1 GBP = 88.00 INR                       

BREAKING NEWS
British Malayali

ഇസ്ലാമാബാദ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ച് പാക്കിസ്ഥാന്‍. പാത മാറേണ്ടി വരുമെങ്കിലും പാക്ക് നടപടി സര്‍വീസുകളെ കാര്യമായി ബാധിക്കില്ലെന്ന് എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു. യുഎസ്, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടിങ്ങളിലേക്കായി അന്‍പതോളം സര്‍വീസുകളാണു പാക്ക് വ്യോമപാതയിലൂടെ എയര്‍ ഇന്ത്യയ്ക്കുള്ളത്. ഇതുമൂലം വഴിതിരിച്ചു വിട്ടതിനാല്‍ വിമാനയാത്രയ്ക്ക് 12 മിനിറ്റ് അധികം വേണ്ടി വരുമെന്നു എയര്‍ ഇന്ത്യ അറിയിച്ചു. ബാലാക്കോട്ട് ആക്രമണത്തെ തുട

Full story

British Malayali

മനുഷ്യര്‍ ചെയ്യുന്ന ജോലികളിലേറെയും യന്ത്രമനുഷ്യരെ ഏല്‍പ്പിക്കുന്ന കാലമാണിത്. റോബോട്ടുകള്‍ വാഴുന്ന ലോകം അതിവിദൂരമല്ലെന്ന് തെളിയിക്കുകയാണ് ചൈനയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ചൈനയിലെ ഹെബെയ് പ്രവിശ്യയില്‍ റോഡിലെ തിരക്ക് നിയന്ത്രിക്കാന്‍ നിയയോഗിച്ചിരിക്കുന്നത് റോബോട്ടുകളെയാണ്. മാത്രമല്ല, ഇവിടെ നിയമം ലംഘിക്കുന്നവരെ പിടികൂടാന്‍ പട്രോളിങ് നടത്താനും റോബോട്ടിക് പൊലീസിനെ നിയോഗിച്ചുകഴിഞ്ഞു. മൂന്ന് തരം റോബോട്ടുകളാണ് ബുധനാഴ്ച മുതല്‍ ഡ്യൂട്ടിയില്‍ പ്രവേശിച്ചത്. ഒരു കൂട്ടരുടെ ചുമതല പ്രദേശതത്ത് പട്ര

Full story

British Malayali

ജമ്മു: ആര്‍ട്ടിക്കി്ള്‍ 370 എടുത്ത് കളഞ്ഞതിന്റെ ഭാഗമായി ലഡാക്കിനെ ഒരു കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് ചൈന പറയുന്നത് വ്യക്തമായ ലക്ഷ്യത്തോടെയാണ്. ഇന്ത്യയും ചൈനയും തമ്മില്‍ ഒപ്പിട്ടിട്ടുള്ള കരാറുകള്‍ നിലനില്‍ക്കേ അതിര്‍ത്തിയെ സംബന്ധിച്ച കാര്യങ്ങളില്‍ വാക്കും പ്രവൃത്തികളും ശ്രദ്ധയോടെയായിരിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ് ചൈന. അതേ സമയം കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ ഇന്ത്യയുടെ നടപടി മറ്റൊരു പുല്‍വാമ സംഭവിക്കാന്‍ കാരണമാകുമെന്ന് പാക്കിസ്ഥ

Full story

British Malayali

അമേരിക്കയുടെ സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങില്ലെന്ന്് ഒരിക്കല്‍ക്കൂടി വ്യക്തമാക്കിയ ഇറാന്‍, മൂന്ന് അത്യാധുനിക ലക്ഷ്യവേധ മിസൈലുകള്‍കൂടി വിജയകരമായി പരീക്ഷിച്ചു. അമേരിക്ക ആക്രമിക്കുകയാണെങ്കില്‍, ലോകം ഇതേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഭീകരമായ യുദ്ധമായിരിക്കും അതെന്ന് ഇറാന്‍ പ്രസിഡന്റ് ഹാസന്‍ റൗഹാനി പ്രഖ്യാപിച്ചു. ഇറാന്റെ സുരക്ഷിതത്വത്തിനായി ഏതറ്റംവരെയും പോകുമെന്ന് പ്രതിരോധമന്ത്രി ബ്രിഗേഡിയര്‍ ജനറല്‍ ആമിര്‍ ഹാത്തമിയും വ്യക്തമാക്കി. ഗള്‍ഫില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം യുദ്ധത്

Full story

British Malayali

പ്യോങ്യാങ്: രാജ്യത്തിന്റെ ഏറ്റവും പുതിയ മിസൈല്‍ വിക്ഷേപണം അമേരിക്കയും ദക്ഷിണ കൊറിയയും നടത്തുന്ന സംയുക്ത സൈനികാഭ്യാസത്തെക്കുറിച്ചുള്ള മുന്നറിയപ്പാണെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ ചൊവ്വാഴ്ച അറിയിച്ചു. രണ്ട് ആഴ്ച്ചകള്‍ക്കുള്ളില്‍ ഉത്തരകൊറിയ നടത്തിയത് നാല് മിസൈല്‍ പരീക്ഷണങ്ങളാണ്. അവസാന മിസൈല്‍ വിക്ഷേപണം നടന്നത് ഇന്നലെയാണ്. പുതിയ തരം ഗൈഡഡ് മിസൈലുകളായിരുന്നു ഇവ. യുഎസിന്റെയും ദക്ഷിണ കൊറിയന്‍ അധികാരികളുടെയും കീഴിലുള്ള സംയുക്ത സൈനികാഭ്യാസത്തിന് മതിയായ മുന്നറിയിപ്പ് നല്‍കുന്നതിനുള്ള അവസരമാ

