1 GBP = 92.30 INR                       

BREAKING NEWS
British Malayali

മംഗളൂരു: മംഗളരൂവിലെ പ്രമുഖ മെഡിക്കല്‍ കോളേജില്‍ ബി.എസ്സി. നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ എറണാകുളം വാഴക്കാല സ്വദേശി അനുപമ(23)യെ തൂങ്ങിമരിച്ചത് പ്രണയ നൈരാശ്യത്തെ തുടര്‍ന്ന്. അത്താവറിലുള്ള ശ്രീദേവി അപ്പാര്‍ട്ട്‌മെന്റിലെ സ്വന്തം മുറിയിലെ ഫാനില്‍ ശനിയാഴ്ച രാവിലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രണയനൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്. അനുപമയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാമുകനുമായുള്ള ബന്ധം ഉലഞ്ഞതാണ് മരണത്തിന് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. പാണ്ഡേശ

Full story

British Malayali

കൊച്ചി: ഹൈബി ഈഡന്‍ എംപിയുടെ ഭാര്യാ പിതാവ് ഗുരുവായൂര്‍ താമരയൂര്‍ വാഴപ്പിള്ളി വീട്ടില്‍ ജോസ് വാഴപ്പിള്ളി (66) അന്തരിച്ചു. മള്‍ട്ടിപ്പിള്‍ മൈലോമ ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌ക്കാരം ഇന്ന് വൈകിട്ട് 4.30-ന് ഗുരുവായൂര്‍ കാവീട് പള്ളിയില്‍ നടക്കും. ഭാര്യ: അന്ന ജാന്‍സി, മക്കള്‍: അന്ന ലിന്‍ഡ, അരിസ്റ്റോ.

Full story

British Malayali

യുക്മ സാഹിത്യ വേദി കണ്‍വീനറും യുക്മ കേരള പൂരം വള്ളംകളിയുടെ സംഘാടകരില്‍ പ്രമുഖനുമായ ജേക്കബ് കോയിപ്പള്ളിയുടെ പിതാവ് ആലപ്പുഴ ബാറിലെ പ്രമുഖ അഭിഭാഷകനും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റും ആയിരുന്ന അഡ്വ. കെ ജെ ജോസഫ് കോയിപ്പള്ളി (83) വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ നിര്യാതനായി.  സംസ്‌കാരം ശനിയാഴ്ച ആലപ്പുഴ തത്തംപള്ളി സെന്റ് മൈക്കിള്‍സ് പള്ളിയില്‍ വച്ച് നടക്കും. ജേക്കബ് കോയിപ്പള്ളിയുടെ  പിതാവിന്റെ നിര്യാണത്തില്‍ യുക്മ പ്രസിഡന്റ് മനോജ് കുമാര്‍ പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ്, യുക്മ വൈസ് പ്രസിഡന്റ് അഡ്വ. എ

Full story

British Malayali

സൗത്താളിലെ മുതിര്‍ന്ന യുകെ മലയാളി നിര്യാതനായി. 96 വയസുണ്ടായിരുന്ന സക്കറിയ പെരേരയാണ് മരിച്ചത്. മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ അംഗവും കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് യുകെയുടെ മുന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും കൂടിയായിരുന്നു സക്കറിയ. ഈമാസം 21നു തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. കുടുംബസമേതമായിരുന്നു സൗത്താളില്‍ താമസിച്ചിരുന്നത്. തെരേസാ പെരേരയാണ് ഭാര്യ. ലിറന്‍സ്, മാര്‍ഷല്‍, ജാക്ക്‌ലിന്‍, ഹെലന്‍, റോസ്ലില്‍ എന്നിവരാണ് മക്കള്‍. മരുമക്കളും പേരക്കുട്ടികളും ഉണ്ട്. സംസ്‌കാരം സംബന്ധിച്ചുള്ള വിവരങ്ങള

