1 GBP = 94.20 INR                       

BREAKING NEWS
British Malayali

പത്തനംതിട്ട: സമ്പര്‍ക്ക രോഗ വ്യാപനം തുടങ്ങിയതിനു പിന്നാലെ രോഗ ബാധിതരുടെ എണ്ണം 400 കടന്നതോടെ പത്തനംതിട്ട നഗരസഭ കണ്ടെയ്‌ന്മെന്റ് സോണാക്കി. രോഗവ്യാപനം ശക്തമായതോടെ നഗരം പൂര്‍ണമായി അടച്ചു. കുമ്പഴ മല്‍സ്യമാര്‍ക്കറ്റും അടച്ചു. റാന്നി പഞ്ചായത്തിലെ ഒന്നും രണ്ടും വാര്‍ഡുകളും കണ്ടെയ്‌ന്മെന്റ് സോണാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇന്നലെ ഏഴു പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ആറ് ദിവസത്തിനുള്ളിലാണ് 100 രോഗികളുണ്ടായത്. 200 രോഗികളില്‍ നിന്ന് 300 കടന്നത് 9 ദിവസം കൊണ്ടായിരുന്നു. 2ന് 300 കടന്ന രോഗികളുടെ എണ്ണം ഇന്നലെ ക

Full story

British Malayali

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ പ്രതിയായ സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് കേന്ദ്ര ഏജന്‍സികള്‍ക്ക് നാണക്കേടാകുന്നു. അതിനിടെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കുമ്പോള്‍ ഇനി ഹൈക്കോടതി ഉത്തരവ് വരും വരെ കാത്തിരിക്കേണ്ടിയും വരുമെന്ന വിലയിരുത്തലുണ്ട്. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. നാലു ദിവസമായി ഒളിവിലാണു സ്വപ്ന സുരേഷ്. ഇവരെ കണ്ടെത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥര്‍ തിരച്ചില്‍ തുടരുകയാണ്. ഇതിനിടെയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കുന്നത്. ഇതോടെ സ്വപ്നം

Full story

British Malayali

തിരുവനന്തപുരം. നയതന്ത്ര സ്വര്‍ണകടത്തിലെ മുഖ്യസൂത്രധാര സ്വപ്ന സുരേഷുമായി അടുത്ത് ബന്ധം ഉണ്ടെന്ന് തെളിഞ്ഞതോടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒഴിവാക്കപ്പെട്ട ശിവശങ്കര്‍ ഐ എഎസിന് പകരം എത്തിയത് കണ്ണൂരുകാരുടെ ഹീറോ ആയിരുന്ന മീര്‍ മുഹമ്മദ് ഐ എ എസ്. നിലവില്‍ ശുചിത്വ മിഷന്‍ ഡയറക്ടര്‍ ആയ മീര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പിള്‍ സെക്രട്ടറിയുടെ ചുമതലയാണ് ഇപ്പോള്‍ നല്കിയിരിക്കുന്നത്. മന്ത്രിസഭായോഗത്തില്‍ വെച്ച് ശുചിത്വമിഷനില്‍ നിന്നും ഒഴിവാക്കി പൂര്‍ണ ചുമതലയില്‍ മീര്‍ മുഹമ്മദിനെ എത്തിക

Full story

British Malayali

തിരുവനന്തപുരം. യു എ ഇ കോണ്‍സുലേറ്റില്‍ തന്റെ ഭര്‍ത്താവ് ജോലിക്കു കയറിയതു മുതല്‍ തന്റെ കുടംബ ജീവിതത്തില്‍ താളം തെറ്റല്‍ തുടങ്ങിയെന്ന് സ്വര്‍ണ കള്ളക്കടത്തു കേസില്‍ പിടിയിലായ സരിതിന്റെ ഭാര്യ. സ്വപ്ന എന്ന സ്ത്രീയുമായി അടുത്തു തുടങ്ങിയപ്പോള്‍ തന്നെ താന്‍ വിലക്കി. എന്നാല്‍ സരിത്തിന്റെ സഹോദരിയും മുന്‍ ചാനല്‍ അവതാരകയുമായ സ്ത്രീയും ബിസിനസുകാരന്‍ അളിയനും എല്ലാ പിന്തുണയും നല്കിയെന്നും ഭാര്യ പറയുന്നു. കൈരളി ടിവിയില്‍ ആയിരുന്നു സരിതിന്റെ സഹോദരി മുമ്പ് ജോലി ചെയ്തിരുന്നത്. ജീവന്‍ ടിവിയിലും ഇവര്‍ ജോലി ചെയ്ത

Full story

British Malayali

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷുമായുള്ള ബന്ധത്തിന്റെ പേരില്‍ കസ്റ്റംസ് അന്വേഷിക്കുന്ന സന്ദീപ് നായര്‍ സ്വര്‍ണം കടത്ത് റാക്കറ്റിന്റെ ഭാഗമെന്നു സൂചന. തിരുവനന്തപുരം വിമാനത്താവളം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സ്വര്‍ണം കടത്ത് മാഫിയയുമായി അടുത്ത ബന്ധമുള്ളയാളാണ് സന്ദീപ് നായര്‍ എന്നാണ് ലഭിക്കുന്ന സൂചന. നാല് വര്‍ഷം മുന്‍പ് തന്നെ സ്വര്‍ണം കടത്ത് കേസില്‍ സന്ദീപ് പ്രതിയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. നടിയും നര്‍ത്തകിയുമായ ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍

