1 GBP = 102.00 INR                       

BREAKING NEWS
British Malayali

കോവിഡ് പ്രതിസന്ധിയില്‍ കേരളത്തിന് കൈത്താങ്ങായി കൊയിലാണ്ടിയിലെ 'സുരക്ഷ' ചാരിറ്റിയ്ക്ക് എംഎ യുകെയുടെ സഹായം. 2.25 ലക്ഷം രൂപയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് കഴിഞ്ഞ ദിവസം കൈമാറിയത്. ചടങ്ങില്‍ മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്തു, എം എ യുകെയുടെ ഓരോ പ്രവര്‍ത്തനങ്ങളും അര്‍ഹരായവരെ തേടിയെത്തുകയാണ്. ഈ കോവിഡ് പ്രതിസന്ധിയില്‍ ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് യുകെയിലെ പ്രമുഖ സംഘടനയായ എംഎ യുകെ നിര്‍വ്വഹിക്കുന്നത്. കേരളത്തിലെ കോഴിക്കോട് കൊയിലാണ്ടിയില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റിയായ സുരക്ഷ പെയിന്‍

Full story

British Malayali

നാമെല്ലാം ആവേശപൂര്‍വം കണ്ട യൂറോ - കോപ്പ ടൂര്ണമെന്റുകളുടെ സകല ആവേശവും സമന്വയിപ്പിച്ചു കൊണ്ട് നനീട്ടണില്‍ പ്രവചനമത്സരം നടത്തപ്പെട്ടു. കുട്ടികളും മുതിര്‍ന്നവരും സകല ടെന്‍ഷനുകളും മറന്നുകൊണ്ടു ഫുട്‌ബോള്‍ ലഹരിയില്‍ ആറാടിയപ്പോള്‍ നാട്ടിലേക്കാള്‍ ആവേശം പതഞ്ഞൊഴുകി. ഏതാണ്ട് മുഴുവന്‍ നനീട്ടന്‍ മലയാളികളും തങ്ങളുടെ ഫുട്‌ബോള്‍ പാടവം കൊണ്ട് പ്രവചനം നടത്തിയപ്പോള്‍ ഷിജി ചാക്കോ, ഷാല്‍ബി ആന്‍ ബേബി തുടങ്ങിയവര്‍ അര്‍ജന്റീന - ബ്രസീല്‍ മത്സരഫലം 1-0 കൃത്യമായി പ്രവചിച്ചു. ഇറ്റലിയുടെ പെനാല്‍റ്റി വിജയവും സ്‌കോറും

Full story

British Malayali

വടക്കേ ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ആദിവാസിസമൂഹത്തിന്റെ ഉന്നമനത്തിനായി അക്രമരഹിതമാര്‍ഗത്തിലൂടെ പ്രയന്നിച്ച ഫാ സ്റ്റാന്‍ സാമിയുടെ മരണം ഒരു ഭരണകൂട ഭീകരത ആണോ എന്ന വിഷയത്തില്‍ എസ്സെന്‍സ് ഗ്ലോബല്‍ യുകെ ക്ലബ് ഹൗസില്‍ ചര്‍ച്ച നടത്തി. ധാര്‍ഖന്ദിലെ കോര്‍പറേറ്റ് കടന്നുകയറ്റത്തിനെതിരെ ആദിവാസികള്‍ക്കുവേണ്ടി നിലകൊണ്ട 84 വയസ്സുള്ള ജെസ്സിയുട്ടു സഭാ വൈദികന്‍ തികഞ്ഞ ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനായിരുന്നു. കള്ളക്കേസുകളില്‍ കുടുക്കി ജെയിലില്‍ അടക്കപ്പെട്ട ഫാദറിന് കടുത്ത പാര്‍ക്കിന്‍സന്‍ രോഗം വന്നിട്

Full story

British Malayali

എക്‌സിറ്റര്‍:  ജന്മം നല്കിയവരെ പോലെ പരിപാലിച്ചവരെയും മാതാപിതാക്കളെ പോലെ കാണുന്നവര്‍ ആണ് നമ്മള്‍. ഏതു ദേശത്തു വസിച്ചാലും അന്നം തരുന്ന ആ നാടിനെയും ജന്മനാടു  പോലെ സ്‌നേഹിക്കുന്നവരാണ് നമ്മള്‍ പ്രവാസികള്‍.  അത് ആ രാജ്യത്തിന്റെ ഭാക്ഷയായാലും സംസ്‌കാരമായാലും ആഘോഷങ്ങളാലായാലും വിജയമായാലും പരാജയമായാലും ആ ദേശവാസികള്‍ക്കൊപ്പം  നമ്മളും പങ്കു ചേരും. യുകെ മലയാളികളും അവര്‍ വസിക്കുന്ന ദേശത്തിന്റെ ചരിത്രത്തിന്റെ ഭാഗമാകാവുന്ന വലിയൊരു നേട്ടത്തിനു സാക്ഷ്യം വഹിക്കാന്‍ ഞാറാഴ്ചത്തെ രാവിനായ് കാത്തിരിക്കുകയാണ

Full story

British Malayali

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറുകയാണ് യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ. കഴിഞ്ഞ രണ്ടു മാസത്തോളമായി സമീക്ഷ യുകെ യുടെ ഇരുപത്തിമൂന്നോളം ബ്രാഞ്ചുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് നടത്തിയ ബിരിയാണി മേളയിലൂടെയും സുമനസ്സുകളുടെ അകമഴിഞ്ഞ സംഭവനയിലൂടെയും ഈ തുക കണ്ടെത്തിയത്. ഗ്ലോസ്റ്റര്‍ഷെയര്‍, ബെല്‍ഫാസ്റ്റ്, ലണ്ടന്‍ഡറി, കേറ്ററിംഗ്, കവന്‍ട്രി, മാഞ്ചസ്റ്റര്‍, ബ്രിസ്റ്റോള്‍, നോര്‍ത്താംപ്ടണ്‍, പീ

