1 GBP = 93.50 INR                       

BREAKING NEWS
British Malayali

രാജപുരം: മലയോര വികസന നായകനും റിട്ട. സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസറുമായ ജോസഫ് കനകമൊട്ട (92)യുടെ നിര്യാണത്തില്‍ അനുശോചിച്ച് കേരളം. ഇന്നലെ അന്തരിച്ച കനകമൊട്ടെയുടെ സംസ്‌ക്കാരം നാളെ 10ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ നടക്കും. മലയോര ഹൈവേ, കാണിയൂര്‍ റെയില്‍പ്പാത തുടങ്ങിയ ആശയങ്ങള്‍ ആദ്യമായി അവതരിപ്പിച്ച അദ്ദേഹം മലയോര ഹൈവെ എന്ന ആശയത്തിന് വേണ്ടി നിരവധി സമരങ്ങളും പഠനങ്ങളും നടത്തി. കോട്ടയത്ത് പറമ്പേട്ട് ഔസേപ്പിന്റെയും അന്നയുടെയും മകനായ കൃഷി, സ്ഥിതിവിവരക്കണക്ക് വിഭാഗം ഇന്‍വെസ്റ്റിഗേറ്ററായി ജോലി ലഭിച്ചശേഷം 1960-ല

Full story

British Malayali

കണ്ണൂര്‍: നിപ്പയെ ഓര്‍മിപ്പിച്ച് വീണ്ടുമൊരു സംസ്‌കാരം. ലോക ആരോഗ്യ സംഘടനയുടെ പ്രോട്ടോകോള്‍ എല്ലാം പാലിച്ചായിരുന്നു കണ്ണൂരിലെ ജൈനേഷിന്റെ സംസ്‌കാരം നടത്തിയത്. മലേഷ്യയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായിരുന്ന ജൈനേഷ് 28നു പുലര്‍ച്ചെയാണു കൊറോണ ലക്ഷണങ്ങളോടെ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് എറണാകുളം ഗവ.ആശുപത്രിയിലെ ഐസലേറ്റഡ് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. ജൈനേഷിന് കൊറോണ ഇല്ലെന്ന് തെളിഞ്ഞെങ്കിലും സംസ്‌കാര ചടങ്ങില്‍ പരമാവധി കരുതലെടുക്കുകയായിരുന്നു

Full story

British Malayali

ചെന്നൈ: സിനിമാ മോഹവുമായി രംഗത്തിറങ്ങിയ ശേഷം സ്വയം നശിച്ച നിരവധി പേരുണ്ട്. വെള്ളിത്തിരയില്‍ ശോഭിച്ചവരെ കുറിച്ചു മാത്രമാണ് ലോകം വാഴ്ത്തുന്നത്. എന്നാല്‍ വിജയിക്കാതെ പോയവരാണ് ബഹുഭൂരിപക്ഷവും. അത്തരത്തില്‍ വെള്ളിത്തിര മോഹിച്ചെത്തി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പെട്ട യുവനടി ആത്മഹത്യ ചെയ്തു. സിനിമകളിലും സീരിയലുകളിലും സപ്പോര്‍ട്ടിങ് റോളുകളില്‍ അഭിനയിച്ചിരുന്ന 23 കാരിയായ നടിയെ തിരുവോട്ടിയൂരിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പി പത്മജ എന്ന യുവതിയാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് നിഗമനം. കടുത്

