1 GBP = 95.00 INR                       

BREAKING NEWS
British Malayali

കണ്ണൂര്‍: ചെറിയൊരു വാഹനാപകടം കോവിഡില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തെ രക്ഷിച്ച കഥയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വിമാനത്താവളത്തില്‍ ജോലിക്കുവരുകയായിരുന്ന എയര്‍ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരന്റെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്. തുടര്‍ന്ന് നടതത്തിയ പരിശോധനയില്‍ ഇയാള്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമാകുകയും ചെയ്തു. മെയ് 15-നായിരുന്നു അപകടം. പുതുച്ചേരി സ്വദേശിയായ ഇയാള്‍ ജോലിക്കായി പാലക്കാട് അതിര്‍ത്തിയിലെ വാളയാര്‍ വഴിയാണ് ബൈക്കോടിച്ചെത്തിയത്. വിമാനത്താവളത്തിന് മൂന്നുകിലോമീറ്റര്‍ അകലെയെത്തിയ

Full story

British Malayali

തിരുവനന്തപുരം: വിദേശ നാടുകളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവരുടെ എണ്ണം കൂടി വരുമ്പോള്‍ സംസ്ഥാനത്ത് കോവിഡ് ഭീതിയും ഉയരുകയാണ്. വിദേശ രാജ്യങ്ങളില്‍ നിന്നു വിമാനത്തിലും കപ്പലിലുമായി ഇതുവരെ 5,815 പേര്‍ നാട്ടിലെത്തിക്കഴിഞ്ഞു. ജൂണ്‍ 2 വരെ 38 വിമാനങ്ങള്‍ കേരളത്തിലേക്കുണ്ടാകും. യുഎഇയില്‍ നിന്ന് 8, ഒമാന്‍ 6, സൗദി 4, ഖത്തര്‍ 3, കുവൈത്ത് 2 എന്നിങ്ങനെയാണു വിമാനങ്ങള്‍ എത്തുക. ബഹ്റൈന്‍, ഫിലിപ്പീന്‍സ്, മലേഷ്യ, യുകെ, യുഎസ്, ഓസ്ട്രേലിയ, ഫ്രാന്‍സ്, ഇന്തൊനീഷ്യ, അര്‍മീനിയ, തജിക്കിസ്ഥാന്‍, യുക്രെയ്ന്‍, അയര്‍ലന്‍ഡ്, ഇറ്റലി, റഷ്

Full story

British Malayali

ആലുവ: വി.ഡി. സതീശന്‍ എംഎല്‍എയുടെ ഫെയ്സ് ബുക്ക് പേജുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. എംഎല്‍എക്കെതിരെ വനിതാ കമ്മിഷന്‍ കേസെടുത്തതാണ് ഇതിന് കാരണം. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണു കമ്മിഷന്റെ നടപടി. റൂറല്‍ ജില്ലാ പൊലീസ് മേധാവിയോട് അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു കമ്മിഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ അറിയിച്ചു. സമൂഹ മാധ്യമത്തിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചു സ്‌ക്രീന്‍ ഷോട്ട് സഹിതം വി.ഡി. സതീശന്‍ എംഎല

Full story

British Malayali

കൊച്ചി: സംസ്ഥാനത്ത് മദ്യവില്‍പ്പന ബുധനാഴ്ച്ച മുതല്‍ തുടങ്ങാന്‍ തീരുമാനം. ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പായി തന്നെ പല സംസ്ഥാനങ്ങളിലും മദ്യവില്‍പ്പന തുടങ്ങിയിരുന്നു. എന്നാല്‍, കേരളം ഇക്കാര്യത്തില്‍ പിന്നോട്ടു നില്‍ക്കുകയാണ് ചെയ്തത്. ഇപ്പോള്‍ ബുധനാഴ്ച്ച മുതല്‍ മദ്യം വില്‍ക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം. വെര്‍ച്വല്‍ ക്യൂ സംവിധാനം ഒരുക്കി ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകളിലൂടെയും ബാറുകളിലെ കൗണ്ടറുകളിലൂടെയുമാവും വില്‍പ്പന. ലോക്ക് ഡൗണ്‍ ഇളവുകള്‍ തീരുമാ

Full story

British Malayali

കൊച്ചി: ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങള്‍ ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു. 'ഉംപുന്‍' അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പും നല്‍കി. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്. ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 230 ക

