1 GBP = 94.40 INR                       

BREAKING NEWS
British Malayali

മുംബൈ: യുവതിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ശേഷം മൃതശരീരത്തെ ബലാത്സംഗം ചെയ്ത യുവാവിനെ ഈമാസം 12 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. മഹാരാഷ്ട്രയിലെ പാല്‍ഘറിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ക്രൂരത അരങ്ങേറിയത്. പ്രതിയായ രാജസ്ഥാന്‍ സ്വദേശി നലസോപാര നഗരത്തിലെ കടയുടമ ശിവ ചൗധരി (30)യെ വെള്ളിയാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. സാധനം വാങ്ങാന്‍ കടയിലെത്തിയ യുവതിയെ കൊലപ്പെടുത്തിയ ശേഷം ലൈംഗിക ബന്ധത്തിലും ഏര്‍പ്പെട്ടുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. 32 കാരിയായ യുവതിയ

Full story

British Malayali

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യാ- ചൈനാ അതിര്‍ത്തിയില്‍ നിരീക്ഷണം കര്‍ശനമാക്കി വ്യോമസേന. അതിര്‍ത്തിയില്‍ ആകാശ നിരീക്ഷണത്തിന്റെ ഭാഗമായി റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനങ്ങളായ സുഖോയ്(സു-30എംകെഐ), മി?ഗ്-29 എന്നിവ തുടര്‍ച്ചയായി അതിര്‍ത്തിയില്‍ വട്ടമിട്ട് പറക്കുകയാണ്. ഇവയോടൊപ്പം അമേരിക്കന്‍ നിര്‍മ്മിത സി-17, സി-130ജെ യുദ്ധവിമാനങ്ങളും റഷ്യന്‍ നിര്‍മ്മിത വിമാനങ്ങളായ ഇല്യൂഷിന്‍-76, ആന്റനോവ്-32 എന്നിവയും ഏത് സാഹചര്യവും നേരിടാന്‍ സജ്ജമായി അതിര്‍ത്തിയിലുണ്ട്.

Full story

British Malayali

കാണ്‍പുര്‍: ഉടമ മരിച്ചതിന്റെ മനോവിഷമത്തില്‍ വളര്‍ത്തുനായ കെട്ടിടത്തില്‍ നിന്ന് സ്വയം ചാടി മരിച്ചു. ഉത്തര്‍പ്രദേശിലാണ് ദാരുണ സംഭവം അരങ്ങേറിയത്. കാണ്‍പുരിലെ ബാര-2 ഏരിയയില്‍ താമസിക്കുന്ന ഡോ. അനിതരാജ് സിങ് വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് മരിച്ചത്. മൃതദേഹം ഇവരുടെ അപ്പാര്‍ട്‌മെന്റില്‍ എത്തിച്ചതിനു തൊട്ടു പിന്നാലെ ഇവരുടെ വളര്‍ത്തുനായ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേയ്ക്കു ചാടി ചത്തതായി ദേശിയ മാധ്യമങ്ങള്‍ അടക്കം വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഡോ.അനിതരാജിന്റെ പ്രിയപ്പെട്ട വളര

Full story

British Malayali

എന്റിക്ക ലെക്സി കടല്‍ക്കൊലക്കേസില്‍ രാജ്യാന്തര ട്രിബ്യൂണല്‍ വിധിക്കെതിരെ അപ്പീലിനു വ്യവസ്ഥയില്ല. അതിനിടെ മലയാളികളെ കൊന്ന നാവികരെ വെറുതെ വിടുന്നതില്‍ അമര്‍ഷം പുകയുകയാണ്. മത്സ്യത്തൊഴിലാളികളെ കൊന്ന നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യന്‍ കോടതിക്ക് അധികാരമില്ലെന്ന തീരുമാനത്തിനു ട്രിബ്യൂണല്‍ വ്യക്തമാക്കിയ കാരണം ഏറെ ചര്‍ച്ചയാകുന്നുണ്ട്. സ്വകാര്യ കപ്പലാണെങ്കിലും അത് ഇറ്റലിയുടെ കൊടിയുള്ളതാണ്. അതിനെ കടല്‍ക്കൊള്ളക്കാരില്‍നിന്നു സംരക്ഷിക്കുകയെന്ന ദൗത്യത്തിനായി നിയോഗിക്കപ്പെട്ടതാണ് ഇറ്റാലിയന്‍ സൈനികര

Full story

British Malayali

അഹമ്മദാബാദ്: വിവാദ ആള്‍ദൈവം നിത്യാനന്ദയുടെ ആശ്രമത്തില്‍ നിന്നും കാണാതായ രണ്ട് പെണ്‍കുട്ടികള്‍ നിത്യാനന്ദയ്ക്കൊപ്പം കൈലാസത്തിലുണ്ടെന്ന് പൊലീസ്. സഹോദരിമാരായ പെണ്‍കുട്ടികളെ ആശ്രമത്തില്‍ നിന്നും കാണാനില്ലെന്ന് പിതാവ് പരാതി നല്‍കിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഗുജറാത്ത് പൊലീസിന് ഇക്കാര്യം വ്യക്തമായത്. നിത്യാനന്ദയുടെ കരീബിയന്‍ ദ്വീപാണ് കൈലാസം. നിത്യാനന്ദയ്ക്കൊപ്പമുള്ള സഹോദരിമാര്‍ ചട്ണി മ്യൂസിക്കില്‍ (ഇന്ത്യന്‍-കരീബിയന്‍ സമൂഹത്തില്‍ പ്രചാരത്തിലുള്ള ഒരു സംഗീതരൂപം) അടക്കം പ്രാവീണ്യം നേ

