1 GBP = 94.40 INR                       

BREAKING NEWS
British Malayali

ഡല്‍ഹി: സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ ഫാലി സാം നരിമാന്റെ ഭാര്യ ബാപ്സി നരിമാന്‍ (89) അന്തരിച്ചു. സുപ്രീംകോടതി ജഡ്ജി രോഹിന്‍ടണ്‍ നരിമാന്‍ മകനാണ്. പാഴ്സി പാചകം സംബന്ധിച്ച് ബാപ്സി ഏഴ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. മൃതദേഹം ഇന്ന് രാവിലെ 11ന് സംസ്‌കരിച്ചു.

Full story

British Malayali

കടുത്തുരുത്തി: ലോക്ഡൗണില്‍ ജോലി നഷ്ടമായതോടെ സാമ്പത്തിക പ്രശ്നങ്ങളും പട്ടിണിയും സഹിക്കാനാവാതെ ഹോട്ടല്‍ ജീവനക്കാരന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി വച്ച ശേഷം ആത്മഹത്യ ചെയ്തു. വെള്ളാശേരി കാശാംകാട്ടില്‍ രാജു ദേവസ്യ (55) ആണ് സാമ്പത്തിക പ്രശ്നങ്ങള്‍ മൂലം തൂങ്ങിമരിച്ചത്. 14 വര്‍ഷമായി ഹോട്ടലിലെ സപ്ലയറായി ജോലി ചെയ്യുകയായിരുന്നു രാജുവിന് ലോക്ഡൗണ്‍ വന്നതോടെ ജോലി നഷ്ടമായി. ഇതോടെ ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം പട്ടിണിയിലായി. ജോലി നഷ്ടമായതിന്റെ നിരാശയ്ക്കൊപ്പം സാമ്പത്തിക പ്രശ്നങ്ങളും അലട്ടിയതോടെ ആത്മഹത്യയ

Full story

British Malayali

ചെന്നൈ: തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറില്‍ താമസിക്കുന്ന ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. ലോക്ഡൗണില്‍ സീരിയല്‍ ചിത്രീകരണങ്ങള്‍ നിലച്ചതോടെ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ് മരണ കാരണമെന്നാണ് റിപ്പോര്‍ട്ട്. ലോക്ഡൗണില്‍ സീരിയല്‍ ചിത്രീകരണങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ വരുമാനമില്ലാതെ ഇവര്‍ പ്രയാസപ്പെട്ടിരുന്നതായാണ് വിവരം. നിയന്ത്രണങ്ങളോടെ ചില സീരിയലുകള്‍ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവര്&zw

Full story

British Malayali

ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ദവാന്‍ഗരെയിലെ താമസസ്ഥലത്താണ് വിദ്യാര്‍ത്ഥിനിയെ ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. റാന്നി നെല്ലിക്കാമണ്‍ തോമസ് എബ്രഹാമിന്റെ മകള്‍ ജുബി മോള്‍ തോമസ് (23) ആണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. ഡി.ഫാം. അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന ജുബി സുഹൃത്തുക്കള്‍ക്കൊപ്പം വാടകവീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ലോക്ഡൗണ്‍ കാരണം നാട്ടില്‍ പോകാന്‍ സാധിച്ചിരുന്നില്ല. അമ്മ: ഏലിയാമ്മ. സഹോദരന്‍: ജോബിന്‍ തോമസ്. മൃതദേഹം പരിശോധനയ്ക്കു ശേഷം നാട്ട

Full story

British Malayali

മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റും സാമൂഹ്യ പ്രവര്‍ത്തകനുമായ വില്‍സന്‍ മാത്യുവിന്റെ മാതാവും പരേതനായ ഉലഹന്നാന്‍ മത്തായിയുടെ ഭാര്യയുമായ പിറവം കളമ്പൂര്‍ തെക്കെമലയില്‍ മറിയക്കുട്ടി മത്തായി നിര്യാതയായി. ശവസംസ്‌കാരം നാളെ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കളമ്പൂര്‍ സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍. പരേതയ്ക്ക് 81 വയസായിരുന്നു. വില്‍സന്‍ മാത്യു (മാഞ്ചസ്റ്റര്‍), ജോണ്‍സന്‍ (ഇന്ത്യന്‍ നേവി) എന്നിവര്‍ മക്കളും റീന വില്‍സന്‍, ഷിജി ജോണ്‍സന്‍ എന്നിവര്‍ മരുമക്കളുമാണ്. മാതാവിന്റെ നിര്യാണത്തി

Full story

British Malayali

മലപ്പുറം: കഴിഞ്ഞ ദിവസം കിണറിടിഞ്ഞ് വീണ് രണ്ടുപേര്‍ മരിച്ചതോടെ അനാഥമായത് രണ്ട് കുടുംബങ്ങളാണ്. ലോക് ഡൗണിനിടെ കിട്ടിയ ജോലി ചെയ്യാന സന്തോഷത്തോടെ വീട്ടില്‍ നിന്നും ഇറങ്ങിയ ഓലപ്പീടിക മേറില്‍ വീട്ടില്‍ വേലായുധന്‍ (63), പൂരപ്പുഴ പെരുവലത്ത് അച്യുതന്‍ (58) എന്നിവര്‍ക്ക് അത് അന്ത്യയാത്ര ആകുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിനു സമീപം ഇവരടക്കം 6 പേരാണു കിണര്‍ നിര്‍മ്മാണത്തിലുണ്ടായിരുന്നത് ആദ്യ റിങ്ങിന്റെ പടവു പൂര്‍ത്തിയാക്കി വെള്ളം വറ്റിക്കാനുള്ള ഒരുക്കത്തിനിടെ കിണറ്റിലേക്കു മണ്ണിടിയുകയായിരുന്നു. ലോക