Full story

British Malayali

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ കേരളം കേന്ദ്രസര്‍ക്കാറിനോട് നേരത്തെ ആവശ്യപ്പെട്ട ഇളവുകളില്‍ വലിയൊരു ഭാഗവും അംഗീകരിക്കപ്പെട്ടു എന്നതാണ് വസ്തുത. റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ നിര്‍ണയിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്ക് നല്‍കണം എന്നതായിരുന്നു ഇതില്‍ പ്രധാന നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കൂടാതെ ഇനി കോവിഡ് നിയന്ത്രണത്തിന്റെ കൂടുതല്‍ കാര്യങ്ങള്‍ സംസ്ഥാനങ്ങളുടെ പരിധിയിലേക്ക് വരുന്നു എന്നതാണ് പ്രത്യേകത. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്

Full story

British Malayali

ഇലവുംതിട്ട: ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനില്‍ എത്തിയ യുവാവ് സാമ്പത്തിക തട്ടിപ്പു കേസില്‍ അറസ്റ്റിലായി. അടൂര്‍ കണ്ണങ്കോട് കടുവുങ്കല്‍ ഹൗസിങ് പ്ലോട്ടിലെ ഗ്രേസ് വില്ലയില്‍ ഷിനോ സജി ജോണ്‍ (28) ആണ് അറസ്റ്റിലായത്. തന്നോടുള്ള ചെറിയ പിണക്കത്തിന്റെ പേരില്‍ മഹാരാഷ്ട്രക്കാരിയായ ഭാര്യ ഹീന വീടുവിട്ടുപോയെന്ന പരാതിയുമായാണ് ഷിനോ സജി ജോണ്‍ അടൂര്‍ പൊലീസ് സ്റ്റേഷനിലെത്തിയത്. യുവാവിന്റെ പരാതി ഗൗരവമായെടുത്ത് കേസ് അന്വേഷിച്ചപ്പോഴാണ് പൊലീസിന് നഴ്സിങ് റിക്രൂട്ട്മെന്റ് കേസിലെ പ്രതിയെ പൊക്കാന്‍ സാധിച

Full story

British Malayali

തിരുവനന്തപുരം: സ്ഥാനമാനങ്ങളും ചുമതലകളും പങ്കുവയ്ക്കുന്നതിനെ ചൊല്ലി കെപിസിസിയില്‍ കലാപം അതിരൂക്ഷം. എ-ഐ ഗ്രൂപ്പു മാനേജര്‍മാരുടെ ഇടപെടല്‍ കാരണം പ്രതിസന്ധി അതിരൂക്ഷമാകുകയാണ്. സംഘടനാ ചുമതലകള്‍ തങ്ങള്‍ക്കും വേണമെന്ന കെപിസിസി വൈസ് പ്രസിഡന്‍രുമാരുടെ ആവശ്യമാണ് പുതിയ പ്രശ്നം. ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് ചര്‍ച്ചകളില്‍ സജീവമാകുന്നത് വൈസ് പ്രസിഡന്റുമാരാണ്. അതുകൊണ്ട് തന്നെ നിര്‍ണ്ണായകമായ പല ചുമതലകളും വൈസ് പ്രസിഡന്റുമാര്‍ ലക്ഷ്യമിടുന്നു. ഇതോടെ ജനറല്‍ സെക്രട്ടറിമാര്‍ പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. ഇതും കെപ

Full story

British Malayali

 സംസ്ഥാനങ്ങളുടെ വായ്പാ പരിധി ഉയര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ നിലപാട് സ്വാഗതാര്‍ഹമെങ്കിലും ഇതിന് നിബന്ധനകള്‍ വെച്ചത് ശരിയായില്ലെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക്. വായ്പ എടുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിബന്ധനകള്‍ മാറ്റുകയോ സംസ്ഥാനങ്ങളുമായി ചര്‍ച്ച നടത്തുകയോ വേണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കില്‍ നിന്നും നേരിട്ട് വായ്പ എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. വായ്പയ്ക്ക് 9 ശതമാനമാണ് പലിശ. ഇത് ഇനിയും കൂടാനാണ് സാധ്യത. അതിനാല്‍ റിസര്‍വ് ബാങ്

Full story

British Malayali

സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ഇന്നും ഒന്‍പത് ജില്ലകളില്‍ നാളേയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് വയനാട്, കണ്ണൂര്‍, കോഴിക്കോട് ഒഴികെ ബാക്കി 11 ജില്ലകളിലും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെ കനത്ത മഴയ്ക്ക് സാധ്യതയു

Full story

[6][7][8][9][10][11][12][13]