1 GBP = 92.00INR                       

BREAKING NEWS
British Malayali

സൗദി ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തി തന്റെ സഹോദരനെയും മുന്‍ കിരീടാവകാശിയുമടക്കമുള്ള മൂന്ന് സൗദി രാജകുമാരന്‍മാരെ തടവില്‍ ആക്കി ദിവസങ്ങള്‍ പിന്നിടുന്നതിന് മുമ്പ് തന്നെ തന്റെ രാജകീയമായ കര്‍ത്തവ്യങ്ങളില്‍ സജീവമായ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നു. തന്റെ മകനും കിരീടാവകാശിയുമായ മുഹമ്മദ്ബിന്‍ സല്‍മാനെ അഥവാ എംബിഎസിനെ അട്ടിമറിക്കുമെന്ന ഭയം മൂലമാണ് രാജകുമാരന്‍മാരെ രാജാവ് തടവിലിട്ടിരിക്കുന്നതെന്ന ആരോപണം ശക്തമാണ്. എന്നാല്‍ ഈ അട്ടിമറി നീക്കത്തില്‍ സൗ

Full story

British Malayali

കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെയായി 194 പേര്‍ മരിച്ചുവെന്ന് ഔദ്യോഗികമായി സമ്മതിച്ച് ഇറാന്‍ രംഗത്തെത്തി. ഇറാനില്‍ ഇന്നലെ മാത്രം കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത് 49 പേരാണെന്നും സ്ഥിരീകരണമുണ്ട്. രാജ്യമാകമാനം കൊറോണ ബാധിച്ചിരിക്കുന്നത് 6566 പേര്‍ക്കാണ്. കൊറോണ മരണത്തിലും രോഗബാധയിലും രണ്ടാം സ്ഥാനം ഇറ്റലി കൊണ്ടു പോയെങ്കിലും ഇറാനിലെ സ്ഥിതിയും ഭയാനകമായി മുമ്പോട്ട് പോവുകയാണെന്നാണ് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. പേര്‍ഷ്യന്‍ ന്യൂ ഇയര്‍ പടിവാതില്‍ക്കലെത്തിയിരിക്കുന്നതിനാല്‍ അതുമായി ബന്ധപ്പ

Full story

British Malayali

ബെയ്ജിങ്: ലോകത്താകമാനം കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,600 കടന്നു. കൊറോണയുടെ ഉറവിടമായ ചൈനയും പിന്നിട്ട് ഇറ്റലിയിലും ഇറാനിലും സൗത്തു കൊറിയയിലുമെല്ലാം കൊറോണ സംഹാര താണ്ഡവം ആടുകയാണ്. ലോകമെമ്പാടുമായി ഒരു ലക്ഷത്തിലധികം പേര്‍ കൊറോണയുടെ പിടിയിലാണ്. അതേസമയം 58,625 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ഇന്ത്യയടക്കം രോഗം സ്ഥിരീകരിച്ച രാജ്യങ്ങള്‍ 96 ആയി. ഇതേസമയം, വൈറസ് ബാധയുടെ പ്രഭവ കേന്ദ്രമായ ചൈനയില്‍ ഇന്നലെ പുതുതായി രോഗം ബാധിച്ചത് 100 പേര്‍ക്കു മാത്രം. ചൈനയ്ക്കു പുറത്ത് ഏറ്റവുമധികം പേര്‍ രോഗികളായ ദക്ഷിണകൊറിയയില്‍ ഇന്

Full story

British Malayali

ഇന്നലെ തുര്‍ക്കിയിലും ചിലിയിലും പാക്കിസ്ഥാനിലും വനിതാദിനത്തിനോട് അനുബന്ധിച്ച് നടത്തിയ പരിപാടികള്‍ സംഘര്‍ഷത്തില്‍ കലാശിച്ചതായി റിപ്പോര്‍ട്ട്. വനിതാദിനം ആഘോഷിക്കുന്നതിനായി ഈ രാജ്യങ്ങളിലെ പെണ്ണുങ്ങള്‍ തെരുവില്‍ ഇറങ്ങിയത് ഇഷ്ടപ്പെടാതെ അനേകം പേര്‍ രംഗത്തെത്തിയതോടെയാണ് ആഘോഷങ്ങള്‍ സംഘര്‍ഷഭരിതങ്ങളായി തീര്‍ന്നിരിക്കുന്നത്. ചിലിയിലും തുര്‍ക്കിയിലും വനിതാദിനത്തില്‍ സ്ത്രീകള്‍ ഏറ്റുമുട്ടിയത് പോലീസിനോടായിരുന്നു. എന്നാല്‍ പാക്കിസ്ഥാനില്‍ തെരുവില്‍ ഇറങ്ങി ജാഥ നടത്തിയ സ്ത്രീകള്‍ക്ക് നേരെ കല്ലെ

Full story

British Malayali

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ ഇറാനിലെ ഇന്ത്യന്‍ എംബസിയും വിദേശകാര്യ മന്ത്രാലയവും തയ്യാറാകുന്നില്ലെന്ന് ആരോപണം. ഇറാനിലെ കിഷ് ദ്വീപില്‍ കുടുങ്ങിക്കിടക്കുന്ന മത്സ്യത്തൊഴിലാളികളാണ് ആരോപണവുമായി രംഗത്തെത്തിയത്. തമിഴ്നാട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇറാനില്‍ അകപ്പെട്ടത്. സംഘത്തില്‍ ഒരു മലയാളിയുമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൊവിഡ് 19 വൈറസ് ബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിലും വിദേശ കാര്യമന്ത്രാലയം സഹായിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ഇറാ

