1 GBP = 92.30 INR                       

BREAKING NEWS
British Malayali

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഗ്‌നിബാധയാണ് നിലവില്‍ കാലിഫോര്‍ണിയയെ നക്കിത്തിന്ന് കൊണ്ടിരിക്കുന്നത്. അനിയന്ത്രിതമായി കത്തിപ്പടര്‍ന്ന് കൊണ്ടിരിക്കുന്ന അഗ്‌നിയെ തുടര്‍ന്ന് ഇവിടെ 23 ലക്ഷം പേരുടെ വൈദ്യുതിയാണ് വിച്ഛേദിച്ചിരിക്കുന്നത്. ഇതിന് പുറമെ 1,80,000 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുമുണ്ട്. ഇവിടുത്തെ തീപിടിത്തം ആര്‍ക്കും നിയന്ത്രിക്കാനാവാതെ വന്നതോടെ കാലിഫോര്‍ണിയയിലെ വീടുകള്‍ ഓരോന്നായി കത്തിയമര്‍ന്ന് കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.  രാജ്യത്തിന്ന് വരെ ഉണ്ടായിട്ടുള്ളതില്‍ വച്ച്  ഏറ്റവും

Full story

British Malayali

സാന്തിയാഗോ: ചിലിയില്‍ കുറച്ച് ദിവസങ്ങളായി തുടരുന്ന സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭത്തെത്തുടര്‍ന്ന് പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര മന്ത്രിസഭ പിരിച്ചുവിട്ടു. പ്രശ്നങ്ങള്‍ കാരണം പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ ഞായറാഴ്ച അര്‍ധരാത്രിമുതല്‍ പിന്‍വലിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പിനേരയുടെ രാജിയും സാമ്പത്തികപരിഷ്‌കാരവും ആവശ്യപ്പെട്ട് ഒക്ടോബര്‍ 18-ന് തുടങ്ങിയ പ്രതിഷേധങ്ങള്‍ അക്രമാസക്തമായപ്പോള്‍ 19 പേരാണ് മരിച്ചത്. അസമത്വത്തെ ചൊല്ലി, ചിലിയില്‍ കഴിഞ്ഞ ഒരാഴ്ചയായി വലിയ സമരങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്

Full story

British Malayali

ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഒളിയിടത്തെപ്പറ്റിയുള്ള വ്യക്തമായ വിവരങ്ങള്‍ അമേരിക്കന്‍ സേനയ്ക്ക് കൈമാറിയത് ഇറാഖ് രഹസ്യാന്വേഷണ ഏജന്‍സിയാണ്. ബാഗ്ദാദിയെ കണ്ടെത്താന്‍ ഒരു വര്‍ഷമായി പ്രത്യേകസംഘങ്ങളെ നിയോഗിച്ചിരുന്നു. ഈ സംഘങ്ങള്‍ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് അമേരിക്കന്‍ കമാന്‍ഡോകള്‍ ഒളിയിടം കണ്ടെത്തിയതും ആക്രമണം നടത്തിയതും. എട്ടു വര്‍ഷം മുന്‍പ് ഉസാമ ബിന്‍ ലാദനെ ഉന്മൂലനം ചെയ്യാന്‍ യുഎസ് സൈന്യം നടപ്പാക്കിയ 'ഓപ്പറേഷന്‍ ജെറോനിമോ'യെ ഓര്‍മിപ്പിച്ചു സിറി

Full story

British Malayali

വാഷിങ്ടണ്‍: റഷ്യന്‍ സഹകരണത്തെ 'ഗ്രേറ്റ്' എന്നു വിശേഷിപ്പിച്ച ഇറാഖ് ഇന്റലിജന്‍സിനെ 'എക്സലന്റ്' എന്നാണു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശേഷിപ്പിച്ചത്. ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എത്തുമ്പോള്‍ അവസാനിക്കുന്നത് ഇസ്ലാമിക ഭരണത്തിന് കീഴില്‍ ലോകത്തെ മുഴുവന്‍ കൊണ്ടു വരാന്‍ ആഗോളതലത്തില്‍ ഭീകര പ്രസ്ഥാനം കെട്ടിപ്പെടുത്ത തീവ്രവാദിയാണ്. സിറിയയില്‍ യു.എസിന്റെ സൈനിക നീക്കത്തിനിടെയാണ് ബാഗ്ദാദി കൊല്ലപ്പെട്ടത്. സൈനിക നീക്കത