Full story

British Malayali

തൃശൂര്‍: കേരളം ആദരവോടെ പുഞ്ചിരി ഡോക്ടര്‍ എന്ന് വിളിച്ച ഡോക്ടര്‍ എച്ച്.എസ്.ഏഡന്‍വാല (90) ഇനി പതിനായിരക്കണ്കകിന് ആളുകളുടെ ഓര്‍മ്മകളിലൂടെ ജീവിക്കും. 18,000 കുഞ്ഞുങ്ങള്‍ക്കു ശസ്ത്രക്രിയയിലൂടെ മുറിച്ചുണ്ട് വൈകല്യം മാറ്റി പുഞ്ചിരി സമ്മാനിച്ച ഡോക്ടറെ തേടി ഇന്ത്യയുടെ വിവധ ഭാഗങ്ങളില്‍ നിന്നുമാണ് മാതാപിതാക്കള്‍ കുട്ടികളുമായി കേരളത്തിലെത്തിയത്. ആറ് പതിറ്റാണ്ട തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ച ഡോക്ടര്‍ ആശുപത്രിക്ക് നല്‍കിയത് പുതു ചരിത്രമായിരുന്നു. 60 വര്‍ഷം ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഡോക

Full story

British Malayali

ക്രൈം പെട്രോള്‍ എന്ന പരിപാടിയിലൂടെ ശ്രദ്ധേയയായ ടെലിവിഷന്‍ താരം പ്രേക്ഷ മേത്തയെ ആത്മഹത്യ ചെയ്തു. 25കാരിയായ താരത്തെ ഇന്‍ഡോറിലുള്ള വീട്ടിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലോക്ക് ഡൗണ്‍ നീണ്ടു പോയതോടെ ജോലി ഇല്ലാതായത് ഡിപ്രഷനിലേക്ക് വഴി തെളിച്ചു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ''പ്രാഥമികാന്വേഷണത്തില്‍, താരം വിഷാദരോഗത്തിന്റെ പിടിയിലായിരുന്നു. കേസില്‍ ഒരു വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്.''- അന്വേഷണോദ്യോഗസ്ഥനാണ് രാജീവ് ഭദോരിയ വ്യക്തമാക്കി. 'സ്വപ്നങ്ങളുടെ മരണമാണ്

Full story

British Malayali

അഹമ്മദാബാദ്: ദശാബ്ദങ്ങളായി ഭക്ഷണമോ വെള്ളമോ കഴിക്കാതെ പ്രാണവായു മാത്രം ശ്വസിച്ച് കഴിയുന്നെന്ന് അവകാശപ്പെട്ട ഇന്ത്യന്‍ സന്യാസി മരിച്ചു. 76 വര്‍ഷമായി പ്രാണവായു മാത്രം ശ്വസിച്ച് ജീവിച്ചുവരികയാണെന്ന് അവകാശപ്പെട്ട പ്രഹ്ലാദ് ജാനി എന്ന ചുന്‍രിവാലാ മാതാജി (90)യാണ് അന്തരിച്ചത്. ബനാസ്‌കാംഠയിലെ അംബാജി ക്ഷേത്രത്തിനു സമീപമുള്ള ഗുഹാശ്രമത്തിലായിരുന്നു അന്ത്യം. നാളെ ജാനിക്ക് അവിടെ സമാധിയൊരുക്കുമെന്നു അനുയായികള്‍ അറിയിച്ചു. നീളത്തില്‍ താടിയും മുടിയും വളര്‍ത്തി ചുവന്ന സാരി ധരിച്ച് നീളമുള്ള മുക്കുത്തിയും ധരിച്ചാണ്

Full story

British Malayali

നോര്‍ത്ത് ബെല്‍ഫാസ്റ്റിലുള്ള ടോമി പോളിന്റെ പിതാവ് കോട്ടയം ഇലഞ്ഞി കിഴക്കേകൈപറ്റിയില്‍ പി എ പൗലോസ് (81) നിര്യാതനായി. സംസ്‌കാരം നാളെ വ്യാഴാഴ്ച രാവിലെ 11ന് ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ നടക്കും. ഏലിക്കുട്ടി പൗലോസ് പരേതന്റെ ഭാര്യയും ടോമിയെ കൂടാതെ ജോയി, സിബി (സൗദി) ലിസ്സി, സാലി (ഇറ്റലി) അന്തരിച്ച സാജു എന്നിവര്‍ മക്കളുമാണ്. ടോമി ഭാര്യ ഷിജി, മക്കള്‍ ജോയല്‍ ജോവാന്‍ എന്നിവര്‍ക്കൊപ്പം ബെല്‍ഫാസ്റ്റില്‍ സെറ്റില്‍ഡ് ആണ്.

Full story

[1][2][3][4][5][6][7][8]