1 GBP = 94.40 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മലയാളികളായ പ്രവാസികള്‍ മരിക്കുന്ന സംഭവം അടുത്ത ദിവസങ്ങളില്‍ കൂടി വരികയാണ്. കോവിഡ് ബാധിച്ച് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ച സംഭവത്തോടെ അമേരിക്കയിലെ മലയാളി സമൂഹവും കടുത്ത ആശങ്കയിലാണ്. കോട്ടയം മോനിപ്പള്ളി സ്വദേശി 65കാരനായ പോള്‍ സെബാസ്റ്റ്യനാണ് മരിച്ചത്. ന്യൂയോര്‍ക്ക് സിറ്റി ഹൗസിങ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. 25 വര്‍ഷമായി ഇദ്ദേഹം കുടുംബസമേതം ന്യൂയോര്‍ക്കിലാണ് താമസം. ഇദ്ദേഹത്തിന്റെ ഭാര്യക്കും മകള്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഇവര്‍ രോഗമുക്തര

Full story

British Malayali

തിരുവനന്തപുരം: ലോക്ഡൗണിനുശേഷം വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും എത്തുന്നവരെ 28 ദിവസം സര്‍ക്കാരിന്റെ കോവിഡ് കെയര്‍ ഹോമുകളില്‍ നിരീക്ഷണത്തില്‍ താമസിപ്പിക്കും. ആറുമാസം വരെ വൈറസിനെതിരെ ജാഗ്രത തുടരും. അതുവരെ എത്തുന്നവര്‍ക്കെല്ലാം നിരീക്ഷണം നിര്‍ബന്ധമാക്കും. അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലെ ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകളിലും എത്തുന്നവരെയും നേരെ കെയര്‍ ഹോമുകളിലേക്കാകും കൊണ്ടുപോകുക. ഭക്ഷണവും നല്‍കും. ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, അടഞ്ഞുകിടക്കുന്ന ആശുപത്രികള്‍ എന്നിവയാ

Full story

British Malayali

ബന്ധുര കാഞ്ചനക്കൂട്ടിലെ ബന്ധനം ഇനിയും നീളുമെന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി അതുമായി ഒത്തുപോകുന്നത് തന്നെയണ് ഏറ്റവും നല്ല മാര്‍ഗ്ഗം. നീളുന്ന ലോക്ക്ഡൗണില്‍ കഷ്ടതകള്‍ ഏറെ അനുഭവിക്കുന്നവര്‍ പ്രവാസി മലയാളികളായിരിക്കും എന്നതിന് സംശയമൊന്നുമില്ല. നാടും വീടും വിട്ട് ദൂരദേശങ്ങളില്‍ ഏകാന്തതയില്‍ കഴിയുന്നവരുടെ മാനസിക വിഷമം മനസ്സിലാക്കാവുന്നതേയുള്ളു. പക്ഷെ, രാജ്യത്തെ ബാധിച്ച കൊടും ദുരിതത്തെ ചെറുത്ത് തോല്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളൊന്നുമെല്ലെന്ന് വന്നാല്‍ പിന്നെ എന്തുചെയ്യാനാകും? ഇനിയും നീളുന്ന ലോക്ക്ഡൗണ്

Full story

British Malayali

ദുബായ്: ചൈനയിലെ വുഹാനിലെത്തിയ കോവിഡ് വൈറസ് ദുബായ് വിമാനത്താവളത്തിലൂടെയാണ് ഇന്ത്യയില്‍ പോലും ഭീതി വിടര്‍ത്തുന്ന തരത്തില്‍ പടര്‍ന്നത്. മക്ക തീര്‍ത്ഥാടന സ്ഥലത്തും വൈറസ് എത്തിയിരുന്നു. ഇതോടെ തീര്‍ത്ഥാടനത്തിന് പോലും സൗദി നിയന്ത്രണം ഏര്‍പ്പെടുത്തി. ഇറാനിലും യൂറോപ്പിലും അമേരിക്കയിലും വൈറസ് പടര്‍ന്ന് പന്തലിച്ചപ്പോള്‍ ഗള്‍ഫും ഹോട് സ്പോട്ടാകുമോ എന്ന് ഭയന്നു. ഇതിനിടെ വലിയ തോതില്‍ വൈറസ് ഗള്‍ഫ് രാജ്യങ്ങളിലുണ്ടെന്ന തരത്തില്‍ കണക്കുകള്‍ ഒന്നും പുറത്തു വന്നില്ല. എങ്കിലും ഗള്‍ഫ് രാജ്യങ്ങള്‍ ഭീതിയിലാണ്. അവര

Full story

British Malayali

തിരുവനന്തപുരം: ഗള്‍ഫ് നാടുകളില്‍ കഴിയുന്ന ലക്ഷക്കണക്കിന് വരുന്ന പ്രവാസി ഇന്ത്യക്കാരെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്. ലേബര്‍ ക്യാമ്പുകളില്‍ അടക്കം കഴിയുന്നവര്‍ രോഗഭീതിയില്‍ കഴിയുന്ന സ്ഥിതിയാണ് ഉള്ളത്. ജോലി ഇല്ലാതെ എങ്ങനെ പിടിച്ചു നില്‍ക്കും എന്ന കാര്യത്തിലാണ് കടുത്ത ആശങ്ക പ്രവാസികള്‍ക്കിടിയില്‍ നിലനില്‍ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അടുത്തകാലത്തെങ്ങും പൂര്‍ണമായും കോവിഡ് മുക്തമാകാന്‍ യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങ

