1 GBP = 92.00INR                       

BREAKING NEWS
British Malayali

ന്യൂഡല്‍ഹി: കൊറോണയില്‍ രാജ്യത്ത് കാര്യങ്ങള്‍ കൈവിട്ട് പോയിട്ടില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് പ്രതീക്ഷയും ഏറുകയാണ്. കോവിഡ് 19 വ്യാപനത്തിന്റെ മൂന്നാംഘട്ടമായ സാമൂഹിക വ്യാപനത്തിലേക്ക് രാജ്യം പ്രവേശിച്ചുവെന്നതിന് വ്യക്തമായ തെളിവുകള്‍ ഇല്ലെന്നാണ് ഐസിഎംആറിന്റെ വിലയിരുത്തല്‍. തിരക്കുപിടിച്ച് എല്ലാവരുടെയും സ്രവങ്ങള്‍ എടുത്തുപരിശോധിക്കേണ്ട സാഹചര്യമില്ല. നിലവിലുള്ള 12,000 പരിശോധനാ സംവിധാനങ്ങളില്‍ വെറും 30ശതമാനം മാത്രമേ ഇതുവരെ

Full story

British Malayali

ന്യൂഡല്‍ഹി: കൊറോണയില്‍ ചൈനയുടെ എപിക് സെന്റര്‍ വുഹാനായിരുന്നു. അമേരിക്കയില്‍ ന്യുയോര്‍ക്ക്. ഇന്ത്യ ഇത്രത്തോളം ഭീതിയില്‍ അല്ല. എങ്കിലും കാസര്‍കോട് കാര്യങ്ങല്‍ അങ്ങനെ അല്ല. ഇവിടെ ആകെ ഭീതിയാണ്. രാജ്യത്ത് കോവിഡ് ഏറ്റവും അപകടകരമായി മാറിയ ഇടങ്ങളില്‍ കാസര്‍കോടും ഇടം പിടിക്കുകയാണ്. യുപി നോയിഡയിലെ ജിബി നഗര്‍, രാജസ്ഥാനിലെ ഭില്‍വാഡ എന്നിവിടങ്ങളിലും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുതലാണ്. ഈ 'ഹോട്ട്സ്പോട്ടുകളി'ലാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഏറ്റവും കൂടുതല്‍ കൊറ

Full story

British Malayali

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രാജ്യം മുന്നോട്ട് പോകുമ്പോള്‍ സഹായ ഹസ്തതവുമായി രാഷ്ട്രീയ സാംസ്‌കാരിക കായിക രംഗത്തെ പ്രമുഖരും രംഗത്ത്. ലോകം കീഴടക്കിയ മഹാമാരിയില്‍ 20 ലധികം പേര്‍ മരണപ്പെട്ടപ്പോള്‍ ധനസഹായവുമായും ആവശ്യസാധനങ്ങള്‍ വാഗ്ദാനം നല്‍കിയുമാണ് നിരവധി പേര്‍ രംഗത്തെത്തിയിരിക്കുന്നത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാ ബിജെപി എംപിമാരും എംപി ഫണ്ടില്‍നിന്ന് ഒരുകോടി രൂപ കേന്ദ്ര ദുരതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ ആഹ്വാനം നല്‍കിയി

Full story

British Malayali

റാഞ്ചി ലോക്ഡൗണില്‍പെട്ട പതിനാറുകാരി ഝാര്‍ഖണ്ഡില്‍ കൂട്ടബലാല്‍സംഗത്തിനിരയായി. സുഹൃത്ത് ഉള്‍പ്പെടെ ഒന്‍പതു പേര്‍ ധുംകയില്‍ അറസ്റ്റില്‍. ഹോസ്റ്റല്‍ പൂട്ടിയതിനെത്തുടര്‍ന്ന് സുഹൃത്തിനൊപ്പം വീട്ടിലേക്കു പോയ പെണ്‍കുട്ടിയാണ് ബലാല്‍സംഗത്തിനിരയായത്. വഴിയില്‍ വച്ച് സുഹൃത്ത് മറ്റുള്ളവരെ വിളിച്ചു വരുത്തുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. ഈ മാസം 24 നായിരുന്നു സംഭവം. പൊലീസ് അന്വേഷണം തുടങ്ങി. ഹോസ്റ്റല്‍ പൂട്ടിയതിനെ തുടര്‍ന്ന് പെണ്‍കുട്ടി രക്ഷിതാവിനെ വിളിച്ച് വിവരം പറഞ്ഞിരുന്നെങ്കി

Full story

British Malayali

ന്യൂഡല്‍ഹി: രാജ്യം ഒറ്റക്കെട്ടായി കൊറോണ വൈറസിനെതിരെ പോരാടുമ്ബോള്‍ വിചിത്രവും വിവാദവുമായ പ്രസ്താവന നടത്തി ഇന്‍ഫോസിസ് ഉദ്യോഗസ്ഥനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത് വ്യാപക പ്രതിഷേധം. ഐടി മേജര്‍ ഇന്‍ഫോസിസില്‍ ടെക്‌നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്യുന്ന മുജീബ് മുഹമ്മദ് എന്ന യുവാവ് പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമയ്ക്കണമെന്നും വൈറസ് പരത്തണമെന്നും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരിക്കുന്നു. ഇതാണ് പ്രതിഷേധം ആളിക്കത്തിയത്. ഇതോടെ നടപടിയുമായി ഇന്‍ഫോസിസും രംഗത്ത് എത്തി. ഇയാളെ ജോലിയില്‍ ന

