1 GBP = 92.70 INR                       

BREAKING NEWS
British Malayali

ന്യൂഡല്‍ഹി: പാക്കിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പുതിയ കരസേന മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ. അതിര്‍ത്തിക്ക് അപ്പുറമുള്ള ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ പൊടുന്നനെയുള്ള ആക്രമണങ്ങള്‍ നടത്താന്‍ ഇന്ത്യക്ക് അവകാശമുണ്ടെന്നാണ് കരസേന മേധാവിയായി ചുമതലയേറ്റ ശേഷം ജനറല്‍ മനോജ് മുകുന്ദ് നരവനെ വ്യക്തമാക്കിയത്. പാക്കിസ്ഥാനെതിരെയുള്ള മുന്നറിയിപ്പായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാക് പിന്തുണയോടെയുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് പുതിയ സേനാതന്ത്രങ്ങളാണ് ആസൂത്രണം ചെയ്യുന്നത്. പാക്കിസ്ഥാന്‍ ഭീകരര്&zwj

Full story

British Malayali

ബെംഗളൂരു: ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ.ശിവന്‍. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ രോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തില്‍ മൂന്നാമത്തേതാണ് ചാന്ദ്രയാന്‍ 3. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുതായും കെ.ശിവന്‍ കൂട്ടിച്ചേര്‍ത്തു. 2022 ഓടെയാകും ഗഗന്‍യാന്‍ ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗന്‍യാന്

Full story

British Malayali

ന്യൂഡല്‍ഹി:  റെക്കോഡ് തണുപ്പിലൂടെയാണ് ഡല്‍ഹി നഗരം കടന്നു പോകുന്നത്. ഡിസംബര്‍ ജനുവരി മാസങ്ങളില്‍ ഡല്‍ഹിയില്‍ തണുപ്പും മൂടല്‍ മഞ്ഞും ശക്തി പ്രാപിക്കാറുണ്ടെങ്കിലും കഴിഞ്ഞ 119 വര്‍ഷത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പകല്‍ താപനിലയായ 9.4 ഡിഗ്രി സെല്‍ഷ്യല്‍സാണ് തിങ്കളാഴ്ച ഡല്‍ഹി സഫ്ദര്‍ജംഗില്‍ അനുഭവപ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് മൂലം റയില്‍, വ്യോമ, റോഡ് ഗതാഗതത്തെയും ബാധിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ 2.6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നഗരത്തില്‍ പലയിടത്തും

Full story

British Malayali

മുംബൈ: കുടുംബ രാഷ്ട്രീയത്തിന്റെ തുടര്‍ച്ചകളുടെ വിളനിലമായി അറിയപ്പെടുന്ന രാജ്യമാണ്  നമ്മുടേത്. ദേശിയ രാഷ്ട്രീയത്തില്‍ എല്ലായിടത്തും പാരമ്പര്യമായി അധികാരം നിലനിര്‍ത്താന്‍ കുടുംബ രാഷ്ട്രീയം നമുക്ക് കാണാം. അതില്‍ ആദ്യം എടുത്ത് പറയേണ്ടത് നെഹ്റു കുടുംബമാണ്. കുടുംബവാഴ്ച അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ ബിജെപിയും അതില്‍ നിന്നും വ്യത്യസ്തരല്ല. രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച നിലനിര്‍ത്തി പോകുന്നതില്‍ മുന്നിലാണ് മഹാരാഷ്ട്ര. സംസ്ഥാനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ പ്രാദേശിക രാഷ്ട്രീ

Full story

British Malayali

ന്യൂഡല്‍ഹി: ഇന്ത്യന്‍ കരസേന മേധാവിയായി ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ ചുമതലയേറ്റത് കാശ്മീരിലെ അനുഭവ കരുത്തുമായി. കരസേന ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സ്ഥാനമൊഴിയുന്ന കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്തില്‍ നിന്നാണ് നാരാവ്‌നെ ചുമലത ഏറ്റെടുത്തത്. കരസേനയുടെ 28-ാമത് തലവനാണ് ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ. ബിപിന്‍ റാവത്ത് ഇനി മൂന്ന് സേനകളേയും ഏകോപിപ്പിക്കുന്ന ചുമതലയില്‍ സേനയുടെ തലപ്പത്തുണ്ടാകും. നിലവില്‍ കരസേന ഉപമേധാവിയായിരുന്നു ജനറല്‍ മനോജ് മുകുന്ദ് നാരാവ്‌നെ. ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ചുമതലക്കാരന

