1 GBP = 85.00 INR                       

BREAKING NEWS
British Malayali

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ബസില്‍ എന്തെങ്കിലും കളഞ്ഞ് പോയാല്‍ പണി ഉറപ്പ്. കളഞ്ഞുകിട്ടിയ ഒന്നരപ്പവന്റെ പാദസരം ഉടമയ്ക്ക് കൈമാറിയപ്പോള്‍ കെ.എസ്.ആര്‍.ടി.സി ഈടാക്കിയത് 4000 രൂപ. ഒരു ദിവസമാണ് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ പാദസരം സൂക്ഷിച്ചത്. സ്വര്‍ണാഭരണം കണ്ടെടുത്ത് ഏല്പിച്ചത് ബസിലെ മറ്റൊരു യാത്രക്കാരിയാണ്. അവര്‍ നല്‍കിയ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ഉടമ വിവരം അറിഞ്ഞത്. ഇതിന് സഹായിച്ചത് മ്യൂസിയം പൊലീസും. നഷ്ടമായ മുതല്‍ തിരികെ വാങ്ങാന്‍ ഓടിയെത്തിയപ്പോള്‍ നോട്ടക്കൂലി കേട്ടു ഞെട്ടി. സിവില്‍സര്‍വീസ് പരീക്

Full story

British Malayali

പുത്തൂര്‍: കൊല്ലം പുത്തൂരിനെ നടുക്കിയ ഇരട്ടമരണങ്ങളുടെ പിന്നില്‍ അവിഹിതം തന്നെ. ഭര്‍ത്താവിന്റെ സുഹൃത്തും ബന്ധുവുമായ യുവാവുമായി വന്ന അടുപ്പം അവിഹിതത്തിനു വഴിമാറിയപ്പോള്‍ അനിവാര്യമായ ദുരന്തമായി ഒടുവില്‍ മരണവുമെത്തി. കോട്ടാത്തല ഏറത്ത് മുക്കില്‍ ഓരനല്ലൂര്‍ വീട്ടില്‍ രാജന്റെയും ശാന്തയുടെയും മകള്‍ സ്മിതയുടെയും (34) കാമുകനായ കരിക്കോട് കാഞ്ഞിരക്കാട്ട് മേലതില്‍ സനീഷിന്റെ (32)യും ദുരന്തമാണ് പുത്തൂരിനെ നടുക്കുന്നത്. സ്മിതയെ കഴുത്ത് ഞെരിച്ച് കൊന്നു സനീഷ് കൊല്ലം റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കുകയായിരുന്നു.

Full story

British Malayali

തിരുവനന്തപുരം: മലങ്കര യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാതര്‍ക്കത്തിലെ സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. വിധി നടപ്പാക്കുന്നത് വൈകിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചൊവ്വാഴ്ച്ച രൂക്ഷമായി ശാസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി വിഷയത്തിലെ നിലപാട് അറിയിച്ചുകൊണ്ട് രംഗത്തെത്തിയത്. ഓര്‍ത്തഡോക്സ് സഭയും ഈ വിഷയത്തില്‍ സര്‍ക്കാര

Full story

British Malayali

ഇടുക്കി: നെടുങ്കണ്ടത്ത് കസ്റ്റഡിയില്‍ രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. രാജ് കുമാറിന്റെ മരണകാരണം കസ്റ്റഡിയിലെ ക്രൂരമായ മര്‍ദ്ദനമാണെന്നും ന്യുമോണിയ ബാധയ്ക്ക് കാരണം കടുത്ത മര്‍ദ്ദന മുറകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പ്രാകൃതമായ രീതിയിലാണ് രാജ്കുമാറിനെ മര്‍ദ്ദിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മര്‍ദ്ദനം തടയാന്‍ എസ്ഐ ശ്രമിച്ചില്ലെന്നും പ്രതികളുടെ റിമാന്‍ഡ് റ

Full story

British Malayali

കോതമംഗലം: പിന്നില്‍ നിന്നും എത്തി കൈപ്പിടിയില്‍ ഒതുക്കി. ഇംഗിതം അറിയിച്ചപ്പോള്‍ എതിര്‍ത്തു. തുടര്‍ന്ന് മൂന്നുവട്ടം കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി കത്തികൊണ്ട് കഴുത്തില്‍ വരഞ്ഞു. എന്നിട്ടും വഴങ്ങാത്തതില്‍ കലിപൂണ്ട് ശക്തിയില്‍ കഴുത്തില്‍ ചേര്‍ത്തുവച്ചിരുന്ന കത്തി പിന്നോട്ടുവലിച്ചു. മുറിവേറ്റ ഭാഗത്തുനിന്നും രക്തം ചീറ്റി. തുടര്‍ന്ന് കൈവിട്ടപ്പോള്‍ നിലത്തുവീണ് നിമിഷങ്ങള്‍ക്കുള്ളില്‍ മരണം. ഇന്നലെ വടാട്ടുപാറ കുഞ്ചറക്കാട്ട് മാത്യൂവിന്റെ ഭാര്യ മേരി(60)യെ കൊലപ്പെടുത്തിയ കേസ്സില്‍ അറസ്റ്റിലായ പ്രതി ക