Full story

British Malayali

ന്യൂഡല്‍ഹി: മധ്യപ്രദേശ് ബിജിപിയില്‍ കലാപം. മന്ത്രിസഭാ പുനഃസംഘടനയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് വനിയാകുന്നത്. ജ്യോതിരാദിത്യ സിന്ധ്യയുടെ 11 ഉറ്റ അനുയായികളടക്കം 14 മുന്‍ കോണ്‍ഗ്രസുകാര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചതാണ് പ്രശ്നത്തിന് കാരണം. മന്ത്രിസഭയുണ്ടാക്കിയപ്പോള്‍ ജാതി സമവാക്യങ്ങളോ പ്രവര്‍ത്തന പാരമ്പര്യമോ പരിഗണിക്കപ്പെട്ടില്ലെന്ന പരാതിയുമായി മുന്മുഖ്യമന്ത്രി ഉമാഭാരതി സംസ്ഥാന നേതൃത്വത്തിനും ദേശീയ നേതൃത്വത്തിനും കത്തയച്ചു. മന്ത്രിസ്ഥാനം നിഷേധിക്കപ്പെട്ടവരുടെ അനുയായികള്‍ പലയിടങ്ങളിലും പ്രക

Full story

British Malayali

ലഡാക്ക്: ഇന്ത്യന്‍ മേഖലയില്‍ കണ്ണുവെച്ചവര്‍ക്ക് ഗാല്‍വനില്‍ സൈന്യം ഉചിതമായ മറുപടി കൊടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയുമ്പോള്‍ അതുകൊള്ളുന്നത് ചൈനയ്ക്ക് മാത്രം. അന്താരാഷ്ട്ര സമൂഹവും ഈ വിഷയത്തില്‍ ഇന്ത്യയ്ക്കൊപ്പമായിരുന്നു. ഗാല്‍വന്‍ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സൈനികരെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഈച്ച പോലും അറിയാതെയായിരുന്നു മോദിയുടെ അതിര്‍ത്തിയിലേക്കുള്ള സന്ദര്‍ശനം. വളരെ വികാരപരമായാണ് സൈനികരോട് മോദി സംസാരിച്ചത്. വേണ്ടി വന്നാല്&zw

Full story

British Malayali

കഠ്മണ്ഡു: ഭൂപടം മാറ്റി വരച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുടെ തലവര മാറുമോ? സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും എതിര്‍പ്പുകള്‍ ശക്തമായതോടെ അധികാരം നിലനിര്‍ത്താന്‍ അദ്ദേഹം പെടാപ്പാട് പെടുകയാണ്. രാജി വെച്ചൊഴിയാന്‍ ഒലിക്ക് പാര്‍ട്ടി കര്‍ശന നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. എന്നാല്‍ അധികാരം നഷ്ടമാവാതിരിക്കാന്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവെച്ച് ഒലി ജനാധിപത്യത്തെ തന്നെ കശാപ്പ് ചെയ്തിരിക്കുകയാണ്. നിലനില്‍പ്പിനായി ജനാധിപത്യത്തെ തന്നെ അട്ടി മറിക്കാന്‍ തുനിഞ്ഞിരിക്കുകയാണ് ഒലി.

Full story

British Malayali

സിആര്‍പിഎഫ് ജവാനെയും ആറു വയസുകാരനെയും വെടിവെച്ചു കൊലപ്പെടുത്തിയ തീവ്രവാദിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. സാഹിദ് ദാസ് എന്ന തീവ്രവാദിയാണ് കൊല്ലപ്പെട്ടത്. പൊലീസ് ട്വിറ്ററിലൂടെയാണ് സാഹിദിനെ വധിച്ചവിവരം പുറത്തുവിട്ടത്. സാഹിദിന് ഒപ്പമുണ്ടായിരുന്ന രണ്ട് തീവ്രവാദികളെയും വധിച്ചു.ഐഎസ്ജെകെ എന്ന തീവ്രവാദി സംഘടനയിലെ അംഗമാണ് സാഹിദ്. പ്രത്യേക സംഘവും സിആര്‍പിഎഫും സംയുക്തമായി നടത്തിയ നീക്കത്തിനിടെയാണ് തീവ്രവാദി കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ശ്രീനഗറിലെ അനന്ത് നാഗിലുണ്ടായ ഏറ്റുമുട്ടലിനിടെ സിആര്‍പിഎഫ് ജവാന

Full story

British Malayali

മുംബൈ: ഇന്ത്യന്‍ യുവതയെ പിടിച്ചകുലുക്കിയ ജനപ്രിയ നൃത്ത-ഗാന രംഗങ്ങള്‍ക്ക് കോറിയോഗ്രഫി ചെയ്ത പ്രശസ്ത ബോളിവുഡ് നൃത്തസംവിധായിക സരോജ് ഖാന്‍(71) അന്തരിച്ചു. പുലര്‍ച്ചെ മുംബൈയിലെ ഗുരു നാനാക്ക് ഹോസ്പിറ്റലിലായിരുന്നു അന്ത്യം. ശ്വാസതടസത്തെ തുടര്‍ന്ന് ജൂണ്‍ 20നാണ് സരോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സരോജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവ് ആണ്. പുലര്‍ച്ചെ 2.30ന് ഹൃദയാഘാതം മൂലമാണ് അന്ത്യം എന്ന് അനന്തരവന്‍ മനീഷ് ജഗ്വാനി മാധ്യമങ്ങളോട് പറഞ്ഞു. മിസ്റ്റര്‍ ഇന്ത്യയില്‍ (1987) ശ്രീദേവിക്ക് വേണ്ടി ഒരുക്കിയ 'ഹവാ, ഹവായി', മാ

Full story

[1][2][3][4][5][6][7][8]