1 GBP =93.80 INR                       

BREAKING NEWS
British Malayali

യൂറോപ്പിലെ തേരോട്ടത്തിന്റെ വേഗത ഒരല്പം കുറച്ച കൊറോണ ഇപ്പോള്‍ താണ്ഡവമാടുന്നത് ലാറ്റിന്‍ അമേരിക്കയിലണ്. സാംബാ നൃത്തച്ചുവടുകളോടെ ഫുട്ബോളില്‍ കവിതവിരിയിക്കുന്ന ബ്രസീല്‍ ഇന്ന് കരയുകയാണ്, ഈ കുഞ്ഞന്‍ വൈറസിനെ തടയുവാനാകാതെ. 4,38,812 രോഗബാധിതരുമായി കോവിഡ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്താണ് ഇന്ന് ബ്രസീല്‍. ഇതുവരെ ഇവിടെ രേഖപ്പെടുത്തിയത് 26,991 മരണങ്ങളും. കഴിഞ്ഞ ഒരു ദിവസം മാത്രം രേഖപ്പെടുത്തിയത് 1,086 മരണങ്ങളായിരുന്നു. ബ്രസീലില്‍ രോഗവ്യാപനത്തിന് ശക്തി വര്‍ദ്ധിച്ചതിനു ശേഷം ഇത് അഞ്ചാം തവണയാണ് പ്രതിദിന മരണസംഖ്യ 1000 ത്ത

Full story

British Malayali

  ഏത് ആശയത്തിന്റെ പേരിലായാലും അധികാരത്തിലെത്തിയ ഏകാധിപതികള്‍ എല്ലാവരും തന്നെ സ്വന്തം സുഖത്തിലും സന്തോഷത്തിലും മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു എന്നത് ഒരു ചരിത്ര സത്യമാണ്. കൈവന്നു ചേര്‍ന്ന അളവില്ലാത്ത അധികാരം ഇവരില്‍ ഒരുപാട് പിടിവാശികള്‍ സൃഷ്ടിച്ചിരുന്നു. ഇവരില്‍ പലരും പല കാര്യത്തിലും നിര്‍ബന്ധബുദ്ധിയുള്ളവരുമായിരുന്നു. ആര്യന്മാരുടെ ആത്മഗൗരവം ഉയര്‍ത്തുവാനെത്തിയ ഹിറ്റ്‌ലര്‍ ആയാലും അടിച്ചമര്‍ത്തപ്പെട്ടവനെ ഉയര്‍ത്താന്‍ എത്തിയ ഫിഡല്‍ കാസ്‌ട്രോ ആയാലും പിടിവാശിയുടേയും നിര്‍ബന്ധബുദ്ധിയുടെയ

Full story

British Malayali

ഷെയ്ക്ക്പുര: പാക്കിസ്ഥാനില്‍ വധഭീഷണി പേടിച്ച് കാനഡയിലേക്ക് നാടുവിട്ട ക്രിസ്ത്ര്യന്‍ യുവതി ആസിയാ ബീവിയുടെ ഭര്‍തൃസഹോദരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ഷെയ്ഖ്പുരയിലുള്ള ഒരു പാടത്തു നിന്നും തിങ്കളാഴ്ചയാണ് യൂനസ് എന്ന സഹോദരന്റെ മൃതദേഹം കണ്ടെടുത്തത്. മുഹമ്മദ് സുല്‍ഫിക്കര്‍ അലി എന്ന മുസല്‍മാന്റെ പാടത്ത് ജോലി ചെയ്യുന്ന യൂനസിനെ ഞായറാഴ്ച വൈകുന്നേരമായിട്ടും കാണാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ കഴുത്ത് മുറിച്ച നിലയില്‍ പാടത്തു നിന്നും മൃതദേ

