1 GBP = 97.70 INR                       

BREAKING NEWS
British Malayali

മുംബൈ: ലോക വ്യവസായ ലോകത്തെ അത്ഭുത വ്യക്തിത്വമാണ് മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡ്സ്ട്രീസ് ലോകത്തെ ബ്രാന്‍ഡുകളുടെ പട്ടികയില്‍ രണ്ടാമതായി ഇടം പിടിച്ചെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. ആഗോള ബ്രാന്‍ഡ് ട്രാന്‍സ്ഫര്‍മേഷന്‍ കമ്പനിയായ ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ 2020ലെ സൂചികയിലാണ് ആപ്പിളിന് തൊട്ടു പിന്നിലായി റിലയന്‍സ് സ്ഥാനം പിടിച്ചത്. സാംസങ്ങാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഫ്യൂച്ചര്‍ ബ്രാന്‍ഡിന്റെ പട്ടികയിലേക്ക് ആദ്യമായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. റിലയന്‍സ് ഇന്

Full story

British Malayali

മുംബൈ: സുശാന്ത് സിങ് രജ്പുതിന്റെ ആത്മഹത്യ ഇന്ത്യന്‍ സിനിമാ ലോകത്തെ ശരിക്കും ഞെട്ടിച്ചിരുന്നു. ഇതിന് പിന്നാലെ തുടര്‍ച്ചയായി ഉത്തരേന്ത്യന്‍ സിനിമാ ലോകത്തു നിന്നും ആത്മഹത്യകളുടെ വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഏറ്റവും ഒടുവിലായി ഭോജ്പുി സിനിമാ നടി അനുപമ പഥക്കും(40) മുംബൈ ദാഹിസറിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍. ബിഹാര്‍ സ്വദേശിയായ നടി ഞായറാഴ്ചയാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ടിവി ഷോകളിലൂടെ സിനിമയിലെത്തിയ താരം സിനിമയില്‍ സജീവമാകുന്നതിനു വേണ്ടി മുംബൈയിലേക്ക് താമസം മാറ്റുകയായിരുന്നു. ആത്മഹത്യ ചെയ്യുന

Full story

British Malayali

സിവില്‍ സര്‍വീസ് നേടി താരമായിരിക്കുകയാണ് ഡല്‍ഹിയിലെ മോഡലിങ് താരം. അതും കോച്ചിങിനു പോലും പോകാതെ സ്വയം പഠിച്ച്. മോഡലും 2016ലെ മിസ് ഇന്ത്യ ഫൈനലിസ്റ്റുമായ ഡല്‍ഹി സ്വദേശിനി ഐശ്വര്യ ഷിറോണ്‍ ആണ് ചിട്ടയായ പഠന ക്രമത്തിലൂടെ ഐഎഎസ് കരസ്ഥമാക്കിയത്. ഐശ്വര്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 93ാം റാങ്ക് നേടിയാണ് തന്റെ ബുദ്ധി വൈഭവം തെളിയിച്ചത്. സിവില്‍ സര്‍വീസസ് മോഹം കുട്ടിക്കാലത്തേ കൂട്ടിനുള്ളതിനാല്‍ പഠനകാര്യങ്ങളില്‍ ഐശ്വര്യ ഒട്ടും പിന്നോട്ടുപോയില്ല. ഡല്‍ഹി ശ്രീറാം കോളജ് ഓഫ് കൊമേഴ്സില്‍ ഇക്കണോമിക്സ് ഓണേഴ്സ് പഠനം. 2015ല

Full story

British Malayali

ന്യൂഡല്‍ഹി: കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് കടന്നു കയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രതിരോധ മന്ത്രാലയത്തിന്റെ വെബ് സൈറ്റില്‍ നിന്നും അപ്രത്യക്ഷമായതിനെ ചൊല്ലി വിവാദം. കടന്നുകയറ്റം നടന്നെന്ന് സ്ഥിരീകരിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച് രണ്ടുദിവസത്തിന് ശേഷമാണ് നീക്കം ചെയ്തിരിക്കുന്നത്. അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റം നടന്നിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അവകാശവാദത്തിന് വിരുദ്ധമായാണ് പ്രതിരോധ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വന്നത്. ഇത് ഉയ

Full story

British Malayali

മുംബൈ: ഹിന്ദി ടെലിവിഷന്‍ താരവും മോഡലുമായ സമീര്‍ ശര്‍മയെ (44) മുംബൈ മലാഡ് വെസ്റ്റിലെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 'യെ റിഷ്ദ ഹെ പ്യാര്‍ കാ' എന്ന പരമ്പരയില്‍ അഭിനയിച്ചു വരികയായിരുന്നു. സംഭവത്തില്‍ ആകസ്മിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതായി മലാഡ് പെലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്പെക്ടര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. നടന്റെ ഫ്ളാറ്റില്‍ നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെടുത്തിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ഫെബ്രുവരിയിലാണ് സമീര്‍ മലദില്‍ ഫ്ളാറ്റ് വാടകയ്ക്ക

