1 GBP = 92.40 INR                       

BREAKING NEWS
British Malayali

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാര്‍ പാസാക്കിയ പൗരത്വഭേദഗതി നിയമത്തിനെതിരെ വ്യാപകമായ കുപ്രചാരണം നടക്കുമ്പോള്‍ നിയമ വിദഗ്ധനും, മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വേയുടെ വാക്കുകള്‍ വൈറലാവുകയാണ്. ഇന്ത്യയിലെ മുഴുവന്‍ മുസ്ലീങ്ങളെയും കുടിയൊഴിപ്പിക്കാനുള്ള നീക്കമാണ് ഇതെന്നും, മുസ്ലീങ്ങള്‍ക്കായി തടവറകള്‍ ഉണ്ടാക്കുകയാണെന്നുമുള്ള കുപ്രചാരണം നടക്കുമ്പോള്‍, ഇത് പൂര്‍ണ്ണമായും ഭരണഘടനാപരമാണെന്നും തുല്യതയെക്കുറിച്ച് പറയുന്ന ആര്‍ട്ടിക്കില്‍ 14, 15, 21 എന്നിവയുടെ ലംഘനം അല്ലെന്നുമാണ് ഹരീഷ് സാല്‍വേ ഇന്ത്

Full story

British Malayali

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് പിന്തുണയുമായി ബംഗ്ലാദേശി എഴുത്തുകാരിയും മനുഷ്യാവകാശ പ്രവര്‍ത്തകയും സ്വതന്ത്ര ചിന്തകയുമായ തസ്ലീമ നസ്‌റീന്‍. 'പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ല. ഇന്ത്യ ഒരിക്കലും മുസ്ലീങ്ങളെ നാടുകടത്തില്ല. മതഭ്രാന്തന്മാര്‍ എപ്പോഴും ലക്ഷ്യമിടുന്നത് ന്യൂനപക്ഷങ്ങളെയാണ്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ പൗരത്വ നിയമം പാസാക്കിയതില്‍ താന്‍ അതീവ സന്തോഷവതിയാണ്'- ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ തസ്ലീമ പറഞ്ഞു. 'ബംഗ്ലാദേശില്‍ മതഭ്രാന്തന്മ്മാര്‍ ന്യൂനപക്ഷങ്ങളെ പീഡനങ്ങള്‍

Full story

British Malayali

സിവില്‍ സര്‍വീസ് എക്സാമിനേഷനില്‍ 126ാം റാങ്ക് ലഭിച്ച മഹേശ്വര്‍ റെഡ്ഡിക്ക് ഭാര്യ അത്ര പോരെന്ന് തോന്നിയത് അവളുടെ പണം ഉപയോഗിച്ച് പഠിച്ച് ഐപിഎസ് ഉദ്യോഗസ്ഥനായതോടെ. താഴ്ന്ന ജാതിയില്‍പ്പെട്ട യുവതിയാണ് മഹേശ്വര്‍ റെഡ്ഡിയുടെ ഭാര്യ ഭവാനി ബിരുദുല. റെയില്‍വേ ഉദ്യോഹസ്ഥയായ ഭവാനിയുടെ പണം ഉപയോഗിച്ച് പഠിച്ചാണ് മഹേശ്വര്‍ സിവില്‍ സര്‍വീസ് നേടിയതും ഐപിഎസ് ട്രെയിനിങിനു പോയതും എല്ലാം. ഇതിന് പിന്നാലെയാണ് ഐപിഎസ്സുകാരനായ മഹേശ്വറിന് ഭാര്യ അത്ര പോരെന്ന് തോന്നിയത്. അതോടെ വീട്ടുകാരുടെയും തന്റെയും അന്തസ്സിന് ചേര്‍ന്ന യുവതി

Full story

British Malayali

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയെ കുറിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയമുണ്ടാക്കുകയാണ് കോണ്‍ഗ്രസ്. ഇടതുപക്ഷവും, കോണ്‍ഗ്രസുമാണ് അക്രമസമരങ്ങള്‍ക്ക് പിന്നില്‍. ഝാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. പൗരത്വ നിയമഭേദഗതിയെ കുറിച്ച് നുണകളും ഊഹാപോഹങ്ങളുമാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. ഒരു ഇന്ത്യന്‍ പൗരനെയും ഇത് ബാധിക്കില്ല, പ്രധാനമന്ത്രി ഉറപ്പുനല്‍കി. എല്ലാ പാക്കിസ്ഥാന്‍ പൗരന്മാര്‍ക്കും ഇന്ത്യ

Full story

British Malayali

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഞായറാഴ്ച ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത മൂന്ന് പേരെ വെടിയേറ്റ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലാണ് വെടിയേറ്റ നിലയില്‍ രണ്ടുപേര്‍ ചികിത്സയിലുള്ളതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരാള്‍ ഹോളി ഫാമിലി ആശുപത്രിയിലാണ്. 23കാരനായ ഷൊഹൈബ് ഖാനാണ് വെടിയേറ്റ ഒരാള്‍. കാല്‍വിരലില്‍ പെലറ്റ് കൊണ്ട് ഷൊബൈബ് ഖാനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. തന്റെ മകന്‍ പ്രക്ഷോഭത്തിന്റെ ഭാഗമായിരുന്നില്ല

