1 GBP = 96.10 INR                       

BREAKING NEWS
British Malayali

വൂസ്റ്റര്‍: കോട്ടയം അതിരൂപതയിലെ രാജപുരം ഫൊറാനയുടെ കീഴിലെ വിവിധ പള്ളികളില്‍ പ്രശംസനീയമായ സേവനത്തിനു ശേഷം യുകെയിലെ ക്നാനായ മക്കളെ ആത്മീയവും സഭാപരവുമായി നയിക്കുക എന്ന പുതിയ അജപാലന ദൗത്യവുമായി യുകെയില്‍ എത്തിയ ഫാ: ഷഞ്ചു കൊച്ചുപറമ്പിലിന് ത്രീ കൗണ്ടി ഹോളി കിങ്സ് ക്നാനായ മിഷനില്‍ ആവേശോജ്ജലമായ സ്വീകരണം നല്‍കി. പെര്‍ഷോറിലെ ഹോളി റെഡീമര്‍ പള്ളിയില്‍ ഞായറാഴ്ച വൈകിട്ട് നാലുമണിക്ക് മാര്‍ത്തോമന്‍ ഗാനാലാപനത്തോടും, മുത്തുക്കുടകളുടെയും തലപൊലിയുടെയും അകമ്പടിയോടുകൂടി ദേവാലയാങ്കണത്തിലേക്കു ആനയിച്ചു. സ്വന്തമായി

Full story

British Malayali

സെഹിയോന്‍ യുകെയുടെ ഇംഗ്ലീഷ് ടീം നയിക്കുന്ന ഏവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ ഈ മാസം 20നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ആറു മണി വരെ പാമേഴ്‌സ് ഗ്രീന്‍ കാത്തലിക് ഹൈ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ വിവിധ പ്രായക്കാരായ കുട്ടികള്‍ക്കും വേണ്ടി ക്രമീകരിച്ചിരിക്കുന്നു. മോണ്‍സിഞ്ഞോര്‍ ഓബെര്‍ട്ട് കാര്‍വാലോ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന കണ്‍വന്‍ഷനില്‍ വചന പ്രഘോഷകന്‍ ക്രിസ്റ്റീന കൂപ്പറും ഫുള്‍ ടൈം വചന ശുശ്രൂഷകയുമായ മിലി തോമസും വചന ശുശ്രൂഷകള്‍ നയിക്കും. ജ

Full story

British Malayali

ഗ്ലോസ്റ്ററിലെ ദി ക്രിപ്റ്റ് സ്‌കൂളില്‍ വച്ച് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിന്റെ ബൈബിള്‍ കലോത്സവം ഈമാസം ആറിന് ശനിയാഴ്ച നടക്കും. പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഒന്‍പതു സ്റ്റേജുകളിലായി 21 ഇനം മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതില്‍ വിജയികളായിട്ടുള്ളവരെയാണ് നവംബര്‍ 10 ന് ബ്രിസ്റ്റോളില്‍ വച്ച് നടക്കുന്ന എപ്പാര്‍ക്കിയല്‍ കലോത്സത്തിലേക്ക് തെരഞ്ഞെടുക്കുന്നത്. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്റെ 19 കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള പ്രതിഭാ ശാലികള്‍ മാറ്റുരയ

Full story

British Malayali

  ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കാന്‍ ക്രോയിഡോണ്‍ ഹിന്ദു സമാജം തീരുമാനിച്ചു. കോടതി വിധി തികച്ചും ദൗര്‍ഭാഗ്യകരം ആണെന്നും ഈ കാര്യത്തില്‍ ഭക്തരുടെ പക്ഷത്താണ് സമാജം എന്നും സമാജം പ്രസിഡന്റ് കുമാര്‍ സുരേന്ദ്രന്‍, സെക്രട്ടറി പ്രേംകുമാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. സമാന രീതിയില്‍ ചിന്തിക്കുന്ന മറ്റ് ഹൈന്ദവ സമാജങ്ങളുമായി കൂടുതല്‍ വിപുലമായ ആലോചനകള്‍ നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യ

Full story

British Malayali

സംഗീത വിരുന്നും ആരാധനയും വചന പ്രഘോഷണവും വിടുതല്‍ ശുശ്രൂഷയും ഈമാസം ആറിന് ശനിയാഴ്ച ബെല്‍ഫാസ്റ്റില്‍ നടക്കും. ബെല്‍ഫാസ്റ്റ് ബൈബിള്‍ കോളേജില്‍ വൈകിട്ട് അഞ്ചു മണി മുതല്‍ നടക്കുന്ന പരിപാടിയില്‍ ബ്ര. തോമസുകുട്ടി ശുശ്രൂഷിക്കും. സ്ഥലത്തിന്റെ വിലാസം Belfast Bible College, Glenburn House, Glenburn Rd S, Dunmurry, Belfast BT17 9JP കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 07793046677, 07413720979    

