1 GBP = 91.00 INR                       

BREAKING NEWS
British Malayali

അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം എല്ലാ തിരഞ്ഞെടുപ്പിലും ബിജെപി മുന്നോട്ടുവെക്കുന്ന പ്രചാരണായുധങ്ങളിലൊന്നാണ്. ഇക്കുറിയും അതിന് മാറ്റമുണ്ടാകില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അതിനുള്ള സമ്മര്‍ദം കേന്ദ്ര സര്‍ക്കാരില്‍ ഉന്നയിക്കുന്നതിനാണ് ആര്‍.എസ്.എസ്, വി.എച്ച്.പി. തുടങ്ങിയ സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.  ജനുവരിയില്‍ അയോധ്യാ കേസ് സുപ്രീംകോടതിയില്‍ പരിഗണനയ്‌ക്കെത്തുന്നുണ്ട്. സുപ്രീംകോടതിയിലെ ഏറ്റവും ഉന്നതരായ അഭിഭാഷകരെയാവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രംഗത്തിറക്കുക. 2010

Full story

British Malayali

ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയുടെ സ്മരണാര്‍ഥം കേന്ദ്രസര്‍ക്കാര്‍ 100 രൂപാ നാണയം പുറത്തിറക്കി. വാജ്‌പേയി തങ്ങളോടൊപ്പമില്ലെന്ന് വിശ്വസിക്കാന്‍ മനസ് ഇനിയും തയ്യാറായിട്ടില്ലെന്ന് നാണയം പുറത്തിറക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളും സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അതികായനായിരുന്നു. പ്രതിപക്ഷത്തിരുന്നപ്പോളും വാജ്‌പേയ് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിയെന്നും മോദി ചൂണ്ടിക്കാണിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമ

Full story

British Malayali

പാറ്റ്ന: ജനതാദള്‍ യുണൈറ്റഡിലെ മുതര്‍ന്ന നേതാവും എംഎല്‍എയുമായ ശ്യാം ബഹദൂര്‍ സിങ് പാര്‍ട്ടി അംഗത്വവും എംഎല്‍എ സ്ഥാനവും രാജിവച്ചു. തന്റെ പരാതികള്‍ കേള്‍ക്കാന്‍ പാര്‍ട്ടി നേതൃത്വവും ജില്ലാ ഭരണകൂടവും തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് രാജി. നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. സര്‍ക്കാര്‍ ഭൂമിയെല്ലാം ചില മാഫിയ സംഘങ്ങള്‍ക്ക് നല്‍കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ഇത് തടയാന്‍ ശ്രമിച്ചവരെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം ആ

Full story

British Malayali

മുംബൈ: മുംബൈ തീരത്ത് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഛത്രപതി ശിവജിയുടെ പ്രതിമയ്ക്ക് 3643.78 കോടിരൂപ ചിലവു വരുമന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. സ്ഥലത്തിന്റെ സര്‍വേ, സുരക്ഷാക്രമീകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയാകും ഇതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. 2022-23 ഓടെ പ്രതിമയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിമാനിര്‍മ്മാണ പദ്ധതിക്ക് നവംബര്‍ ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിനായി 3700.84 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞയാഴ്ച പുറത്തെത്തിയ സര്‍ക്കാര

Full story

British Malayali

മുന്‍ഭാര്യയെ നേപ്പാളിലെ മലമുകളില്‍നിന്ന് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ ഗൊരഖ്പുരിലെ ഡോക്ടര്‍, അവര്‍ ജീവനോടെയുണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാന്‍ അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റുകളിട്ടു. ഏഴുമാസത്തോളം ഇത്തരത്തില്‍ കബളിപ്പിച്ച ഡോക്ടറെയും രണ്ട് സഹായികളെയും കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ഗൊരഖ്പുരിലെ അറിയപ്പെടുന്ന ഡോക്ടറായ ധര്‍മേന്ദ്ര പ്രതാപ് സിങ്ങും സഹായികളായ പ്രമോദ് കുമാര്‍ സിങ്ങും സഹായികളായ പ്രമോദ് കുമാര്‍ സിങ്ങും ദേശ്ദീപക് നിഷാദു

Full story

British Malayali

ഡല്‍ഹി: ഭാര്യയുമായി രഹസ്യബന്ധമുള്ളതായി സംശയിച്ച് ഭര്‍ത്താവ് യുവാവിനെ വെടിവച്ചു കൊന്നു. ഷൂ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന നാഗ്ലോയ് സ്വദേശിയായ അനില്‍ ചൗധരിയാണ് (38) പ്രതി. കൊല്ലപ്പെട്ടയാള്‍ ഫാക്ടറി തൊഴിലാളിയായ വികാസ് യാദവ് ആണെന്ന് പൊലീസ് വ്യക്തമാക്കി. ഇയാളെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ബകില്‍ (38) കമറുല്‍ ഹുദ (27) എന്നീ രണ്ടു പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട യുവാവിനെ കൊള്ളയടിച്ചതിനാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. വികാസ് യാദവിന്റെ രണ്ടു മൊബൈല്‍ ഫോണും പണവു

