1 GBP = 94.70 INR                       

BREAKING NEWS
British Malayali

ദുബായ്: ഈ കോവിഡ് കാലത്ത് ഐപിഎല്‍ ക്രിക്കറ്റ് എങ്ങനെ നടത്തും? രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിച്ചപ്പോള്‍ ടൂര്‍ണമെന്റുകള്‍ മാറ്റിവെച്ചപ്പോള്‍ പൊതുവേ എല്ലാവരും ഉന്നയിച്ച ചോദ്യം ഇതായിരുന്നു. ഇത്തവണ ഐപിഎല്‍ വേണ്ടെന്ന് വാശി പിടിച്ചവര്‍ പോലുമുണ്ട്. എന്നാല്‍, അവിടെയാണ് അസാധ്യകാര്യങ്ങളുടെ ദൈവമായി സൗരവ് ഗാംഗുലി അവതരിച്ചത്. ബിസിസിഐ അധ്യക്ഷനായ ഗാംഗുലി പറഞ്ഞത് ഐപിഎല്‍ പറഞ്ഞതു പോലം നടക്കുമെന്നായിരുന്നു. ദാദയുടെ വാക്കുകള്‍ വെറും വാക്കായില്ല. പറഞ്ഞതു പോലെ കാര്യങ്ങള്‍ നടന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ ക്രിക്ക

Full story

British Malayali

ദുബായ്: ഇരട്ട സൂപ്പര്‍ ഓവറിലേക്ക് വരെ ആവേശം നീണ്ട ഐപിഎല്ലിലെ കിങ്സ് ഇലവന്‍ പഞ്ചാബ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ പഞ്ചാബിന് വിജയം. രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ട മത്സരത്തിലായിരുന്നു പഞ്ചാബിന് വിജയം. രണ്ടാം സൂപ്പര്‍ ഓവറില്‍ മുംബൈ ഉയര്‍ത്തി 12 റണ്‍സെന്ന വിജയലക്ഷ്യം രണ്ട് പന്ത് ബാക്കി നില്‍ക്കവേ നേടുകയായിരുന്നു. ആദ്യ പന്ത് സിക്സര്‍ പറത്തി ഗെയിലാണ് പഞ്ചാബിനെ വിജയതീരത്തേക്ക് അടുപ്പിച്ചത്. മായങ്ക് അഗര്‍വാള്‍ തുടര്‍ച്ചയായ രണ്ട് ഫോറുകള്‍ അടിച്ചു വിജയം സുനിശ്ചിതമാക്കുകയായിരുന്നു. മുംബൈ ഇന്ത്യന്‍സി

Full story

British Malayali

ഷാര്‍ജ: ശനിയാഴ്ചത്തെ രണ്ടാം ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ചെന്നൈ സൂപ്പര്‍ കിങ്സിന് എതിരെ അഞ്ച് വിക്കറ്റ് ജയം. ശിഖര്‍ ധവാന്റെ തകര്‍പ്പന്‍ സെഞ്ചുറി(102)യും അവസാന ഓവറില്‍ അഞ്ച് പന്തില്‍ 21 റണ്‍സെടുത്ത അക്സര്‍ പട്ടേലിന്റെ മിന്നല്‍ പ്രകടനവും, കളി ഡല്‍ഹിയുടെ വരുതിയിലാക്കി. രവീന്ദ്ര ജഡേജ അവസാന ഓവര്‍ ഗംഭീരമായി തുടങ്ങിയെങ്കിലും അവസാന നാല് പന്തിലെ മൂന്നു സിക്സറുകള്‍ ചെന്നൈയുടെ ഹൃദയം തകര്‍ത്തു. 19.5 ഓവറില്‍ ക്യാപിറ്റല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്തു. ചെന്നൈക്ക് ഇത് സീസണിലെ മ

Full story

British Malayali

അബുദബി: ക്വിന്റണ്‍ ഡിക്കോക്കാണ് കളിയിലെ താരം. 44 പന്തില്‍ 78 റണ്‍സ്. മുംബൈ ഇന്ത്യന്‍സിന്റെ റണ്‍ചേസ് ഡിക്കോക്ക് അനായാസമാക്കിയതോടെ, കൊല്‍ക്കത്തയ്ക്കെതിര എട്ട് വിക്കറ്റ് ജയം. ജയിക്കാന്‍ 149 റണ്‍സ് വേണ്ടിയിരുന്ന മുംബൈ, 19 പന്തുകള്‍ ബാക്കി നില്‍ക്കെ ജയം കുറിച്ചു. 16.5 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ മറികടന്നു. ക്വിന്റന്‍ ഡി കോക്കും രോഹിത് ശര്‍മയും (35 റണ്‍സ്) ചേര്‍ന്ന് ഉയര്‍ത്തിയ 94 റണ്‍സ് ഓപ്പണിങ് കൂട്ടുകെട്ടാണ് മുംബൈയെ അനായാസ ജയത്തിലേക്ക് നയിച്ചത്. ശിവം മാവിയുടെ ബൗളിങ്ങില്‍ ദിനേഷ് കാര്‍ത്തിക്ക് ക്

