1 GBP = 92.60 INR                       

BREAKING NEWS
British Malayali

ലോകത്തിലെ ഏറ്റവും വലിയ ത്രി ഡി പ്രിന്റഡ് ബില്‍ഡിങ് ദുബൈയില്‍ തുറന്നു. രണ്ട് നിലകളിലായി ത്രി ഡി പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഓഫിസ് കെട്ടിടമാണ് പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്നത്. 31 അടി നീളത്തില്‍ 6,900 സ്‌ക്വയര്‍ ഫീറ്റുള്ള രണ്ട് നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ദുബൈ മുനിസിപ്പാലിറ്റിയുടെ ജെനറല്‍ അഡ്മിനിസ്ട്രേറ്റീവ് ഫങ്ഷന്റെ ഓഫിസ് ആവും പ്രവര്‍ത്തിക്കുക. ബോസ്റ്റണിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയും 3ഡി വീടുകളുടെ നിര്‍മ്മാണത്തിലൂടെ ആഗോളപ്രശസ്തി നേടിയ എപ്പിസ് കോര്‍ കമ്പനിയും ചേര്‍

Full story

British Malayali

ബെയ്ജിങ്: ചൈനയുടെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ത്തു കൊണ്ടാണ് കൊറോണ ആ രാജ്യത്ത വിനാശകാരിയായി മാറിക്കൊണ്ടിരിക്കുന്നത്. രോഗം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നതോടെ എങ്ങും അരക്ഷിതാവസ്ഥയാണ് രാജ്യത്തു നിലനില്‍ക്കുന്നത്. ജനിച്ച് 30 മണിക്കൂര്‍ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് ചൈനയെ കടുത്ത ആശങ്കയില്‍ ആക്കുന്നുണ്ട്. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്ന് ചൈനീസ് വാര്‍ത്താ ഏജന്‍സി പറയുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലാണു സംഭവം. ഗര്‍ഭിണിയായ അമ്മയി

Full story

British Malayali

ക്വാലാലംപുര്‍: ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വ നിയമഭേദഗതിക്കെതിരേ രംഗത്തുവന്ന ആദ്യ വിദേശരാജ്യങ്ങളിലൊന്നായിരുന്നു മലേഷ്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ മലേഷ്യ നടതത്തിയ ഇടപെടലിനോട് ശക്തമായ ഭാഷയിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതികരിച്ചത്. മലേഷ്യയില്‍നിന്നുള്ള പാമോയില്‍ ഇറക്കുമതി നിര്‍ത്തി. പാമോയില്‍ ഇറക്കുമതികൊണ്ട് പിടിച്ചുനില്‍ക്കുന്ന മലേഷ്യക്ക് താങ്ങാവുന്നതിലധികം വലിയ പ്രഹരമായിരുന്നു അത്. ഇന്ത്യയെപ്പോലൊരു വലിയ രാജ്യത്തോട് ഏറ്റുമുട്ടാനുള്ള ശേഷിയില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്ര

Full story

British Malayali

ടോക്കിയോ: ജാപ്പനീസ് റെസ്റ്റോറന്റില്‍ മദ്യം വിളമ്പുന്നത് റോബോട്ടുകള്‍. ടോക്കിയോ റെസ്റ്റൊറന്റ് ചെയിനായ യോരോന്ട്കിയാണ് റോബോട്ടിനെ ഉപയോഗിച്ച് റെസ്റ്റൊറന്റ് നടത്തുന്നത്. ഇവിടെ ഓര്‍ഡര്‍ എടുക്കുന്നതും മദ്യം വിളമ്പുന്നതും എല്ലാം റോബോട്ട് ആണ്. ടോക്കിയോയിലെ ഐക്ക്ബുക്കാരോ ട്രെയിന്‍ സ്റ്റേഷനില്‍ സ്ഥാപിച്ച പുതിയ റെസ്റ്റൊറന്റിലാണ് റോബേട്ടുകള്‍ കീഴടക്കിയിരിക്കുന്നത്. ജനുവരി 23ന് തുറന്ന റെസ്റ്റോറന്റ് മാര്‍ച്ച് 19 വരെയാണ് പ്രവര്‍ത്തിക്കുക. മനുഷ്യന് പകരം റോബോട്ട് വിളമ്പിയാല്‍ എന്തായിരിക്കും പ്രതികരണം എന്ന് മന

Full story

British Malayali

ഡയമണ്ട് പ്രിന്‍സസ് എന്ന ആഡംബരക്കപ്പലില്‍ ഉല്ലാസയാത്രയ്ക്കിറങ്ങിയതാണ് മുവ്വായിരത്തോളം പേര്‍. ഹോങ്കോങ്ങിലെ തുറമുഖത്ത് ഇറങ്ങിയ 80-കാരന് കൊറോണ വൈറസ് പിടിപെട്ടുവെന്ന വാര്‍ത്ത അവരുടെ ജീവിതത്തില്‍നിന്ന് ഉല്ലാസമെല്ലാം ചോര്‍ത്തി. പി്ന്നാലെ, കപ്പലിലുണ്ടായിരുന്ന പത്തുപേര്‍ക്കുകൂടി രോഗബാധ സ്ഥിരീകരിച്ചതോടെ അവരെയും ജാപ്പനീസ് തീരസംരക്ഷണ സേന ആശുപത്രിയിലേക്ക് മാറ്റി. അതോടെ, കപ്പലില്‍ ശേഷിച്ച 3700-ഓളം പേര്‍ പുറത്തിറങ്ങാനാവാത്ത സ്ഥ്തിയിലായി. നടുക്കടലില്‍ ജയിലില്‍ കഴിയുന്നതുപോലെ മുറുക്കുള്ളില്‍ അടച്ചിരിക്കുകയാ

