1 GBP = 88.50 INR                       

BREAKING NEWS
British Malayali

ലണ്ടന്‍: ലണ്ടനിലെ ടെന്‍ഹാം കേന്ദ്രീകരിച്ച് മൂന്നാം ശനിയാഴ്ചകളില്‍ നടത്തപ്പെടുന്ന നൈറ്റ് വിജില്‍ ഈമാസം 21ന് ശനിയാഴ്ച ഉണ്ടായിരിക്കുന്നതാണ്. ഫാ. ജിജി പുതുവീട്ടില്‍ക്കളമാണ് ശനിയാഴ്ചത്തെ ശുശ്രൂഷകള്‍ നയിക്കുക. ടെന്‍ഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തില്‍ വെച്ചാണ് ആരാധന നടത്തപ്പെടുന്നത്. ശനിയാഴ്ച വൈകുന്നേരം 7:30 നു പരിശുദ്ധ ജപമാല സമര്‍പ്പണത്തോടെ ശുശ്രുഷകള്‍ ആരംഭിക്കും. തുടര്‍ന്ന് കരുണക്കൊന്ത, വിശുദ്ധ കുര്‍ബ്ബാന, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്‌നേഹ വിരുന്ന

Full story

British Malayali

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ ലണ്ടന്‍ റീജണല്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ആഘോഷം ഈമാസം 21ന് നടക്കും. പരിശുദ്ധ അമ്മയുടെ ജനനത്തിരുന്നാളും, അതിനൊരുക്കമായി പൗരസ്ത്യസഭകള്‍ ആചരിക്കുന്ന എട്ടുനോമ്പും വന്നു ചേരുന്ന സെപ്റ്റംബര്‍ മാസത്തിലെ മൂന്നാം ശനിയാഴ്ചയിലെ പതിവ് മലയാളം കുര്‍ബ്ബാന പരിശുദ്ധ അമ്മയുടെ ദിനവും, തിരുന്നാളുമായി വിപുലവും, ഭക്തിനിര്‍ഭരവുമായിട്ടാവും ആഘോഷിക്കുക. പരിശുദ്ധ കത്തോലിക്കാ സഭ ക്രിസ്തു ശിഷ്യനും, സുവിശേഷ പ്രവര്‍ത്തകനുമാ

Full story

British Malayali

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മൂന്നാം രൂപതാ ബൈബിള്‍ കണ്‍വന്‍ഷന്‍ ഒക്ടോബറില്‍ നടക്കും. കണ്‍വന്‍ഷന്റെ ഒരുക്ക ശുശ്രൂഷ ഈ വരുന്ന 21നു ശനിയാഴ്ച ലണ്ടനിലെ റെയ്ന്‍ഹാമിലുള്ള ഔര്‍ ലേഡി ഓഫ് ലാസലെറ്റ് പള്ളില്‍ വച്ച് രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു മണി വരെ നടത്തപ്പെടുന്നു. ലണ്ടന്‍ റീജിയന്‍ ബൈബിള്‍ കണ്‍വന്‍ഷനു വേണ്ടിയുള്ള ഒരുക്ക ശുശ്രൂഷയില്‍ പങ്കെടുത്ത് അനുഗ്രഹം നേടുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ റീജിയന്‍ കണ്‍വന്‍

