1 GBP = 95.00 INR                       

BREAKING NEWS
British Malayali

ജയ്പുര്‍: പശുവിനെ കടത്തിയെന്നാരോപിച്ച് രാജസ്ഥാനില്‍ സംഭവിച്ച ആള്‍ക്കൂട്ട കൊലപാതക കേസിലെ നാലു സാക്ഷികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ വധശ്രമം. രാജസ്ഥാനിലെ അല്‍വറില്‍ കൊല്ലപ്പെട്ട പെഹ്ലുഖാന്റെ രണ്ടു മക്കള്‍ ഉള്‍പ്പെടെ നാലു പേര്‍ക്കെതിരെയാണ് വധശ്രമമുണ്ടായത്. അല്‍വറിലെ ബെഹ്റൂര്‍ കോടതിയിലേക്ക് ഹരിയാനയിലെ നൂഹില്‍ നിന്നും യാത്ര ചെയ്യുന്നതിനിടെയാണ് ഇവരെ വെടിവച്ചു കൊല്ലാന്‍ ശ്രമമുണ്ടായത്. കേസിന്റെ വിചാരണ അല്‍വറിലെ മറ്റേതെങ്കിലും കോടതിയിലേക്കു മാറ്റണമെന്നാവശ്യപ്പെട്ടു പെഹ്ലുഖാന്റെ ബന്ധുക്കള്

Full story

British Malayali

കഴിഞ്ഞ ഒരാഴ്ചയായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഇന്‍ഡോറിലെ ഒരു അനധികൃത ലബോറട്ടറിയില്‍ നടത്തിയ റെയ്ഡിലൂടെ 45 ലക്ഷം പേരെ കൊന്നൊടുക്കാന്‍ കഴിയുന്ന ഒമ്പത് കിലോഗ്രാം അപൂര്‍വ രാസവസ്തു പിടിച്ചെടുത്തു. സിന്തറ്റിക്ക് ഓപിയോയ്ഡ്, ഫെന്റാനിലാണ് പിടിച്ചെടുത്തിരിക്കുന്നത്. ഡിഫെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ നിന്നുള്ള സയന്റിസ്റ്റുകളുടെ ടീമിന്റെ സഹായവും റെയ്ഡിനുണ്ടായിരുന്നു. പ്രദേശത്തെ ബിസിനസുകാരനും അമേരിക്കയെ വെറുക്കുന്ന പിഎച്ച്ഡി സ്‌കോളര്‍ കെമിസ്റ്റുമായ ഒരാള

Full story

British Malayali

ന്യൂഡല്‍ഹി: ബിഎസ്എഫ് ജവാനെ കഴുത്തറുത്ത കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പ്രാകൃത നടപടിക്കെതിരേ മറ്റൊരു മിന്നലാക്രമണം ഇന്ത്യ നടത്തിയെന്ന് സൂചന. അതിര്‍ത്തിക്കപ്പുറമുള്ള പാക് സൈനിക താവളങ്ങളില്‍ വലിയ ആയുധശേഖരത്തോടെ ഇന്ത്യ ആക്രമണം നടത്തിയിട്ടുണ്ടാകാമെന്ന സൂചന കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങാണ് നല്‍കിയത്. കഴിഞ്ഞദിവസം ബിഎസ്എഫ് ജവാന്‍ നരേന്ദ്ര കുമാറിനെ പാക് സൈന്യം കഴുത്തറുത്തു കൊലപ്പെടുത്തിയിരുന്നു. ചിലത് സംഭവിച്ചിട്ടുണ്ട്. കുറച്ചുവലിയ സംഭവം തന്നെയാണ് മൂന്നോ നാലോ ദിവസംമുമ്പ് ഉണ്ടായത

Full story

British Malayali

മുംബൈ: ലോകത്തിന് മുന്‍പില്‍ ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തുകയാണ് ഈ പെണ്‍കരുത്ത്. ഫോര്‍ച്യൂണ്‍ മാസിക പുറത്ത് വിട്ട ബിസിനസ് രംഗത്തെ കരുത്തരായ 50 വനിതകളുടെ പട്ടികയില്‍ ഇടം നേടിയാണ് ആലീസ് വൈദ്യന്‍ രാജ്യത്തിന്റെ അഭിമാനമായത്. ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ (ജിഐസി) ചെയര്‍മാനും മാനേജിങ് ഡയറക്ടര്‍ സ്ഥാനത്ത് തുടരുമ്പോള്‍ പുതിയതായി തേടി വന്ന നേട്ടം ആലീസിന് ഇരട്ടി തിളക്കം നല്‍കുന്നു. ഫോര്‍ച്യൂണ്‍ പട്ടികയില്‍ 47 ആണ് ആലീസിന്റെ റാങ്ക്.യുഎസ് ഒഴികെയുള്ള രാജ്യങ്ങളിലെ വനിതകളെയാണ് ഈ പട്ടികയില്‍ ഉള്‍പ

Full story

British Malayali

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും പൊലീസുകാരുടെ കണ്ണില്ലാത്ത ക്രൂരതയുടെ ഒരു വാര്‍ത്തകൂടി പുറത്തുവരുന്നു. പൊലീസുകാരുടെ ബൈക്കില്‍ വാഹനം തട്ടിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ലഖ്‌നൗവില്‍ പൊലീസുകാരന്‍ ഐടി കമ്പനി മാനേജരെ വെടിവെച്ചു കൊന്നു. ഇയാള്‍ സഞ്ചരിച്ച കാര്‍ പൊലീസ് ബൈക്ക് ഇടിച്ചു തെറിപ്പിച്ചതായും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വെടിവെച്ചതാണെന്നും പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇക്കാര്യം കാറില്‍ ഒപ്പമുണ്ടായിരുന്നയാള്‍ നിഷേധിച്ചു. രണ്ട് പൊലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടു

