1 GBP = 94.40 INR                       

BREAKING NEWS
British Malayali

പത്തനംതിട്ട: കേരള വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ ഡാനിക്കുട്ടി ഡേവിഡ് (60) അന്തരിച്ചു. തിരുവല്ല ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു മരണം. രണ്ടാഴ്ചയായി ഇവിടെ ചികിത്സയില്‍ ആയിരുന്നു. മല്ലശേരി നെടിയവിളയില്‍ കുമ്പഴക്കടവില്‍ കുടുംബാംഗമാണ്. മൃതദേഹം ഇന്ന് രാവിലെ 7.30 ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫിസില്‍ എത്തിക്കും. 8 മുതല്‍ 10വരെ കൊന്നപ്പാറയിലുള്ള മോടിയില്‍ നെടിയവിളയില്‍ വീട്ടില്‍ വയ്ക്കും. ശുശ്രൂഷകളും ഇവിടെ നടക്കും. തുടര്‍ന്ന് 10.

Full story

British Malayali

കോട്ടയം: വിവാഹത്തീയതി നിശ്ചയിച്ച ദിവസം ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവ കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ മരിച്ചു. പനച്ചിക്കാട് ചോഴിയക്കാട് കരുമാങ്കല്‍ കെ.സി.സജിയുടെ (മാനേജര്‍, ഇന്ത്യന്‍ കോഫി ഹൗസ്, തിരുനക്കര) മകനും ബെംഗളൂരുവിലെ സ്വകാര്യ ഐടി കമ്പനിയിലെ എന്‍ജിനീയറുമായ സിന്‍സ് കെ.സജി (29) ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു സിന്‍സ്. സംസ്‌കാരം ഇന്ന് 10.30ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം പാച്ചിറ താബോര്‍ സെന്റ് മേരീസ് ഓര്‍

Full story

British Malayali

കുറുപ്പന്തറ: സഹോദരങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിനിടെ അനുജന്റെ വെട്ടേറ്റ് ജ്യേഷ്ഠന് ദാരുണ മരണം. മേട്ടുംപാറ പാറയില്‍ രവീന്ദ്രന്റെ മകന്‍ രമേശന്‍ (37) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സഹോദരന്‍ സതീശനെ (34) അറസ്റ്റ് ചെയ്തു. ഇരുവരും തമ്മിലുള്ള വാക്കു തര്‍ക്കത്തിനിടയില്‍ സതീശന്‍, രമേശനെ മൂര്‍ച്ചയേറിയ കമ്പി ഷീറ്റ് കൊണ്ട് തലയ്ക്ക് വെട്ടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. രമേശനെ വെട്ടി വീഴ്ത്തിയ ശേഷം സതീശന്‍ അമ്മ സുധയെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തൊഴിലുറപ്പ് ജോലിക്ക് പ

Full story

British Malayali

തിരുവനന്തപുരം: തിരുവനന്തപുരത്തെ നടുക്കി ആറ്റിങ്ങലില്‍ വന്‍ വാഹനാപകടം. ആറ്റിങ്ങള്‍ ടിബി ജംഗ്ഷനില്‍ വെച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ തല്‍ക്ഷണം മരിച്ചു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൂന്ന് പേര്‍ മരിച്ചത്. കല്ലുവാതുക്കല്‍ സ്വദേശികളായ അസീം (32) മനീഷ്, പ്രിന്‍സ് എന്നിവരാണ് മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഇവര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നര മണിയോടെയായിരുന്നു അപകടം. തിരുവനന്തപുരം ഭാഗത്തേക

Full story

British Malayali

കൊച്ചി: കേരളത്തിലുട നീളം ആയിരക്കണക്കിന് ശിഷ്യന്മാരുള്ള അപൂര്‍വ്വ വ്യക്തിയായിരുന്നു ഹോക്കി പരിശീലകന്‍ ആര്‍.എസ്.ഷേണായ്. കേരളത്തില്‍ ഹോക്കിയുടെ പ്രചാരത്തിനു നാലു പതിറ്റാണ്ടിലേറെ പ്രയത്നിക്കുകയും ഒട്ടേറെ ദേശീയസംസ്ഥാന താരങ്ങളെ വാര്‍ത്തെടുക്കുകയും ചെയ്ത ആര്‍.ശ്രീധര്‍ ഷേണായ് (72) വിടവാങ്ങുമ്പോള്‍ കണ്ണീരണിയുകയാണ് കായികലോകം. ഒളിംപ്യന്‍ ദിനേശ് നായിക് അടക്കം ഒട്ടേറെ ദേശീയസംസ്ഥാന താരങ്ങളെയാണ് അദ്ദേഹം വാര്‍ത്തെടുത്തത്. കൊച്ചി നഗരത്തിലും എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നാല്‍പതോളം സ്‌കൂളുകളിലും സ

Full story

British Malayali

തിരുവനന്തപുരം: ഗാനരചയിതാവും ചിത്രകാരിയുമായിരുന്ന പത്മജ രാധാകൃഷ്ണന്‍ അന്തരിച്ചു. 68 വയസ്സായിരുന്നു. പ്രശസ്ത സംഗീത സംവിധായകനായിരുന്ന എം.ജി രാധാകൃഷ്ണന്റെ ഭാര്യയാണ്. എംജിയുടെ വിജയങ്ങള്‍ക്ക് പിന്നിലെ ശക്തമായ സ്ത്രീസാന്നിധ്യമായിരുന്നു അവര്‍. 2013 ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വേണ്ടി പത്മജ രാധാകൃഷ്ണന്‍ വരികളെഴുതിയിട്ടുണ്ട്. എം ജി രാധാകൃഷ്ണന്‍ സംഗീതം ചെയ്തിട്ടുള്ള ലളിതഗാനങ്ങള്‍ രചിച്ചിരുന്നു. തിരുവനന്തപുരത്തെ സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു.

