1 GBP = 91.10 INR                       

BREAKING NEWS
British Malayali

ഡമാസ്‌ക്കസ്: ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ബാഗ്ദാദി കൊല്ലപ്പെട്ടതോടെ അദ്ദേഹത്തിന്റെ സംരക്ഷണയില്‍ കഴിഞ്ഞ കുടുംബത്തിനും പിടിവീഴുന്നു. തുര്‍ക്കി സൈന്യം അസാസ് നഗരത്തിന് സമീപം നടത്തിയ റെയ്ഡിലാണ് ബാഗ്ദാദിയുടെ സഹോദരിയായ റസ്മിയാ അവാദ് (65) പിടിയിലായത്. ഇവരുടെ ഭര്‍ത്താവും മരുമകളും ഒപ്പം പിടിയിലായിട്ടുണ്ട്. ഇവരെ തുര്‍ക്കി സൈന്യം ചോദ്യം ചെയ്യുകയാണ്. ഇവരുടെ കൂടെ അഞ്ച് കുഞ്ഞുങ്ങളും ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. വടക്കന്‍ സിറിയയിലെ നഗരമായ അസാസില്‍ നിന്ന് തിങ്കളാഴ്ചയാണ് ഇവര്‍ പിടിയിലായതെന്ന് തുര്‍ക്കി സൈന

Full story

British Malayali

ബമാകോ (മാലി): ലോകത്തെ നടക്കുന്ന ഐസിസ് തീവ്രവാദത്തിന് അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മരണത്തോടെ ഇല്ലാതാകുമെന്ന കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നു. ഇപ്പോള്‍ സജീവ സാന്നിധ്യമല്ലാത്ത ഇടങ്ങളിലേക്ക് ഐഎസ് തീവ്രവാദം വേരുന്നുകയാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയെ നടുക്കിയ ഭീകരാക്രമണത്തിന് പിന്നിലും ഐസിസ് തീവ്രവാദികളാണെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. മാലിയുടെ വടക്കന്‍ മേഖലയിലെ ഇന്‍ഡെലിമാനില്‍ സൈനിക പോസ്റ്റിനു നേരെ നവംബര്‍ ഒന്നിന് ഉച്ചയ്ക്കുണ്ടായ ഭീകരാക്രമണത

Full story

British Malayali

ടോക്യോ: ജീവനക്കാരുടെ ഓഫ് ദിനങ്ങള്‍ ആഴ്ചയില്‍ മൂന്ന് ദിവസമാക്കി പരീക്ഷണം നടത്തി ജപ്പാനിലെ മൈക്രോസോഫ്റ്റ്. ജോലി സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും ഒരു സന്തുലിതാവസ്ഥ കൊണ്ട് വരാനുമാണ് മൈക്രോസോഫ്റ്റ് ഇത്തരത്തിലൊരു പുത്തന്‍ പദ്ധതിയുമായി എത്തിയിരിക്കുന്നത്. വര്‍ക്ക് ലൈഫ് ചോയ്സ് ചലഞ്ച് സമ്മര്‍ 2019 എന്ന പേരില്‍ ഒരു വര്‍ക്കിങ് റിഫോം പ്രോജക്റ്റ് ഒരു മാസത്തേക്ക് കമ്പനി നടത്തി. ഇതു പ്രകാരം എല്ലാ വെള്ളിയാഴ്ചയും 2300 ജീവനക്കാര്‍ക്ക് അവധി നല്‍കി. എന്നാല്‍ പദ്ധതി നടപ്പിലാക്കിയതോടെ 39.9 ശതമാനമാണ് കമ്പനിയുടെ ഉല്‍പാദന ക്

Full story

British Malayali

റിയാദ്: ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര വമ്പന്‍ ഓഹരി വില്‍പ്പന പ്രഖ്യാപിച്ച് സൗദി അറേബ്യ. ലോകത്തെ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന സൗദിയുടെ എണ്ണ കമ്പനിയായ ആരാംകൊയാണ് തങ്ങളുടെ ഓഹരികള്‍ പൊതുവിപണിയില്‍ എത്തിച്ചിരിക്കുന്നത്. ഇതോടെ കമ്പനിയുടെ ഷെയര്‍ വാങ്ങാന്‍ ഉറക്കമിളച്ച് പതിനായിരങ്ങളാണ് ക്യൂ നില്‍ക്കുന്നത്. അതേസമയം ഷെയറുകളുടെ വിലയോ എത്ര ഷെയറുകളാണ് വില്‍പ്പനയ്ക്കുള്ളതെന്നോ ഇനിയും വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ സൗദി അറേബ്യയുടെ ഈ ഇന്ധന ഭീമന്റെ ഷെയറുകള്‍ കൈക്കലാക്കാനുള്ള കാത്തിരിപ്പിലാണ്

Full story

British Malayali

ഓസ്ട്രേലിയ: കഞ്ചാവ് ഒളിപ്പിക്കാനും കടത്താനും നിരവധി മാര്‍ഗങ്ങള്‍ പലരും സ്വീകരിക്കാറുണ്ട്. ശരീരത്തിന്റെ പല ഭാഗങ്ങളില്‍ ഒളിപ്പിച്ച് കടത്തുന്നതും പതിവാണ്. അത്തരത്തില്‍ 18 വര്‍ഷത്തോളം മൂക്കിനകത്ത് കഞ്ചാവ് ഒളിപ്പിച്ച് വച്ച യുവാവിന്റെ മൂക്കിനുള്ളില്‍നിന്ന് കഞ്ചാവ് പുറത്തെടുത്തെടുത്ത വാര്‍ത്തയാണ് ഒസ്ട്രേലിയയില്‍ നിന്ന് പുറത്തുവരുന്നത്. അവസാനം ശസ്ത്രക്രിയയിലൂടെയാണ് യുവാവിന്റെ മൂക്കിനുള്ളില്‍ നിന്ന് ഡോക്ടര്‍മാര്‍ കഞ്ചാവ് പുറത്തെടുത്തത്. മെഡിക്കല്‍ മാസികയായ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ആണ് സം

