1 GBP = 87.80 INR                       

BREAKING NEWS
British Malayali

ഡല്‍ഹി: അസാധ്യതകളിലെ സാധ്യതകളിലേക്ക് വിരല്‍ ചുണ്ടി ഇന്ത്യന്‍ പ്രധാനമന്ത്രി. ആഭ്യന്തര ഉദ്പാദനത്തില്‍ ഇരട്ടിയോളം വര്‍ദ്ധനവ് അഞ്ചു വര്‍ഷം കൊണ്ട് നേടാനാവുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നീതി ആയോഗ് ഭരണസമിതി യോഗം ഉദ്ഘാടനം ചെയ്ത് പ്രഖ്യാപിച്ചത്. ഇന്ത്യയെ 2024-ഓടെ അഞ്ചുലക്ഷംകോടി ഡോളര്‍ സമ്പദ്വ്യവസ്ഥയാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. വെല്ലുവിളി നിറഞ്ഞതാണെങ്കിലും രാജ്യത്തിന് ഈ നേട്ടം കൈവരിക്കാനാകും എന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വര്‍ഷം കൊണ്ട് ഇരട്ടിയോളം വളര്‍ച്ചയാണ് മോദി ലക്

Full story

British Malayali

വിജയവാഡ: ചന്ദ്രബാബു നായിഡുവിന് വിമാനത്താവളത്തില്‍ വിവിഐപി പരിഗണന നിഷേധിച്ചത് വാഹനവ്യൂഹത്തില്‍ നിന്നും രണ്ട് കാറുകളും പിന്‍വലിച്ചതിന് പിന്നാലെ. ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ സാധാരണ യാത്രക്കാരെപ്പോലെ ക്യൂവില്‍നിര്‍ത്തി ശരീര പരിശോധനയ്ക്കു വിധേയനാക്കുകയായിരുന്നു. മുന്‍ മുഖ്യമന്ത്രിയെന്ന നിലയിലും രാജ്യത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളെന്ന നിലയിലും വിവിഐപി പരിഗണനയും മാവോയിസ്റ്റുകളുടെ ഭീഷണിയുള്ളതു കൊണ്ട് സെഡ് പ്ലസ് സുരക്ഷയുമു

Full story

British Malayali

ഡല്‍ഹി: ട്രെയിനുകളില്‍ മസാജ് സര്‍വ്വീസ് ആരംഭിക്കാനുള്ള നീക്കം റയില്‍വെ ഉപേക്ഷിച്ചത് ബിജെപി നേതാക്കളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന്. ബിജെപി നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 39 ട്രെയിനുകളില്‍ മസാജ് സര്‍വീസ് ആരഭിക്കാനുള്ള തീരുമാനം റെയില്‍വേ പിന്‍വലിച്ചു. ലോക്സഭ മുന്‍ സ്പീക്കര്‍ സുമിത്ര മഹാജനടക്കമുള്ള ബിജെപി നേതാക്കള്‍ ഈ തീരുമാനം ഭാരതീയ സംസ്‌കാരത്തിനു നിരക്കാത്തതാണെന്ന് ആരോപിച്ചു രംഗത്തെത്തിയിരുന്നു. പദ്ധതിക്കെതിരെ ബിജെപി നേതാവും ഇന്‍ഡോര്‍ എംപിയുമായ ശങ്കര്‍ ലാല്‍വാനി കേന്ദ്ര റെയില

Full story

British Malayali

ന്യൂഡല്‍ഹി: എന്‍ഡിടിവി ടെലിവിഷന്‍ ചെയര്‍മാന്‍ പ്രണോയ് റോയ്ക്കും മാനേജിങ് ഡയറക്ടര്‍ രാധിക റോയിക്കും സെബിയുടെ വിലക്ക്. അടുത്ത രണ്ടുവര്‍ഷത്തേക്ക് എന്‍ഡിടിവിയുടെ തലപ്പത്ത് തുടരുന്നതിനാണ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ വിലക്ക്. അടുത്ത രണ്ട് വര്‍ഷവും സെക്യൂരിറ്റി മാര്‍ക്കറ്റില്‍ നിക്ഷേപം നടത്തുകയോ മറ്റ് ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്നും സെബി ഉത്തരവിട്ടു. കടപ്പത്ര വിപണിയില്‍ വ്യാപാരത്തിന്റെ സുതാര്യത ഉറപ്പുവരുത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താലാണ് ഇരുവരെയും തടഞ്ഞത്.

Full story

British Malayali

കൊല്‍ക്കത്ത: ഡോക്ടര്‍മാരുടെ സമരം ശക്തമായതോടെ പശ്ചിമബംഗാളിലെ ആരോഗ്യ പരിപാലന മേഖല സ്തംഭിച്ചു. 700ഓളം ഡോക്ടര്‍മാര്‍ രാജിവെച്ചതോടെ സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ്. ഇന്നലെ ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജിലെ 107 ഡോക്ടര്‍മാര്‍ രാജിക്കത്ത് നല്‍കിയതോടെയാണ് സംസ്ഥാനത്തെ പ്രതിസന്ധി രൂക്ഷമായത്. തൊട്ടടുത്ത മണിക്കൂറുകളില്‍ മെഡിക്കല്‍ കോളജിലും ആശുപത്രികളിലും നിന്നായി 100 ഡോക്ടര്‍മാരും എസ്എസ്‌കെഎം ആശുപത്രിയില്‍ നിന്നും 175 ഡോക്ടര്‍മാരും രാജിവെച്ചു. ചിത്തരഞ്ജന്‍ നാഷണല്‍ മെഡിക്ക

