1 GBP = 95.20 INR                       

BREAKING NEWS
British Malayali

സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തില്‍ ദാമ്പത്യത്തിലെ പ്രധാന വില്ലന്‍ ഫോണുകളാണ്. ഭര്‍ത്താവിന് ഭാര്യയുടെയും ഭാര്യയ്ക്ക് ഭര്‍ത്താവിന്റെയും ഫോണുകളില്‍ അത്രവിശ്വാസം പോര. എന്നാല്‍, ഫോണുകളിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചാല്‍, നല്ല നിയമങ്ങളുള്ള നാട്ടില്‍ അകത്തുപോയതുതന്നെ. യു.എ.ഇയില്‍ ഭര്‍ത്താവിന്റെ രഹസ്യം ചോര്‍ത്തുന്നതിന് അയാളറിയാതെ ഫോണിലെ വിവരങ്ങള്‍ ശേഖരിച്ചതിന് ഭാര്യക്ക് ലഭിച്ചത് മൂന്നുമാസത്തെ തടവുശിക്ഷ. തന്റെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന രീതിയില്‍ ഭാര്യ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെ

Full story

British Malayali

കാശുള്ളവര്‍ റോഡില്‍ സൂപ്പര്‍ കാറുകളില്‍ മത്സരിച്ചപ്പോള്‍ പൊലിഞ്ഞത് ഒരു പാവപ്പെട്ടവന്റെ ജീവന്‍. സ്ലോവാക്യയിലെ സിലിനയില്‍ ഒരു പോര്‍ഷെയും ഒരു ഫെരാരിയും തമ്മിലുള്ള മത്സരത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. അപകടത്തിന്റെ ദൃശ്യം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായി. മഞ്ഞനിറത്തിലുള്ള ഫെരാരിയും കറുത്ത നിറത്തിലുള്ള പോര്‍ഷെയും തമ്മിലാണ് മത്സരം. പതുക്കെ മുന്നില്‍ പോയിക്കൊണ്ടിരുന്ന കാറുകളെ തെറ്റായദിശയയിലൂടെ മുന്നേറി ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. എതിരെവന്ന കാറ

Full story

British Malayali

ഇനിയും അമേരിക്ക തങ്ങള്‍ക്ക് മേല്‍ ഉപരോധം അടിച്ചേല്‍പ്പിച്ചാല്‍ നിന്ന് കൊടുക്കില്ലെന്നും പകരം ശക്തമായി തിരിച്ചടിക്കുമെന്നും പ്രഖ്യാപിച്ച് ഇറാന്‍ രംഗത്തെത്തി. ഇതിന്റെ ഭാഗമായി അമേരിക്കയുടെ മരണം സ്വപ്നം കണ്ട് ദീര്‍ഘദൂര മിസൈല്‍ ആക്രമണത്തിന് ഇറാന്‍ ഇറങ്ങിത്തിരിച്ചുവെന്നും റിപ്പോര്‍ട്ടുണ്ട്. സിറിയയില്‍ അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ഇന്നലെ മിസൈല്‍ ആക്രമണം ഇറാന്‍ നടത്തിയിരിക്കുന്നത്. തങ്ങള്‍ക്കെതിരെ വിരട്ടല്‍ തന്ത്രം പയറ്റുന്ന ട്രംപിന് മുന്നില്&zw

Full story

British Malayali

നിലവില്‍ ഇന്റര്‍നെറ്റ് എന്നതിന്റെ പര്യായമായി ഗൂഗിള്‍ എന്ന സെര്‍ച്ച് എന്‍ജിന്‍ മാറിയ അവസ്ഥയാണുള്ളത്. എന്നാല്‍ യൂസര്‍മാരുടെ സ്വകാര്യതയെ പരിഗണിക്കാതെ നമ്മള്‍ തിന്നുന്നതും കുടിക്കുന്നതും പോലും അറിയുന്ന ഗൂഗിളിനെ അധികം വൈകാതെ ജനങ്ങള്‍ വെറുക്കുമെന്നാണ് പ്രമുഖ എക്കണോമിസ്റ്റും ടെക്‌നോളജി ക്രിട്ടിക്കുമായ ജോര്‍ജ് ഗില്‍ഡെര്‍ പ്രവചിക്കുന്നത്. പരമ്പരാഗത സംവിധാനങ്ങളെ തച്ചുടച്ച് ഉയര്‍ന്ന ഗൂഗിളിനെ തച്ചുടയ്ക്കാന്‍ ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി ഉയര്‍ന്ന് വരുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്. ഇത്തരത്ത

Full story

British Malayali

സൗദി രാജകുമാരി അമീറ അല്‍-തവീലിന്റെ വിവാഹം അതീവ രഹസ്യമായി പാരീസിലെ ആഢംബരഹോട്ടലായ ചട്ട്യൂ ഡി വൗക്സ്-ലെ-വികോംടെയില്‍ വച്ച് നടന്നു. കോടീശ്വരനായ ഖലീഫ ബിന്‍ ബുട്ടി അല്‍-മുഹൈരിയാണ് അമീറയെ മിന്ന് കെട്ടിയിരിക്കുന്നത്. ആഢംബര കവിഞ്ഞൊഴുകിയ പ്രസ്തുത ചടങ്ങില്‍ അമേരിക്കന്‍ അഭിനേത്രിയായ ഒപ്റാഹ് വിന്‍ഫ്രെ മുതല്‍ ഗായ്ലെ കിംഗ് വരെയുള്ള നിരവധി സെലിബ്രിറ്റികളാണ് അണിനിരന്നത്. അതീവ രഹസ്യമായി നടത്തിയ വിവാഹം പുറംലോകം അറിഞ്ഞത് പത്ത് ലക്ഷം ഡോളര്‍ വിലയുള്ള ആഭരണം മോഷണം പോയതിനെ തുടര്‍ന്നായിരുന്നു. 34 കാരിയായ അമീറയുടെയും 39 കാരന