Full story

British Malayali

ധന്‍ബാദ്: ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടെ സന്തോഷ് ട്രോഫി ഫുട്ബോള്‍ മുന്‍ താരവും പരിശീലകനുമായ അഭിജിത് ഗാംഗുലി മിന്നലേറ്റ് മരിച്ചു. കൂടെ ഉണ്ടായിരുന്ന രണ്ട് കളിക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബിസ്ര മുണ്ട സ്റ്റേഡിയത്തില്‍ രാവിലെ ഏഴരയോടെയാണ് സംഭവം നടന്നത്. ധന്‍ബാദ് റെയില്‍വേ ഡിവിഷനിലെ പരിശീലകനായ ഗാംഗുലി, കുട്ടികള്‍ക്ക് രാവിലെ പതിവു പരിശീലനം നല്‍കുന്നതിനിടെയാണ് മിന്നലേറ്റത്. ഒപ്പമുണ്ടായിരുന്ന ദേശീയ താരമായ രവി ലാല്‍ ഹെംബ്രാം, യുവതാരം ചന്ദന്‍ ടാഡു എന്നിവര്‍ക്കാണ് പരിക്കേറ്റത്. മിന്നല

Full story

British Malayali

ദുബായ്: മരുഭൂമിയിലെ വിനോദമായ ഡസര്‍ട്ട് സഫാരിക്കിടയില്‍ വാഹനം മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് മരിച്ചു. പെരിന്തല്‍മണ്ണ കിഴിശ്ശേരി കക്കൂത്ത് സ്വദേശി ഷബാബ് (38), സൗദിയില്‍ നിന്ന് ദുബായിലെത്തിയ മലപ്പുറം തേഞ്ഞിപ്പലം സ്വദേശി നസീം പുഴക്കല്‍ എന്നിവരാണ് മരിച്ചത്. ഷാര്‍ജ മദാമില്‍ വച്ചായിരുന്നു അപകടം. ദുബായില്‍ ഒരു സോഫ്റ്റ് വെയര്‍ സ്ഥാപനത്തിന്റെ പാര്‍ട്ണറാണ് ഷബാബ്. സൗദിയിലെ റിയാദില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയ നസീമിനൊപ്പം ഡസര്‍ട്ട് സഫാരിക്ക് പോയതായിരുന്നു ഷബാബ്. വാഹ

Full story

British Malayali

നോര്‍ത്തേണ്‍ അയര്‍ലന്റിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും മലയാളി സംഘടനയായ ഓമ്നിയുടെ മുന്‍ സെക്രട്ടറിയുമായിരുന്ന പോള്‍ കുര്യാക്കോസിന്റെ പിതാവ് കൂത്താട്ടു കുളം വടക്കന്‍ പാലക്കുഴ നെല്ലിച്ചുവട്ടില്‍ വര്‍ക്കി കുര്യാക്കോസ് (86) നിര്യാതനായി. സംസ്‌കാരം ഇന്നു വൈകുന്നേരം മൂന്ന് മണിക്ക് പാലക്കുഴ സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയില്‍ നടക്കും. പാലക്കുഴ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് കുര്യാക്കോസ് പോളിന്റെ സഹോദരനാണ്.

Full story

British Malayali

തൃശൂര്‍: മഹാകവി വള്ളത്തോളിന്റെ മകള്‍ വള്ളത്തോള്‍ വാസന്തി മേനോന്‍ അന്തരിച്ചു. സാമൂഹിക രാഷട്രീയ കലാ രംഗത്ത് സജീവ സാന്നിധ്യം ആയിരുന്ന വാസന്തി കലാമണ്ഡലം ഭരണ സമിതി അംഗമാണ്. മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ട് വരെ കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ശേഷം സ്വവസതിയിലേക്ക് കൊണ്ടുപോകും. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍.  

Full story

British Malayali

കൊല്ലം: കശ്മീരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തില്‍ അഞ്ചല്‍ ഇടയം സ്വദേശിയായ സൈനികന് വീരമൃത്യു. ഇടയം ആലുംമൂട്ടില്‍ കിഴക്കതില്‍വീട്ടില്‍ അഭിജിത് (22) ആണ് മരിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്ഫോടനത്തില്‍ അഭിജിത് മരിച്ചതായാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന ഏതാനും സൈനികര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്കുശേഷം നാട്ടിലെത്തിക്കും. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ബന

Full story

British Malayali

മലപ്പുറം: മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മലപ്പുറം തേഞ്ഞിപ്പാലത്ത് കോഹിനൂരിലാണ് സംഭവം. ഇവര്‍ കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, കൈത്തണ്ടയിലെ ഞരമ്പ് മുറിച്ചാണ് അനീസ ആത്മഹത്യക്ക് ശ്രമിച്ചത്. ബോധരഹിതയായി കിടന്നിരുന്ന ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനീസ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവര്‍ക്ക് കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും ഇതിനേത്തുടര്‍ന്ന് സ്ത

Full story

[1][2][3][4][5][6][7][8]