1 GBP = 88.40 INR                       

BREAKING NEWS
British Malayali

    വാഷിങ്ടന്‍: അമേരിക്കന്‍ കോണ്‍ഗ്രസില്‍ അംഗസംഖ്യ ഉയര്‍ത്താനുള്ള ഇന്ത്യന്‍-അമേരിക്കക്കാരുടെ അനൗദ്യോഗിക ഗ്രൂപ്പായ സമൂസ കോക്കസിന് ഇടക്കാല തിരഞ്ഞെടുപ്പില്‍ തിരിച്ചടി. നാല് സിറ്റിങ് അംഗങ്ങളെ മാത്രമേ കരകയറ്റാന്‍ കഴിഞ്ഞുള്ളുവെന്നതാണ് കോക്കസിന്റെ വളര്‍ച്ചയെ പിറകോട്ടടിച്ചത്. ജനപ്രതിനിധി സഭയിലേക്ക് 12 ഇന്ത്യന്‍ വംശജരാണ് മത്സരിച്ചത്. ഇലിനോയിയില്‍ ഇന്ത്യന്‍ വംശജര്‍ തമ്മിലുള്ള മല്‍സരത്തില്‍ രാജ കൃഷ്ണമൂര്‍ത്തി ജയിച്ചു. ജിതേന്ദര്‍ ദിഗ്വങ്കറെയാണു പരാജയപ്പെടുത്തിയത്. പ്രമീള ജയപാല്‍ (വാഷിങ്ടന്‍),

Full story

British Malayali

ന്യൂയോര്‍ക്ക്: സൈബര്‍ ബ്രില്യന്‍സ് അതിരു വിട്ടപ്പോള്‍ കുറ്റകൃത്യം ചെയ്യുന്നതില്‍ ചെന്നെത്തി. ഇന്ത്യന്‍ വംശജനായ യുവാവിന് അമേരിക്കയില്‍ ശിക്ഷ ലഭിച്ചത് 86 ലക്ഷം ഡോളര്‍ പിഴയും ആറ് മാസം വീട്ടു തടങ്കലും. ഈ തുക ഏകദേശം 63 കോടി ഇന്ത്യന്‍ രൂപ വരും. ഇതിന് പുറമേ ഇയാള്‍ക്ക് അഞ്ച് വര്‍ഷം നല്ല നടപ്പും 2500 മണിക്കൂര്‍ സാമൂഹിക സേവനവും 'ശിക്ഷയായി' വിധിച്ചിട്ടുണ്ട്. അമേരിക്കയിലെ ന്യുജഴ്സിയില്‍ സ്ഥിതി ചെയ്യുന്ന സര്‍വകലാശാലയ്ക്ക് നേരെ സൈബര്‍ ആക്രമണ പരമ്പര അഴിച്ചു വിട്ടതിനാണ് പരസ് ഝാ എന്നയാള്‍ക്ക് അമേരിക്ക ശിക്ഷ വിധിച്ചത്.

Full story

British Malayali

  റിയാദ്: മൂന്നു മലയാളികള്‍ ഉള്‍പ്പടെ അഞ്ച് ഇന്ത്യാക്കാരെ എട്ട് വര്‍ഷം മുന്‍പ് സൗദിയില്‍ ജീവനോടെ കുഴിച്ച് മൂടിയ സംഭവത്തില്‍ പുതിയ വിവരങ്ങള്‍ പുറത്ത് വിട്ട് സൗദി ആഭ്യന്തര മന്ത്രാലയം. കേസില്‍ പ്രതികളായ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായാണ് സൗദി അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. 2010ല്‍ റിയാദിലെ സഫ്വയിലുള്ള കൃഷിയിടത്തിലായിരുന്നു സംഭവം. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി അബ്ദുല്‍ ഖാദര്‍ സലീം, കൊല്ലം സ്വദേശികളായ കണ്ണനല്ലൂര്‍ ഷെയ്ഖ് ദാവൂദ്, ശാസ്താംകോട്ട വിളത്തറ ഷാജഹാന്‍ അബൂബക്ക

Full story

British Malayali

ന്യൂഡല്‍ഹി: കുവൈറ്റില്‍ പ്രവര്‍ത്തിക്കുന്ന മൂന്നൂറോളം ഇന്ത്യന്‍ സംഘടനകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ഇന്ത്യന്‍ എംബസിയുടെ നടപടിയില്‍ പ്രതിഷേധം ശക്തം. വര്‍ഷങ്ങളായി കുവൈത്ത് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സംഘടനകളുടെ രജിസ്‌ട്രേഷന്‍ കാരണംകൂടാതെയാണ് എംബസി ഒഴിവാക്കിയിരിക്കുന്നത്. പ്രവാസികള്‍ക്ക് ഏറെ താങ്ങും തണലുമായ സംഘടനകള്‍ക്കാണ് രജിസ്ട്രേഷന്‍ നഷ്ടമാകുന്നത്. ഇത് മൂലം വലയരുന്നത് പ്രവാസികളാണ്. പ്രവാസികളുടെ പണം കൊണ്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനാണ് കേന്ദ്ര സര്&zw

Full story

British Malayali

തിരുവനന്തപുരം: പ്രവാസി മലയാളികള്‍ക്കായി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു. വിദേശത്തു ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന പദ്ധതി നോര്‍ക്കാ റൂട്ട്സ് വഴിയാണ് നടപ്പിലാക്കുന്നത്. പുതിയ പദ്ധതി പ്രകാരം വിദേശത്തു ജോലി ചെയ്യുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയിലേക്കു വിഹിതം നല്‍കുന്നവര്‍ക്ക് അവര്‍ കേരളത്തിലേക്കു മടങ്ങിയെത്തുമ്പോള്‍ സൗജന്യ ചികില്‍സ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. നോര്‍ക്ക വകുപ്പായിരിക്കും പദ്ധതി നടപ്പാക്കുക. ല

