1 GBP = 92.40 INR                       

BREAKING NEWS
British Malayali

ബെല്‍ഫാസ്റ്റ്: ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികള്‍ ക്രിസ്തുമസ്സും പുതുവത്സരവും വര്‍ണാഭമായി ആഘോഷിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2. 30ന് ബെല്‍ഫാസ്റ്റിലെ സെന്റ് മേരീസ് ക്രിസ്ത്യന്‍ ബ്രദേഴ്സ് പള്ളയില്‍ ഫാ: മോറേലിയുടെ കാര്‍മ്മികത്വത്തില്‍ നടന്ന വി. കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ ചാപ്ലയിന്‍ മോണ്‍ ഡോക്ടര്‍ ആന്റണി പെരുമയന്‍ ക്രിസ്തുമസ് സന്ദേശം നല്‍കുകയും കലാ സന്ധ്യയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുകയും ചെയ്തു. അതിനു ശേഷം സാന്റായു

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ പുതുവത്സരത്തിലെ ആദ്യ വെള്ളിയാഴ്ച നാളെ വിശൂദ്ധ കുര്‍ബ്ബാനയും തുടര്‍ന്ന് പരി.പരമ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കുന്നതാണ്.  വൈകുന്നേരം 7 മുതല്‍ 9 വരെയുള്ള തിരുക്കര്‍മ്മങ്ങള്‍ക്ക് റവ. ഫാ: ജോസ് അന്ത്യാംകുളം എംസിബിഎസ് നേതൃത്വം വഹിക്കും. തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് പരിശുദ്ധാത്മാവിനാല്‍ പൂരിതരാകുവാന്‍ എല്ലാവരേയും ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെന്റ് മേര

Full story

British Malayali

ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്യൂണിറ്റി (ജിഎംഎംഎച്ച്‌സി) യുടെ ധനുമാസ തിരുവാതിര ആഘോഷം ഈമാസം നാലിനു നടക്കും. വൈകിട്ട് നാലു മണി മുതല്‍ രാത്രി പത്തു വരെയാണ് ആഘോഷം. ജിഎംഎംഎച്ച്‌സിയുടെ അംഗനമാര്‍ പഴമയുടെ ശീലുകള്‍ക്ക് ഒട്ടും തന്നെ കോട്ടം തട്ടാതെ എല്ലാവിധ ആചാരനുഷ്ഠാനങ്ങളോടു കൂടിയാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കാന്‍ തയ്യാറെടുക്കുന്നത്. എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്‍പികം), ദശപുഷ്പം ചൂടി ധനുമാസ പാലാഴി തിരതല്ലുന്ന ആ തിരുവാതിര രാവിനായി ഏവ

Full story

British Malayali

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴിലുള്ള കുര്‍ബാന കേന്ദ്രമായ ക്ലെയ്‌ക്രോസ് സെയ്ന്റ് പാട്രിക് & ബ്രിജിത് പള്ളിയില്‍ ഞായറാഴ്ച നാലുമണിയോടെ ജപമാലയോടെ തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് ഫാദര്‍ ബിജു കുന്നക്കാട്ട് കാര്‍മികത്വത്തില്‍ ആഘോഷമായ ക്രിസ്മസ് & പുതുവത്സര തിരുകര്‍മ്മങ്ങള്‍ നടത്തുകയുണ്ടായി. വേദപാഠം പന്ത്രണ്ടാം ക്ലാസ്സ് പൂര്‍ത്തിയാക്കിയ കുട്ടികള്‍ക്ക് ഫാദര്‍ ബിജു കുന്നക്കാട്ട് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പൗരോഹിത്വത്തിന്റെ 14-ാം വാര്‍ഷികം പൂര്‍ത്തിയാക്കിയ ഫാദര്‍ ബിജു കുന്നകാട്ടിനെ കുര

Full story

British Malayali

മകരവിളക്ക് ഒരു മഹോത്സവമായി ആഘോഷിക്കാന്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഹിന്ദു കമ്യൂണിറ്റി തയ്യാറെടുത്തിരിക്കുന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജ വീരന്റെയും, താലപ്പൊലിയുടെയും, ചെണ്ട മേളത്തിന്റെയും അകമ്പടിയോടെ ശബരി ശൈലവാസന്റെ തിരുവുത്സവത്തിന് ജനുവരി 11ന് കൃത്യം മൂന്നുമണിക്ക് തന്നെ കൊടിയേറും. തുടര്‍ന്ന് പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് മുകേഷ് കണ്ണന്‍, തബല വിദ്വാന്‍ സന്ദീപ് പ്രോപ്ടര്‍, കലേഷ് ഭാസ്‌കര്‍ എന്നിവര്‍ നയിക്കുന്ന ഭക്തിനിര്‍ഭരമായ ഭജന ആരംഭിക്കും. അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം, വിളക്ക് പൂജ, പുഷ്പ