Full story

British Malayali

സ്ത്രീധനം ചോദിക്കരുത്... കൊടുക്കരുത്... എന്ന വിഷയത്തെ അടിസ്ഥാനമാക്കി മലയാളി അസോസിയേഷന്‍ ഓഫ് ദ യുകെ സംഘടിപ്പിക്കുന്ന ചര്‍ച്ച ഇന്ന് നടക്കും. ഇന്ന് രാത്രി എട്ടു മണിക്ക് സൂം പ്ലാറ്റ്‌ഫോമിലാണ് ചര്‍ച്ച നടക്കുക. സ്വന്തം ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാന്‍ എല്ലാവര്‍ക്കും അവസരം ഉണ്ടാകും. താല്‍പര്യമുള്ളവര്‍ക്ക് ചര്‍ച്ചയില്‍ ജോയിന്‍ ചെയ്യാം. മീറ്റിംഗ് ഐഡി: 973 8110 5657 പാസ്‌കോഡ്: jsUGh9

Full story

British Malayali

കടിയങ്ങാട്: കടിയങ്ങാട് പാലത്തില്‍നിന്നും ഒരു വിളിപ്പാടകലെ കുളക്കണ്ടത്തിലാണ് സായൂജിന്റെ കൂര. ശെരിക്കും വഴിപോലുമില്ലാത്ത ഒരു ആല തന്നെയാണത്. ഈ വരുന്ന കാറ്റും മഴയും കൊണ്ടുപോയ്‌ക്കോ എന്ന കോലത്തില്‍ ഏഴു സെന്ററില്‍ നാലുകാലും ഒരു ഷീറ്റും നമ്മെ കളിയാക്കി നില്കും പോലെ തോന്നും ഒറ്റ കാഴ്ചയില്‍.  സ്‌കൂളില്‍ പഠിക്കുന്ന നല്ല പ്രായത്തില്‍ ശരീരം തളര്‍ന്നു സംസാരശേഷി നഷ്ടപ്പെട്ട് കിടപ്പിലായതാണ് സായൂജ്. നിരവധി ചികിത്സകള്‍ പലരുടെയും സഹായങ്ങള്‍ക്കൊണ്ടു ചെയ്തെങ്കിലും സായൂജ് ഇന്നും കിടന്ന കിടപ്പിലാണ്. സായൂജിന്റെ ദ

Full story

British Malayali

വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഒരുക്കുന്ന 'മെന്റല്‍ ഹെല്‍ത്ത് അന്റ് വെല്‍ബിയിങ്ങ് 'ക്ലാസ്സ് നാളെ ചൊവ്വാഴ്ച വൈകുന്നേരം ആറു മണിക്ക് സൂം പ്ലാറ്റ്‌ഫോമിലൂടെ നടക്കും. ലണ്ടനിലെ പ്രമുഖ സൈകൃാര്‍ട്ടിസ്റ്റ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുന്ന ഡോ: വത്സരാജ് മേനോന്‍ ആണ് ക്ലാസ്സ് നയിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ സ്വാഗതം ചെയ്യുന്നു. വേള്‍ഡ് മലയാളി കൗണ്‍സില്‍ യുകെ ഈസ്റ്റ് ഇംഗ്ലണ്ട് റീജിയന്‍ ഭാരവാഹി സോണി ജോര്‍ജ് ആണ് പരിപാടിക്കു നേതൃത്വം കൊടുക്കുന്നത്. കഴിഞ്ഞ

Full story

British Malayali

തന്റെ മാതാപിതാക്കളുടെ സ്മരണയ്ക്കായി അര ഏക്കര്‍ സ്ഥലവും പത്ത് ലക്ഷം രൂപയും പാവപ്പെട്ടവര്‍ക്ക് വീട് വെക്കുവാന്‍ നല്‍കിയ യുകെയിലെ  നോട്ടിംഗ്ഹാം സ്വദേശി സാജന്‍ പൗലോസിനെ ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ അക്കാദമിയുടെ നേതൃത്വത്തില്‍ ആദരിച്ചു. ഡയറക്ടര്‍മാരായ രാജു ജോര്‍ജ് കാഞ്ഞിരത്താനം, ബിനോയ്, ജോസഫ് മുള്ളന്‍കുഴി, ബൈജു മേനാചേരി, ജിബി വര്‍ഗീസ്, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍മാരായ ജാന്‍ ആലപ്പാടന്‍, ലൈജു വര്‍ഗീസ്, സിന്‍ഡോ ദേവസിക്കുട്ടി, ടെക്‌നിക്കല്‍ മാനേജര്‍മാരായ ഫ്രാന്‍സണ്‍ ജേക്കബ്, ഹരികു

Full story

British Malayali

കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ (MMA) നേതൃത്വം കൊടുത്ത് കൊണ്ട് നാടിന് വേണ്ടി വാങ്ങിയ ആശുപത്രി ഉപകരണങ്ങളുടെ കൈമാറ്റം മലപ്പുറം എടപ്പാള്‍ കോവിഡ് ഹോസ്പിറ്റലിന് മുന്‍ മന്ത്രിയും സ്ഥലം എം.എല്‍.എയുമായ കെ.ടി.ജലീല്‍ കൈമാറി. എടപ്പാള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു. അധികൃതര്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന് തങ്ങളുടെ നന്ദി രേഖപ്പെടുത്തി.

Full story

[1][2][3][4][5][6][7][8]