Full story

British Malayali

ചൈനയില്‍ നിന്നും പുറത്തുചാടിയ സാര്‍സ്-കോവ്-2 വൈറസ് ലോക രാഷ്ട്രങ്ങളെ ഗ്രസിക്കാന്‍ തുടങ്ങിയപ്പോഴും അമേരിക്കക്ക് കൂസലുണ്ടായിരുന്നില്ല. കോവിഡ് 19 എന്ന രോഗം തങ്ങള്‍ക്ക് വരില്ലെന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. അല്ലെങ്കില്‍, അമിതവിശ്വാസത്തോടെയുള്ള പ്രസിഡണ്ടിന്റെ വാക്കുകള്‍ കേട്ട് അവര്‍ വിശ്വസിച്ചത്. പിന്നെ, ജനുവരി 20 ന് വാഷിംഗ്ടണില്‍, വുഹാനില്‍ നിന്നും തിരിച്ചെത്തിയ ഒരാള്‍ക്ക് ഈ മഹാമാരി സ്ഥിരീകരിച്ചപ്പോഴും അമേരിക്ക കുലുങ്ങിയില്ല. വലിയ ക്ലേശമൊന്നുമില്ലാതെ തന്നെ രോഗത്തി വരുതിക്ക് നിര്‍ത്താന്‍ സാധ

Full story

British Malayali

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ മരണം ഒരു ലക്ഷം കടന്നു. ഇന്നലെ 736 പേര്‍കൂടി അമേരിക്കയില്‍ മരിച്ചതോടെ മരണ നിരക്ക് 1,00,541 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗവ്യാപനവും മരണ നിരക്കും കുറഞ്ഞെങ്കിലും ഇനിയും പതിനായിരങ്ങള്‍ കൂടി മരണത്തിന് ഇരയായേക്കും. 17,152 പേരാണ് അമേരിക്കയില്‍ ഇനിയും കൊറോണ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്നത്. അതേസമയം ഇന്നലെ പുതുതായി 19,020 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതായത് മുന്‍ ദിവസങ്ങളേക്കാളും രോഗവ്യാപനം കുറഞ്ഞു വരുന്നു. അതേസമയം കൊറോണയുടെ പുതിയ മരണക്കളമായി മാറിയ ബ്രസീലില്‍ നിരവധി പേരാണ് ദിവസവും മര

Full story

British Malayali

66 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭൂമിയില്‍ നിന്നും ഉരഗവര്‍ഗ്ഗത്തില്‍ പെട്ട ദിനോസറുകളെ തുടച്ചുനീക്കിയ ഉല്‍ക്ക പതിച്ചത് 60 ഡിഗ്രി കോണിലാണെന്ന് കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടു തന്നെ, ഈ പതനത്തിന്റെ ആഘാതം വലുതായിരുന്നു എന്നും അതുകൊണ്ടാണ് അന്നുണ്ടായിരുന്ന ജീവികള്‍ മുഴുവന്‍ നാമവശേഷമായതെന്നുമാണ് ഇത് കണ്ടുപിടിച്ച ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ കോണിലുള്ള പതനം ഹരിതഗൃഹ വാതകങ്ങളുടെ ഉത്പാദനത്തെ ത്വരിതപ്പെടുത്തിയെന്നും അവര്‍ പറയുന്നു. എവറസ്റ്റ് കൊടുമുടിയേക്കാള്‍ വലിയ പാറക്കല്ലാണ് അന്ന് ഭൂമിയില്‍ പതിച്

