1 GBP = 95.20 INR                       

BREAKING NEWS
British Malayali

തൃശൂര്‍: ശബരിമലയിലെ യുവതി പ്രവേശനത്തിന് പിന്നാലെ ഉയര്‍ന്ന് വലിയ ആരോപണങ്ങളില്‍ ഒന്നാണ് ഹിന്ദു വിശ്വാസികള്‍ക്കെതിരെയാണ് സര്‍ക്കാര്‍ നയം എന്ന്. ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സര്‍ക്കാര്‍ കൊണ്ട് പോകുന്നു എന്ന ആരോപണവും ശക്തമായി സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിക്കുന്നുണ്ട്.ഇതിനു മറുപടിയായി ശബരിമലയില്‍നിന്ന് സര്‍ക്കാര്‍ ഒരു നയാപ്പൈസപോലും എടുക്കുന്നില്ലെന്നും മറിച്ച് കോടികള്‍ അങ്ങോട്ട് നല്‍കുകയാണെന്നുമുള്ള മറുപടിയുമാ

Full story

British Malayali

പമ്പ: സന്നിധാനത്തേക്ക് 50 വയസ്സില്‍ താഴെയുള്ള സ്ത്രീകള്‍ പ്രവേശിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ പ്രതിരോധവുമായി ഭക്തരുടെ നാമജപ പ്രതിഷേധം തുടരുന്നു. പന്തളം രാജകുടുംബം അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് നീക്കിയെങ്കിലും പ്രതിഷേധത്തിന് പുതിയ മുഖമെത്തുകയാണ്. സമരത്തിന്റെ നേതൃത്വം ബിജെപി ഏറ്റെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രന്‍, എംടി രമേശ്, കെ സുരേന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നാമജപം. ഇവിടേക്ക് കൂടുതല്‍ പരിവാറുകാരും എത്തുകയാണ്. ഇതോടെ സമരം പുതിയ തലത്തിലെത്തുന്നു. കൂടുതല്‍ വിശ്വാസികളു

Full story

British Malayali

കണ്ണൂര്‍: പറന്നുയരാന്‍ തയ്യാറായി നില്‍ക്കുന്ന രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ സര്‍വ്വീസ് പ്രഖ്യാപിച്ചു. കണ്ണൂരില്‍ നിന്നും അഗുദാബിയിലേക്കാണ് ആദ്യ സര്‍വ്വീസ് നടത്തുക. എയര്‍ ഇന്ത്യ എക്സപ്രെസ് ആണ് കന്നി സര്‍വ്വീസ് നടത്തുക. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഉദ്ഘാടനത്തിന് മുന്‍പ് തന്നെ ഒരുക്കും. ഡിസംബര്‍ ഒന്‍പതിന് രാവിലെയാണ് ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു യാത്രക്കാരുമായുള്ള ആദ്യ വിമാനം പറത്താന്‍ തയ്യാറെടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ

Full story

British Malayali

കൊച്ചി: മാസങ്ങളോളം പൊലീസിനെ വലച്ച മോഷ്ടാവും സഹായിയും ഒടുവില്‍ അറസ്റ്റിലായി. വിവിധ സംസ്ഥാനങ്ങളിലായി ഒളിസ്ഥലങ്ങള്‍ മാറി മാറി വന്ന് കട്ടപ്പന കൊച്ചുതോവള നെടിയചിറതറയില്‍ അഭിജിത് രാജു (24), വടക്കേക്കര നീണ്ടൂര്‍ പതിശേരി ടി.എസ്. രോഹിത് (24) എന്നിവരാണ് അറസ്റ്റിലായത്. നെഹ്‌റു പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന മിസ്റ്റര്‍ മൊബൈല്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് മൂന്നു ലക്ഷത്തോളം രൂപയുടെ മൊബൈല്‍ ഫോണുകളടക്കം മോഷ്ടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മോഷ്ടാക്കളെ എത്തിച്ച് മോഷണങ്ങള്‍ക്ക് നേ

Full story

British Malayali

കോഴിക്കോട്: ശബരിമലക്ക് പോകാന്‍ മാലയിട്ടതിന്റെ പേരില്‍ യുവതിയെ ജോലിയില്‍ നിന്ന് പുറത്താക്കി. കരുനാഗപ്പള്ളി സ്വദേശിനി അര്‍ച്ചനയ്ക്കാണ് ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന് പിന്നാലെ ജോലി നഷ്ടമായത്. കോഴിക്കോട്ടെ കണ്ണം കണ്ടി ഇലക്ട്രോണിക്‌സ് സ്ഥാപനത്തിലെ ജീവനക്കാരിയായ അര്‍ച്ചനയ്ക്ക് മാലയിട്ടതിന് പിന്നാലെ ജോലി നഷ്ടമാവുകയായിരുന്നു. ഇന്നലെ രാവിലെ മാലയിട്ടതിന് പിന്നാലെ അര്‍ച്ചനയെ ജോലിയില്‍ നിന്നും പുറത്താക്കിയതായി സ്ഥാപന ഉടമ അറിയിക്കുക ആയിരുന്നു. ഇന്നലെ രാവിലെയാണ് അര്‍ച്ചന കോഴിക്കോട് ശ്രീകണ്‌ഠേശ്വര