Full story

British Malayali

ജിദ്ദ: കൊറോണ ഭീഷണി മൂലം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാതിരുന്ന മക്ക വീണ്ടും തീര്‍ത്ഥാടകര്‍ക്കായി തുറന്ന് കൊടുത്തുവെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ കടുത്ത നിയന്ത്രണങ്ങളോട് കൂടിയായിരിക്കും വിശ്വാസികളെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്. അതിന്റെ ഭാഗമായി കഅബ സ്ഥിതി ചെയ്യുന്ന ചതുരസ്തംഭത്തെ സ്പര്‍ശിക്കുന്നതില്‍ നിന്നും വിശ്വാസികള്‍ക്ക് കടുത്ത വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ ഭീതിക്കിടയിലും മക്കയുടെ വിശുദ്ധ പാരമ്പര്യം തുടരാന്‍ കടുത്ത നിയന്ത്രണങ്ങളോടെ വിശ്വാസികളെ അനുവദിച

Full story

British Malayali

കൊറോണ ഇറ്റലിയില്‍ മരണം വിതച്ച് കൊണ്ട് സംഹാര താണ്ഡവമാടുന്നത് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പേകുന്നു. ഇത് പ്രകാരം ഇന്നലെ മാത്രം ഇറ്റലിയില്‍ മരിച്ചത് 36 പേരാണ്. മൊത്തത്തില്‍ ഇറ്റലിയില്‍ കൊറോണ മരണം 233 ആയതോടെ മരുഭൂമി പോലെ വിജനമായിരിക്കുകയാണ് റോം അടക്കമുള്ള നഗരങ്ങള്‍.ഇതിനിടെ  വത്തിക്കാനും കൊറോണ ഭീതിയിലായിട്ടുണ്ട്. കൊറോണ ബാധ അനുദിനം പെരുകുന്ന ഇറാന്റെ സ്ഥിതിയും ഭയാനകമാണ്. സാധാരണ വിനോദസഞ്ചാരികള്‍ തിങ്ങിനിറയാറുള്ള ഇറ്റലിയിലെ പ്രധാനപ്പെട്ട ടൂറിസം കേന്ദ്രങ്ങളിലെല്ലാം ഇപ്പോള്‍

Full story

British Malayali

കുവൈത്ത് സിറ്റി: കൊവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ആറ് രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്. ഒരാഴ്ച്ചത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുവൈത്തിലേക്കുള്ള ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, സിറിയ, ഫിലിപ്പീന്‍സ്, ലെബനാന്‍ എന്നീ രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് വിലക്ക്. കുവൈത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കുള്ള സര്‍വീസും നിര്‍ത്തിയിട്ടുണ്ടെന്നാണ് വിവരം ലഭിക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തീരുമാനമെന്

Full story

British Malayali

വിശ്വാസികളെ വിശ്വാസത്തിന്റെ പേരില്‍ ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയ നൈജീരിയന്‍ സ്വദേശിയും  ബെര്‍മിംഗ്ഹാമില്‍ പ്രവര്‍ത്തിക്കുന്നയാളുമായ പാസ്റ്റര്‍ മൈക്കല്‍ ഒലുറോന്‍ബിക്ക് ഇനി 34 വര്‍ഷം അഴിയെണ്ണാം. വിശ്വാസികളായ സ്ത്രീകളെ തനിക്കൊപ്പം നീരാടാന്‍ നിര്‍ബന്ധിക്കുകയും സ്വര്‍ഗം വാഗ്ദാനം ചെയ്യുകയും ചെയ്ത് അവരെ ബലാത്സംഗത്തിന് തുടര്‍ച്ചയായി വിധേയമാക്കിയ കുറ്റത്തിനാണ് ബെര്‍മിംഗ്ഹാം ക്രൗണ്‍ കോടതിയില്‍ വച്ച് നടന്ന വിചാരണക്കിടെ ഇന്നലെ ശിക്ഷാ വിധിയുണ്ടായിരിക്കുന്നത്. 20 വര്‍ഷങ്ങള്‍ക്കിടെ ഇയാള്‍ ഇത്ത

Full story

British Malayali

ന്യൂഡല്‍ഹി: കൊറോണാ ഭീതിയില്‍ ഇന്ത്യയും. നിപയേയും കൊറോണയേയും അതിജീവിച്ച കേരളാ മോഡലിന്റെ കരുത്തില്‍ കൊറോണയെ നേരിടാനാണ് നീക്കം. അതിനിടെ കോവിഡ് സംശയനിഴലിലുള്ളതു 30,000ത്തോളം പേരാണെന്നത് ആശങ്ക കൂട്ടുന്നു. നിലവില്‍ കോവിഡ് സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയവരെയും വിമാനത്താവളങ്ങളില്‍ നിന്നു സംശയ സാഹചര്യത്തില്‍ മാറ്റിയവരെയും പ്രത്യേകം പാര്‍പ്പിച്ചാണ് നിരീക്ഷണ വിധേയമാക്കുന്നത്. ഇതില്‍ 27,000 പേരും വിമാനത്താവളങ്ങളില്‍ നടന്ന പരിശോധനയുടെ ഭാഗമായി നിരീക്ഷണ വിധേയമാക്കിയവരാണ്. കേരളത്തില്‍ മൂന്ന് കേസുകള്‍ നേരത്തെ റി

Full story

[6][7][8][9][10][11][12][13]