Full story

British Malayali

ലോക്ക്ഡൗണ്‍ ഇളവുകള്‍ക്കൊപ്പം പല രാജ്യങ്ങളിലും നിര്‍ബന്ധമാക്കിയിട്ടുള്ളതാണ് വീടിന് വെളിയിലിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കുക എന്നത്. പക്ഷെ, പല കാരണങ്ങള്‍ കൊണ്ടും പലര്‍ക്കും ഇതിനോട് പൊരുത്തപ്പെടാനാവുന്നില്ല. ഇരുചക്ര വാഹനക്കാര്‍ക്ക് ഹെല്‍മറ്റിനോടുള്ള സമീപനമാണ് പലര്‍ക്കും മാസ്‌കിനോടും ഉള്ളത്. ഉക്രെയിനിലെ ഒരു ''നോവ പോഷ്റ്റ'' പോസ്റ്റോഫീസിലെത്തിയ യുവതിയും ഇക്കാര്യത്തില്‍ വിഭിന്നയായിരുന്നില്ല. തനിക്ക് വന്ന ഒരു പാര്‍സല്‍ ഏറ്റുവാങ്ങുവാനായിരുന്നു യുവതി പോസ്റ്റ് ഓഫീസില്‍ എത്തിയത്. എന്നാല്‍ അവര്‍ മാസ്

Full story

British Malayali

വേശ്യാവൃത്തി നിയമാനുസൃതമായ സ്വിറ്റ്സര്‍ലന്‍ഡില്‍, കൊറോണാവ്യാപനത്തെ തുടര്‍ന്ന് ഇത് താത്ക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഉത്തരവ് അനുസരിച്ച് വേശ്യാലയം അടയ്ക്കാത്തതിനെ തുടര്‍ന്ന് മാര്‍ച്ച് 24 ന് അതിന്റെ നടത്തിപ്പുകാരിയായ തായ് വനിതയെ അറസ്റ്റ് ചെയ്യുകയും 1,200 പൗണ്ട് പിഴയീടാക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ കോവിഡ് വ്യാപനം നിയന്ത്രണാധീനമാകുകയും ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്താന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, വേശ്യാവൃത്തിയിലുള്ള നിരോധനവും നീക്കുമെന്ന പ്രതീക്ഷയിലാണ് ലൈംഗിക തൊഴ

Full story

British Malayali

മനുഷര്‍ സംസാരിക്കുകയും വായിക്കുകയും ചെയ്യുന്ന ഭാഷകളിലെ സാഹിത്യസൃഷ്ടികളിലൊക്കെ അമ്മയെന്ന സങ്കല്‍പത്തെ വാഴ്ത്തിപ്പാടിയിട്ടേയുള്ളു. ദൈവത്തിന് എല്ലാരേയും പരിപാലിക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ അമ്മമാരേ സൃഷ്ടിച്ചു എന്നാണ് പറയാറുള്ളത്. എന്നാല്‍ എല്ലാ അമ്മമാരും ദൈവത്തിന്റെ പ്രതിനിധികളല്ല എന്നതിന് തെളിവ് ഈയടുത്ത കാലത്ത് നമ്മുടെകൊച്ചുകേരളത്തില്‍ നിന്നുപോലും ലഭിക്കുകയുണ്ടായി. അതിനെയും വെല്ലുന്ന ക്രൂരതയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ ഫ്ളോറിഡയില്‍ നിന്നും വരുന്നത്. ഓട്ടിസം ബാധിച്ച സ്വന്തം മകനെ ഒരമ്മ കനാലില്

Full story

British Malayali

കൊറോണാനന്തര കാലം കലാപങ്ങളുടെ കാലമാകുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്യവും തീര്‍ക്കുന്ന അശാന്തി വളര്‍ന്ന് അഭ്യന്തരകലാപങ്ങളും രാജ്യാന്തര യുദ്ധങ്ങളുമായി മാറുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നാല്‍ സമീപകാല സംഭവങ്ങള്‍ വിളിച്ചുപറയുന്നത് വെറും കലാപങ്ങളല്ല, ലോകനാശകാരിയായ ആണവയുദ്ധങ്ങള്‍ക്ക് വരെ സാദ്ധ്യതയുണ്ടെന്നാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടകള്‍ക്ക് ശേഷം അമേരിക്കയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള ആലോചന ലോകത്തിന് മീതേ വി

Full story

[1][2][3][4][5][6][7][8]