Full story

British Malayali

തൃശൂര്‍: സിംഗപ്പൂരില്‍ ബഹുനില കെട്ടിടത്തില്‍നിന്നു വീണു തൃശൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. ചിയ്യാരം സുഭാഷ് നഗറില്‍ ചാലക്കല്‍ വീട്ടില്‍ തോമസിന്റെ മകന്‍ സ്റ്റെബിന്‍ (27) ആണു മരിച്ചത്. സിംഗപ്പൂരില്‍ ഭാര്യയോടൊപ്പം താമസിക്കുന്ന സ്റ്റെബിന്‍ വെള്ളിയാഴ്ച വൈകിട്ട് പുതിയ ഫ്ളാറ്റിലേക്കു താമസം മാറിയിരുന്നു. ഒഴിഞ്ഞ ഫ്ളാറ്റ് വൃത്തിയാക്കാന്‍ രാത്രിയില്‍ പോയപ്പോഴാണ് അപകടം. കാല്‍ തെന്നിവീണതാകാമെന്നു സംശയിക്കുന്നു. പൊലീസാണു ശനിയാഴ്ച രാവിലെ ഫ്ളാറ്റിനു താഴെ മൃതദേഹം കണ്ടത്. സിംഗപ്പൂരിലെ ഇഷാനില്‍ മൈക്രോണ്‍ സേ

Full story

British Malayali

തിരുവനന്തപുരം: മലേഷ്യയില്‍ നിന്നും ഫെബ്രുവരി 27ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ മരിച്ച യുവാവിന് കോവിഡ്- 19 വൈറസ് ബാധയല്ലെന്ന് രണ്ട് പരിശോധനാ ഫലങ്ങളിലും വ്യക്തമായതോടെ ആശ്വാസത്തോടെ ആരോഗ്യ വകുപ്പ്. ഇന്ത്യയില്‍ ഇതുവരെ കോവിഡ് ബാധിച്ച് ആരും മരിച്ചതായുള്ള റിപ്പോര്‍ട്ടുകളില്ല. മലേഷ്യയില്‍ നിന്നുമെത്തിയ ജൈനേഷ് മരിച്ചെന്ന വിവരം പുറത്തുവന്നതോടെ ഉയര്‍ന്ന ആശങ്ക ഇന്ത്യയിലെ ആദ്യ കൊറോണ മരണം കേരളത്തില്‍ ആകുമോ എന്നതായിരുന്നു. ഈ സംശയം ബലപ്പെട്ടതോടെ കിംവതന്ദികളും നിരന്തരം പ്രചരിച്ചു. ഇതിന് ഒടിവില

Full story

British Malayali

പാമ്പാടി: ഇന്നലെ അന്തരിച്ച പ്രമുഖ ആയുര്‍വേദ ചികിത്സകനായ മഠത്തില്‍ 'രാജാഞ്ജലി' യില്‍ ഡോ: സി.കെ. ഹരീന്ദ്രന്‍നായരുടെ(87) സംസ്‌ക്കാരം ഇന്ന് നടക്കും. വൈകിട്ട് നാലിന് പാമ്പാടിയിലുള്ള വീട്ടു വളപ്പിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടക്കുക. കേരളത്തിലെ ഏറ്റവും പ്രമുഖനായ ആയുര്‍വേദ ചികിത്സകരില്‍ ഒരാളായിരുന്ന ഡോക്ടര്‍ സി.കെ ഹരീന്ദ്രന്‍ നായര്‍ മഹര്‍ഷി വേദിക് യൂണിവേഴ്സിറ്റി രാജ്യാന്തര സീനിയര്‍ കണ്‍സള്‍ട്ടന്റായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പാമ്പാടി റെഡ്ക്രോസ് സൊസൈറ്റി, കണ്‍സ്യൂമര്‍ ഗൈഡന്‍സ് സൊസൈറ്റി തുടങ്ങിയവയ

Full story

British Malayali

കോഴിക്കോട്: ഉത്തര്‍പ്രദേശ് സ്വദേശിയായ കോളേജ് വിദ്യാര്‍ത്ഥി ഫ്‌ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ചു. കോഴിക്കോട് നഗരത്തിലാണ് സംഭവം. മലബാര്‍ ക്രിസ്ത്യന്‍ കോളേജിലെ മൂന്നാംവര്‍ഷ സാമ്പത്തികശാസ്ത്ര ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിങ് (21) ആണ് താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ തൂങ്ങി മരിച്ചത്. കോണ്‍വെന്റ് റോഡിലെ സീഗല്‍ അപ്പാര്‍ട്ട്‌മെന്റ്‌സിലാണു സംഭവം. വേണ്ടത്ര ഹാജരില്ലാത്തതിനാല്‍ പരീക്ഷയെഴുതാനാവില്ലെന്ന് കോളേജ് അധികൃതര്‍ അറിയിച്ചതിന്റെ മനോവിഷമത്തിലാണ് ജസ്പ്രീത് ആത്മഹത്യ ചെയ്തതെന്നാണ് പ്ര

