1 GBP =93.80 INR                       

BREAKING NEWS
British Malayali

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് നഷ്ടപ്പെട്ട ജനകീയത വീണ്ടെടുക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഭരണമികവ് പ്രദര്‍ശിപ്പിച്ചും മറ്റുള്ളയിടങ്ങളില്‍ ക്രിയാത്മകമായി ഇടപെട്ടും നഷ്ടമായ ജനപിന്തുണ നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായി, കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കു നേരിട്ടു പണമെത്തിക്കുന്ന 5700 കോടി രൂപയുടെ രാജീവ് ഗാന്ധി കിസാന്‍ ന്യായ് യോജനയ്ക്കു കോണ്‍ഗ്രസ്‌നേതൃത്വം നല്‍കുന്ന ഛത്തീസ്ഗഡ് സര്‍ക്കാര്‍ തുടക്കമിട്ടു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 29-ാം ചരമവാര്‍ഷിക ദിന

Full story

British Malayali

  ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം സൗഹൃദങ്ങള്‍ക്ക് വേണ്ടി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതും ഇന്ത്യയുടെ പതിവാണ്. എന്നാല്‍, കോവിഡ് ലോകക്രമം തന്നെ മാറ്റുന്ന കാലത്ത് ഇന്ത്യയ്ക്ക് മൂന്നു വശത്തും ശത്രുക്കള്‍ വളഞ്ഞിരിക്കയാണ്. ഒരു വശത്ത് പാക്കിസ്ഥാന്‍ നിരന്തരം പ്രകോപനം തുടരുമ്പോള്‍ തന്നെ മറുവശത്ത് ലഡാക്കിലും സിക്കിമിലുമായി ചൈനയും അതിര്‍ത്തിലംഘനം പതിവാക്കി ഇന്ത്യയെ പ്രകോപിപ്പിക്കുകയാണ്. ഇന്ത്യയുടെ സാമന്തരാജ്യമായി അറിയപ്പെട്ട നേപ്പാള്‍ പോലും ഇപ്പ

Full story

British Malayali

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ ആകാശവും റെയിലും തുറക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ലോക്ക് ഡൗണും മറ്റും പ്രാവര്‍ത്തികം അല്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് തുടങ്ങാന്‍ ഒരുങ്ങുന്നത്. ഈ മാസം 25 മുതല്‍ ഘട്ടംഘട്ടമായി ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്നു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാം ഘട്ടത്തില്‍ അന്താരാഷ്ട്ര സര്‍വീസുകളും തുടങ്ങും. ഇതോടെ കോവിഡ് ഭീതി കൂടുതല്‍ ശക്തമാകുമെന്

Full story

British Malayali

ചെന്നൈയെ അടക്കി ഭരിക്കുന്ന മാഫിയ ഡോണും വനിതാ ഗുണ്ടാ നേതാവുമായ മഹേശ്വരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ നഗരത്തിലേക്കും നിരവധി ജില്ലകളിലേക്കും വ്യാജ മദ്യവും ലഹരി മരുന്നും ഒഴുക്കുന്ന മഹേശ്വരി എന്ന ചെന്നൈയിലെ മാഫിയാ നേതാവിനെ ഏറ്റുമുട്ടലിനിടയിലാണ് പൊലീസ് കീഴ്പ്പെടുത്തിയത്. ലോക്ക്ഡൗണ്‍ കാലത്തും വ്യാജമദ്യം വില്‍പ്ന നടത്തുന്നെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് അതീവ രഹസ്യമായി പൊലീസുകാര്‍ ഇവരെ വീടു വളഞ്ഞ് പിടികൂടിയത്. പൊലീസില്‍ തന്നെ ഏറെ സ്വാധീനമുള്ള മഹേശ്വരിയെ പൊലീസിലെ വിശ്വസ്തരായ ഒരു ടീം ചേര്‍ന്ന് അതീവ രഹസ

Full story

British Malayali

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപന നിരക്ക് മറ്റ് രാജ്യങ്ങളെയെല്ലാം കടത്തിവെട്ടി മുന്നോട്ടു പോകുന്നു. ഒരു ദിവസം ചുരുങ്ങിയത് അയ്യായിരം പേര്‍ക്കെന്ന വിധത്തിലാണ് ഇപ്പോള്‍ രോഗങ്ങളുടെ വര്‍ദ്ധനവ്. ഇത് രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കുമെന്നാണ് വിലയിരുത്തലുകള്‍. കുറഞ്ഞ മരണനിരക്ക് മാത്രമാണ് രാജ്യത്തിന് ആശ്വസമായിരിക്കുന്നത്. എന്നാല്‍, ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ ആളുകള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കാതെ കൂട്ടത്തോടെ തെരുവില്‍ ഇറങ്ങുന്നതും മറ്റും സ്ഥിതിഗതികള്‍ വഷളാക്കുന്നു. രോഗമുക്തി

