1 GBP = 92.30 INR                       

BREAKING NEWS
British Malayali

മംഗളൂരു: സാക്‌സഫോണ്‍ സംഗീതത്തിന്റെ ചക്രവര്‍ത്തി കദ്രി ഗോപാല്‍നാഥ് അന്തരിച്ചു(69). ഇന്ന് പുലര്‍ച്ചെ മംഗളുരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. സാക്സോഫോണ്‍ എന്ന പാശ്ചാത്യ സംഗീതോപകരണമായ സാക്സോഫോണിന് കര്‍ണ്ണാടക സംഗീതവും അനായാസമായി വഴങ്ങുമെന്ന് തെളിയിച്ച അപൂര്‍വ്വ പ്രതിഭയായിരുന്നു അദ്ദേഹം. ബാന്‍ഡ് മേളങ്ങളില്‍ കാണപ്പെട്ടിരുന്ന സാക്സഫോണിനെ കദ്രി ഗോപിനാഥ് ഈ ഉപകരണം ഉപയോഗിച്ചത് ക്ലാസിക്കല്‍ സംഗീത പരിപാടികളിലായിരുന്നു. 1950ല്‍ കര്‍ണ്ണാടകയിലെ കദ്രി എന്ന ദക്ഷിണകന്നട ജില്ലയിലാണ് ജന

Full story

British Malayali

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ കടലില്‍ കുളിക്കുന്നതിനിടെ കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല പാപനാശത്ത് നിന്നാണ് കുട്ടികളുടെ മൃതദേഹം കണ്ടത്തിയത്. വക്കം സ്വദേശികളായ ദേവനാരായണന്‍ ഹരിചന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം അപകടത്തില്‍പ്പെട്ട ഗോകുല്‍ എന്ന കുട്ടിയെ കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തിയിരുന്നു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം നടന്നത്. കലോത്സവമായതിനാല്‍ സ്‌കൂളില്‍ ക്ലാസില്ലായിരുന്നു. തുടര്‍ന്ന് എട്ട് വിദ

Full story

British Malayali

രാജാക്കാട്: തമിഴ്നാട്-കേരള അതിര്‍ത്തിയില്‍ ബൈക്ക് മോഷണം ആരോപിച്ചു പിടികൂടിയ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. യുവാവിനെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയെന്നാണ് വിവരം. ബോഡിമെട്ട് സ്വദേശി ബാബു (പൂപ്പാറ ബാബു-45)വാണു ദാരുണമായി മരിച്ചത്. ബാബു മോഷണക്കേസുകളില്‍ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇടുക്കി, തേനി സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കേസുകളുണ്ട്. ബാബു എത്തുമെന്ന രഹസ്യവിവരം ലഭിച്ച നാട്ടുകാര്‍ പുലര്‍ച്ചെ മൂന്നിന് പിടികൂടുകയാ

Full story

British Malayali

അടിമാലി: യുക്മ നേതാവ് ബൈജു തോമസിന്റെ മാതാവ് പാറത്തോട് പുല്‍ത്തകിടിയില്‍ പി.ജെ തോമസിന്റെ (കുഞ്ഞച്ചന്‍) ഭാര്യ എല്‍സി തോമസ് (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വെള്ളിയാഴ്ച വൈകിട്ട്  നാലിന് പാറത്തോട് സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയില്‍ നടക്കും. പരേത കുഞ്ചിത്തണ്ണി തയ്യില്‍ കുടുംബാംഗമാണ്. മക്കള്‍: ദീപക്, പരേതനായ  ബിജു, ബൈജു, ദീപ, റാണി. മരുമക്കള്‍: രാജി, ജാന്‍സി, ദീപ, ജോബി, ബിനോയി. ബൈജു തോമസിന്റെ മാതാവിന്റെ നിര്യാണത്തില്‍ യുക്മ നാഷണല്‍ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്&z

Full story

British Malayali

ഇടുക്കി: ജനം ടി വിയുടെ മുന്‍ സിഎഒയായ റിട്ടയേര്‍ഡ് മേജര്‍ ഡോ.ലാല്‍ കൃഷ്ണ അന്തരിച്ചു. ആര്‍എസ്എസ് ഇടുക്കി വിഭാഗ് പ്രചാര്‍ പ്രമുഖായിരുന്നു അദ്ദേഹം. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കിടെ മാരകമായ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി ചികിത്സയിലായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. സംസ്‌ക്കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 4 ന് കുമാരമംഗലത്തെ വീട്ടുവളപ്പില്‍ നടക്കും. അന്താരാഷ്ട്ര ശ്രീകൃഷ്ണ കേന്ദ്രം കോഡിനേറ്റര്‍, കുമ്മനം രാജശേഖരന്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷനായിരിക്കെ അദ്ദ

