1 GBP = 91.50 INR                       

BREAKING NEWS
British Malayali

കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ വിവാദ ഫ്ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ തുടങ്ങി. രണ്ട് ഫ്ളാറ്റുകളാണ് ഇതുവരെ പൊളിക്കാനായി കൈമാറിയത്. ഇതില്‍ ആല്‍ഫാ വെഞ്ചേഴ്സില്‍ പൊളിക്കുന്നതിന് മുമ്പ് തൊഴിലാളികള്‍ പൂജ നടത്തി. വിജയ സ്റ്റീല്‍ എന്ന കമ്പനിയാണ് ഇവിടെ പൊളിക്കുന്നതിനായുള്ള കോണ്‍ട്രാക്ട് എടുത്തിരിക്കുന്നത്. ഇവര്‍ പൊളിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ്. ഇന്നലെയാണ് ജെയിന്‍ കോറല്‍ കോവിന്റെ കെട്ടിടം എഡിഫൈസ് എന്ന മുംബൈ ആസ്ഥാനമായ കമ്പനിക്കും, ആല്‍ഫാ വെഞ്ചേഴ്‌സിന്റെ ഇരട്ടകെട്ടിടത്

Full story

British Malayali

കൊയിലാണ്ടി: കൂടത്തായി കൂട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം. ഇന്ന് രാവിലെ കൊയിലാണ്ടി ആശുപത്രിയില്‍ ജോളിയെ വൈദ്യ പരിശോധനക്കായി എത്തിയപ്പോഴാണ് കൈയേറ്റം ചെയ്യാന്‍ ശ്രമം നടന്നത്. യുവാവിനെ കീഴടക്കി പൊലീസ് അറസ്റ്റു ചെയ്തു. ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്ത ജോളിയെ ഇന്ന് കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്കെത്തിച്ചപ്പോള്‍ ആണ് അജ്ഞാതനായ യുവാവ് സ്പര്‍ശിക്കാന്‍ ശ്രമിച്ചത്. രാവിലെ വനിതാ സെല്ലില്‍ നിന്നും പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യ

Full story

British Malayali

തിരുവനന്തപുരം: ഇന്നലെ തിരുവനന്തപുരം സാക്ഷിയായത് മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വണ്ടിയിടിച്ച് കൊന്നതിന് സമാനമായ രംഗങ്ങള്‍. ബഷീറിനെ കൊന്നത് ശ്രീറാം വെങ്കിട്ടരാമനും വഫ വിറോസും സഞ്ചരിച്ച കാറായിരുന്നുവെങ്കില്‍ പാളയത്ത് മദ്യപിച്ച് വാഹനം ഓടിച്ച് ബൈക്ക് യാത്രികനെ ഇടിച്ചു വീഴ്ത്തിയ ഡോക്ടര്‍ വി.ആര്‍.ജയറാം പിഎംജിയിലെ പ്രിസൈസ് കണ്ണാശുപത്രിയിലെ ഡോക്ടറും. കഥയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസില്‍ നിന്നും വ്യത്യസ്തമായി ഡോക്ടര്‍ ആദ്യം സമ്മതിച്ചതും വാഹനം ഓടിച്ച സമയത്ത് താന്‍ മദ്

Full story

British Malayali

നിലമ്പൂര്‍: വള്ളുവശ്ശേരി വനത്തിനു സമീപം കെഎന്‍ജി സംസ്ഥാനാന്തര പാതയില്‍ റോഡ് മുറിച്ച് കടക്കുന്ന ആളെ കണ്ട് യാത്രക്കാരെല്ലാം ഒന്ന് പകച്ചു. പിന്നെ സമീപത്ത് നിന്ന് എല്ലാവരും ആ ഭീമനെ നോക്കി നില്‍ക്കാന്‍ തുടങ്ങി. 10 കിലോഗ്രാം ഭാരം വരുന്ന ഉടുമ്പായിരുന്നു ആള്‍. ഒപ്പം നല്ല വലിപ്പവും. സാധാരണ ഉടുമ്പുകളേക്കാള്‍ വലിപ്പവും നീളവും ഉള്ളതുകൊണ്ട് തന്നെ ആള്‍ക്കാര്‍ കൗതുകത്തോടെ നോക്കി നില്‍ക്കാന്‍ തുടങ്ങി. മുട്ടിക്കടവ് ജില്ലാ വിത്തു കൃഷിത്തോട്ടത്തിനു സമീപം കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിനാണ് റോഡ് മുറിച്ചുകടക്കുന്ന ഉടു

Full story

British Malayali

കൊച്ചി: മരടിലെ ഫ്ളാറ്റ് പൊളിക്കുന്നതിന് ക്രൈംബ്രാഞ്ച് എതിരു നില്‍ക്കില്ലെന്ന് സൂചന. തൊണ്ടിമുതലാണ് ഫ്ളാറ്റ് എന്ന വാദം ഉയര്‍ത്തി പ്രതികളെ രക്ഷിക്കില്ലെന്ന സൂചനയാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. മരടിലെ അഴിമതിയില്‍ അതിശക്തമായ നീക്കമാണ് ക്രൈംബ്രാഞ്ച് നല്‍കുന്നത്. ഉദ്യോഗസ്ഥരെ കേസില്‍ പ്രതിചേര്‍ത്തതും തന്ത്രപരമായ നീക്കമാണ്. കെ എസ് ആര്‍ ടി സി എംഡി പദവി ഒഴിഞ്ഞ ശേഷം നിര്‍ണ്ണായക പദവികളൊന്നും ടോമിന്‍ തച്ചങ്കരിക്ക് കിട്ടിയിരുന്നില്ല. അതിന് ശേഷം തേടിയെത്തിയ മികച്ച അവസരമാണ് ക്രൈംബ്രാഞ്ച് തലവനെന്ന പദവി. ഈ പദവിയെ