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജനുവരി ഒന്നിനു ബുധനാഴ്ച പുതുവത്സരത്തിലെ ആദ്യത്തെ മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ ചേര്‍ക്കുന്നു. ആറു മണിക്ക് വിശുദ്ധ കുര്‍ബ്ബാന (ഇംഗ്ലീഷ്), തുടര്‍ന്നു നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, പരി.പരമ ദിവ്യകാരുണ്യ ആരാധനയും നടക്കും. പള്ളിയുടെ വിലാസം Our Lady and St.George Church,132 Shernhall Street, Walthamstow, E17 9HU തിരുക്കര്‍മ്

Full story

British Malayali

ലിറ്റില്‍ഹാംപ്ടണ്‍: പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനും, പോയവര്‍ഷം ലഭിച്ച നന്മകള്‍ക്ക് നന്ദി അര്‍പ്പിക്കുന്നതിനുമായി നാളെ 31ന് വൈകിട്ട് ഒന്‍പതു മണി മുതല്‍ വെളുപ്പിന് ഒരുമണി വരെ ജപമാലയും, വചന ശുശ്രൂഷയും വിശുദ്ധ കുര്‍ബാനയും ആരാധനയും ബ്രദര്‍ പോളി വറീത് നയിക്കുന്ന സേക്രഡ് ഹാര്‍ട്ട് നൈറ്റ് വിജില്‍ ടീമിന്റെ നേതൃത്വത്തില്‍ ലിറ്റില്‍ഹാംപ്ടണ്‍ സെന്റ് കാതറിന്‍സ് പള്ളിയില്‍ വച്ച് നടക്കുന്നു. ശുശ്രൂഷയില്‍ പങ്കുചേരുന്നതിനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നു. സ്ഥലത്തിന്റെ വിലാസം

Full story

British Malayali

നോര്‍ത്ത് ഈസ്റ്റ് കേരള ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സന്ദര്‍ലാന്റില്‍ വച്ച് മണ്ഡല ചിറപ്പ് മഹോത്സവവും അയ്യപ്പപൂജയും ഗംഭീരമായി ആഘോഷിച്ചു. യുകെയുടെ നോര്‍ത്ത് ഈസ്റ്റില്‍ താമസിക്കുന്ന ഹിന്ദു മതവിശ്വാസികളുടെ ഒരു കൂടിച്ചേരലും പ്രാര്‍ത്ഥനയും തികച്ചും നവ്യാനുഭവമായി മാറി. അന്‍പതില്‍പരം ആളുകളുടെ സാന്നിദ്ധ്യവും സഹകരണവും പരിപാടിയെ ഒരു വന്‍ വിജയമാക്കി മാറ്റി. വൈകുന്നേരം ആറര മുതല്‍ തുടങ്ങിയ ഭജന ദീപാരാധനാ, അന്നദാനം എന്നിവ രാത്രി 9.30 വരെ തുടര്‍ന്നു. അടുത്ത വര്‍ഷം ഇതിലും ആവേശത്തോടെ മണ്ഡല മഹോത്സവം ആഘോഷിക്

Full story

British Malayali

ബ്രിസ്റ്റോള്‍: ബ്രിസ്റ്റോള്‍ എക്യുമെനിക്കല്‍ പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആറാമത് സംയുക്ത ക്രിസ്മസ് കരോള്‍ ഈ മാസം 26നു സെന്റ് തോമസ് മാര്‍ത്തോമ്മ ചര്‍ച്ച് ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. ബ്രിസ്റ്റോളിലും ചുറ്റുപാടുമുള്ള എപ്പിസ്‌കോപ്പല്‍ സഭകളുടെ സഹകരണത്തില്‍ നടത്തപ്പെടുന്ന ഈ എക്യുമെനിക്കല്‍ കരോളില്‍ വിവിധ സഭകളുടെ ഗായക സംഘങ്ങള്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ചു. സൗത്ത്വില്ലെയിലുള്ള മാര്‍ത്തോമ്മാ പള്ളിയില്‍ നടന്ന ഗ്ലോറിയ 2019 എന്ന കരോള്‍ സന്ധ്യയില്‍ സെന്റ് തോമസ്

Full story

British Malayali

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ കീഴിലുള്ള മരിയന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ 'മരിയന്‍ ഫസ്റ്റ് സാറ്റര്‍ഡേ റിട്രീറ്റും, വിമലഹൃദയ സമര്‍പ്പണവും, വിമലഹൃദയ ജപമാലയും ജനുവരി നാലിനു ശനിയാഴ്ച നടത്തപ്പെടുന്നു. മരിയന്‍ മിനിസ്ട്രി സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ. റ്റോമി ഇടാട്ടും ഫാ. ബിനോയി നിലയാറ്റിങ്കലിനും, ഡീക്കന്‍ ജോയിസും അവരോടൊപ്പം മരിയന്‍ മിനിസ്ട്രി ടീമും ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ജനുവരി നാലിന്, ശനിയാഴ്ച രാവിലെ ഒന്‍പതിനു ആരംഭിച്ച് വൈകുന്നേരം മൂന്നു മണിയോടെ എല്ലാ ശുശ്രൂഷകളും സമാപിക്കുന്നതു

Full story

[1][2][3][4][5][6][7][8]