Full story

British Malayali

ദുബായ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനം ദിനേശ് കാര്‍ത്തിക്ക് രാജിവച്ചു. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധയൂന്നാനാണ് രാജി എന്ന് കാര്‍ത്തിക്ക് പറഞ്ഞു. അതേ സമയം കാര്‍ത്തിക്കിന്റെ ക്യാപ്റ്റന്‍സിക്ക് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒയിന്‍ മോര്‍ഗനാകും പുതിയ ക്യാപ്റ്റന്‍. നായകനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും ദിനേശ് കാര്‍ത്തിക്കിന്റെ പ്രകടനം പോരെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. 7 മത്സരങ്ങളില്‍ കാര്‍ത്തിക്ക്, പഞ്ചാബിനെതിരെ മാത്രമാണ് അര്‍ദ്ധസെഞ്ചുറി തികച്ചത്. ആകെ

Full story

British Malayali

ദുബായ്: മൂര്‍ച്ചയേറിയ ബൗളിങ്ങില്‍ സണ്‍റൈസേഴ്സ് ഹൈദാബിനെ വരിഞ്ഞുകെട്ടിയതോടെ ചെന്നൈ സൂപ്പര്‍കിങ്സിന് 20 റണ്‍സ് ജയം. 168 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഹൈദരാബാദിന്റെ പോരാട്ടം 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സില്‍ അവസാനിച്ചു. കൃത്യമായ ഇടവേളകളില്‍ ചെന്നൈക്ക് വിക്കറ്റുകള്‍ കിട്ടിയതോടെ ഹൈദരാബാദിന് ആവശ്യമുള്ള റണ്‍റേറ്റ് അകലെയായി. സമ്മര്‍ദ്ദത്തിന് അടിപ്പെട്ട് സണ്‍റൈസേഴ്സ് തകര്‍ന്ന് വീണു. കെയ്ന്‍ വില്യംസണ്‍ 39 പന്തില്‍ 57 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.ജോണി ബെയര്‍സ്റ്റോ (24 പന്തില്‍ 23), പ്ര

Full story

British Malayali

ഷാര്‍ജ: ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 82 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ആദ്യം ബാറ്റുകൊണ്ടും പിന്നീട് , പന്തുകൊണ്ടും അടിമുടി തകര്‍ക്കുകയായിരുന്നു കൊല്‍ക്കത്തയെ ബംഗളുരു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെ 82 റണ്‍സിനാണ് റോയല്‍ ചലഞ്ചേഴ്സ് തോല്‍പ്പിച്ചത്. വിജയത്തോടെ തോല്‍പിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ പോയന്റ് പട്ടികയില്‍ ഒന്നാമന്മാരായി. ആദ്യം ബാറ്റുചെയ്ത ബാംഗ്ലൂര്‍ 33 പന്തില്‍ നിന്നും 73 റണ്‍സുമായി പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്സിന്റെ വെടിക്കെട്ട്

Full story

British Malayali

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകനുമായ മഹേന്ദ്രസിങ് ധോണിയുടെ അഞ്ചു വയസ്സുള്ള മകള്‍ക്ക് വധഭീഷണി. ഐപിഎല്ലില്‍ ധോണിയുടെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ധോണിയുടെ കുടുംബത്തിന് പുറമേ മകള്‍ സിവയ്ക്ക് പോലും വധ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് ധോണിയുടെ കുടുംബം താമസിക്കുന്ന റാഞ്ചിയിലെ ഫാംഹൗസിന്റെ സുരക്ഷ ജാര്‍ഖണ്ഡ് പൊലീസ് വര്‍ധിപ്പിച്ചു. യുഎഇയില്‍ പുരോഗമിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 13-ാം സീസണില്‍ ധോണിയുടെ പ്രകടനം മോശമ

Full story

British Malayali

അബുദബി: ഐപിഎല്ലിന്റെ 13 ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ അഞ്ച് വിക്കറ്റിന്റെ ഉജ്ജ്വല ജയം. 163 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയുടെ തുടക്കം മന്ദഗതിയിലായിരുന്നു. നായകന്‍ രോഹിത് ശര്‍മയെ വളരെ വേഗം നഷ്ടപ്പെടുകയും ചെയ്തു. അക്സര്‍ പട്ടേലാണ് രോഹിത്തിനെ പുറത്താക്കിയത്. ക്വിന്റണ്‍ ഡികോക്കും സൂര്യകുമാര്‍ യാദവുമാണ് മുംബൈയുടെ നങ്കുരമിട്ടത്. ഇരുവരും അര്‍ദ്ധസെഞ്ചുറികള്‍ നേടി. രണ്ട് പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യംകാണുമ്പോള്‍ ഇഷാന്‍ കിഷനും ക

Full story

British Malayali

അബുദാബി: വിജയിക്കുമെന്ന് ഉറപ്പിച്ച മത്സരമായിരുന്നു കിങ്സ് ഇലവന്‍ പഞ്ചാബ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് താലത്തില്‍ കൊണ്ടു ചെന്നു കൊടുത്തുതത്. പഞ്ചാബ് ആരാധകരെ സംബന്ധിച്ചിടത്തോളം തീര്‍ത്തും നിരാശ സമ്മാനിക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്. തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമായി തിരിച്ചുവന്ന് വിജയം സ്വന്തമാക്കിയ കൊല്‍ക്കത്ത അത്ഭുതം കാട്ടുകയും ചെയ്തു. കിങ്സ് ഇലവന്‍ പഞ്ചാബ് ഇതോടെ ഏഴു മത്സരങ്ങളില്‍നിന്ന് ആറാം തോല്‍വിയും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും പിന്തള്ളിപ്പോയി. കൊല്‍ക്കത്

Full story

[1][2][3][4][5][6][7][8]