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍. മഴയത്ത് ചളി വെള്ളത്തില്‍ നാല് പേരെ മനോഹരമായി ഡ്രിബിള്‍ ചെയ്ത് ഗോളിലേക്കുള്ള വഴിയൊരുക്കിയ ഒരു കുഞ്ഞു താരത്തെ കണ്ടാല്‍ ആരായാലും ഇങ്ങനെ ചോദിച്ചുപോകും. കിടിലന്‍ സ്‌കില്ലിന് ഉടമയായ 12കാരന് മികച്ച് ട്രെയിനിങ് ലഭിച്ചാല്‍ വലിയ താരമായി വളര്‍ത്തിയെടുക്കാമെന്നാണ് സോഷ്യല്‍ മീഡിയയിലെ മിക്കവരും പറയുന്നത്. കുറച്ചുദിവസമായി ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ വാട്‌സാപ്പിലൂടെ കറങ്ങി നടക്കുന്ന ആ കുഞ്ഞു മെസ്സി കാസര്‍കോട്ടുകാര

Full story

British Malayali

കൊളംബോ: ശ്രീലങ്കയുടെ 'രത്ഗാമ എക്‌സ്പ്രസ് ' ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ഈ ആഴ്ച ബംഗ്ലാശേിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷമായിരിക്കും ലസിത് മലിംഗ വിരമിക്കുന്നത്. ജൂലൈ 26 നായിരിക്കും താരത്തിന്റെ അവസാനത്തെ മത്സരം. ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദിമുത് കരുണരത്‌നെ കൊളംബോയിലാണ്് ഇക്കാര്യം സ്ഥിരീകരിച്ചത്. തന്നോട് മലിംഗ ഇക്കാര്യം പറഞ്ഞുവെന്നും ബാക്കിയൊന്നും അറിയില്ലെന്നും കരുണരത്‌നെ മാധ്യമങ്ങളോടു പറഞ്ഞു. കൊളംബോയിലെ ആര്‍ പ്രേമദാസ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക. ടെസ്

Full story

British Malayali

ലോസാഞ്ചല്‍സ്: ലൈംഗിക പീഡനാരോപണത്തില്‍ യുവന്റസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ നടപടിയുണ്ടാവില്ല. ലൈംഗിക പീഡനം നടന്നുവെന്ന് സംശയാതീതമായി പ്രൊസിക്യൂഷന് തെളിയിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാല്‍ ക്രിസ്റ്റ്യാനോയ്‌ക്കെതിരെ നടപടികളെടുക്കാന്‍ സാധിക്കില്ലെന്നും നെവാഡയിലെ കോടതി പറഞ്ഞു. 2009 ലായിരുന്നു മോഡല്‍ ആയിരുന്ന കാതറിന്‍ മയോര്‍ഗ ലാസ് വേഗസ്സിലെ ഒരു ഹോട്ടലില്‍ വെച്ച് ക്രിസ്റ്റ്യാനോ തന്നെ ബലാത്സംഗം ചെയ്തുവെന്ന ആരോപണവുമായി രംഗത്തെത്തിയത്. മോഡലുമായി ഒത്തുതീര്‍പ്പിലെത

Full story

[1][2][3][4][5][6][7][8]