Full story

British Malayali

സറേയില്‍ താമസിക്കുന്ന മുതിര്‍ന്ന യുകെ മലയാളി അന്തരിച്ചു. കെസിഡബ്ല്യുഎ സെക്രട്ടറിയും യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ ആര്‍ട്സ് കോ ഓര്‍ഡിനേറ്റഷറുമായ സജി ലോഹിദാസന്റെ പിതാവ് നാരായണന്‍ ലോഹിദാസന്‍ ആണ് വിടവാങ്ങിയത്. ക്രോയിഡോണ്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വച്ച് ഈമാസം എട്ടിനായിരുന്നു മരണം സംഭവിച്ചത്. 94 വയസായിരുന്നു പ്രായം. തിരുവനന്തപുരം വക്കം സ്വദേശിയാണ് നാരായണന്‍ ലോഹിദാസന്‍. ബ്രിട്ടീഷ് ഇന്ത്യന്‍ മിലിറ്ററിയില്‍ നാലു വര്‍ഷവും സിംഗപ്പൂര്‍ ബ്രിട്ടീഷ് നേവിയില്‍ 19 വര്‍ഷവും പ്രവര്‍ത്തിച്ച നാരായണന്&

Full story

British Malayali

പ്രമുഖ അമേരിക്കന്‍ ഐടി കമ്പനി 'എന്‍വെസ്റ്റ്നെറ്റി'ന്റെ സിഇഒയും സ്ഥാപകനുമായ ജഡ്സണ്‍ ബെര്‍ഗ്മാനും ഭാര്യ മേരി മില്ലറും അമേരിക്കയില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ കാറപകടത്തില്‍ മരിച്ചു. മേരി മില്ലര്‍ ഷിക്കാഗോയിലെ ഹാനോവര്‍ ഹില്‍ വെല്‍ത്ത് അഡ്വര്‍ടൈസേഴ്സിന്റെ സ്ഥാപകയാണ്. വ്യാഴാഴ്ച രാത്രിയാണ് ഇരുവരും സഞ്ചരിച്ച ടാക്സി കാറിലേക്കു തെറ്റായ ദിശയിലെത്തിയ കാര്‍ ഇടിച്ചു കയറിയത്. ടാക്സി ഡ്രൈവറും കാറോടിച്ചിരുന്ന സ്ത്രീയും മരിച്ചു. സ്ത്രീ മദ്യപിച്ച നിലയിലായിരുന്നു. ജെഡ് എന്നു വിളിപ്പേരുള്ള ജഡ്സണ്‍ യുഎസില്‍ 19

Full story

British Malayali

നെയ്യാറ്റിന്‍കര: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഡ്രൈവര്‍ കെ ഗോപിയാണ് മരിച്ചത്. നിറയെ യാത്രക്കാരുമായി പോയ ബസ് ഓടിക്കുന്നതിനിടെയാണ് ഡ്രൈവര്‍ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. എന്നാല്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഗോപി ബസ് റോഡരുകിലേക്ക് ഒതുക്കിയിട്ട് യാത്രക്കാരെ സുരക്ഷിതരാക്കി. ഉടന്‍ തന്നെ കുഴഞ്ഞ് വീഴുകയും ചെയ്തു. മരണ വേദനയ്ക്കിടയിലും ബസ് ഒതുക്കി നിര്‍ത്താന്‍ ഗോപി കാണിച്ച മനോധൈര്യമാണ് നിരവധി പേരുടെ ജീ

Full story

British Malayali

ഹൈദരാബാദ്: ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞന്‍ എസ്.സുരേഷിനെ (56) ഹൈദരാബാദിലെ അപ്പാര്‍ട്ട്‌മെന്റില്‍ തലക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച ഓഫീസില്‍ എത്താത്തതിനേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയാണ് പുറത്തു വരുന്നത്. ഹൈദരാബാദിലെ നാഷണല്‍ റിമോട്ട് സെന്‍സിങ് സെന്ററിലെ (എന്‍.ആര്‍.എസ്.സി) ശാസ്ത്രജ്ഞനാണ് സുരേഷ്. അമീര്‍പേട്ടിലെ അന്ന

Full story

British Malayali

കുമരനല്ലൂര്‍: കാര്‍ഷിക രംഗത്തെ ഗവേഷണത്തില്‍ നിരവധി മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാര്‍ഷിക ശാസ്ത്രജ്ഞന്‍ പാലക്കാട് കപ്പൂര്‍ മാരായംകുന്നില്‍ കാരോത്ത് വില്ല ഡോ. കെ.വി അഹമ്മദ് ബാവപ്പ ഹാജി (90) അന്തരിച്ചു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കബറടക്കം ഇന്ന് 9നു മാരായംകുന്ന് പള്ളിയില്‍. കാസര്‍കോട് കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ സ്ഥാപക ഡയറക്ടറും ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍, ലോകബാങ്ക്, ഐഎംഎഫ് എന്നിവയുടെ കണ്‍സല്‍റ്റന്റുമായിരുന്നു. ഓസ്ട്രേലിയ, ശ്രീലങ്ക, ഇന

Full story

[2][3][4][5][6][7][8][9]