Full story

British Malayali

തിരുവനന്തപുരം: ബ്രൂവറിയും ശബരിമല സ്ത്രീപ്രവേശനവും പിണറായി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്‍പ്പിച്ചു തുടങ്ങിയതോടെ നാളുകള്‍ അധികമില്ലാത്ത പൊതു തിരഞ്ഞെടുപ്പില്‍ ഇത് തുറുപ്പു ചീട്ടാക്കാന്‍ ഒരുങ്ങുകയായിരുന്നു കോണ്‍ഗ്രസ്. എന്നാല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേയും കോണ്‍ഗ്രസിലെ മറ്റ് പ്രമുഖ നേതാക്കളേയും വിറപ്പിച്ച സോളാര്‍ കേസിന് ഇരട്ടി ചൂട് പിടിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത് എന്നാണ് സൂചന. കേസ് കത്തി നില്‍ക്കുന്ന സമയത്ത് ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ

Full story

British Malayali

അബുദാബി: ശബരിമലയെ കുറിച്ചു സമൂഹ മാധ്യമങ്ങളിലൂടെ മോശം പരാമര്‍ശം നടത്തുകയും അതു പ്രചരിപ്പിക്കുകയും ചെയ്ത മലയാളി യുവാവിനെ ലുലു ഗ്രൂപ്പ് ജോലിയില്‍ നിന്നു പുറത്താക്കി. ദീപക് പവിത്രനെതിരെയാണ് നടപടി. ഇതുമായി ബന്ധപ്പെട്ട് യുസഫലിയുടെ ഫെയ്സ് ബുക്ക് പേജില്‍ വലിയ സൈബര്‍ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ലുലു ഗ്രൂപ്പ് നടപടിയെടുക്കുന്നത്. ഇക്കാര്യം ഗ്രൂപ്പ് സ്ഥിരീകരിക്കുകയും ചെയ്തു. അയ്യപ്പന് കിളവികളെ വേണോ യുവതികളെ വേണോ എന്ന് പറഞ്ഞു പോസ്റ്റ് ഇട്ട താങ്കളുടെ ജോലിക്കാരന്‍ ദീപക്ക് പവിത്രന്‍ എന്നയാളേ താങ്കള്‍ക

Full story

British Malayali

തിരുവനന്തപുരം: അന്തര്‍ദേശീയ തലത്തില്‍ തുടങ്ങിയ മീ ടൂ കാമ്പയിനില്‍ കുടുങ്ങിയ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഹിന്ദു ദിനപത്രത്തിന്റെ റസിഡന്റ് എഡിറ്ററുമായ ഗൗരീദാസന്‍ നായര്‍ രാജിവെച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിലെ മാധ്യമപ്രവര്‍ത്തകയായ യാമിനി നായര്‍ പേരുവെളിപ്പെടുത്താതെ ഉന്നയിച്ച ലൈംഗിക ആരോപണം സൈബര്‍ ലോകത്ത് അദ്ദേഹത്തിന്റെ പേരില്‍ ചൂടുപിടിച്ചതോടെയാണ് രാജി. ഡിസംബറില്‍ വിരമിക്കാനിരിക്കേയാണ് ഗൗരീദാസന്‍ നായര്‍ രാജിവെച്ചത്. ഈ വിഷയത്തില്‍ ഹിന്ദു ദിനപത്രം ആഭ്യന്തര അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചാല്‍ ത

Full story

British Malayali

പാല: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഇന്നലെയാണ് ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം ലഭിച്ചത്. എന്നാല്‍, വിധിപ്പകര്‍പ്പ് ലഭിച്ച് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്നതോടെ ഇന്നലെ പുറത്തിറങ്ങാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, ഇന്ന് പാല സബ് ജയിലില്‍ നിന്നും ബിഷപ്പ് പുറത്തിറങ്ങി. ഹൈക്കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇന്ന് രാവിലെയാണ് പാല സബ്ജയില്‍ സൂപ്രണ്ടിന് ലഭിച്ചത്. ഇതോടെയാണ് ഇന്ന് പുറത്തിറങ്ങിയത്. വൈകീട്ട് ഏഴിനുശേഷം വിടുതല്‍ ഉത്തരവ് പരിഗണിക്കരുതെന്ന ചട്ടമുള്ളതിനാല്‍ കോടതി നടപടിക്രമം

Full story

British Malayali

തിരുവനന്തപുരം: താരസംഘടനയായ എഎംഎംഎയില്‍ ഭിന്നത മറനീക്കി പുറത്ത് വരുന്നു. കൊച്ചിയില്‍ ഇന്ന് നടന്‍ സിദ്ദിഖും കെപിഎസി ലളിതയും വാര്‍ത്ത സമ്മേളനം നടത്തി സംഘടനയുടെ നിലപാട് വ്യക്തമാക്കിയതാണ് വക്താവായ നടന്‍ ജഗദീഷിനെ ചൊടിപ്പിച്ചത്. സിദ്ദിഖ് അല്ല എഎംഎംഎയുടെ നിലപാട് വ്യക്തമാക്കേണ്ടതെന്നും അത് താനാണ് എന്നുമാണ് ജഗദീഷ് പറയുന്നത്. വാര്‍ത്താ കുറിപ്പ് ഇറക്കിയത് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണെന്നും ഇത് സിദ്ദിഖ് അടക്കമുള്ള എല്ലാ അംഗങ്ങള്‍ക്കും അയച്ച് കൊടുത്തിരുന്നുവെന്നും ജഗദീഷ് വ്യക്തമാക്കി. എന്നാല്‍ നടിമാരും

Full story

[1][2][3][4][5][6][7][8]