Full story

British Malayali

ചൈനയിലെ വുഹാനില്‍നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും പടര്‍ന്ന നോവല്‍ കൊറോണ വൈറസ് ബാധയുടെ ആശങ്കകള്‍ കൂടുതല്‍ ശക്തമാക്കി മരണസംഖ്യ സംബന്ധിച്ച ആശയക്കുഴപ്പവും. കമ്യൂണിസ്റ്റു പാര്‍ട്ടി ഭരിക്കുന്ന ചൈനയില്‍നിന്ന് പുറത്തുവരുന്ന വിവരങ്ങള്‍ സത്യമാണോയെന്ന സംശയം തുടക്കം മുതല്‍ക്കെ ഉണ്ടായിരുന്നു. ഈ സംശയം ബലപ്പെടുത്തുന്നതാണ്, ചൈനയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ടെന്‍സെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍. ഇതുവരെ 1,54,023 പേര്‍ക്ക് വൈറസ് ബാധിച്ചുവെന്നും 24,589 പേര്‍ മരിച്ചുവെന്നുമാണ് ശനിയാഴ്ച ടെന്‍സെന്റ് പ

Full story

British Malayali

ഇസ്താംബൂള്‍: തുര്‍ക്കിയിലെ ഇസ്താംബൂള്‍ വിമാനത്താവളത്തില്‍ വന്‍ അപകടം. ലാന്‍ഡിങിന് ശ്രമിക്കവെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം പൂര്‍ണമായും തകര്‍ന്ന് തീ പിടിച്ചു മൂന്ന് പേര്‍ മരിച്ചു. 179 പേര്‍ക്ക് പരിക്കേറ്റു. ലാന്‍ഡിങിനിടെ 200 അടി തെന്നി മാറിയ വിമാനം മൂന്ന് കഷ്ണമായി തകര്‍ന്ന് വിമാന്തതിന് തീ പിടിക്കുക ആയിരുന്നു. 183 യാത്രക്കാരുണ്ടായിരുന്ന വിമാന്തതിലെ 179 പേര്‍ക്കും പരിക്കേല്‍ക്കുക ആയിരുന്നു. വിമാനത്തിലുണ്ടായിരുന്ന ക്രൂ അംഗങ്ങള്‍ക്കും പരിക്കേറ്റു. രണ്ട് പൈലറ്റുമാരുടെ നില ഗുരുതരമാണ്. പെഗസ്സസ് എയ

Full story

British Malayali

കെനിയയില്‍ സ്‌കൂള്‍ കുട്ടികള്‍ ഉണ്ടാക്കിയ തിക്കിലും തിരക്കിലും പെട്ട് 14 കുട്ടികള്‍ മരിച്ചു. 39 കുട്ടികള്‍ക്ക് പരിക്കേറ്റു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. സ്‌കൂള്‍ വിട്ടതോടെ മൂന്നാം നിലയില്‍ നിന്ന് സ്റ്റെയര്‍കേസ് വഴി താഴേക്ക് ഇറങ്ങിയ കുട്ടികള്‍ തിക്കി തിരക്കിയതോടെയാണ് അപകടം ഉണ്ടായത്. കുട്ടികള്‍ കൂട്ടത്തോടെ തിക്കി തിരക്കി സ്റ്റെയര്‍ കേസ് വഴി താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുക ആയിരുന്നു. ഇതോടെ കുട്ടികള്‍ സ്റ്റെയര്‍ കേസില്‍ നിന്നും താഴേക്ക് വീഴുക ആയിരുന്ന

Full story

British Malayali

ടൊറന്റൊ: സൗദിയില്‍ നിന്നും ഒളിച്ചോടി കാനഡയില്‍ അഭയം തേടിയ കൗമാരക്കാരിക്ക് നേരെ വീണ്ടും കൊലവിളി. കനേഡിയന്‍ ജീവിതത്തിന്റെ സ്വാതന്ത്ര്യം ആസ്വദിക്കുന്ന യുവതി ബിക്കിനി അണിഞ്ഞ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് പലരേയും ചൊടിപ്പിച്ചത്. ബിക്കിനി അണിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ ചിത്രം പോസ്റ്റ് ചെയ്തത് അടിമത്തത്തിന്റെ അടയാളമായ ബുര്‍ഖയണിഞ്ഞ ചിത്രം കൂടി ചേര്‍ത്താണെന്നതാണ് സൗദി പൗരന്മാരെ പ്രകോപിപ്പിച്ചത്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ റഫാ മുഹമ്മദിനെതിരെ കൊലവിളി ഉയരുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് സൗദിയി

Full story

British Malayali

ജപ്പാന്‍ തുറമുഖമായ യോക്കോഹാമയില്‍ നങ്കൂരമിട്ട ആഡംബരക്കപ്പലിലെ പത്ത് യാത്രക്കാര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ, ശേഷിച്ച യാത്രക്കാരും കടലില്‍ കുടുങ്ങുന്ന സ്ഥിതിയായി. കപ്പലിലുണ്ടായിരുന്ന ഹോങ്കോങ്ങുകാരനായ യാത്രക്കാരനിലാണ് ആദ്യം കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ, 3700 യാത്രക്കാരും കപ്പല്‍ ജീവനക്കാരും കുടുങ്ങുകയായിരുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ച പത്തുപേരെയും ആശുപത്രിയിലേക്ക് മാറ്റിയതായി ജാപ്പനീസ് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു. ശേഷിച്ചവരോട് കപ്പലിലെ മുറിയില്‍ത്തന്നെ തങ്ങാനാണ് നിര്‍ദേശിച്ചിട്

Full story

[2][3][4][5][6][7][8][9]