Full story

British Malayali

ന്യൂയോര്‍ക്ക്: കോവിഡ് മരണ താണ്ഡവം ആടുന്ന അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരണത്തിന് കീഴടങ്ങി. കോട്ടയം പൊന്‍കുന്നം പടന്നമാക്കല്‍ മാത്യു ജോസഫ് (78), പത്തനംതിട്ട നാരങ്ങാനം പൂക്കോട് വിളക്കുകല്‍ കോമ്പുവടക്കേതില്‍ സാമുവല്‍ (85) എന്നിവരാണ് ഇന്നലെ കോവിഡ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ മരിച്ചത്. 50 വര്‍ഷമായി ന്യൂയോര്‍ക്കിലുള്ള മാത്യു പബ്ലിക് ലൈബ്രറി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ റോസക്കുട്ടി (വെട്ടത്ത്, കൂട്ടക്കല്ല്). മക്കള്‍: ഡോ. ജിജോ, ഡോ. ജിജി. ഏറ്റവും പുതിയ കണക്ക് പ്രകാരം അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ച മ

Full story

British Malayali

വാഷിങ്ടണ്‍: കോവിഡ് ബാധിച്ച് ഇന്നലെ അമേരിക്കയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു. ഇതോടെ, കേരളത്തിനു പുറത്ത് മരിച്ച മലയാളികള്‍ 21 ആയി. യുഎസില്‍ മാത്രം 13 മലയാളികളാണ് മരിച്ചത്. ആലപ്പുഴ കരുവാറ്റ വടക്ക് താശിയില്‍ സാംകുട്ടി സ്‌കറിയയുടെ ഭാര്യ അന്നമ്മ (52) ന്യൂജഴ്സിയിലും കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍. ജോണിന്റെ മകന്‍ പോള്‍ (21) ടെക്സസിലുമാണു മരിച്ചത്. പോളിന് ഹോസ്റ്റലില്‍നിന്നാണു രോഗബാധയുണ്ടായത്. പിതാവ് നാവികസേനയില്‍നിന്നു വിരമിച്ച ശേഷം ഡാലസില്‍ ഐബിഎമ്മില്‍ ജോലി ചെയ്യുക

Full story

British Malayali

  തിരുവനന്തപുരം: കോവിഡ് 19 മൂലം രണ്ട് നഴ്സുമാര്‍ ഉള്‍പ്പടെ അഞ്ച് മലയാളികളാണ് ഇതുവരെ വിദേശത്ത് മരിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ വിദേശത്തെ കോവിഡ് മരണവാര്‍ത്ത അറിഞ്ഞതോട് കൂടി പ്രവാസികള്‍ അടക്കമുള്ള മലയാളി ജനത കൂടുതല്‍ ഭീതിയിലും ആശങ്കിലുമാണ്. യുഎസില്‍ 3 പേരും അയര്‍ലന്‍ഡിലും സൗദി അറേബ്യയിലും ഒരാള്‍ വീതവുമാണ്കഴിഞ്ഞ ദിനവസങ്ങല്‍ മരിച്ചത്. ഇതോടെ, കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ചു മരിച്ച മലയാളികള്‍ 11 ആയി. രോഗമുക്തി നേടി കോട്ടയത്തെ കുടുംബം വീടുകളിലേക

Full story

British Malayali

ന്യൂയോര്‍ക്ക്: കൊറോണ ബാധിച്ച് അമേരിക്കയില്‍ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡ് (43)ആണ് മരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കടുത്ത പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസിന്റെ നില മോശമായതിനെ തുടര്‍ന്ന് പിന്നീട് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ദിവസങ്ങള്‍ മരണത്തോട് മല്ലിട്ട ശേഷമാണ് വിധിക്ക് കീഴടങ്ങിയത്. ന്യൂയോര്‍ക്ക് മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയില്‍ ജീവനക്കാരനായിരുന്നു പ

Full story

British Malayali

ലോകം മുഴുവനും കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് 19 എന്ന കൊലയാളി വൈറസിനെ കുറിച്ചുള്ള ആശങ്കയിലാണ് ഇപ്പോള്‍ മലയാളികള്‍. ദിവസം തോറും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കൊറോണ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിന് അനുസരിച്ച് മലയാളികളുടെ നെഞ്ചിടിപ്പും കൂടുകയാണ്. കൊറോണ ബാധിച്ച് ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ഇറ്റലിയിലാണ്. ദിവസവും 500ന് മുകളില്‍ മരണമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഇറ്റലിയിലെ ഒരു മലയാളി യുവാവ് കൊറോണയെ കുറിച്ച് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുന്നത

Full story

[1][2][3][4][5][6][7][8]