Full story

British Malayali

ഇസ്ലാമിക് സ്റ്റേറ്റ് അഥവാ ഐസിസ് തലവന്‍ അബുബക്കര്‍ അല്‍-ബാഗ്ദാദിയെ വധിച്ചുവെന്ന അമേരിക്കയുടെ അവകാശവാദത്തില്‍ കടുത്ത സംശയം രേഖപ്പെടുത്തി റഷ്യ രംഗത്തെത്തി. ബാഗ്ദാദിയെ പിടികൂടി വധിക്കാന്‍ സഹായിച്ചതിന് തങ്ങള്‍ സഹായിച്ചതിന് നന്ദി രേഖപ്പെടുത്തിയ ട്രംപിനെ ട്രോളാനും റഷ്യ മറന്നിട്ടില്ല. അമേരിക്കയെ തങ്ങള്‍ ഇക്കാര്യത്തില്‍ സഹായിച്ചിട്ട് പോലുമില്ലെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമെര്‍ പുട്ടിന്‍ പരിഹസിച്ചിരിക്കുന്നത്.  ബാഗ്ദാദിയെ പിടിക്കാന്‍ ഒബാമ സ്‌റ്റൈലില്‍ ട്രംപ് ഓപ്പറേഷന്‍ വീക്ഷിക്കുന്ന ചിത്

Full story

British Malayali

വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിക്കെതിരെ അമേരിക്ക സൈനിക നീക്കം നടത്തിയെന്ന് സൂചന. യുഎസ് ആക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന സൂചനയുമായുള്ള വാര്‍ത്തകളാണ് പുറത്തുവന്നത്. യുഎസ് സൈനിക നീക്കത്തില്‍ ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളാണ് പുറത്ത് വരുന്നത്. ഊഹാപോഹങ്ങളെ ശരിവെക്കുന്ന തരത്തില്‍ ഒരു ട്വീറ്റും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ചു. ഒരു വലിയ സംഭവം നടന്നിരിക്കുന്നു എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളെ കാണുമെന്

Full story

British Malayali

ടെന്നസി: അമേരിക്കയിലെ ടെന്നസിയില്‍ ഒരു വീടുണ്ട്. ആരെയും ഭയപ്പെടുത്തുന്ന ഒരു പ്രേതഭവനം. ഇതിനകത്ത് പ്രവേശിക്കാനായിട്ട് സന്ദര്‍ശകര്‍ നിരവധി ടെസ്റ്റുകളില്‍ വിജയിക്കുകയും 40 പേജുള്ള ഒരു പേപ്പറില്‍ ഒപ്പിടുകയും വേണം. എന്നാല്‍ ഇതു വരെ ആരും ഈ ടെസ്റ്റുകളൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. ടെന്നസിയിലെ സമ്മര്‍ ടൗണിലുള്ള മക്കാമേ മാനര്‍ എന്ന വീട് യുഎസിലെ ഏറ്റവും ഭയാനകമായ പ്രേതഭവനമായി കണക്കാക്കുന്നു. 10 മണിക്കൂര്‍ നീളുന്ന അഗ്നിപരീക്ഷ പൂര്‍ത്തിയാക്കുന്ന ആള്‍ക്ക് ഇതിന്റെ ഉടമ റസ് മക്കാമി 20,000 ഡോളര്‍ നല്‍കാമെന്ന് വാഗ്