Full story

British Malayali

അയോധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ ലൈംഗിക തൊഴിലാളികള്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് കടുത്ത പ്രതിഷേധവുമായി തീവ്ര ഹിന്ദുസംഘനടകള്‍ രംഗത്തെത്തി. രാമകഥയുടെ പ്രമുഖ വ്യാഖ്യാതാവ് മൊറാരി ബാപ്പുവിന്റെ ക്ഷണം സ്വീകരിച്ച്  ഇക്കഴിഞ്ഞ ശനിയാഴ്ച അയോധ്യയില്‍ വച്ച് നടന്ന പരിപാടിയിലായിരുന്നു മുംബൈയില്‍ നിന്നുള്ള ലൈംഗിക തൊഴിലാളികളായ സ്ത്രീകള്‍ പങ്കെടുത്തിരുന്നത്. ഇവിടെ വച്ച് നടന്ന പരിപാടിയില്‍ വിശ്രുത കവി തുളസീദാസിന്റെ മാനസ് ഗണിക ആലപിക്കുന്നത് കേള്‍ക്കാന്‍ ഏതാണ്ട് 200 പേര്‍ എത്തിയിരുന്നു.       രാമന്റെ ജന്മഭ

Full story

British Malayali

ന്യൂഡല്‍ഹി: രാജ്യത്തെ ഏത് കമ്പ്യൂട്ടറില്‍ നിന്നും ഡേറ്റ പിടിച്ചെടുക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി നല്‍കുന്ന നിയമം നടപ്പിലാക്കുന്നുവെന്ന വാര്‍ത്ത വരുന്നതിന് പിന്നാലെ ആശങ്കയും വര്‍ധിക്കുകയാണ്. ഇതിനിടയിലാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രതിമാസം 7500 മുതല്‍ 9000 ഫോണുകളും 300 മുതല്‍ 500 വരെ ഇമെയില്‍ അക്കൗണ്ടുകളും പരിശോധിച്ചിരുന്നുവെന്ന വിവരം പുറത്ത് വരുന്നത്. പ്രസേന്‍ജിത് മൊണ്ടെല്‍ എന്നയാള്‍ വിവാരവകാശ അപേക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. 2013 ഓഗസ്റ്റ് ആറി

Full story

British Malayali

ലഖ്‌നൗ: ബോളിവുഡ് താരം നസറുദ്ദീന്‍ ഷായ്ക്കെതിരെ ആഞ്ഞടിച്ച് യുപി നവനിര്‍മ്മാണ്‍ സേന. മനുഷ്യരുടെ ജീവന് പശുവിന്റെ അത്ര പോലും വിലയില്ലേ എന്ന് ചോദിച്ചതിനാണ് താരത്തിനെതിരെ സംഘടന തിരിഞ്ഞത്. പ്രതിഷേധ സൂചകമായി താരത്തിനായി പാക്കിസ്ഥാനിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെ ഷായ്ക്ക് നേരെ ഭീഷണിയുമുണ്ടായി. ഇന്ത്യയില്‍ ജീവിക്കാന്‍ ഷായ്ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ പാക്കിസ്ഥാനിലേക്ക് പോകൂവെന്നാണ് യു.പി. നവനിര്‍മ്മാണ്‍സേനാ നേതാവ് അമിത് ജാനി ആഞ്ഞടിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്ന

Full story

British Malayali

ചെന്നൈ: പൊലീസ് ഗുണ്ടായിസത്തിന്റെ ഏറ്റവും ഭയാനകമായ സംഭവമായിരുന്നു തൂത്തുക്കുടി ചെമ്പു ശുദ്ധീകരണശാലയില്‍ നടന്ന നടപടി. അത് ശരിയാണെന്ന് ഉറപ്പിക്കും വിധമുള്ള വിവരങ്ങളാണ് ഇപ്പോള്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പുറത്ത് വിടുന്ന റിപ്പോര്‍ട്ടില്‍ നിന്നും വരുന്നത്. തൂത്തുക്കുടിയില്‍ നടന്ന സമരത്തിനിടെ 12 പേരാണ് കൊല്ലപ്പെട്ടത്. ഇവരുടെ തലയിലും നെഞ്ചിലും വെടിയേറ്റിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഇക്കഴിഞ്ഞ മേയിലായിരുന്നു സംഭവം. ഇവിടെ നടന്ന പൊലീസ് നടപടിയില്‍ പകുതിയിലധികം ആളുക

Full story

[6][7][8][9][10][11][12][13]