Full story

British Malayali

  ഇന്ത്യയിലെ ധനികരില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന വ്യക്തിയുടെ മകളുടെ വിവഹ നിശ്ചയചടങ്ങനെന്ന് കേള്‍ക്കുമ്പോള്‍ സംഗതി അത്യാഡംബരമായിരിക്കുമെന്ന് ഉറപ്പിക്കാം. എന്നാല്‍ ഏവരുടേയും പ്രതീക്ഷകളെ തകിടം മറിക്കുന്ന വിവാഹ നിശ്ചയ ചടങ്ങ് നടന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ഇന്ത്യയുടെ സാമ്പത്തിക മേഖലയില്‍ വമ്പന്‍ നാഴികകല്ല് സൃഷ്ടിച്ച റിലയന്‍സ് സാമ്രാജ്യത്തിന്റെ ഉടമ മുകേഷ് അംബാനിയുടെ മകളുടെ വിവാഹനിശ്ചയ ചടങ്ങാണ് ആഡംബരത്തിന്റെ പര്യായമായി മാറിയത്. ബോളിവുഡിലെ താരനിരയടക്കം സാക്ഷിയാകാന്‍ എത്തിയതോടെ ചടങ

Full story

British Malayali

ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി. സ്ത്രീകളെ ദൈവമായി ആരാധിക്കുന്ന രാജ്യമാണ് ഇന്ത്യ. സ്ത്രീകളോട് ഇരട്ടത്താപ്പ് കാണിക്കുന്നത് തരം താഴ്ത്തലിനു തുല്യമാണ്. വിശ്വാസത്തിന്റെ കാര്യത്തില്‍ സ്ത്രീകളോട് വിവേചനം പാടില്ല. ശാരീരികവും ജൈവികവുമായ നിലകള്‍ കണക്കിലെടുത്താകരുത് ദൈവവുമായുള്ള ബന്ധം വിലയിരുത്തേണ്ടതെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ശബരിമലക്കേസില്‍ പറയുന്നു. വിധി എല്ലാ ക്ഷേത്രങ്ങള്‍ക്കും ബാധകമാണെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ ആര്‍ത്തവകാലത്ത

Full story

British Malayali

നവംബര്‍ നാലിനുള്ളില്‍ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി അവസാനിപ്പിക്കണെന്നാണ് അമേരിക്ക ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇറാനുമേല്‍ അമേരിക്കയുടെ ഉപരോധം വന്നുകഴിഞ്ഞാല്‍ ഇന്ത്യ എണ്ണ ഇറക്കുമതി ഘട്ടംഘട്ടമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, രാജ്യത്തുനിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഇന്ത്യ ഇറക്കുമതി തുടരുമെന്ന ആത്മവിശ്വാസത്താലാണ് ഇറാന്‍. കഴിഞ്ഞദിവസം അമേരിക്കയില്‍വെച്ച് ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ഇക്കാര്യം

Full story

British Malayali

മുംബൈ: ഞാനും വിശ്വാസിയാണ്, എന്നാല്‍ അന്ധമായ വിശ്വാസമല്ല എനിക്കുള്ളതെന്ന് പറയുന്ന തൃപ്തി ദേശായി. ഈ സ്ത്രീ വിമോചകയുടെ വിജയമാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയില്‍ നിഴലിക്കുന്നത്. അഴിമതിക്കെതിരെയുള്ള പോരാട്ടത്തിനൊപ്പം സ്ത്രീ സമത്വത്തിന് വേണ്ടി ഏതറ്റം വരേയും പോകുന്ന തൃപ്തിയാണ് ശബരിമലിയിലെ ലിംഗ വിവേചനം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കിയത്. ലിംഗ സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാക്കി ശബരിമലയെ ഉയര്‍ത്തിക്കാട്ടി. ഈ വാദങ്ങളാണ് സുപ്രീംകോടതിയും ശരിവയ്ക്കുന്നത്. ഇതോടെ ശബരിമലയില്‍ ദര്‍ശനത്തിന് കൂടിയുള്ള അവകാശമാ

Full story

British Malayali

ന്യൂഡല്‍ഹി: ആരാധനാലയങ്ങള്‍ മുസ്ലിം വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന 1994ലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന് വിടേണ്ടതില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് അശോക് ഭൂഷണും ഉത്തരവിട്ടു. അയോധ്യാകേസില്‍ ഈ വിധി പ്രസക്തമല്ലെന്നും സുപ്രീംകോടതി പറഞ്ഞു. അതേസമയം ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിയോജിച്ചു. വിശാലമായ ഭരണഘടനാ ബെഞ്ചിന് വിടേണ്ട കേസാണിതെന്നാണ് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ പറഞ്ഞത്. 1994 ല്‍ ഇസ്മായീല്‍ ഫാറൂഖി കേസില്‍ മുസ്ലീങ്ങള്‍ക്ക് ആരാധനയ്ക

Full story

[5][6][7][8][9][10][11][12]