Full story

British Malayali

2003 മുതല്‍ ബറി സെന്റ് എഡ്മണ്ട്സ് കേന്ദ്രമാക്കി ഈസ്റ്റ് അഗ്ലിയയില്‍ പ്രവര്‍ത്തിക്കുന്ന ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ ചര്‍ച്ച് പുതുതായി പണി കഴിപ്പിച്ച സഭാ ഹാളില്‍ പ്രതിഷ്ഠാ ശുശ്രൂഷ ഈ മാസം 21നു രാവിലെ 10 മണിക്ക് നടത്തപ്പെടുന്നതാണ്. ഗാനശുശ്രൂഷയ്ക്ക് ചര്‍ച്ച് ക്വയര്‍ നേതൃത്വം കൊടുക്കും. ഇപ്സ്വിച്ച്, കോള്‍ചെസ്റ്റര്‍, നോര്‍വിച്ച്, കേംബ്രിഡ്ജ്, ഹെവര്‍ ഹില്‍ എന്നീ പട്ടണങ്ങളിലുള്ള വിശ്വാസ സമൂഹം ഈ ആരാധനാലയത്തില്‍ ആരാധനയ്ക്കായി കൂടി വരുന്നു. എല്ലാവരെയും ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് - 00447723602010 ദേവാലയത്ത

Full story

British Malayali

യുകെ: അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റി ചര്‍ച്ച് യുകെ യുടെ 16-ാമത് കോണ്‍ഫറന്‍സ് 2019 ഒക്ടോബര്‍ മാസം 25 മുതല്‍ 27 വരെ യാണ്‍ഫീല്‍ഡിലുള്ള കോണ്‍ഫറണ്‍സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നതാണ്. ഇവാ. സാജു മാത്യു (കേരള), ദൈവവചനം സംസാരിക്കുന്നതാണ്. യൂത്തിനു വേണ്ടി പാസ്റ്റര്‍ സാം ജി. നായര്‍ (യു.കെ.) പ്രത്യേകം സെക്ഷനുകള്‍ ഉണ്ടായിരിക്കുന്നതാണ്. യുകെയില്‍ വിവിധ സ്ഥലങ്ങളിലായി ചിതറിപ്പാര്‍ക്കുന്ന മലയാളി വിശ്വാസികളുടെയും, ശുശ്രൂഷകന്മാരുടെയും സഭാസംഘടന വ്യത്യാസമില്ലാതെ ഒരുമിച്ചുള്ള കൂട്ടായ്മയാണ് ഈ കോണ്‍ഫറന്‍സ്. മൂ

Full story

British Malayali

ലണ്ടനിലെ പാമേഴ്സ് ഗ്രീന്‍ സെന്റ് ആന്‍സ് ഹൈ സ്‌കൂളിലെ ഓഡിറ്റോറിയത്തില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ബൈബിള്‍ കണ്‍വന്‍ഷന്‍ ഒരുക്കുന്നു. അപ്ടന്‍ പാര്‍ക്ക് ഇടവക വികാരിയായ ഫാ: ആന്‍ജലസ് പോള്‍ വിശുദ്ധ ബലിയര്‍പ്പിക്കുകയും ബ്ര. ജോസ് കുര്യാക്കോസ് ദൈവവചന പ്രഘോഷണം നടത്തും. ബ്ര. ടിങ്കു ഗോപാലന്‍ നയിക്കുന്ന ദൈവ സ്തുതി ആരാധനയും സോജി ബിജോയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ശുശ്രൂഷയും ഉണ്ടായിരിക്കും. കുമ്പസാരത്തിനും സ്പിരിച്വല്‍ ഷെയറിങ്ങിനും സൗകര്യമുണ്ടായിരിക്കും.

Full story

British Malayali

ഡെര്‍ബി: ഈസ്റ്റ് മിഡ്‌ലാന്‍ഡ് ഹിന്ദു സമാജത്തിന്റെ ഒന്‍പതാമത് ഓണാഘോഷം ഗംഭീരമായി ആഘോഷിച്ചു. ഈമാസം 14നു ശനിയാഴ്ച 12 മണിക്ക് 24 വിഭവങ്ങള്‍ അടങ്ങിയ ഓണസദ്യയോട് കൂടിയാണ് പരിപാടികള്‍ ആരംഭിച്ചത്. സമാജത്തിന് വേണ്ടി രൂപേഷ് സ്വാഗതം പറഞ്ഞു. സമാജം മെമ്പേഴ്‌സ് ആയ സുബു, ജിജില്‍ എന്നിവര്‍ കലാപരിപാടികള്‍ നേതൃത്വം നല്‍കി. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കലാപരിപാടികള്‍ ഏവര്‍ക്കും തികച്ചും ആസ്വാദ്യകരമായിരുന്നു. മലയാളികളെ കൂടാതെ ധാരാളം ഇതര സംസ്ഥാനക്കാരും സജീവമായി പരിപാടികളില്‍ പങ്കെടുത്തു. എട്ടു മണിയോട് കൂടി അവസാ