Full story

British Malayali

മുംബൈ: ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മുംബൈ ദിന്‍ദോഷി കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപോധികളോടെയാണ് ജാമ്യം. ഒരുആള്‍ജാമ്യത്തിന് പുറമേ 25,000 രൂപ കോടതിയില്‍ കെട്ടിവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കരുത്. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വിധിയില്‍ പറഞ്ഞു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡി.എന്‍.എ പരിശോധയ്ക്ക് തയ്യാറാകാനും കോടതി നിര്‍ദ്ദേശിച്ചിട

Full story

British Malayali

ഇടുക്കി: കോളിളക്കം സൃഷ്ടിച്ച നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് അറസ്റ്റു ചെയ്തത്. കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ചാണ് ഇരുവരെയും അറസ്റ്റു ചെയ്തത്. അതിനിടെ കസ്റ്റഡിയില്‍ എടുത്തപ്പോള്‍ കുഴഞ്ഞു വീണ എ്സഐയെ കോട്ടയം മെഡിക്കല്‍ കേളേജിലേക്ക് കൊണ്ടുപോയി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍

Full story

British Malayali

നെടുമങ്ങാട്: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി മീരയുടെ കൊലപാതകത്തില്‍ പ്രതികളായ നെടുമങ്ങാട് പറങ്ങോട് കുന്നുംപുറത്ത് മഞ്ജുവും (39) കാമുകന്‍ ഇടമല കാരാന്തല കുരിശടിയില്‍ അനീഷും (32) പൊലീസ് കസ്റ്റഡിയില്‍ തുടരുന്നു. കൂടുതല്‍ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനായി മിനിഞ്ഞാന്ന് വൈകീട്ടാണ് നെടുമങ്ങാട് പൊലീസ് കുട്ടിയുടെ അമ്മയെയും കാമുകനെയും കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം കാമുകനുമായുള്ള അവിഹിതം കണ്ടതിനെ തുടര്‍ന്ന് കാമുകനും താനും കൂടി മീരയെ കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നു എന്ന അമ്മയുടെ വാദം പൊലീസ് പൊലീസ് മുഖവിലയ്‌

Full story

British Malayali

കോട്ടയം: ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ് ഡോ. ജസ്റ്റിന്‍ വെല്‍ബി കോട്ടയം സന്ദര്‍ശിക്കും. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 2 വരെ കോട്ടയത്ത് സിഎസ്ഐ മധ്യകേരള മഹായിടവക ആസ്ഥാനത്ത് നടക്കുന്ന സമ്മേളനത്തില്‍ അദ്ദേഹം പങ്കെടുക്കും. ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടക്കുന്ന ആരാധനയ്ക്ക് മുഖ്യകാര്‍മികത്വം വഹിക്കും. ആംഗ്ലിക്കന്‍ പ്രിമേറ്റും സിഎസ്ഐ സഭ മോഡറേറ്ററുമായ ബിഷപ് തോമസ് കെ. ഉമ്മന്റെ ക്ഷണം സ്വീകരിച്ചാണു ആര്‍ച്ച് ബിഷപ് ഡോ. ജസ്റ്റിന്‍ വെല്‍ബി കോട്ടയത്ത് എത്തുന്നത്.

Full story

British Malayali

കൊച്ചി: സീറോ മലബാര്‍ സഭയില്‍ വിവാദത്തിന്റെ ചെങ്കനല്‍ സൃഷ്ടിച്ച ഭൂമിയിടപാട് തര്‍ക്കം ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സഭയ്ക്കുള്ളില്‍ നിന്നുമുള്ള കരുനീക്കങ്ങള്‍ വീണ്ടും ശക്തമാവുകയാണ്. ആലഞ്ചേരിയെ എറണാകുളം- അങ്കമാലി രൂപതയുടെ ചുമതല ഏല്‍പ്പിച്ച് വത്തിക്കാനില്‍ നിന്നും തീരുമാനം വന്ന് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് അതിരൂപതയ്ക്ക് അഡ്മിനിസ്ട്രേറ്റര്‍ ബിഷപ്പിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിമത വൈദികര്‍ രംഗത്തെത്തിയിരിക്കുന്നത്. അതിരൂപതയ

Full story

[2][3][4][5][6][7][8][9]