1 GBP = 92.40 INR                       

BREAKING NEWS
British Malayali

ബര്‍മ്മിങ്ഹാം: യുക്മയുടെ നേതൃത്വത്തില്‍ നടന്ന ദേശീയ യുവജനാഘോഷവും പരിശീലനകളരിയും യു.കെ മലയാളി സമൂഹത്തിന് നേതൃത്വം നല്‍കുവാന്‍ പുതിയ തലമുറ സജ്ജരാകുന്നുവെന്ന അഭിമാനകരമായ സാഹചര്യമൊരുക്കിയ സംഗമവേദിയായി മാറി.  വോള്‍വര്‍ഹാംപ്ടണിലെ യു.കെ.കെ.സി.എ ഹാളില്‍ നടന്ന യുക്മ ദേശീയ യൂത്ത് കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നതിനായി യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറിലധികം യുവജനങ്ങളാണ് എത്തിച്ചേര്‍ന്നത്. കണ്‍വന്‍ഷന്റെ ഉദ്ഘാടനസമ്മേളനത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള അധ്യക്ഷനായിരുന്നു. യുക്മ

Full story

British Malayali

യുകെകെസിഎ സംഘടിപ്പിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് ഇന്ന് നടക്കും. ലെസ്റ്ററിലെ റുഷി മെഡ് അക്കാദമി സ്‌കൂള്‍ ആണ് ഈ ചരിത്ര മുഹൂര്‍ത്തത്തിനു വേദിയാകുന്നത്. ആകര്‍ഷണീയമായ ക്യാഷ് പ്രൈസുകളാണ് വിജയികളെ കാത്തിരിക്കുന്നത്. എല്ലാ ഇനങ്ങളിലുമായി 80 ടീമുകളാണ് ഈ കായിക മാമാങ്കത്തില്‍ പങ്കെടുക്കുന്നത്.  സമയ ബന്ധിതമായി മത്സരങ്ങള്‍ അവസാനിപ്പിക്കുന്നതിന് എല്ലാ ടീമുകളും കൃത്യം 9 മണിക്ക് തന്നെ രജസ്ട്രേഷന്‍ കൗണ്ടറില്‍ എത്തിയിരിക്കണം. വൈകിട്ട് 6 മണിക്ക് മത്സരങ്ങള്‍ അവസാനിപ്പിക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്

Full story

British Malayali

കുറഞ്ഞ കാലയളവ് കൊണ്ട് യുകെ ക്‌നാനായ കത്തോലിക്കരുടെ അഭിമാനമായി മാറിയ യുകെകെസിഡബ്ല്യുഎഫിന്റെ രണ്ടാം വാര്‍ഷികാഘോഷം ഡിസംബര്‍ ഏഴിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. രാവിലെ 11 മണിക്ക് യുകെയിലെ ക്‌നാനായ വൈദീകര്‍ ഒന്നുചേര്‍ന്ന് അര്‍പ്പിക്കുന്ന വിശുദ്ധ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത് നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ കാത്തോലിക് വിമന്‍സ് ഫോറം പ്രസിഡന്റ് (യുകെകെസിഡബ്ല്യു

Full story

British Malayali

പത്താം വാര്‍ഷികം ആഘോഷിക്കുന്ന ബാത്ത് മലയാളി അസ്സോസിയേഷന്‍ തങ്ങളുടെ വ്യത്യസ്തതയാര്‍ന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടുന്നു. ഇതിനോട്  അനുബന്ധിച്ച് അസോസിയേഷന്‍ സമാഹരിച്ച 1000 പൗണ്ട് ബാത്ത് റോയല്‍ യുണൈറ്റഡ് ഹോസ്പിറ്റലിലെ ക്യാന്‍സര്‍ കെയര്‍ ഡെവലപ്പ്സിനു വേണ്ടി ഹോസ്പിറ്റലില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ഓര്‍ഗനൈസേഷന്‍ ആയ ഫോറെവര്‍ ഫ്രണ്ട്സ് അപ്പീല്‍ പ്രവര്‍ത്തകര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് വിന്‍സന്റ് ലോണയുടെ നേതൃത്വത്തില്‍ മറ്റ് അസോസിയേഷന്‍ ഭാരവാഹികളുടെയും പ്രവര്‍ത്തകരുട

Full story

British Malayali

ലണ്ടന്‍: ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി നടത്തപ്പെടുന്ന ആറാമത് ലണ്ടന്‍ ചെമ്പൈ സംഗീതോത്സവത്തിനു സാക്ഷിയാകുവാന്‍ ലണ്ടന്‍ നഗരം ഒരുങ്ങിക്കഴിഞ്ഞു. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം നിരവധി സംഗീതോപാസകര്‍ ഈമാസം 30ന് ക്രോയ്ഡോണ്‍ ലാങ്ഫ്രാങ്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന സംഗീതോത്സവത്തില്‍ സംഗീതാര്‍ച്ചന നടത്തും. കര്‍ണാടിക്, സെമിക്ലാസ്സിക്കല്‍, ഡിവോഷണല്‍, ഹിന്ദുസ്ഥാനി തുടങ്ങിയ തനതു ഭാരതീയ സംഗീത ശാഖകളില്‍, വായ്പ്പാട്ട് -ഉപകരണസംഗീത വിഭാഗങ്ങളിലായി നൂറ്റി എഴുപതോളം അനുഗ്രഹീ