Full story

British Malayali

തിരുവനന്തപുരം: സാമൂഹ്യ പ്രവര്‍ത്തകയും മുന്‍ കെ എസ് യു നേതാവുമായ ജസ്ല മാടശ്ശേരിക്കെതിരെ വേശ്യാ പരാമര്‍ശം നടത്തി വിവാദത്തിലായ സോഷ്യല്‍ മീഡിയാ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍ രോഷം കടുത്തപ്പോള്‍ മാപ്പു പറഞ്ഞു രംഗത്ത്. അപ്പോഴത്തെ മാനസികാവസ്ഥയില്‍ പറഞ്ഞുപോയതാണ്. അത്തരമൊരു വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു. അത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പുചോദിക്കുന്നു''- ഫേസ്ബുക്ക് ലൈവില്‍ ഫിറോസ് പറഞ്ഞു. ''രണ്ട് ദിവസമായിട്ട് രോഗികള്‍ക്കൊപ്പമായിരുന്നു. എല്ലാ ആളുകളെയും വേദന തലയില്‍ കൊണ്ട

Full story

British Malayali

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍, മരിച്ച സിലിയുടെ ആഭരണങ്ങള്‍ കാണാതായതിലെ ദുരൂഹത കേസ് അന്വേഷണത്തില്‍ നിര്‍ണ്ണായകമാകും. വിവാഹ ആഭരങ്ങളുള്‍പ്പെടെ 40 പവനോളം സ്വര്‍ണം സിലി ധ്യാനവേദിയിലെ കാണിക്കവഞ്ചിയില്‍ ഇട്ടെന്നാണ് ഭര്‍ത്താവ് ഷാജു എല്ലാവരേയും അറിയിച്ചിരുന്നത്. ഇതു ശരിയല്ലെന്നു വ്യക്തമായിട്ടും അന്നു തര്‍ക്കത്തിനു പോയില്ലെന്നുമാണ് സിലിയുടെ ബന്ധുക്കള്‍ പറയുന്നത്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ഇവര്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. ആഭരണങ്ങള്‍ കാണാതായതില്‍ ജോളിക്കും പങ്കുണ്ടെന്നാണ് സൂ

Full story

British Malayali

ഭരതന്നൂര്‍: ശക്തമായ സാഹചര്യത്തെളിവുകള്‍ ഉണ്ടായിരുന്നിട്ടും ആദര്‍ശ് വിജയിന്റെ ദുരൂഹ മരണം തെളിയാതെ പോയത് അട്ടിമറിയുടെ കരുത്തില്‍ തന്നെ. പ്രതികളെ രക്ഷിക്കാന്‍ അതിശക്തമായ ഇടപെടല്‍ നടന്നുവെന്ന സൂചനയാണ് പുറത്തു വരുന്നത്. 2009 ഏപ്രില്‍ അഞ്ചിനു രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിജയവിലാസത്തില്‍ വിജയകുമാറിന്റെയും ഷീജയുടെയും മകന്‍ ആദര്‍ശ് വിജയ്(14) മരിച്ചതുമായി ബന്ധപ്പെട്ടു സംഭവ ദിവസം തന്നെ പൊലീസിനോട് നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. മൂന്ന് പേരിലേക്ക് അന്വേഷണമ

Full story

British Malayali

തിരുവനന്തപുരം: സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അഭിജിത് ബാനര്‍ജിയും എസ്തര്‍ ദുഫ്ളോയും 2016-ല്‍ കേരളത്തില്‍ എത്തിയിരുന്നു. സംസ്ഥാനത്തിന്റെ വികസന ചര്‍ച്ചകളില്‍ പങ്കാളികളാകാനായിരുന്നു അത്. പക്ഷേ അത്ര നല്ല അനുഭവമല്ല കേരളത്തില്‍ നിന്ന് അവര്‍ക്കുണ്ടായത്. ഇന്നിപ്പോള്‍ സാമ്പത്തിക നോബലിലൂടെ ലോകത്തിന്റെ കൈയടി നേടിയ ഈ ഭാര്യാഭര്‍ത്താക്കന്മാരെപ്പറ്റി നമ്മുടെ ആരോഗ്യസെക്രട്ടറിയും ചിന്തിക്കുന്നുണ്ടാകും. ഇരുവരും പങ്കെടുത്ത നിര്‍ണായകമായ ചര്‍ച്ചയ്ക്കിടെ ഡോക്ടര്‍മാരുടെ സമരം തീര്‍ക്കാന്‍ ആരോ

Full story

British Malayali

കോഴിക്കോട്: കൂടത്തായി കൊലക്കേസില്‍ സംശയ നിഴലിലാണ് ജോണ്‍സണ്‍ എന്ന ബി എസ് എന്‍ എല്‍ ജീവനക്കാരന്‍. അതിനിടെ ജോളിയുമായുള്ള ബന്ധത്തിന്റെ പേരില്‍ വഴക്കിട്ടതിന് ജോണ്‍സനില്‍നിന്ന് ഭാര്യ നേരിട്ടത് ക്രൂരമര്‍ദനമെന്ന് വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുകയാണ്. ജോളിയും ജോണ്‍സണും കുടുംബാംഗങ്ങളുമൊത്ത് പലവട്ടം സിനിമയ്ക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലും പോയിട്ടുണ്ട്. എന്നാല്‍ ഇതിനിടെ ജോളിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ജോണ്‍സന്റെ ഭാര്യ ഇവരുമായുള്ള സൗഹൃദം ഉപേക്ഷിച്ചു. തുടര്‍ന്ന് ഇക്കാര്യം ജോണ്‍സണിനോട്

Full story

[1][2][3][4][5][6][7][8]