1 GBP = 101.80 INR                       

BREAKING NEWS
British Malayali

തൃശൂര്‍: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തൃശൂരില്‍. തിരുവനന്തപുരത്ത് നേമം ഉറപ്പിക്കാനും കാസര്‍ഗോട്ടം മഞ്ചേശ്വരത്ത് വിജയ കോടി പാറിക്കലുമാണ് പ്രധാന ലക്ഷ്യം. ഇതിനൊപ്പം തൃശൂരിലും ജയം നേടാനാണ് പദ്ധതി. തെക്കും വടക്കും പിന്നെ മധ്യകേരളത്തിലും എംഎല്‍എമാരെന്നതാണ് ലക്ഷ്യം. ആഭ്യന്ത്ര മന്ത്രി അമിത് ഷായാണ് ഈ ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. ഇതിന് അനുനസരിച്ചുള്ള തന്ത്രങ്ങള്‍ ബിജെപി ഒരുക്കും. പാലക്കാടും ജയസാധ്യത തിരിച്ചറിയുന്നുണ്ട്. എങ്കിലും തൃശൂര്‍ എങ്ങനേയും നേടാനാണ് തീരുമാന

Full story

British Malayali

കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂര്‍ പഴംപമ്പില്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവ് കഴുത്തറുത്തുകൊലപ്പെടുത്തിയ മുഹ്‌സില ഭര്‍ത്താവുമായി അസ്വാരസ്യങ്ങളുള്ളതായി ബന്ധുക്കളോട് പറഞ്ഞിരുന്നതായി വിവരം. കൊല്ലപ്പെടുന്നതിന് മുമ്പുള്ള ദിവസം മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചൂളാട്ടിപ്പാറ കുരിക്കിലംപാടുള്ള സ്വന്തം വീട്ടിലെത്തിയപ്പോഴാണ് മുഹ്‌സില ഭര്‍ത്താവ് ഷഹീറുമായി പ്രശ്‌നങ്ങളുള്ള വിവരം സ്വന്തം വീട്ടുകാരോട് പറഞ്ഞത്. അതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ മുഹ്‌സില തയ്യാറ

Full story

British Malayali

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെടി ജലീല്‍ വീണ്ടും ആരോപണ കുരുക്കില്‍. ചട്ടവിരുദ്ധമായി കോളേജ് അദ്ധ്യാപക നിയമനത്തിന് അംഗീകാരം നല്‍കാന്‍ മന്ത്രി ജലീലില്‍ ഇടപെട്ടതായി ആരോപണം. കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയെന്നാണ് ആരോപണം. നേരത്തെ യൂണിവേഴ്സിറ്റി മാര്‍ക് ദാനത്തിലും ജലീല്‍ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. ഇതില്‍ സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണ്ണറുടെ ഇടപെടലും ഉണ്ടായിരുന്നു. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ലാറ്റിന്‍ ഭാഷാ അദ്ധ്യാപകനെ ഇംഗ

Full story

British Malayali

കൊച്ചി: ബലാല്‍സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന സഹ സംവിധായകനെ സംരക്ഷിക്കുന്നവരില്‍ മലയാളത്തിലെ പ്രമുഖ നടിയും ഉണ്ടെന്ന് ആരോപണം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനൊപ്പം പ്രവര്‍ത്തിക്കുന്ന സഹ സംവിധായകന്‍ രാഹുല്‍ ചിറക്കലിനെയാണ് നടി സംരക്ഷിക്കുന്നതെന്നാണ് ആക്ഷേപം. മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് രാഹുല്‍. മാര്‍ട്ടിനുമായി ഏറെ അടുപ്പമുള്ള നടി കേസില്‍ ഇടപെട്ട് വഴിവിട്ട സഹായം ചെയ്തു കൊടുക്കുന്നതായാണ് ആരോപണം. അതിനാല്‍ കോടതി ജാമ്യം റദ്ദ് ചെയ്ത രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്

Full story

British Malayali

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒരു പ്രതിയെക്കൂടി കോടതി മാപ്പുസാക്ഷിയായി അംഗീകരിക്കുമ്പോള്‍ പ്രോസിക്യൂഷന് കേസില്‍ മുന്‍തൂക്കം കിട്ടുന്നുവെന്ന് വിലയിരുത്തല്‍. പത്താം പ്രതി വിഷ്ണു നല്‍കിയ ഹര്‍ജിയാണ് കൊച്ചിയിലെ വിചാരണക്കോടതി അംഗീകരിച്ചത്. ഒന്നാം പ്രതി സുനില്‍ കുമാര്‍ പണം ആവശ്യപ്പെട്ടു ജയിലില്‍നിന്നു ദിലീപിനു കത്തയച്ചതിന്റെ സാക്ഷിയാണ് സഹതടവുകാരനായിരുന്ന വിഷ്ണു. കേസില്‍ വിപിന്‍ലാല്‍ അടക്കം മറ്റു മൂന്നു പ്രതികള്‍ നേരത്തെ മാപ്പുസാക്ഷിയായിട്ടുണ്ട്. വിഷ്ണു കേസിലെ അതിനിര്‍ണ്ണായക സാക്ഷിയാണ്. വി