Full story

British Malayali

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ കുരുക്കിയത് സോളാര്‍ കേസിലെ പ്രതി സരിത എസ്. നായരുടെ ഫോണ്‍ കോള്‍ ലിസ്റ്റായിരുന്നു. സ്വപ്നാ സുരേഷ് പ്രതിയായ സ്വര്‍ണ്ണ കടത്ത് കേസിലും സമാനമായ തെളിവുകള്‍ കസ്റ്റംസിന് കിട്ടിയെന്ന് സൂചന. സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും സ്വപ്നാ സുരേഷിന്റെ വലയില്‍ കുടുങ്ങിയതയാണ് സൂചന. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും സ്വപ്നയുടെ ഉന്നത ബന്ധങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. പലമന്ത്രിമാരുടേയും എംഎല്‍എമാരുടേയും നമ്പരുകളില്‍ നിന്നു മണിക്കൂറുകളോളം സരിതയ

Full story

British Malayali

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ കുടുങ്ങുന്നതുവരെ സര്‍വ അധികാരങ്ങളോടെയുമാണ് സ്വപ്ന തിരുവനന്തപുരത്ത് വിലസിയത്. മന്ത്രിമാര്‍ അടക്കമുള്ളവരുമായുള്ള ബന്ധങ്ങളാണ് സ്വപ്നയ്ക്ക് തുണയായി മാറിയത്. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗം മറയാക്കി നാല് വര്‍ഷം കൊണ്ടാണ് സ്വാധീനത്തിലും സാമ്പത്തികമായും സ്വപ്ന സമാനമായ വളര്‍ച്ച സ്വപ്ന നേടിയത്. തിരുവനന്തപുരത്ത് കോണ്‍സുലേറ്റിന്റെ ഓഫിസ് തുടങ്ങിയതു മുതല്‍ സ്വപ്നയായിരുന്നു പ്രധാന റോളില്‍. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയ സ്വപ്ന മുഖ

Full story

British Malayali

നെടുമ്പാശ്ശേരി: തിരുവനന്തപുരം സ്വര്‍ണക്കടത്തില്‍ ആരോപണ വിധേയനായ ഫൈസല്‍ ഫരീദിന്റെ തുടക്കം ദുബായില്‍ മൊബൈല്‍ ഷോപ്പിലെ ജീവനക്കാരനായി. പിന്നീടാണ് ഇയാള്‍ സ്വര്‍ണക്കടത്തിലേക്കു തിരിഞ്ഞത്. മട്ടാഞ്ചേരി സ്വദേശിയായ ഫൈസലിന്റെ കുടുംബം ആലുവയിലാണു താമസിക്കുന്നത്. ഫൈസല്‍ ഫരീദ് എന്നത് ഇയാളുടെ ശരിയായ പേരുതന്നെയാണോ എന്നും സംശയമുണ്ട്. സ്വര്‍ണ്ണ കടത്തിന് നേതൃത്വം നല്‍കുന്ന കണ്ണൂര്‍ ലോബിയുടെ ഇടനിലക്കാരനാണ് ഇയാളെന്നും സൂചനയുണ്ട്. ഫയാസ് അടക്കമുള്ള മാഫിയാ തലവന്മാരുടെ കടത്തിലെ കണ്ണിയാണ് ഫൈസല്‍ എന്നാല്‍ സൂചന. കേരളത

Full story

British Malayali

തിരുവനന്തപുരം: നയതന്ത്ര ബാഗിലൂടെ സ്വര്‍ണം കടത്തിയ കേസിലെ ആസൂത്രക സ്വപ്നാ സുരേഷിന്റെ ജീവന്‍ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര ഇന്റലിജന്‍സ്. സ്വപ്നയെ അതിവേഗം പിടികൂടാനായില്ലെങ്കില്‍ എന്തും സംഭവിക്കാമെന്നാണ് കേന്ദ്ര ഏജന്‍സിയുടെ നിഗമനം. സ്വപ്നയെ കണ്ടെത്താനുള്ള കസ്റ്റംസിന്റെ ശ്രമങ്ങള്‍ക്ക് കേരളാ പൊലീസും പിന്തുണ നല്‍കുന്നുണ്ട്. ബാഗ് തുറക്കാനുള്ള തീരുമാനം വന്ന ശേഷം പോത്തന്‍കോട്ട് സ്വപ്ന എത്തിയതായി കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ശാന്തിഗിരി ആശ്രമത്തില്‍ കസ്റ്റംസ് റെയ്ഡ്

Full story

British Malayali

തിരുവനന്തപുരം: ശിവശങ്കര്‍ ഐഎഎസിന് വിനായായത് പൊലീസിലെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. സ്വര്‍ണ്ണ കടത്തില്‍ വിവാദം ഉയര്‍ന്നപ്പോള്‍ തന്നെ ശിവശങ്കറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പൊലീസ് അന്വേഷിച്ചിരുന്നു. അമ്പലമുക്കിലെ ഫ്ളാറ്റിലും ശിവശങ്കര്‍ നിത്യ സന്ദര്‍ശകനായിരുന്നുവെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നിലെത്തി. ഇതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയില്‍ നിന്ന് മാറ്റിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ സിഎം രവീന്ദ്രനും ശിവശങ്കറും ചേര്‍ന്നാണ

Full story

[1][2][3][4][5][6][7][8]