Full story

British Malayali

ന്യൂഡല്‍ഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗസഖ്യ വര്‍ധിപ്പിക്കണമെന്ന് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ലോക്‌സഭാംഗങ്ങളുടെ എണ്ണം നിലവിലെ 543ല്‍ നിന്ന് ആയിരമാക്കണമെന്നും തത്തുല്യമായ വര്‍ധന രാജ്യസഭാംഗങ്ങളുടെ കാര്യത്തിലും വരുത്തണമെന്നാണ് പ്രണബ് ആവശ്യപ്പെട്ടത്. ഡല്‍ഹിയില്‍, ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് അടല്‍ ബിഹാരി വാജ്‌പേയി സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് കൂടിയായിരുന്ന അദ്ദേഹം. ഏറ്റവും ഒടുവില്‍, ലോക്‌സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയത് 1977ലാണ്. 1971ല

Full story

British Malayali

ബംഗളൂരു: ആഷിഖ് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയം സിനിമയില്‍ വഞ്ചിച്ച കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച കാമുകിയുടെ കഥ പിന്നീട് പലയിടങ്ങളിലും ആവര്‍ത്തിക്കപ്പെട്ടിരുന്നു. അത്തരമൊരു കഥയുടെ ആവര്‍ത്തനമാണ് കര്‍ണാടത്തിലെ മൈസൂരില്‍ നിന്നും പുറത്തുവന്നത്. മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ദന്തഡോക്ടറായ കാമുകിക്ക് പത്ത് വര്‍ഷത്തം കഠിന തടവാണ് നടന്നത്. പത്തുവര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ 15,000 രൂപ പിഴയും രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായും ബംഗളൂരുവിലെ സെഷന്‍സ് കോടതി വിധിച്ചു. 2008 നവംബര്‍ 29ന

Full story

British Malayali

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം വന്‍ പ്രതിഷേധങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ജാമിയ മിലിയ സര്‍വകലാശാലയില്‍ തിങ്കളാഴ്ച രാവിലെയും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്നു. പൊലീസ് അതിക്രമത്തില്‍ ഡല്‍ഹി പൊലീസിനെതിരേ നടപടി ആവശ്യപ്പെട്ടും പൗരത്വ നിയമത്തിനെതിരെയുമാണ് പ്രതിഷേധം തുടരുന്നത്. കഴിഞ്ഞ ദിവസത്തെ സംഘര്‍ഷത്തില്‍ പരിക്കേറ്റവരും അല്ലാത്തവരുമായ വിദ്യാര്‍ത്ഥികള്‍ ഷര്‍ട്ടുകള്‍ ധരിക്കാതെയാണ് സര്‍വകലാശാല ഗേറ്റിന് മുന്നിലെ സമരത്തില്‍ അണിനിരക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി നാട്ടുകാരും രംഗത്തുണ്ട്. അതേസമ

Full story

British Malayali

പാട്ന: ഒരുകാലത്ത് ബിഹാറിലെ ഒന്നാംനമ്പര്‍ കുടുംബമായിരുന്നു ലാലു പ്രസാദ് യാദവിന്റേത്. ലാലും ഭാര്യ റാബ്രിദേവിയും ബിഹാര്‍ ഭരിച്ച മുഖ്യമന്ത്രിമാര്‍. ചോദ്യം ചെയ്യപ്പെടാത്ത ശക്തിയോടെ നിന്നിരുന്ന കുടുംബം പക്ഷേ, ഇപ്പോള്‍ തകിടം മറിഞ്ഞിരിക്കുകയാണ്. കാലിത്തീറ്റ കുംഭകോണക്കേസില്‍പ്പെട്ട് ലാലു പ്രസാദ് യാദവ് ജയിലിലാണ്. കുടുംബത്തിലാകെ തമ്മില്‍ത്തല്ലും. അമ്മായിയമ്മ-മരുമകള്‍ പോരാണ് ഇപ്പോള്‍ ലാലുവിന്റെ കുടുംബത്തെ വാര്‍ത്തകളില്‍ നിര്‍ത്തുന്നത്. റാബ്രി ദേവി തന്റെ മുടിക്കുപിടിച്ച് തള്ളുകയും വീട്ടില്‍നിന്ന് ഇറക

Full story

British Malayali

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ സമാധാനം നശിപ്പിക്കുന്ന വിധത്തിലേക്ക് മാറിയതോടെ കാര്യങ്ങളെല്ലാം മാറിമറിയുന്നു. ബംഗാള്‍ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ കൂടിയുള്ള വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പിടി മുറുക്കുകയാണ്. ബംഗാളില്‍ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധം ശക്തമായി നടക്കുകയാണ്. ഈ മേഖലയില്‍ മുസ്ലിംങ്ങള്‍ മാത്രമല്ല, ഹിന്ദുക്കളും തങ്ങളുടെ ഇടങ്ങളിലേക്ക് വരേണ്ടെന്ന് പറഞ്ഞു കൊണ്ടാണ് പ്രതിഷേധം കനക്കുന്നത്. അസമില്‍ ബ

Full story

[7][8][9][10][11][12][13][14]