Full story

British Malayali

വാരണാസി: ഭൂമിയിലെ ആദ്യത്തെ നഗരമെന്നാണ് വാരണാസിയുടെ അഥവാ കാശിയുടെ വിശേഷണം. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങളും ക്ഷേത്രങ്ങളും തന്നെയാണ് കാശിയുടെ സവിശേഷത. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യയുടെ പൗരാണിക നഗരത്തിന് ആധുനികതയുടെ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തുകയാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി. നരേന്ദ്രമോദിയുടെ സ്വന്തം മണ്ഡലമായ വാരണാസിയാണ് പ്രാചീനതയുടെ മുഖപ്പ് മാറ്റി അത്യാധുനിക സൗകര്യങ്ങളുടെ പുത്തന്‍ പ്രൗഡി കൈവരിക്കുന്നത്. വാരണാസിയിലെ മണ്ഡോദി റെയില്‍വെ സ്റ്റേഷന്റെ മാറ്റം മാത്രം മതി വാരണാസിയെ എങ്ങന

Full story

British Malayali

ചെന്നൈ: ബിസിഎ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത് മോര്‍ഫു ചെയ്ത ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെ. യുവതിയുടെ മരണ വാര്‍ത്ത അറിഞ്ഞതോടെ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു. കടലൂര്‍ കുറവന്‍കുപ്പം സ്വദേശിയായ ബി.സി.എ. വിദ്യാര്‍ത്ഥിനി രാധിക (22), പ്രതിശ്രുതവരന്‍ വിഘ്‌നേഷ് (22) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ പ്രദേശവാസിയായ പ്രേംകുമാറിനെ അറസ്റ്റു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാന്‍ ശ്രമിച്ചതിന് പ്രേംകുമാറിനെതിരേ വിഘ്‌നേഷ് മൂന്നുമാസം മുമ്പ് പൊലീസില്‍ മ

Full story

British Malayali

ഐക്യരാഷ്ട്ര സഭയില്‍ പലസ്തീനെതിരേ ഇസ്രായേലിന് അനുകൂലമായി നിലപാടെടുത്ത് ഇന്ത്യ. പലസ്തീന്‍ സംഘടനയായ ഷഹീദിന് ഐക്യരാഷ്ട്ര സഭയുടെ ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ നിരീക്ഷക പദവി അനുവദിക്കുന്നതിനായി കൊണ്ടുവന്ന പ്രമേയത്തെ എതിര്‍ത്തു കൊണ്ടാണ് ഇന്ത്യ ഇസ്രയേലിന് അനുകൂലമായി നിലകൊണ്ടത്. ഷഹീദ് അതിന് ഹമാസുമായുള്ള ബന്ധം വെളിപ്പെടുത്താന്‍ തയ്യാറായിട്ടില്ലെന്ന് ഇസ്രായേല്‍ കുറ്റപ്പെടുത്തിയിരുന്നു. ആദ്യമായാണ് ഇന്ത്യ പലസ്തീനെതിരേ ഇസ്രായേലിന് അനുകൂലമായി നിലപാടെടുക്കുന്നത്. ഇന്ത്യയുടെ നീക്കത്തിന് നന്ദി

Full story

British Malayali

അലിഗഢ്: അലിഗഢില്‍ രണ്ടരവയസ്സുകാരിയെ പൈശാചികമായി കൊലപ്പെടുത്തിയതിനോടുള്ള പ്രതിഷേധപ്രകടനം അക്രമാസക്തമായപ്പോള്‍, മുസ്ലിം കുടുംബത്തിന് തുണയായത് ഹിന്ദു പെണ്‍കുട്ടിയുടെ ചങ്കൂറ്റം. ഹരിയാണയിലെ ബലഭ്ഗഢില്‍നിന്ന് അലിഗഢിലേക്ക് മടങ്ങുകയായിരുന്ന മുസ്ലിം കുടുംബത്തെയാണ് ജട്ടാരി മേഖലയില്‍ അക്രമാസക്തമായ ജനക്കൂട്ടം ആക്രമിച്ചത്. ഇവര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന ഹിന്ദു പെണ്‍കുട്ടിയുടെ സമയോചിതമായ ഇടപെടലും ചെറുത്തുനില്‍പ്പും കുടുംബത്തിന്റെ ജീവന്‍ രക്ഷിച്ചു. അലിഗഢിലെ താപ്പല്‍ മേഖലയിലാണ് പെണ്‍കുഞ്ഞിനെ ക

Full story

British Malayali

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ കടുത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. വിമാനത്താവളത്തിലേയ്ക്കുള്ള 27 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.റണ്‍വേയില്‍ ഉള്‍പ്പെടെ പൊടിക്കാറ്റ് കാഴ്ച തടസ്സപെടുത്തിയതിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ തടസപ്പെട്ടത്. പൊടിക്കാറ്റിനെ തുടര്‍ന്ന് ഡല്‍ഹിയിലെ അന്തരീക്ഷ താപനിലയില്‍ കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്ന താ

Full story

[1][2][3][4][5][6][7][8]