Full story

British Malayali

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം നൂറില്‍നിന്ന് ഒരു ലക്ഷത്തിലേക്കെത്തിയത് 64 ദിവസം കൊണ്ട്. ഏഷ്യയില്‍ അതിവേഗം കോവിഡ് വ്യാപിക്കുന്ന രാജ്യമാണ് ഇന്ത്യ. പട്ടികയില്‍ ഇറാന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. എന്നാല്‍ രോഗ വ്യാപനത്തിന്റെ കണക്കില്‍ ഇറാനെക്കാള്‍ മുന്നിലും. നാല് ദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഇറാനെ മറികടക്കാനും സാധ്യതയുണ്ട്. ഇതോടെ ചൈനയില്‍ തുടങ്ങിയ കൊറോണ വൈറസിന്റെ ഏഷ്യയിലെ യഥാര്‍ത്ഥ ഹോട് സ്പോട്ടായി ഇന്ത്യ മാറുകയാണ്. മഹാരാഷ്ട്രയും തമിഴ്നാടും ഗുജറാത്തും ഡല്‍ഹിയുമാണ് രോഗ വ്യാപനത്

Full story

British Malayali

ന്യൂഡല്‍ഹി: അതിഥി തൊഴിലാളികളുടെ പലായനം വര്‍ധിച്ചതോടെ കൂടുതല്‍ ശ്രമിക് തീവണ്ടികളും ബസുകളും സര്‍വീസിനിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. തൊഴിലാളികളെ എത്തിക്കാനുള്ള ശ്രമിക് തീവണ്ടികള്‍ക്ക്, സ്വീകരിക്കുന്ന സംസ്ഥാനങ്ങളുടെ അനുവാദം ആവശ്യമില്ല. ഏറെ നിര്‍ണ്ണായകമാണ് ഈ തീരുമാനം. ഇതോടെ അതിഥി തൊഴിലാളികളുടെ മടക്കം വേഗത്തിലാകും. ലോക്ഡൗണിനെത്തുടര്‍ന്നുള്ള പലായനത്തിനിടെ രാജ്യത്ത് ഇന്നലെ 15 അതിഥിത്തൊഴിലാളികള്‍ക്കു ദാരുണാന്ത്യം സംഭവിച്ചിരുന്നു. ബിഹാറിലെ ഭഗല്‍പുരില്‍ 9 പേരും മഹാരാഷ്ട്രയിലെ യവത്മാള്‍, യുപ

Full story

British Malayali

ലഖ്നൗ: രാജ്യത്തെ ഞെട്ടിച്ച് യു.പിയിലെ സമാജ് വാദി പാര്‍ട്ടി നേതാവിന്റേയും മകന്റേയും കൊലപാതകം. തൊഴിലുറപ്പ് പദ്ധതിയില്‍ റോഡ് ഉള്‍പ്പെടുത്തുന്നതുംമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവയ്പ്പില്‍ കലാശിച്ചത്. യു.പിയിലെ സമാജ്വാദി പാര്‍ട്ടി പ്രാദേശിക നേതാവായ ഛോട്ടെ ലാല്‍ ദിവാകര്‍, അദ്ദേഹത്തിന്റെ മകന്‍ സുനില്‍ എന്നിവരാണ് സംഭവത്തില്‍ തല്‍ക്ഷണം തന്നെ കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലാണ് ആളുകള്‍ നോക്കി നില്‍ക്കെ അരും കൊല അരങ്ങേറിയത്. ബെഹ്‌ജോയ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഫത്തേപുര്‍ ഗ്രാമത

Full story

British Malayali

ന്യൂഡല്‍ഹി: കൊറോണക്കാലത്ത് ജനം വലയുമ്പോള്‍ കോണ്‍ഗ്രസ് ബിജെപി രാഷ്ട്രീയ പോര് മുറുകുന്നു. അതിഥി തൊഴിലാളികളുടെ പേരിലാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രിയങ്കാ ഗാന്ധിയും തമ്മില്‍ വാഗ്വാദം മുറുകുന്നത്. ഉത്തര്‍പ്രദേശിന്റെ അതിര്‍ത്തിയില്‍ കുടുങ്ങിയ തൊഴിലാളികളെ വീട്ടിലെത്തിക്കാന്‍ സൗജന്യമായി 1000 ബസുകള്‍ ഏര്‍പ്പെടുത്താമെന്ന കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ബസുകള്‍ക്ക് അനുമതി നല്‍കിയ യോഗി സര്‍ക്കാര്‍ ബസുകള്‍ തടഞ്ഞിട്ടതോടെയാണ് രാഷ്ട്രീയ പോരുമുറുകിയത്. ബസുകള്‍ തലസ്ഥാനമ

Full story

British Malayali

ഹൈദരബാദ്: പുള്ളിപ്പുലിയുടെ പിടിയില്‍നിന്നും രണ്ട് പേര്‍ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഒടുവില്‍ ജനത്തെ വിറപ്പിച്ച പുള്ളിപ്പുലിയെ തെരുവുനായ കൂട്ടം നാടുകടത്തുകയും ചെയ്തു. ഹൈദരാബാദില്‍ നിന്നുള്ള സിനിമാ സ്‌റ്റൈല്‍ വീഡിയോ ആരെയും പേടിപ്പെടുത്തുകയും ആകാംക്ഷാഭരിതരാക്കുകയും ചെയ്യുന്നു. പുള്ളിപ്പുലിയെ കണ്ട് രണ്ടു പേര്‍ ഭയന്നോടുന്നതാണ് വീഡിയോയില്‍ ആദ്യം. അതിലൊരാള്‍ ആദ്യം അടുത്തുണ്ടായിരുന്ന ലോറിയില്‍ ഓടിക്കയറി. രണ്ടാമത്തെയാള്‍ ലോറിയില്‍ കയറുമ്പോള്‍ പുള്ളിപ്പുലി അയാളുടെ കാലില

Full story

[3][4][5][6][7][8][9][10]