Full story

British Malayali

സീറോ മലങ്കര കത്തോലിക്കാ സഭയുടെ യുകെ റീജിയനിലുള്ള പതിനാറ് മിഷനുകള്‍ ഒത്തുചേരുന്ന ഈ വര്‍ഷത്തെ വാല്‍സിങ്ഹാം മരിയന്‍ വാര്‍ഷിക തീര്‍ഥാടനവും, 89-ാമത് പുനരൈക്യ വാര്‍ഷികവും മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ കര്‍ദിനാള്‍ ബസേലിയോസ് ക്‌ളീമിസ് കാതോലിക്കാ ബാവ നയിക്കും. ഈമാസം 28ന് ശനിയാഴ്ച ഉച്ചക്ക് 11ന് ലിറ്റില്‍ വാല്‍സിങ്ഹാമിലെ മംഗളവാര്‍ത്ത ദേവാലയത്തില്‍ പ്രാരംഭ പ്രാര്‍ത്ഥനയോടെയും ധ്യാനചിന്തയോടെയും  തീര്‍ത്ഥാടനത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന്  പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകൊ

Full story

British Malayali

വാല്‍ത്തംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വാല്‍ത്തംസ്റ്റോയിലെ ഔര്‍ ലേഡി ആന്റ് സെന്റ് ജോര്‍ജ് പള്ളിയില്‍ ഈ മാസം 18-ാം തീയതി ബുധനാഴ്ച മരിയന്‍ ദിനശുശ്രൂഷയും വ്യാകുല മാതാവിന്റെ തിരുനാളും മരിയന്‍ പ്രദക്ഷിണവും നടത്തപ്പെടും. 6.15 ന് ജപമാല, 6.45 ന് വിശൂദ്ധ കുര്‍ബ്ബാന തുടര്‍ന്നു് നിത്യ സഹായമാതാവിന്റെ നൊവേന പ്രാര്‍ത്ഥന, എണ്ണ നേര്‍ച്ച, വചന സന്ദേശം, മരിയന്‍ പ്രദക്ഷിണവും, പരി. പരമ ദിവ്യകാരുണ്യ ആരാധനയും ഉണ്ടായിരിക്കും. ഈ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനവധി അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനായി ഈ മരി

Full story

British Malayali

ലണ്ടന്‍: ലണ്ടല്‍ ക്രോയിഡോണില്‍ മഹാഗുരുവിന്റെ തിരുജയന്തി ആഘോഷങ്ങള്‍ പ്രൗഡഗംഭീരമായ നടന്നു. തിരുജയന്തിയുടെ സമാരംഭം കുറിച്ചുള്ള സമ്മേളനത്തിന് യുകെ എസ്എന്‍ഡിപി യോഗം സെക്രട്ടറി വിഷ്ണു നടേശന്‍ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പതാക ഉയര്‍ത്തല്‍ പ്രസിഡന്റ് ശ്രീകുമാര്‍ സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് ഗുരുപൂജ, ചതയ സന്ദേശം പ്രഭാഷണം, നടന്നുയ ചതയ ദിനത്തില്‍ സംഘടിപ്പിച്ച ഗുരുദേവ ക്വിസ്സില്‍ കുട്ടികളും മുതിര്‍ന്നവരും പങ്കെടുത്തു. യുകെയിലെ ശ്രീനായണീയര്‍ക്ക് മറക്കാനാവാത്ത ഒരു ചതയ ദി

Full story

[1][2][3][4][5][6][7][8]