Full story

British Malayali

സ്‌പെയ്ന്‍: മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുമ്പോള്‍ ചുറ്റും സംഭവിക്കുന്നത് എന്താണെന്ന് പോലും പലരും അറിയാറില്ല. വാഹനം ഓടിക്കുമ്പോഴായാലും നടക്കുമ്പോഴായാലും ആരും ശ്രദ്ധിക്കാറുമില്ല. ദിനം പ്രതി എത്ര അപകടങ്ങളാണ് ലോകത്തില്‍ ഉണ്ടാകുന്നത്. ഇങ്ങനെ ഉണ്ടാകുന്ന അപകടങ്ങളുടെ വീഡിയോയും വ്യാപകമായി പ്രചരിക്കാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് സ്‌പെയ്‌നിലെ മാഡ്രിഡില്‍ നിന്ന് പുറത്തുവരുന്നത്. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് നടക്കുന്ന യുവതി അപകടത്തില്‍ പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില

Full story

British Malayali

ലണ്ടന്‍: ഒരു വ്യത്യസ്തമായൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ലൗറി ജെയ്ഡ് വൂഡ്‌റഫ് എന്ന 31കാരി. താന്‍ 100 മുതല്‍ 200 വരെ പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തലാണ് യുവതി നടത്തിയിരിക്കുന്നത്. ഓരോ ആഴ്ചയിലും രണ്ടോ, മൂന്നോ പുതിയ പുരുഷന്മാരുമായി താന്‍ കിടക്ക പങ്കിടാറുണ്ടെന്നാണ് യുവതി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരു പുരുഷനൊപ്പം ജീവിക്കാന്‍ ആഗ്രഹമുണ്ടെന്ന് ലൗറി പറയുന്നു. എന്നാല്‍ തനിക്ക് സന്ദേശമയക്കുന്നവരെല്ലാം ഒരു രാത്രിക്ക് വേണ്ടി മാത്രമേ തനിക്കൊപ്പം ചേര

Full story

British Malayali

ന്യൂയോര്‍ക്ക്: ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് ലിയോനാര്‍ഡോ ഡി കാപ്രിയോയും പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗും അമേരിക്കയില്‍ വെച്ച് കണ്ടുമുട്ടി. പരിസ്ഥിതിക്കും കാലാവസ്ഥാ വ്യതിയാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ എന്ന നിലയ്ക്ക് ഇരുവരും പരസ്പരം സഹകരിക്കുമെന്ന ഉറപ്പും നല്‍കി. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഡി കാപ്രിയോ ഗ്രേറ്റയുമൊത്തുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ലോക രാഷ്ട്രങ്ങളിലെ നേതാക്കന്മാരുടെ കണ്ണ് തുറപ്പിക്കുന്നതാണ് ഗ്രേറ്റയുടെ പ്രവര്‍ത്തനങ്ങളെന്ന് ഡി ക

Full story

British Malayali

ബെന്‍ടണ്‍: ആള്‍ത്താമസമില്ലാത്ത കെട്ടിടത്തില്‍ വളര്‍ത്തിയിരുന്ന പാമ്പുകളില്‍ ഒന്ന് യുവതിയുടെ ജീവനെടുത്തത് കഴുത്തില്‍ വരിഞ്ഞ് മുറുക്കി. അമേരിക്കയിലെ ഇന്ത്യാനയിലാണ് 36കാരിയായ യുവതിയെ പെരുമ്പാമ്പ് കൊലപ്പെടുത്തിയത്. ഒക്‌സ്ഫാര്‍ഡിലെ ബെന്‍ടണില്‍ ബുധനാഴ്ച രാത്രിയിലാണ് ലോറ ഹഴ്സ്റ്റ് എന്ന 36 കാരിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. പെട്ടന്ന് തന്നെ ഇവര്‍ക്ക് കൃത്രിമ ശ്വാസം നല്‍കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 8 അടിയോളം നീളമുള്ള പാമ്പാണ് സ്ത്രീയെ കൊലപ്പെടുത്തിയത്. തെക്ക് കിഴക്

Full story

British Malayali

ടോക്യോ: ജപ്പാനിലെ പ്രശസ്തമായ ഷുരി കോട്ടയെ വിഴുങ്ങി തീപ്പിടിത്തം. യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിലുള്‍പ്പെടുന്നതാണ് ഒകിനാവ ദ്വീപിലെ ഷുരി കോട്ട. അഞ്ഞൂറുവര്‍ഷം പഴക്കമുള്ളതാണ് ഈ കോട്ട. റിയുക്യു സാമ്രാജ്യത്തിന്റെ ഭരണത്തില്‍ പണികഴിപ്പിക്കപ്പെട്ടതാണിത്. വ്യാഴാഴ്ച രാവിലെയാണ് തീപ്പിടിത്തമുണ്ടായത്. കാരണം വ്യക്തമായിട്ടില്ല. പത്തുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായതെന്ന് അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. തടികൊണ്ടു നിര്‍മ്മിച്ച കോട്ടയുടെ ഏഴ് പ്രധാന കെട്ടി

Full story

[1][2][3][4][5][6][7][8]