Full story

British Malayali

ചങ്ങനാശേരി/ഏറ്റുമാനൂര്‍: റോഡ് വീണ്ടും കുരുതിക്കളമായി. കോട്ടയത്ത് രണ്ടിടങ്ങളിലായി ഉണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ട് പേര്‍ മരിച്ചു. ചങ്ങനാശേരിയിലും ഏറ്റുമാനൂരിലും ആണ് അപകടം ഉണ്ടായത്. രണ്ട് അപകടങ്ങളും രാത്രിയിലാണ് സംഭവിച്ചത്. ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മാടപ്പള്ളി താഴത്ത് വല്യനാല്‍ ജേക്കബ് ജോസഫ് (ചാക്കോച്ചന്‍ - 32) ആണു മരിച്ചത്. രാത്രി ഒന്‍പതിനു പൂവത്തുംമൂട് - എന്‍ഇഎസ് ബ്ലോക്ക് റോഡില്‍ കല്ലുവെട്ടം ഭാഗത്താണ് അപകടം ഉണ്ടായത്. മാടപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക്

Full story

British Malayali

തൃശൂര്‍: സംസ്ഥാനത്ത് ഇന്നലെ ഷോക്കേറ്റ് നാലുപേര്‍ മരിച്ചു. ആലപ്പുഴയിലും കണ്ണൂരിലും ഓരോ കെ.എസ്.ഇ.ബി. ജീവനക്കാരും തൃശ്ശൂര്‍ മൂര്‍ക്കനാട് പൊട്ടിവീണ വൈദ്യുതകമ്പിയില്‍ തട്ടി രണ്ടുസ്ത്രീകളുമാണ് മരിച്ചത്. മൂര്‍ക്കനാട് പാടത്ത് പുല്ലരിഞ്ഞുകൊണ്ടിരുന്ന പാലക്കാട് നെന്മാറ മുടപ്പുള്ളി സ്വദേശി തെക്കുഞ്ചേരി വീട്ടില്‍ കിട്ടുവിന്റെ ഭാര്യ കുഞ്ച (66), പാലക്കാട് തെക്കുഞ്ചേരി സ്വദേശി കടംക്കോട് വീട്ടില്‍ പളനിമലയുടെ ഭാര്യ ദേവു (65) എന്നിവരാണ് മരിച്ചത്. ഇവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് ഇരിങ്ങാലക്കുട കെ.എസ

Full story

British Malayali

കാസര്‍കോട്ടെ ജനകീയ ഡോക്ടര്‍ എന്‍. രാജഗോപാല്‍ റാവു (70) ഹൃദയസ്തഭനം മൂലം അന്തരിച്ചു. കാസര്‍ഗോഡ് പാലകുന്ന് പത്മ നഴ്‌സിംഗ് ഹോം ഉടമയും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ട്രഷററും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോക്ടര്‍ രഞ്ജിത്തിന്റെ പിതാവുമാണ്. 1975ല്‍ ആരംഭിച്ച പത്മ നേഴ്‌സിംഗ് ഹോം പാലകുന്നിലെയും പരിസര പ്രദേശങ്ങളിലെയും പാവപ്പെട്ടവന്റെ അത്താണി ആയിരുന്നു. രാവിലെ നടക്കാനിറങ്ങിയ ഡോക്ടര്‍ പെട്ടെന്ന് കുഴഞ്ഞു വീണു ബോധരഹിതനാവുകയും തുടര്‍ന്ന് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഭാര്യ - കുമുദ ക

Full story

[3][4][5][6][7][8][9][10]