Full story

British Malayali

ബെയ്‌റൂട്ട്; സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം കനക്കുന്ന ലെബനനില്‍ ഹിസ്‌ബൊള്ള നേതാവ് ഹസ്സന്‍ നസ്‌റുള്ളയുടെ സമവായ ശ്രമത്തെയും തള്ളി പ്രക്ഷോഭകര്‍. സര്‍ക്കാര്‍ മുഴുവനും രാജി വെച്ചൊഴിയണമെന്നാണ് പ്രക്ഷോഭകര്‍ ആവശ്യപ്പെടുന്നത്. അതേ സമയം സര്‍ക്കാരിന്റെ ഭരണ പരാജയം താന്‍ അംഗീകരിക്കുന്നതായും എന്നാല്‍ രാജി അല്ല അതിനുള്ള പരിഹാരമെന്നും നസ്‌റുള്ള പറഞ്ഞിരുന്നു. നസ്‌റുള്ളയുടെ ആവശ്യം തള്ളിയ സ്ഥിതിക്ക് പ്രക്ഷോഭകരും ഹിസ്‌ബൊള്ള സംഘവും തമ്മില്‍ സംഘര്‍ഷം നടക്കാനിടയുണ്ട്. കഴിഞ്ഞ ദിവസം നടത്തിയ ടെലിവിഷന്‍ പ്രസ

Full story

British Malayali

ബംഗ്ലാദേശ്; പ്രധാനാധ്യാപകനെതിരേ ലൈംഗികപീഡന പരാതിനല്‍കിയ വിദ്യാര്‍ത്ഥിനിയെ തീവെച്ചുകൊന്ന കേസില്‍ ബംഗ്ലാദേശില്‍ 16 പേര്‍ക്ക് വധശിക്ഷ. നുസ്രത് ജഹാന്‍ റഫി എന്ന പത്തൊമ്പതുകാരിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. സ്‌കൂളിന്റെ റൂഫ് ടോപ്പിലായിരുന്നു. സംഭവം. പരാതി പിന്‍വലിക്കാത്തതിനെത്തുടര്‍ന്ന് സഹപാഠികളടക്കമുള്ളവരാണ് നുസ്രത്തിനെ മണ്ണെണ്ണ ഒഴിച്ച് തീവെച്ചത്.നുസ്രത്തിനെ പീഡിപ്പിച്ച പ്രധാനാധ്യാപകന്‍, ഭരണപക്ഷത്തുള്ള അവാമി ലീഗ് പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍, പെണ്‍കുട്ടികളടക്കമുള്ള സഹപാഠികള്‍ എന്നിവരാണ് പ

Full story

British Malayali

മഡ്രിഡ്: വര്‍ഷങ്ങള്‍നീണ്ട നിയമയുദ്ധത്തിനൊടുവില്‍ മുന്‍ സ്വേച്ഛാധിപതി ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ ശവകുടീരം മാറ്റിസ്ഥാപിച്ച് സ്പെയിന്‍.സ്പാനിഷ് ആഭ്യന്തരയുദ്ധത്തില്‍ കൊല്ലപ്പെട്ട അഞ്ചുലക്ഷത്തോളംപേരുടെ സ്മാരകമാക്കാന്‍ ഉദ്ദേശിക്കുന്ന 'വാലി ഓഫ് ഫാളെന്‍ ഹൗസസി'ല്‍ യുദ്ധത്തിനുകാരണക്കാരനായ ഫ്രാങ്കോയുടെ ശവകുടീരം സ്ഥിതിചെയ്യുന്നത് വൈരുധ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പെയിനിന്റെ നടപടി. നാലുപതിറ്റാണ്ടോളം രാജ്യത്തെ അടക്കിവാണ ഫ്രാങ്കോയുടെ മൃതദേഹാവശിഷ്ടങ്ങള്‍ വ്യാഴാഴ്ച വാലി ഓഫ് ഫാളെന്‍ ഹൗസസിലെ ശ്

Full story

[4][5][6][7][8][9][10][11]