Full story

British Malayali

മുംബൈ: ബിജെപി പാളയത്തില്‍ പോയി തിരിച്ചുവന്ന എന്‍സിപി നേതാവ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി. ശരദ് പവാറിന്റെ ആശിര്‍വാദങ്ങളോടെയാണ് അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മന്ത്രിസഭാ വിപുലീകരിക്കുന്ന ഇന്നാണ് പവാര്‍ സ്ഥാനമേറ്റത്. അജിത് പവാറിന് പുറമേ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെയും മന്ത്രിസഭയില്‍ ഇടംപിടിച്ചു. അതേസമയം ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെയും അദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ റാവത്തിനെയും ഉള്‍പ്പെടുത്തിയിട

Full story

British Malayali

ന്യൂഡല്‍ഹി: എന്‍പിആര്‍-എന്‍ആര്‍സി കണ്‍ഫ്യൂഷന്‍ ഇപ്പോഴും തീരുന്നില്ല. ദേശീയ ജനസംഖ്യാ പട്ടികയിലെ (എന്‍.പി.ആര്‍.) എന്‍ആര്‍സിയുടെ ഭാഗമല്ലെന്ന് വിശദീകരിക്കുമ്പോള്‍ തന്നെ എന്‍പിആറിലെ ചില വിവരങ്ങള്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉപയോഗിച്ചേക്കാമെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. അതേസമയം തെറ്റിദ്ധാരണയുണ്ട സംസ്ഥാനങ്ങളുടെ ആശങ്ക പരഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍സസിലെ വിവരങ്ങള്‍ ഒരു അധികാരിക്കും നല്‍കാന്‍ പാടില്ലെന്നാണു വ്യവസ്ഥ. അതുകൊണ്ടാണ് എന്‍.പി.ആര്‍. അനിവാര്യമാ

Full story

British Malayali

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവിയായി ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചു. നിലവില്‍ കരസേന മേധാവിയാണ് ബിപിന്‍ റാവത്ത്. കരസേനാ മേധാവി പദവിയില്‍ നിന്ന് ചൊവ്വാഴ്ച വിരമിക്കാനിരിക്കെയാണ് ബിപിന്‍ റാവത്തിനെ സംയുക്ത സേനാ മേധാവിയാക്കി നിയമിച്ചത്. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യ ദിന പ്രഖ്യാപമായിരുന്നു സിഡിഎസ്. ശനിയാഴ്ച പ്രതിരേധ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ ചീഫ് ഓഫ് ഡിഫന്‍സിന്റെ പ്രായപരിധി 65 വയസ്സാണെന്ന് അറിയിച്ചിരുന്നു. നേരത്തെ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധി 64 വയസ്സായിര

Full story

British Malayali

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവിക സേനയെ ഞെട്ടിച്ച് ചാരവൃത്തിയുടെ വിവരങ്ങള്‍ പുറത്തുവന്നു. ഇതേ തുടര്‍ന്ന് നാവിക സേനയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഫേസ്ബുക്ക് വാട്സ് ആപ്പ്, ഇന്‍സ്റ്റഗ്രാം തുങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്കാണ് നിരോധനം. സേനയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കി. യുദ്ധകപ്പലുകള്‍ക്കുള്ളിലും നേവല്‍ ബെയ്‌സുകളിലും ഡോക്ക് യാര്‍ഡിലും സ്മാര്‍ട്ട് ഫോണുകളും നിരോധിച്ചു. നാവികസേനയുടെ ചില നിര്‍ണ്ണായക വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നുവെന്ന

Full story

British Malayali

ന്യൂഡല്‍ഹി: മംഗളുരുവില്‍ ആക്രമണം നടത്തിയതില്‍ പോപ്പുലര്‍ ഫ്രണ്ടിന് കൃത്യമായ പങ്കുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കേരളത്തില്‍ നിന്നും പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികളും അക്രമണകാരികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ മംഗളുരുവില്‍ പഠിക്കുന്ന മലയാളികളെ നിരീക്ഷിക്കാനും നിര്‍ദ്ദേശം പോയിക്കഴിഞ്ഞു. ഇപ്പോഴിതാ കേരളത്തിന് പുറത്തുള്ള മലയാളികളെ ആശങ്കയിലാക്കും വിധത്തിലുള്ള റിപ്പോര്‍ട്ടു കൂടി പുറത്തുവന്നു. ഉത്തര്‍പ്രദേശില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതി

Full story

[4][5][6][7][8][9][10][11]