Full story

British Malayali

കൊച്ചി: ഡോളര്‍ കടത്തു കേസില്‍ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ അറസ്റ്റില്‍. വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസിലാണ് അറസ്റ്റ്. ഇന്ന് രാവിലെ പത്ത് മണി മുതല്‍ ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിലാണ് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്ക് കടത്തിയെന്ന് കണ്ടെത്തിയത്. യു എ ഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്സ് ഓഫീസറായ ഖാലിദാണ് ഡോളര്‍ കടത്തിയത്. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റുകയായിരുന്നു. ഡോളര്‍ അനധികൃതമായി സംഘടിപ്പിച്ചത് സന്തോഷ് ഈപ്പനാണെന്നാണ് കണ്ടെത്തല്‍. ഇദ്ദേഹത്തെ ഉടന്‍ കോടതിയി

Full story

British Malayali

കാസര്‍കോട്: സന്തോഷമെന്നത് സ്വന്തം കുടുംബത്തിലെ പൊട്ടിച്ചിരികള്‍ മാത്രമല്ലെന്നും അന്യന്റെ കണ്ണിലെ തിളക്കവും പുഞ്ചിരിയും സന്തോഷകരമെന്നും നമ്മോട് പറയുകയാണ് വ്യവസായ പ്രമുഖനായ അബ്ദുള്‍ ലത്തീഫ് ഉപ്പള ഗേറ്റ്. സ്വന്തം മകന്റെ വിവാഹത്തിനൊപ്പം 20ലേറെ നിര്‍ധനരായ യുവതീയുവാക്കള്‍ക്കാണ് അദ്ദേഹം മംഗല്യഭാഗ്യം ഒരുക്കിയത്. വിവാഹത്തിനേടനുബന്ധിച്ച് ഉപ്പള കുന്നിലെ മസ്ജിദിന് മുന്നില്‍ ഇന്റര്‍ലോക്ക് പാകിയിട്ടും ലത്തീഫ് ഉപ്പള ഗേറ്റിന് സംതൃപ്തിയായില്ല. മകന്റെ വിവാഹ സത്ക്കാരത്തിന് എത്താന്‍ കഴിയാതിരുന്ന നാട്ടുകാര്‍ക്

Full story

British Malayali

മലപ്പുറം: ബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയുമെല്ലാം ഉല്‍പ്പാദിപ്പിക്കുന്നിടത്തു തന്നെ മെര്‍ക്ക്യൂറിയും സള്‍ഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന ഒരു പ്ലാന്റ് വരുമ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞ് നടത്തിയ പ്രതിരോധം. കാക്കഞ്ചേരി കിന്‍ഫ്ര പാര്‍ക്കില്‍ ആഭരണ നിര്‍മ്മാണശാല സ്ഥാപിക്കുന്നതില്‍ നിന്ന് മലബാര്‍ ഗോള്‍ഡ് പിന്‍വാങ്ങുമ്പോള്‍ അത് ജനകീയ പ്രതിഷേധത്തിന്റെ വിജയമാണ്. ആറ് വര്‍ഷത്തിലധികമായി കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി സമരം നടത്തിവരുന്ന സമരം അങ്ങനെ ലക്ഷ്യത്തിലെത്ത

Full story

British Malayali

തിരുവനന്തപുരം: ജോസ് കെ മാണി വിട്ടുപോയപ്പോള്‍ ആശ്വസിച്ചത് കോണ്‍ഗ്രസ് നേതാക്കളാണ്. കോട്ടയത്തെ എല്ലാ സീറ്റിലും മത്സരിക്കാമെന്ന് അവര്‍ കരുതി. എന്നാല്‍ ജോസ് കെ മാണിയെ വിട്ടുവന്ന പിജെ ജോസഫ് ചോദിക്കുന്നത് 13 സീറ്റാണ്. ഇത് കോണ്‍ഗ്രസിന് വലിയ തലവേദനയാണ്. ഇതിനൊപ്പമാണ് ഇപ്പോള്‍ മാണി സി കാപ്പന്‍. എന്‍സിപിയെ ഒന്നാകെ മാണി സി കാപ്പന്‍ യുഡിഎഫില്‍ എത്തിക്കുമെന്നായിരുന്നു പ്രതീക്ഷ. കാപ്പനൊപ്പം ശരത് പവാര്‍ നില്‍ക്കുമെന്നും കരുതി. എന്നാല്‍ സംഭവിച്ചത് മറിച്ചാണ്. കാപ്പനെ പവാര്‍ പിന്തുണച്ചില്ല. എന്‍സിപി ഇടതുപക്ഷത്ത് നി

Full story

British Malayali

മല്ലപ്പള്ളി: യുവതികളായ വീട്ടമ്മമാരും കുഞ്ഞുങ്ങളും തനിച്ചു താമസിക്കുന്ന വീട്ടിലും കുളിമുറിയിലും ഒളിഞ്ഞു നോട്ടവും മദ്യലഹരിയില്‍ വീടുകളിലേക്ക് ചാത്തനേറും പതിവാക്കിയ യുവാവ് ഒടുക്കം പൊലീസ് പിടിയില്‍. വീട്ടമ്മയും കുഞ്ഞും തനിച്ച് താമസിക്കുന്ന വീടിന്റെ കതക് പൊളിച്ച് അകത്തു കടന്ന യുവാവിനെ സ്വന്തം ചെരിപ്പിലെ ചെളിയാണ് ചതിച്ചത്. വീട്ടമ്മ ഉണര്‍ന്ന് ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടെങ്കിലും ചെരുപ്പില്‍ നിന്നുള്ള ചെളി അവശേഷിച്ചു. ഇത് പിന്തുടര്‍ന്ന് പൂവാലനെ കൈയോടെ പൊക്കുകയും ചെയ്തു. ആനിക്കാട് നൂറോമ്മാവ് നെല്

Full story

[3][4][5][6][7][8][9][10]