Full story

British Malayali

പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ വനിതാ ഫോറത്തിന്റെ ഡിസംബര്‍ ഏഴിന് നടക്കുന്ന ദേശീയ സമ്മേളനം അവിസ്മരണീയമാക്കാന്‍ യൂണിറ്റ് തലങ്ങളില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിശ്വാസമെന്ന ഒരു കുടക്കീഴില്‍ പരിശുദ്ധ അമ്മയുടെ അമലോത്ഭവ തിരുന്നാളിന്റെ മുന്നോടിയായി ബര്‍മിങ്ഹാമിലെ ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ചിരിക്കുന്ന സമ്മേളനത്തില്‍ എത്തിച്ചേരുന്നതിനായി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള വനിതാ ഫോറം യൂണിറ്റുകള്‍ കോച്ചുകളും മറ്റു

Full story

British Malayali

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി ഉണ്ടായിട്ടും അത് നടപ്പിലാക്കാതെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ടും സഭാ പിതാക്കന്മാര്‍ക്കെതിരേയും  വൈദീകര്‍ ഉള്‍പ്പെടെ സഭാ മക്കള്‍ക്കെതിരെയുമുള്ള ആക്രമണത്തിലും വധ ശ്രമങ്ങളിലും പ്രതിഷേധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനം പ്രതിഷേധം രേഖപ്പെടുത്തി ഇടവകകളില്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ഭദ്രാസനതല ഉദ്ഘാടനം യുകെ ന്യൂകാസ്റ്റില്‍ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ഇടവകയില്&

Full story

British Malayali

ഇടതടവില്ലാതെ നൃത്തവും സംഗീതവും താളമേളങ്ങളും ആയി രാഗോത്സവം 2019 ബേസിംഗ്‌സ്‌റ്റോക്കില്‍ പ്രൗഢഗംഭീരമായി. കാണികള്‍ക്ക് ആസ്വാദനത്തിന്റെ നല്ല മുഹൂര്‍ത്തങ്ങളാണ് രാഗോത്സവം സമ്മാനിച്ചത്. കൃത്യസമയത്ത് ആരംഭിച്ച പരിപാടിയ്ക്ക് പൗര്‍ണമി ഗോപന്റെ ഈശ്വര ഗാനാലാപനത്തോടെയാണ് തുടക്കം കുറിച്ചത്. മുഖ്യ സംഘാടകന്‍ ശോഭന്‍ ബാബുവിന്റെ ആമുഖ പ്രസംഗത്തിനു ശേഷം സജി മാത്യു സ്വാഗതം പറഞ്ഞു. യുക്മ പ്രസിഡന്റ് മനോജ് പിള്ള രാഗോത്സവം 2019 ഉദ്ഘാടനം ചെയ്തു. എന്‍എച്ച്എസ് ഹോസ്പിറ്റല്‍ ചാപ്‌ളിന്‍ വര്‍ക്കി ഈപ്പന്‍, സാം തിരുവാതിലില്‍ എന്ന

Full story

British Malayali

ഡെര്‍ബി: കറുപ്പുടുത്ത സ്വാമി അയ്യപ്പന്മാരുടെ ശരണം വിളിയില്‍ മുഖരിതമായ അന്തരീക്ഷത്തില്‍ സ്വാമി അയ്യപ്പന് ഡെര്‍ബിയില്‍ നടന്ന മണ്ഡല പൂജ ദേവ ചൈതന്യത്തില്‍ വൃശ്ചിക സന്ധ്യക്ക് നിറശോഭയായി. ലെസ്റ്റര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയും മലയാളിയുമായ പ്രസാദ് ഭട്ടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന അയ്യപ്പ പൂജയില്‍ തമിഴ് ഭക്തരുടെ അടക്കമുള്ള സാന്നിധ്യവും സവിശേഷതയായി. അര്‍ച്ചനയും ഭജനയും ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തില്‍ നെയ്വിളക്കുകള്‍ നിറഞ്ഞു കത്തിയപ്പോള്‍ കര്‍പ്പൂര ദീപ പ്രഭയില്‍ സ്വാമി ചൈതന്യം ചടങ

Full story

British Malayali

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു മാസക്കാലമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ അല്‍ ഇഹ്‌സാന്‍ സംഘടിപ്പിച്ച മീലാദ് സമ്മേളനത്തിന് പ്രൗഢോജ്ജ്വലമായ സമാപനം. കഴിഞ്ഞ 11 വര്‍ഷമായി യുകെയിലെ മത സാംസ്‌കാരിക ആത്മീയ മേഖലകളില്‍ ശക്തമായി ഇടപെടുന്ന സന്നദ്ധ സംഘടനയാണ് അല്‍ ഇഹ്‌സാന്‍. ലണ്ടനിലെ വൈറ്റ് സിറ്റിയിലെ ഫീനിക്സ് അക്കാഡമിയില്‍ ശനിയാഴ്ച സംഘടിപ്പിക്കപ്പെട്ട സമ്മേളനം വിദ്യാര്‍ത്ഥികളുടെ വ്യത്യസ്തമായ കലാപരിപാടികള്‍, പ്രവാചക പ്രകീര്‍ത്തനങ്ങള്‍, സാംസ്‌കാരിക സമ്മേളനം തുടങ്ങിയവ

Full story

[5][6][7][8][9][10][11][12]