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ നാളെ മരിയന്‍ ദിന ശുശ്രൂഷയും, വിശുദ്ധ കൊച്ചുത്രേസ്യായുടെയും വിശുദ്ധ ഫ്രാന്‍സീസ് അസ്സീസ്സിയുടെയും ജനനതിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. 5. 30ന് കുമ്പസാരം, 6.15ന് ജപമാല, 7ന് ആഘോഷമായ വി. കുര്‍ബ്ബാന തുടര്‍ന്ന് നിത്യ സഹായ മാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി. പരമ ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍

Full story

British Malayali

യുകെയുടെ പല ഭാഗങ്ങളിലായി നടക്കുന്ന ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ എപ്പാര്‍ക്കിയുടെ രണ്ടാം വര്‍ഷത്തെ അഭിഷേകാഗ്നി കണ്‍വന്‍ഷനായി രൂപതയുടെ ഈസ്റ്റ് ആംഗ്ലിയയിലെ കേംബ്രിഡ്ജ് റീജിയനിലുള്ള മുഴുവന്‍ സഭാ മക്കളും ഒരുങ്ങിക്കഴിഞ്ഞു. ഈമാസം 25നു നോര്‍വിച്ച് സെന്റ് ജോണ്‍സ് റോമന്‍ കാത്തലിക് കത്തീഡ്രലില്‍ നടക്കുന്ന ഈ വചന വിരുന്നിനു നേതൃത്വം നല്‍കുന്നത് ഫാ: സേവ്യര്‍ ഖാന്‍ വട്ടായില്‍ ആണ്. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ അമരക്കാരനായ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യവും ഈ ദിനത്തിലുടനീളം ഉണ്ടാവും. ഈ

Full story

British Malayali

റോമാ: പ്രാര്‍ത്ഥനയ്ക്കും സുവിശേഷം പ്രസംഗിക്കുന്നത്തിനും മെത്രാന്‍മാരുടെ ജീവിതത്തില്‍ ഒന്നാം സ്ഥാനം ഉണ്ടായിരിക്കണമെന്നും വൈദികരോടും വിശ്വാസികളോടുമൊപ്പം ആയിരിക്കുവാന്‍ മെത്രാന്‍മാര്‍ക്ക് സാധിക്കണമെന്നും ഫ്രാന്‍സീസ് മാര്‍പാപ്പ പറഞ്ഞു. ഇംഗ്ലണ്ടിലെ 36 കത്തോലിക്കാ മെത്രാന്‍മാര്‍ റോമിലേക്ക് നടത്തിയ ആദ് ലിമിനാ സന്ദര്‍ശനത്തിന്റെ ഭാഗമായി പത്രോസിന്റെ പിന്‍ഗാമിയായ ഫ്രാന്‍സീസ് മാര്‍പാപ്പായുമായി നടത്തിയ കൂടിക്കാഴ്ച വേളയിലാണ് മെത്രാന്‍മാരോട് മാര്‍പാപ്പ ഇങ്ങനെ പറഞ്ഞത്. 2013 മാര്‍ച്ച് മുതലുള്ള മാര്‍

Full story

British Malayali

ലണ്ടനിലെ ടോട്ടന്‍ഹാം ദേവാലയത്തില്‍ ഈ മാസം ആറിന് ശനിയാഴ്ച രാവിലെ ആറര മുതല്‍ വൈകിട്ട് ആറരവരെ ദിവ്യകാരുണ്യ ആരാധനയും അഖണ്ഡജപമാലയും നടക്കും. രാവിലെ ആറരയ്ക്ക് പ്രഭാത പ്രാര്‍ത്ഥനയോടെ ആരംഭിക്കുന്ന ദിവ്യകാരുണ്യ ആരാധന വൈകിട്ട് ദിവ്യബലിയോടെ അവസാനിക്കും. ഓരോ അരമണിക്കൂറും വിവിധ സംഘടനകള്‍ മദ്ധ്യസ്ഥ പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക തോമസ് - 07903867625 ദേവാലയത്തിന്റെ വിലാസം St. Francis de sales Church, 729 High Street, Tottenham, N17 8AG  

Full story

British Malayali

സ്പിരിച്വല്‍ റിന്യൂവല്‍ മിനിസ്ട്രിയുടെ ഏകദിന കത്തോലിക്ക മലയാളം  നോട്ടിംഗ്ഹാം കണ്‍വന്‍ഷന്‍ നാളെ സൈന്റ് ഫിലിപ്പ് കത്തോലിക്ക ദേവാലയത്തില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് അഞ്ചു മണി വരെ നടക്കും. ഫാദര്‍ ജോസഫ് സേവ്യറോടൊപ്പം എസ്ആര്‍എം യുകെ ടീമും ചേര്‍ന്ന് ആയിരിക്കും കണ്‍വഷന്‍ നയിക്കുക. ജപമാല, സ്തുതി ആരാധന, വിശുദ്ധ കുര്‍ബാന, വചന പ്രഘോഷണം, കുമ്പസാരം, ആരാധന ഉണ്ടായിരിക്കുന്നതാണ്. എല്ലാവരെയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക ജോസ് ആന്റണി - 07872073753 സ്ഥലത്തിന്റെ വിലാസം 3 Chesterfield Road, M

Full story

[3][4][5][6][7][8][9][10]