1 GBP = 87.20 INR                       

BREAKING NEWS
British Malayali

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനെ ഭൂമിയിലെ വികസന സ്വര്‍ഗ്ഗമാക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. കാശ്മീരിലെ ജീവിത സാഹചര്യം ഉയര്‍ത്താന്‍ ഒക്ടോബര്‍ മാസത്തില്‍ നിക്ഷേപക സംഗമം സംഘടിപ്പിക്കാനാണ് തീരുമാനം. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുച്ഛേദം ഭേദഗതി ചെയ്തതിനു പിന്നാലെയാണ് നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തുന്നത്. ഒക്ടോബര്‍ 12 മുതല്‍ 14 വരെ ശ്രീനഗറിലാണ് സംഗമം. എട്ടിലധികം രാജ്യങ്ങളില്‍നിന്നുള്ളവര്‍ സംഗമത്തില്‍ പങ്കെടുക്കും. ഇസ്ലാമിക രാജ്യങ്ങളും സംഗമത

Full story

British Malayali

ബംഗളൂരു: ഭൂമിക്കു ചുറ്റുമുള്ള ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചന്ദ്രയാന്‍ 2. ഈ ഗതിമാറ്റം വിജയകരമായി പൂര്‍ത്തിയാക്കി ഐ എസ് ആര്‍ ഒ ലക്ഷ്യത്തിലേക്ക് കൂടുതല്‍ അടുക്കുകയാണ്. ഭൂമിയെ വലയം ചെയ്യുന്നതിനിടെ ഭൂമിക്ക് ഏറ്റവുമടുത്തെത്തിയ സമയം(പെരിജി എന്നു ശാസ്ത്രനാമം) പേടകത്തിലെ ദ്രവീകൃത ഇന്ധന എന്‍ജിന്‍ 1,203 സെക്കന്‍ഡ് ജ്വലിപ്പിച്ചാണ് ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍(ടിഎല്‍ഐ) എന്ന ഈ പ്രക്രിയ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ വിജയകരമായി പൂര്‍ത്തിയാക്കിയത്. 22 ദിവസം ഭൂമിയുടെ വലയത്തില്‍ തുടര്‍ന്ന ശേഷമാ

Full story

British Malayali

ഡല്‍ഹി: കശ്മീരില്‍ ഇന്ത്യയുടെ ഏകപക്ഷീയ വിജയത്തെ തുറന്ന് സമ്മതിച്ച് പാക്കിസ്ഥാന്‍. കശ്മീരിനെ അന്താരാഷ്ട്ര വിഷയമായി ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ ലഭിച്ചില്ലെന്ന് പാക് വിദേശകാര്യ മന്ത്രി തുറന്ന് സമ്മതിച്ചതോടെ ഇന്ത്യയുടെ നിലപാടുകളായിരുന്നു ശരി എന്ന് തെളിയുകയാണ്. കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കശ്മീര്‍ വിഷയം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്താന്‍ പാക്കിസ്ഥാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, യു.എന്‍ രക്ഷാസമിതി അംഗങ്ങളോ ഇസ്ലാമ

Full story

British Malayali

ഡല്‍ഹി: ആധുനികവത്ക്കരണത്തിന്റെ ഭാഗമായി അടുത്ത ആറ് വര്‍ഷത്തിനിടെ കരസേനയില്‍ നിന്നും ഒഴിവാക്കുക 27,000 സൈനികരെ. സൈന്യവുമായി നേരിട്ട് ബന്ധമില്ലാത്ത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയാണ് കുറയ്ക്കുന്നത്. ഇതിനായുള്ള പഠനം നേരത്തെ ആര്‍മി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തില്‍ നടന്നിരുന്നുവെന്നാണ് വിവരം. ഈ പഠനത്തിന് ശേഷമാണ് 27000 ആളുകളെ സൈന്യത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. ഒന്നരലക്ഷം ആളുകളെ ഒഴിവാക്കുമ്പോള്‍ പ്രതിവര്‍ഷം 6000 മുതല്‍ 7000 കോടിവരെ ചെലവ് കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കര

Full story

British Malayali

ന്യൂഡല്‍ഹി: കാശ്മീരിനെ രണ്ടായി വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി കൊണ്ടുള്ള തീരുമാനം കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെ ഭരണഘടനയിലെ 370ാം അനുച്ഛേദവും എടുത്തു കളഞ്ഞിരുന്നു ബിജെപി സര്‍ക്കാര്‍. ഈ സംഭവത്തോടെ അന്താരാഷ്ട്ര മാധ്യമങ്ങളുടെ ശ്രദ്ധ മുഴുവന്‍ കാശ്മീരിലേക്കാണ്. ദേശീയ മാധ്യമങ്ങള്‍ സര്‍ക്കാര്‍ തീരുമാനത്തിനൊപ്പം നിന്നു കൊണ്ടു കാശ്മീര്‍ വിഷയത്തെ കൈകാര്യം ചെയ്യുമ്പോള്‍ തന്നെ അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ വിഷയത്തെ ഒരു തര്‍ക്ക വിഷയമായി കണ്ട് കാശ്മീരില്‍ നടക്കുന്നത് വലി