Full story

British Malayali

ഇത്തിള്‍പ്പന്നിയെ പച്ചയ്ക്ക് തിന്നുന്ന ആദിമവിഭാഗക്കാര്‍ ആമസോണ്‍ കാടുകളില്‍ ഇന്നും ജീവിച്ചിരിക്കുന്നുവെന്നതിന്റെ ജീവസുറ്റ ചിത്രങ്ങള്‍ പുറത്ത് വന്നു. പുറം ലോകത്ത് മനുഷ്യര്‍ ജീവിച്ചിരിക്കുന്നുവെന്ന് അറിവില്ലാത്ത ഗുജകള്‍ അഥവാ അവ എന്നറിയപ്പെടുന്ന ആദിമഗോത്രവര്‍ഗക്കാരാണിവര്‍. ആമസോണ്‍ കാടുകളെ ഇല്ലാതാക്കി സമ്പത്തുണ്ടാക്കാന്‍ ശ്രമിക്കുന്നവരെ ഭയന്ന് ഇവര്‍ ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ബ്രസീലിലെ ആമസോണ്‍ മഴക്കാട്ടിനുള്ളില്‍ മനുഷ്യരുമായി ഒരു ബന്ധവുമില്ലാതെ ജീവിക്കുന്ന ഗ

Full story

British Malayali

ജക്കാര്‍ത്ത: ഭൂകമ്പത്തിലും സുനാമിയിലും ഇന്തോനേഷ്യയിലെ മരണ സംഖ്യ 1,203 ആയി ഉയര്‍ന്നു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും കൂട്ട നിലവിളികളാണ് ഇപ്പോഴും ഉയരുന്നത്. നൂറു കണക്കിന് ആള്‍ക്കാരാണ് ഈ കെട്ടിടാവശിഷ്്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. പലരേയും രക്ഷിച്ച് ഇനിയും പുറത്തെത്തിക്കാന്‍ ആയിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ സുനാമിയിലും ഇന്തോനേഷ്യ പാടെ തകര്‍ന്ന അവസ്ഥയിലാണ്. തിരിച്ചറിഞ്ഞ മൃതദേഹങ്ങള്&

Full story

British Malayali

ദുബായ്: ദുബായിലെ മദ്യശാലയില്‍ ഗാന്ധിജിയെ മോശമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം സ്താപിച്ചത് വിവാദമാകുന്നു. കൂളിങ് ഗ്ലാസ് ധരിച്ച് തികച്ചും മോഡേണായി നില്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രം ഇന്ത്യന്‍ മാനേജ്‌മെന്റിന് കീഴിലുള്ള പബ്ബിലാണ് സ്ഥാപിച്ചിരിക്കുന്നത്. രാഷ്ട്ര പിതാവിനെ മോശമായി ചിത്രീകരിച്ചതിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. പബ്ബിലെ സന്ദര്‍ശകര്‍ ചിത്രം എടുത്ത് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. ഇതോടെ ദുബായിലെ ഇന്ത്യക്കാര്‍ പ്രതിഷേധവുമായി എത്തി. ഇതോടെ ഇന്ത

Full story

British Malayali

2014ന് ശേഷം ഇതാദ്യമായി എണ്ണവില ബാരലിന് 100 ഡോളറിലേക്ക് കടന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി ചെയ്യുന്ന അറബ് രാജ്യങ്ങള്‍ അടക്കമുള്ളവയ്ക്ക് ലോട്ടറി അടിക്കുമ്പോള്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് വന്‍ പ്രതിസന്ധിയാണ് നേരിടേണ്ടി വരുക. എണ്ണവില വീണ്ടും തിരിച്ച് പോകാന്‍ തുടങ്ങിയതോടെ അറബ് രാജ്യങ്ങളില്‍ വീണ്ടും ഉണര്‍വുണ്ടായിരിക്കുകയാണ്. എണ്ണവില 100 ഡോളര്‍ കടക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്നുള്ള ഒരു അന്വേഷണമാണിവിടെ നടത്തുന്നത്. എണ്ണവില ആഗോള സ

Full story

British Malayali

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ ഭൂചലനം ഏവരേയും ഭീതിയുടെ നിഴലില്‍ നിറുത്തിയിരിക്കെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭൂചലനത്തില്‍ ഒരാള്‍ മരിച്ചുവെന്നും പത്തു പേര്‍ക്ക് പരുക്കേറ്റെന്നുമുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഭൂചലനം നടന്ന ഭാഗത്തുണ്ടായ സുനാമിയില്‍ വന്‍ നാശമാണ് ഉണ്ടായിരിക്കുന്നത്. ഈ ഭാഗത്ത് തുടര്‍ചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് കൂടി എത്തിയതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്. തുടര്‍ചലന സാധ്യത ഉണ്ടെന്ന മുന്നറിയിപ്പ് വന്നതിന് പിന്നാലെ മധ്യ സുലവേസി പ്രവിശ്യയുടെ

Full story

[3][4][5][6][7][8][9][10]