Full story

British Malayali

മുംബൈ: മുംബൈയില്‍ കനത്ത മഴ മൂന്നാം ദിവസവും തുടരുന്നു. മൂന്നു ദിവസമായി നിര്‍ത്താതെ പെയ്യുന്ന കനത്തമഴയ്ക്കിടയില്‍ ദുരിതം വിതച്ച് ശക്തമായ കാറ്റും എത്തിയതോടെ ജനങ്ങള്‍ വലഞ്ഞു. നിരവധി മരങ്ങള്‍ റോഡിലേക്ക് കടപുഴകി വീണു. മുംബൈയിലും താനെ ജില്ലയിലുമാണ് മഴ ശക്തമായി തുടരുന്നത്. മുംബൈ, താനെ, റായ്ഗഡ് പ്രദേശങ്ങളില്‍ കാലാവസ്ഥാ കേന്ദ്രങ്ങള്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഫോണില്‍ സംസാരിച്ച് സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. മുംബൈയിലെ

Full story

British Malayali

അയോധ്യ: ഞാന്‍ നരേന്ദ്ര ദാമോദര്‍ദാസ് മോദി, ഈ രാജ്യത്തിലെ സര്‍വചരാചരങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും സമൃദ്ധിക്കുമായി ഭഗവാന്‍ ശ്രീരാമചന്ദ്രനോട് പ്രാര്‍ത്ഥിക്കുന്നു. പിന്നീട് 20 മിനിറ്റോളം മന്ത്ര മുഖരിതം രാമജന്മഭൂയിലെ പ്രധാന വേദി. കൃത്യം 12.44 പിന്നിട്ടതും ശിലാസ്ഥാപനം. അയോധ്യയില്‍ ശ്രീരാമ ക്ഷേത്രത്തിന് വെള്ളിശില പാകി രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ഷേത്രനിര്‍മ്മാണത്തിന് എത്തിച്ചതില്‍ ഒമ്പതു ശിലകളാണ് പൂജിച്ചത്. ആര്‍എസ്എസ് സര്‍ സംഘചാലക് മോഹന്‍ ഭാഗവതും ചടങ്ങിലെ പ്

Full story

British Malayali

ബെംഗളുരു: രാജ്യത്തെതന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ബൈജൂസ് ലേണിങ് ആപ്പില്‍ വീണ്ടും വിദേശ മൂലധന നിക്ഷേപം. ഇത്തവണ 3000 കോടി രൂപയുടെ വിദേശ മൂലധന നിക്ഷേപമാണ് ബൈജൂസില്‍ എത്തുന്നത്. റഷ്യ-ഇസ്രയേലി ശതകോടീശ്വരനായ യൂറി മില്‍നേര്‍ ആണ് 3000 കോടി രൂപ(400 മില്യണ്‍ ഡോളര്‍) നിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്. ഈയാഴ്ച അവസാനത്തോടെ ബൈജൂസുമായി യൂറി മില്‍നേര്‍ കരാറിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ബൈജൂസിന്റെ മൂല്യം 10.5 ബില്യണ്‍ ഡോളര്‍ മറികടക്കും. പുതിയ നിക്ഷേപംകൂടിയെത്തുന്നതോടെ പേ ടിഎം കഴിഞ്ഞാല

Full story

British Malayali

ന്യൂഡല്‍ഹി: അമ്മയുടെ നിര്‍ബന്ധത്തെത്തുടര്‍ന്ന് 12 വയസ്സുകാരന്‍ മോഷ്ടിച്ചത് ഒരു ലക്ഷത്തിലേറെ രൂപ. കുട്ടിയെ പൊലീസ് പിടികൂടി.. ഡല്‍ഹി അംബേദ്കര്‍ നഗറില്‍ നിര്‍ത്തിയിട്ട കാറില്‍നിന്നും 1.2 ലക്ഷം രൂപ മോഷ്ടിച്ച കേസിലാണ് കുട്ടി പൊലീസ് പിടിയിലായത്. ജൂലായ് 27-നാണ് നിര്‍ത്തിയിട്ട കാറില്‍നിന്നും 1.2 ലക്ഷം രൂപ അടങ്ങിയ ബാഗ് മോഷണം പോയത്. തുടര്‍ന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കുട്ടി മോഷ്ടാവിനെ തിരിച്ചറിഞ്ഞു. എന്നാല്‍ അമ്മയുടെ നിര്‍ദേശപ്രകാരമാണ് കാറില്‍നിന്ന് പണം മോഷ്ടിച്ചതെന്നായിരുന്നു കുട്ടിയുടെ വെള

Full story

British Malayali

കോയമ്പത്തൂര്‍: ശ്രീലങ്കന്‍ അധോലോക നേതാവ് തമിഴ്നാട്ടില്‍ മരിച്ച സംഭവത്തില്‍ അന്വേഷണം തമിഴ്നാട് സി.ബി.സിഐ.ഡി.ക്ക്. അങ്കോട ലക്കയെന്ന മധുമ ചന്ദന ലസന്ത ഫെരേരയുടെ (35) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസ്‌ഐജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഇത് സംബന്ധിച്ച് തമിഴ്നാട് ഡിജിപിയുടെ ഉത്തരവിറങ്ങി. കേസ് അന്വേഷണം ശ്രീലങ്ക ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സി.ബി.സ്.ഐ.ഡിക്ക് കൈമാറിയത്. അങ്കോട ലക്കയെ ജൂലൈ ആദ്യം ഇന്ത്യയില്‍വെച്ച് വിഷം കൊടുത്തുകൊന്നു എന

Full story

[1][2][3][4][5][6][7][8]