Full story

British Malayali

ന്യൂഡല്‍ഹി: നാഥനില്ലാത്ത അവസ്ഥ കോണ്‍ഗ്രസിന് മാറി. സോണിയാ ഗാന്ധിയാകും കോണ്‍ഗ്രസിനെ കുറച്ചു കാലത്തേക്ക് നയിക്കുക. അതിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ്. ഇതിലൂടെ പ്രിയങ്കാ ഗാന്ധി നേതൃത്വവും ഏറ്റെടുക്കും. സംഘടനയെ പ്രിയങ്ക ശക്തിപ്പെടുത്തുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പോരാട്ടം രാഹുല്‍ ഗാന്ധി തുടരും. മോദി സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്നത് രാഹുല്‍ ഇനിയും തുടരും. ഇതിലൂടെ താന്‍ ദുര്‍ബ്ബലനല്ലെന്ന് വരുത്തുകയാണ് രാഹുലിന്റെ ലക്ഷ്യം. ഇത് മനസ്സിലാക്കിയാണ് നാഥനില്ലാത്ത അവസ്ഥയ്ക്കും തലമുറയുദ്ധത്തിനും ത

Full story

British Malayali

ശ്രീനഗര്‍: ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിയായത് കാലങ്ങളായി അവിടെ അധികാരം പങ്കുവെച്ചിരുന്ന രണ്ട് കുടുംബങ്ങളെയാണ്. മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ളയും മെഹബൂബ മുഫ്തിയുമാണ് പെരുവഴിയിലായ രണ്ട് നേതാക്കള്‍. 370-ാം വകുപ്പ് റദ്ദാക്കുന്നതിന് തൊട്ടുമുമ്പ് രണ്ട് നേതാക്കളെയും വീട്ടുതടങ്കലിലാക്കി ഹരി നിവാസ് കൊട്ടാരത്തില്‍ പാര്‍പ്പിച്ചിരുന്നു. എന്നാല്‍, അവിടെവെച്ച് ബിജെപിയെച്ചൊല്ലി രണ്ടുപേരും നടത്തിയ വാഗ്വാദത്തോടെ, രണ്ടുപേരെയും വ്യത്യസ്ത

Full story

British Malayali

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ ബിജെപി ഭരണം ഇല്ലായ്മ ചെയ്തത് കമല്‍നാഥിന്റെ അവസാന റൗണ്ടിലെ ഇടപെടലായിരുന്നു. ഇതിന് അംഗീകാരമായി കോണ്‍ഗ്രസ് കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കി. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ബിജെപിക്ക് ഈ തോല്‍വി. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ വീണ്ടും പിടിമുറുക്കിയതോടെ കമല്‍നാഥിനെ കുടുക്കാന്‍ തന്ത്രങ്ങള്‍ തുടങ്ങി. കോണ്‍ഗ്രസിന്റെ പ്രധാന ഫണ്ട് റെയ്സര്‍മാരില്‍ ഒരാളായി എന്നും അറിയപ്പെടുന്ന കമല്‍നാഥിനെ എല്ലാ അര്‍ത്ഥത്തിലും വെട്ടിലാകുകയാണ് ആഭ്യന്തര മന്ത്രി അമിത് ഷാ. കമല്‍നാഥിന്റെ മര

Full story

British Malayali

കര്‍ണാടക: കരകവിഞ്ഞൊഴുകുന്ന പ്രളയജലത്തിന് മുന്നില്‍ പകച്ച് നിന്ന ആംബുലന്‍സ് ഡ്രൈവര്‍ക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. പാലമേതാണ് കരയേതാണ് എന്നറിയാതെ മുന്നോട്ട് പോയാല്‍ അപകടം ഉണ്ടാകുമെന്നതുകൊണ്ട് തന്നെ വണ്ടി നിര്‍ത്തിയിട്ട ആംബുലന്‍സ് ഡ്രൈവര്‍ക്ക് മുന്നിലൂടെ രക്ഷകനായെത്തിയത് ഒരു ബാലന്‍. വണ്ടി നിര്‍ത്തിയിട്ട പാലത്തിന് മുകളിലൂടെ ഓടി വഴി കാട്ടുകയായിരുന്നു ആ ബാലന്‍. തുടര്‍ന്ന് ബാലന്‍ കാണിച്ച വഴിയിലൂടെ മുന്നോട്ട് പോയ ആംബുലന്‍സ് സുരക്ഷിതമായി രോഗിയുമായി പാലം കടന്ന് റോഡില്‍ എത്തി. പ്ര

Full story

British Malayali

ബലിപെരുന്നാള്‍ ദിനത്തില്‍ ജമ്മു കശ്മീരില്‍ അനിഷ്ട സംഭവങ്ങളുണ്ടാകാതിരിക്കാന്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പടുത്തി കേന്ദ്രസര്‍ക്കാര്‍. പള്ളികളില്‍ വലിയ ജനക്കൂട്ടമെത്തി സുരക്ഷ നിയന്ത്രണാതീതമാകാതിരിക്കുന്നതിന് വലിയ പള്ളികളില്‍ ഈദ് നമസ്‌കാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. ജനങ്ങളോട് വീടിനടുത്തുള്ള ചെറിയ പള്ളികളില്‍ നമസ്‌കാരത്തിന് പോകാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ഈദ് നമസ്‌കാരത്തിനിടെ ഭീകരാക്രമണം നടത്താന്‍ ജയ്‌ഷെ മുഹമ്മദിന് പാക് സൈന്യം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിവരങ്

Full story

[2][3][4][5][6][7][8][9]