Full story

British Malayali

ലിമ: പാലത്തിന്റെ കൈവരിയില്‍ ചാരി നിന്ന് പ്രണയചുംബനത്തില്‍ അമര്‍ന്ന ദമ്പതികള്‍ക്ക് ദാരുണാന്ത്യം. പെറുവില്‍ ടൂര്‍ ഗൈഡുകളായി ജോലി ചെയ്തിരുന്ന ദമ്പതികളായ മെയ്‌ബെത്ത് എസ്പിനോസും ഹെക്ടര്‍ വിഡലുമാണ് ചുംബനത്തിനിടെ പാലത്തില്‍ നിന്നും നില തെറ്റി വീണു മരിച്ചത്. ദുരന്തത്തിന്റെ ദൃശ്യങ്ങള്‍ സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ പകര്‍ത്തപ്പെട്ടു. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. പുലര്‍ച്ചയോടെ കുസ്‌കോ നഗരത്തിലെ ഒരു നൈറ്റ് ക്ലബില്‍ നിന്നും പുറത്തു വന്ന ഇവര്‍ തങ്ങളുടെ വീട്ടിലേക്കുള്ള വഴിയിലായിരുന്നു. ബെത്ല

Full story

British Malayali

മോസ്‌കോ: ആണവായുധം എന്ന വാക്കില്‍ തന്നെ ആദ്യമെത്തുക ഹിരോഷിമയിലെയും നാഗസാക്കിയിലെയും ഇരകളുടെ ദൈന്യതയും കഷ്ടപ്പാടുകളുമാണ്. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബിട്ടതിന്റെ 74 വര്‍ഷങ്ങളാണ് പൂര്‍ത്തിയാകുന്നത്. 1945 ഓഗസ്റ്റ് ആറ് തിങ്കളാഴ്ച രാവിലെ 8.15നാണ് ജപ്പാനിലെ ഹോണ്‍ ഷൂദ്വീപിലെ നഗരമായ ഹിരോഷിമയില്‍ ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. അമേരിക്കയുടെ അണ്വായുധ നിര്‍മ്മാണ പദ്ധതിയായിരുന്ന മാന്‍ഹട്ടന്‍ പ്രെജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച സമ്പുഷ്ട യുറേനിയം ബോംബാണ് ഹിരോഷിമയില്‍ പതിച്ചത്. 'ചെറിയകുട്ടി' എന്നാ

Full story

British Malayali

സിയൂള്‍: ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് മിസൈല്‍ പരീക്ഷണം നടത്തുന്നത്. തെക്കന്‍ ഹവനാംഗേ പ്രവിശ്യയില്‍ നിന്ന് രണ്ട് മിസൈലുകളാണ് പരീക്ഷിച്ചതെന്ന് ദക്ഷിണകൊറിയ പറഞ്ഞു. തിങ്കളാഴ്ച അമേരിക്കയും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം നടത്തിയതിന്റെ പ്രകോപനമാണ് ഈ മിസൈല്‍ പരീക്ഷണം എന്നാണ് സൂചന. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായും ദക്ഷിണ കൊറിയ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായും ഉണ്ടാക്കിയ കരാര്‍ ഇരുവരും ലംഘിച്ചു എന്നായിരുന്നു ഉത്തരകൊറിയയുടെ ആരോപണം. ഈ സൈനികാ

Full story

British Malayali

മനില: ഫിലിപ്പീന്‍സില്‍ കടത്തു ബോട്ടുകള്‍ മുങ്ങി മരിച്ചവരുടെ എണ്ണം 31 ആയി ഉയര്‍ന്നു. രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്ടെടുത്തു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കെടുതിയില്‍ രാജ്യം ദുരിതത്തിലാണ്. മോശം കാലാവസ്ഥയായിരുന്നു തടിയില്‍ തീര്‍ത്ത ബോട്ടുകള്‍ മുങ്ങാന്‍ കാരണം എന്ന് തീരസംരക്ഷണ സേന അറിയിച്ചു. ആകെ 96 യാത്രക്കാരും ജീവനക്കാരുമാണ് ബോട്ടുകളില്‍ ഉണ്ടായിരുന്നത്. കീഴ്മേല്‍ മറിഞ്ഞ മൂന്ന ബോട്ടുകളില്‍ നിന്നും ഇനിയും കണ്ടെത്താനുള്ളത് മൂന്നു പേരെയാണ്. തെക്കുകിഴക്കന്‍ ഏഷ്യന്‍ ദ്വീപസമൂഹ

Full story

British Malayali

ജോര്‍ജിയ: വൈഫൈ പാസ്വേഡിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ സ്വന്തം സഹോദരിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ 18 കാരന് കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. 20 കാരിയായ സഹോദരി അലക്സസ് ബ്രിയാന വാറ്റ്കിന്‍സിനെ കൊലപ്പെടുത്തിയതിനാണ് യുഎസിലെ ജോര്‍ജിയയില്‍ നിന്നുള്ള കെവന്‍ വാറ്റ്കിന്‍സ് ശിക്ഷിക്കപ്പെട്ടത്. 2018 ഫെബ്രുവരി 2 നായിരുന്നു കൊലപാതകത്തിലേക്കു നയിച്ച തര്‍ക്കമുണ്ടാകുന്നത്. സംഭവം നടക്കുമ്പോള്‍ കെവനിന് 16 വയസ്സായിരുന്നു. തടസ്സമില്ലാതെ വീഡിയോ ഗെയിം കളിക്കുന്നതിനായാണ് കെവന്‍ വൈഫൈ പാസ്വേഡ് മാറ്റുന്നത

Full story

[5][6][7][8][9][10][11][12]