Full story

British Malayali

റിയാദ്: പ്രവാസികളെ കനത്ത ആശങ്കയിലാഴ്ത്തി സൗദി അറേബ്യയില്‍ സമഗ്ര നിതാഖാത് (സ്വദേശിവത്കരണം) നടപ്പിലാക്കാന്‍ ഉറപ്പിച്ച് ഭരണകൂടം. മത്സ്യബന്ധനമേഖലയില്‍ നിതാഖാത് നടപ്പാക്കിത്തുടങ്ങിയതോടെ മലയാളികളുള്‍പ്പെടെ നൂറുകണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ 68 മേഖലകളില്‍ക്കൂടി നിതാഖാതുകൊണ്ടുവരാന്‍ വിവിധ മന്ത്രാലയങ്ങള്‍ ശ്രമം തുടങ്ങി. ആരോഗ്യം, റസ്റ്റോറന്റ്, റിയല്‍ എസ്റ്റേറ്റ്, കോഫി ഷോപ്പ്, ടെലി കമ്യൂണിക്കേഷന്‍ തുടങ്ങി 68 മേഖലകളിലാണ് സ്വദേശിവത്കരണം ശക്തിപ്പെടുത്തുന്നത്. മൂ

Full story

British Malayali

യുഎസില്‍ ജോലി ചെയ്യുന്ന പ്രഫണലുകളുടെ പങ്കാളികള്‍ക്ക് അമേരിക്കയിലേക്ക് പോകാനും ജോലി ചെയ്ത് ജീവിക്കാനും സഹായിച്ചിരുന്ന വിസയാണ് എച്ച്-4. ഇത്തരം വിസഹോഡര്‍മാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള നീക്കം ട്രംപ് ഭരണകൂടം നടത്തുന്നുവെന്നത് കടുത്ത ഞെട്ടലോടെയായിരുന്നു ഇന്ത്യക്കാര്‍ ഉള്‍ക്കൊണ്ടിരുന്നത്. കാരണം ഇത്തരം വിസകളില്‍ ഏറ്റവും കൂടുതല്‍ അമേരിക്കയിലെത്തി ജോലി ചെയ്യുന്നത് ഇന്ത്യന്‍ പ്രഫഷണലുകളുടെ പങ്കാളികളാണ്. ഇത്തരം ആശ്രിത വിസക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനത്തില്‍ നിന്നു

Full story

British Malayali

ദമ്മാം: സാമൂഹ്യ മാധ്യമങ്ങള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയ സൗദി സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കുന്നു. സൗദിയില്‍ സാമൂഹിക മാധ്യമം വഴി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ മലയാളി യുവ എഞ്ചിനീയര്‍ക്ക് അഞ്ചു വര്‍ഷം തടവും ഒന്നര ലക്ഷം റിയാല്‍ പിഴയും വിധിച്ച സംഭവം പ്രവാസികള്‍ക്കിടയിലും ഞെട്ടലുണ്ടാക്കി. നാല് മാസം മുമ്പ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആലപ്പുഴ സ്വദേശി വിഷ്ണു ദേവിനെതിരായ കിഴക്കന്‍ പ്രവിശ്യയില്‍ കോടതി വിധി. സൗദിയിലെ നിയമ വ്യവസ്ഥക്കെതിരെയും പ്രവാചകനെതിരെയും ട്വിറ്ററിലൂടെ മോശം

Full story

British Malayali

അബുദാബി: വലിയ പ്രതീകഷകളുമായി ഗള്‍ഫിലേക്ക് വിമാനം കയറിയ ശേഷം ആട് ജീവിതം നയിക്കേണ്ടിവരുന്നവരുടെ നിരവധി കഥകള്‍ നാം കേട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറ്റവും പുതിയതാണ് ആലപ്പുഴ സ്വദേശി യു.എ.ഇയില്‍ എത്തി പത്ത് മാസം പൊരിവെയിലത്ത് ശമ്പളമോ താമസ സ്ഥലമോ നല്‍കാതെ ഉടമ പീഡിപ്പിക്കുന്നുവെന്ന് വിശദീകരിച്ചുള്ള മലയാളിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നു. ഭക്ഷണം പോലുമില്ലാതെയാണ് തങ്ങള്‍ ഇപ്പോള്‍ കഴിയുന്നതെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നു. ആലപ്പുഴ സ്വദേശി മിഥുന്‍ മാത്യുവാണ് ദുരിത കഥ വിവരിച്ച് തന്റെ ഫേസ്ബുക

Full story

British Malayali

അല്‍ഐന്‍: മലപ്പുറം സ്വദേശിയായ യുവാവിനെ അല്‍ഐനിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വളയംകുളം അസ്സബാഹ് കോളേജിന് സമീപം താമസിക്കുന്ന പരേതനായ പൊന്നെങ്കാട്ട് പരേതനായ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ആഷിഖി(34)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏതാനും വര്‍ഷമായി ഇവിടെ സൂപ്പര്‍മാര്‍ക്കറ്റ് നടത്തിയിരുന്ന ആഷിഖ് അവധിക്ക് നാട്ടില്‍പോയി ഒരാഴ്ച മുമ്പാണ് തിരിച്ചെത്തിയത്. ഫോണില്‍ വിളിച്ച് കിട്ടാതായതോടെ ശനിയാഴ്ച വൈകിട്ട് താമസ സ്ഥലത്തെത്തിയ സുഹൃത്തുക്കളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അല്‍ഐ

Full story

[5][6][7][8][9][10][11][12]