Full story

British Malayali

ന്യൂഡല്‍ഹി: കൊറോണയില്‍ ഇന്ത്യയും ഭയന്ന് വിറയ്ക്കുകയാണ്. കോവിഡ് 19 പരിശോധന നടത്തുന്ന ഓരോ അമ്പത് പേരിലും ഒരാളുടെ ഫലം പോസിറ്റീവാണെന്ന കണക്കുകളാണ് ഇതിന് കാരണം. അതാത് ജലദോഷ പനിക്ക് കാരണമായി കൊറോണ വൈറസ് മാറുന്നതിന്റെ സൂചനയാണ് ഇത്. മാര്‍ച്ച് 25 വരെയുള്ള പരിശോധന ഫലങ്ങള്‍ പ്രകാരം ബിസിനസ് സ്റ്റാന്റേര്‍ഡ് നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇതോടെ കൂടുതല്‍ കരുതലുകള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പരിശോധനയും രോഗിയുമായുള്ള ശതമാന കണക്ക് ഇന്ത്യയില്‍ ഇനിയും കൂടിയാല്‍ അത് വലി

Full story

British Malayali

ന്യഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ സഹായ പാക്കേജിന് പിന്നാലെ കൊറോണ കാലത്ത് റിസര്‍വ്വ് ബാങ്ക് വകയും ആശ്വാസം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചതിന്റെ അടുത്തദിവസംതന്നെ ആര്‍ബിഐ റിപ്പോ നിരക്ക് മുക്കാല്‍ ശതമാനം കുറച്ചു. ഇതോടെ റിപ്പോ നിരക്ക് 4.4 ശതമാനമായി കുറഞ്ഞു. ഇതോടൊപ്പം വായ്പകള്‍ക്ക് മൊറൊട്ടോറിയവും പ്രഖ്യാപിച്ചു. മൂന്ന് മാസത്തേക്ക് നിശ്ചിത കാലത്തേക്കുള്ള വായ്പകള്‍ക്ക് തിരിച്ചടവ് വേണ്ട. കൊറോണാ പ്രതിസന്ധി കണക്കിലെടുത്താണ് തീരുമാനം. കാഷ് റിസര്‍വ് റേഷ്യോയില്‍ ഒരുശതമ

Full story

British Malayali

ന്യൂഡല്‍ഹി: മുംബൈയിലെ ചേരിയിലും കൊറോണ എത്തി. യുപിയില്‍ സമൂഹ വ്യാപനവും ഭയക്കുന്നു. ഇതോടെ കടുത്ത നടപടികളിലേക്ക് കടക്കുകയാണ് രാജ്യം. രാജ്യത്ത് ലോക്ഡൗണ്‍ മൂന്നാം ദിവസത്തേക്കു കടന്നക്കുമ്പോള്‍ നിലപാടുകള്‍ കടുപ്പിക്കും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കും. കറ്ങ്ങി നടക്കാന്‍ ആരേയും അനുവദിക്കില്ല. കശ്മീരില്‍ പലയിടത്തും ഡ്രോണുകള്‍ ഉപയോഗിച്ച് അധികൃതര്‍ നിയമലംഘകരെ കണ്ടെത്തി മുന്നറിയിപ്പു നല്‍കുന്നുണ്ട്. ആളുകളുടെ ബുദ്ധിമുട്ട് പരമാവധി കുറയ്ക്കാനാണ് ഡല്‍ഹി സ

Full story

British Malayali

ന്യൂഡല്‍ഹി: കൊറോണ സൃഷ്ടിക്കുന്ന സാമ്പത്തിക ആഘാതം മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമാണ് പാക്കേജ് പ്രഖ്യാപിച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കും. പാവപ്പെട്ടവര്‍ക്ക് ഭക്ഷണം ഉറപ്പാക്കും. നിര്‍ധനര്‍ക്കും ദിവസവേതനക്കാര്‍ക്കും പ്രത്യേക പാക്കേജ് നല്‍കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷയ്ക്കാണ് കേന്ദ്രം പ്രാധാന്യം നല്‍കുന്നത്. ആളുകളിലേക്ക് നേരിട്ട് പണവും ആനുകൂല്യവും നല്‍കുന്ന പദ്ധത

Full story

British Malayali

ശ്രീനഗര്‍: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം മരണ നിരക്കും ഉയരുന്നു. ഇന്ന് ഒരാള്‍ കൂടി മരിച്ചു. ജമ്മു കശ്മീരില്‍ കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിക്കുകയാിരുന്നു. ശ്രീനഗറില്‍ 65 കാരനാണ് മരിച്ചത്. ഇതോടെ രാജ്യത്തുകൊവിഡ് വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം 14 ആയി. നേരത്തെ ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 124 ആയി ഉയര്‍ന്നു. ഗോവയില്‍ ആദ്യത്തെ പോസിറ്റീവ് കേസുകളും ഇന്ന് റിപ്പോര്

Full story

[1][2][3][4][5][6][7][8]