1 GBP = 87.20 INR                       

BREAKING NEWS
British Malayali

ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമായും ഊന്നിയത് സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളും ഇനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ കുറിച്ചുമാണ്. മുത്തലാഖിനും കാശ്മീര്‍ വിഷയത്തിനും പിന്നാലെ ബിജെപിയുടെ പ്രകടന പത്രികയിലെ കാര്യങ്ങള്‍ നടപ്പിലാക്കുമെന്നാണ് അദ്ദേഹം ഇന്നും ആവര്‍ത്തിച്ചത്. ഇതിന് പിന്നാലെ ജനസംഖ്യാ വര്‍ദ്ധനവ് തടയാന്‍ വേണ്ട പദ്ധതികളും കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌ക്കരിക്കുമെന്ന് മോദി വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യാ വര്‍ധനവില്‍ ആശങ്ക അ

Full story

British Malayali

ശ്രീനഗര്‍: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ കശ്മീര്‍ അതീവ സുരക്ഷയിലാണ്. പതിറ്റാണ്ടുകളായി കശ്മീരിനുണ്ടായിരുന്ന പ്രത്യേക അധികാരങ്ങള്‍ റദ്ദ് ചെയ്ത ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തില്‍ കശ്മീരില്‍ നിശബ്ദതയുടെ അമര്‍ഷവും ലഡാക്കില്‍ സ്വാതന്ത്ര്യത്തിന്റെയും ഐക്യബോധത്തിന്റെയും ആഘോഷങ്ങളാണ് നടക്കുന്നത്. ലഡാക്ക് ജനത ആടിയും പാടിയും തെരുവുകളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷമാക്കുമ്പോള്‍ എങ്ങും ത്രിവര്‍ണ്ണ പതാകകള്‍ പാറിക്കളിക്കുന്നു. ബുദ്ധസന്ന്യാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യന്‍ ദേശീയ പതാക ഉയ

Full story

British Malayali

മുംബൈ: മൂന്നു മാസം മുമ്പ് പരിചയപ്പെട്ട 16 വയസ്സുകാരനുമായി പ്രണയത്തിലായതോടെ വീട്ടമ്മ പയ്യനുമായി ഒളിച്ചോടി താമസിച്ചത് ഒന്നര മാസത്തോളം. പതിനാറുകാരനുമൊത്ത് ഒളിച്ചോടി പോയ യുവതിക്കായി പൊലീസ് നടത്തിയ തിരച്ചിലിനൊടുവില്‍ ഇരുവരെയും പൊലീസ് പിടികൂടിയത് റയില്‍വെ പുറംപോക്കിലെ കുടിലില്‍ നിന്നും. പൊലീസ് പിടിച്ചതോടെ തന്നെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു എന്ന് പറഞ്ഞ് പയ്യന്‍ തലയൂരി. ഇതോടെ കുടുങ്ങിയത് കാമുകിയായ 38കാരി. മുംബൈ നെഹ്‌റു നഗര്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പരാതിയിലാണ് 38 വയസ്സുകാരി പി

Full story

British Malayali

ബറേലി: സ്ത്രീധനത്തുക കുറഞ്ഞുപോയതിന്റെ പേരില്‍ ഭര്‍ത്താവും അമ്മയും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയത് ആസിഡ് കുടിപ്പിച്ച്. ഉത്തര്‍പ്രദേശിലെ ബദേഹിയില്‍ ചൊവ്വാഴ്ച രാവിലെയാണ് 21 കാരിയായ യശോദ ദേവിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവര്‍ ആവശ്യപ്പെട്ട സ്ത്രീധനത്തുക നല്‍കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഇതേ തുടര്‍ന്ന് ഭര്‍തൃമാതാവ് യശോദയുടെ വായില്‍ ആസിഡ് ഒഴിക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ യുവതിയുടെ അച്ഛനും സഹോദരനും യശോദയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജ

Full story

British Malayali

ഡല്‍ഹി: തീരരക്ഷാ സേനാ ആസ്ഥാനത്ത് ഡപ്യൂട്ടി ഡയറക്ടര്‍ ജനറലും തൃശൂര്‍ വരന്തരപ്പള്ളി സ്വദേശിയുമായ ഐജി: തെക്കുംപുറത്ത് പ്രഭാകരന്‍ സദാനന്ദനു വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ സേനാമെഡല്‍. 1985 ല്‍ സേനയില്‍ ചേര്‍ന്ന അദ്ദേഹം, ഫ്ളീറ്റ് മെയിന്റനന്‍സ്, മെറ്റീരിയല്‍ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ പദവി വഹിച്ചിട്ടുണ്ട്. മെഡല്‍ ലഭിച്ച മറ്റുള്ളവര്‍: യുദ്ധ് സേവാ മെഡല്‍: ഗ്രൂപ്പ് ക്യാപ്റ്റന്മാരായ ഹേമന്ദ് കുമാര്‍, ഹാന്‍സല്‍ ജോസഫ് സെക്വേറ. ധീരതയ്ക്കുള്ള സേനാ മെഡല്‍: പി.സതീഷ് (കോസ്റ്റ് ഗാര്‍ഡ്), നായിക്: രമേശ് കുമാ