Full story

British Malayali

ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ 40-ാം ചരമദിനത്തോടനുബന്ധിച്ച് മറ്റന്നാള്‍ തിങ്കളാഴ്ച അച്ചന്റെ ഇടവകയായ പോര്‍ട്‌സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ വി. മൂന്നിന്മേല്‍ കുര്‍ബാന നടത്തപ്പെടും. തുടര്‍ന്ന് ബിജി അച്ചന്റെ കബറിങ്കല്‍ ധൂപ പ്രാര്‍ത്ഥനയും ഭവനത്തില്‍ ശുശ്രൂഷകളും ഉണ്ടായിരിക്കുന്നതാണ്. അച്ചന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച ശ്രേഷ്ഠ കതോലിക്കാ ബാവാ തിരുമേനി, യുകെ പാത്രിയാര്‍ക്കില്‍ വികാര്‍ അന്തീമോസ് തിരുമേനി, മറ്റ് മെത്രാപൊലീത്താമാര്‍, ഇതര സഭാപിതാക്കന്മാര്‍ എന്ന

Full story

British Malayali

ജിസാന്‍: സൗദി ജയിലിലെത്തി പിതാവിനെ കണ്ടു മടങ്ങിയ ആ ബാലന്‍ ലോകത്തോട് വിടപറഞ്ഞു. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിതാവിനെ ജയിലിലെത്തി കണ്ടെങ്കിലും ഖുര്‍ആന്‍ മുഴുവനും മനപാഠമാക്കണമെന്നുള്ള മോഹം ബാക്കിയാക്കിയാണ് സക്കീര്‍ ഹുസൈന്‍ എന്ന തമിഴ്നാട്ടുകാരനായ ബാലന്‍ യാത്രയായത്. സൗദിയിലെ ജിസാനില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പിതാവിനെ നേരില്‍ കാണാന്‍ 9 വര്‍ഷത്തിന് ശേഷം സൗദിയിലെത്തുകയും ഉംറ തീര്‍ത്ഥാടനം നിര്‍വഹിക്കുകയും ചെയ്തു മടങ്ങിയ സക്കീര്‍ ഹുസൈന്‍ കൊടുവാലി (14)യാണ് മരണത്തിന് കീഴടങ്ങിയത്. ഉദാരമതികളുടെ സഹകരണത്

Full story

British Malayali

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍ വേണുഗോപാലിന്റെ (96) സംസ്‌ക്കാരം വ്യാഴാഴ്ച ഉച്ചയക്ക് പച്ചാളം ശ്മശാനത്തില്‍ നടക്കും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ മാധവ നിവാസിലായിരുന്നു അന്ത്യം. .ബിഎംഎസ് മുന്‍ അഖിലേന്ത്യ വര്‍ക്കിങ് പ്രസിഡന്റ്, കേസരിയുടെ മുഖ്യ പത്രാധിപര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. കൊല്ലങ്കോട് രാവുണ്യാരത്ത് തറവാട്ടില്‍ നാണിക്കുട്ടിയമ്മയുടെയും നിലമ്പൂര്‍ കോവിലകത്തുകൊച്ചുണ്ണി തിരുമുല്‍പ്പാടിന്റെയും മകനായി 1925ലാണ് ആര്‍ വേണുഗോപാല്‍ ജനിച്ചത്. പാലക്കാട് വി

Full story

British Malayali

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവും കേരളത്തിലെ ഐഎഎസ് ഉദ്യോഗസ്ഥനുമായിരുന്ന അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മ ബ്രിജീത്ത ജോസഫ് ഡല്‍ഹിയില്‍ മരിച്ചു. 91 വയസ്സായിരുന്നു. കോട്ടയം ജില്ലയില്‍ മണിമലയാണ് ജന്മദേശം. ഭര്‍ത്താവ് കെ വി ജോസഫ് നേരത്തെ മരിച്ചിരുന്നു. ഡല്‍ഹിയില്‍ കണ്ണന്താനത്തിനൊപ്പമായിരുന്നു ബ്രിജിത്. കോവിഡുകാലത്ത് അസുഖം മൂര്‍ച്ഛിക്കുകയായിരുന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു. അതിന് ശേഷവും ആശുപത്രിയില്‍ തുടരുകയായിരുന്നു. അല്‍ഫോന്‍സ് അടക്കം പതിനൊന്നു മക്കളുണ്ടായിരുന

Full story

[1][2][3][4][5][6][7][8]