Full story

British Malayali

ന്യൂഡല്‍ഹി: അഭിനന്ദന്‍ വര്‍ത്തമാന് വീര ചക്ര നല്‍കും. ബാലകോട്ട് വ്യോമാക്രണം നടന്നതിന് പിന്നാലെ പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട വ്യോമസേനയിലെ വിങ് കമാന്‍ഡര്‍ അഭിന്ദന്‍ വര്‍ത്തമാന് ഉയര്‍ന്ന സൈനിക ബഹുമതി നല്‍കുന്നത്. അഭിനന്ദന്‍ വര്‍ത്തമാന് പുറമെ ബാലകോട്ട് ജെയ്‌ഷെ മുഹമ്മദിന്റെ ഭീകരകേന്ദ്രങ്ങള്‍ ബോംബിട്ട് തകര്‍ത്ത പൈലറ്റുമാര്‍ക്കും സൈനിക ബഹുമതി നല്‍കും അഭിനന്ദന്‍ വര്‍ത്തമാന് രാജ്യം നല്‍കുന്ന മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന സൈനിക ബഹുമതിയാണ് നല്‍കുന്നത്. യുദ്ധസാഹചര്യത്തില്‍ ശ

Full story

British Malayali

ബെയ്ജിംങ്: കശ്മീര്‍ വിഷയത്തിലെ ചൈനയുടെ അതൃപ്തി ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ ചൈനീസ് സന്ദര്‍ശനത്തിന്റെ വിജയത്തെ ബാധിച്ചില്ല. ചൈനീസ് വൈസ് പ്രസിഡന്റ് വാങ് ക്വിഷാനുമായും എസ് ജയശങ്കര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ത്രിദിന സന്ദര്‍ശനത്തിനായി ഞായറാഴ്ചയാണ് അദ്ദേഹം ചൈനയിലെത്തിയത്. ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഇരുനേതാക്കളും ചര്‍ച്ചചെയ്തതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ജമ്മു കശ്മീരിനു പ്രത്യേക പദവി പിന്‍വലിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമ

Full story

British Malayali

ഡല്‍ഹി: കശ്മീരിനെ പൂര്‍ണമായി ഇന്ത്യയുടേത് മാത്രമാക്കിയ ശേഷമുള്ള ആദ്യ സ്വാതന്ത്ര്യദിനത്തിന് രാജ്യം ഒരുങ്ങുന്നത് പഴുതുകളടച്ച സുരക്ഷ ഒരുക്കി. നാളെ രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. പിന്നീട് സ്വാതന്ത്യദിന സന്ദേശം നല്‍കും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റത്തിന് ശേഷമുള്ള ആദ്യ സ്വതന്ത്ര്യ ദിനാഘോഷമാണ് നാളത്തേത്. രാഷ്ട്രപതി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഇന്നലെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഫുള്‍ ഡ്രസ് റിഹേഴ്‌സല്‍ പൂര്‍ത്തിയാക്കി. ജമ്മു കശ്മീരിന്

Full story

British Malayali

പനാജി: വിമാനം റണ്‍വേയില്‍ ഇറക്കാന്‍ പറ്റാത്തതിന് പല കാരണങ്ങളുണ്ടാകാം. എന്നാല്‍ റണ്‍വേയില്‍ തെരുവ് പട്ടികള്‍ വന്ന് നിന്നാല്‍ എന്ത് ചെയ്യും. മുംബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനം റണ്‍വേ തൊടുന്നതിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കെയാണ് റണ്‍വേയില്‍ തെരുവ് നായ്ക്കള്‍ കൂട്ടമായി നില്‍ക്കുന്നത് പൈലറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനമിറക്കാനായില്ല. ലാന്റ് ചെയ്യാനായി താഴേക്ക് പറന്ന വിമാനം ഉടന്‍ തന്നെ മുകളിലേക്ക് ഉയര്‍ത്തി. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. ദംബോലിം വ

Full story

British Malayali

ജമ്മു: 370 റദ്ദാക്കുന്നതിന്റെ ഭാഗമായി ജമ്മുവില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചതായി ക്രമസമാധാന ചുമതലയുള്ള അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മുനീര്‍ ഖാന്‍ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അടച്ചിട്ടിരുന്ന സ്‌കൂളുകളും മറ്റ് സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കശ്മീരില്‍ ചില സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമ്മു കശ്മീരിന് പ്രത്യകപദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത് ക

Full story

[1][2][3][4][5][6][7][8]