1 GBP = 94.30 INR                       

BREAKING NEWS
British Malayali

കൊല്ലം: കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോപണവിധേയരായ സീരിയല്‍ നടി ലക്ഷ്മി പ്രമോദും പ്രതിയുടെ കുടുംബാംഗങ്ങളും ഒളിവില്‍ പോയിട്ടില്ലെന്ന് പൊലീസ്. ഈ കുടുംബം തങ്ങളുടെ നിരീക്ഷണത്തില്‍ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണുകള്‍ സൈബര്‍ പൊലീസ് സംഘം വിശദമായി പരിശോധിച്ചുവരികയാണ്. റിമാന്‍ഡിലുള്ള പ്രതി ഹാരിഷ് മുഹമ്മദിനെ കസ്റ്റഡിയില്‍ വാങ്ങിയാലേ തെളിവെടുപ്പും കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്ന നടപടികളിലേക്കും കടക്കുകയുള്ളൂവെന്നും പൊലീസ് അറി

Full story

British Malayali

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിന്റെ ദുരൂഹതകളുടെ കുരുക്ക് അഴിക്കാന്‍ സാമ്പത്തിക അന്വേഷണവും. ബാലഭാസ്‌കറിന്റെ മരണത്തിന് സ്വര്‍ണ്ണ കടത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇത്. ബാലഭാസ്‌കറിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന സിബിഐ അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പരിശോധന തുടങ്ങി. ബാങ്ക് നിക്ഷേപം , സ്വത്തുവകകള്‍ എന്നീ വിവരങ്ങള്‍ ശേഖരിക്കാനുള്ള പ്രാഥമിക നടപടി ആരംഭിച്ചു.അടുത്തയാഴ്ച സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയുടെ മൊഴിയെടുക്കും. ഇതും കേസില്‍ നിര്‍ണ്ണായ

Full story

British Malayali

കാസര്‍കോട്: ഫാഷന്‍ ജൂവലറി തട്ടിപ്പിലും നിറയുന്നത് പോപ്പുലര്‍ ഫിനാന്‍സിന് സമാനമായ ആസൂത്രിത തട്ടിപ്പ്. ഇത് തിരിച്ചറിഞ്ഞ നിക്ഷേപകര്‍ പ്രതിഷേധം ശക്തമാക്കുകയാണ്.. ജൂവലറികള്‍ പൂട്ടാന്‍ തുടങ്ങിയതിനുശേഷവും നിക്ഷേപ സമാഹരണം തകൃതിയായി നടന്നുവെന്നതാണ് വസ്തുത. മഞ്ചേശ്വരം എംഎല്‍എയായ ഖമറൂദ്ദീനെ വിശ്വസിച്ചായിരുന്നു പാവങ്ങള്‍ പണം ഇട്ടത്. കച്ചവടം നഷ്ടത്തിലേക്ക് കൂപ്പുകുത്താന്‍ തുടങ്ങിയതിനുശേഷവും ജനങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിച്ചത് പണം തട്ടിപ്പിനാണെന്ന വാദം സജീവമാണ്. നാല് കമ്പനികളാണ് എം.സി.ഖമറുദ്ദീന്‍ എം

Full story

British Malayali

പാനൂര്‍: ജീവന് കാവലാളാകേണ്ട ഡോക്ടറും നഴ്സും കൈവിട്ടപ്പോള്‍ പാനൂരല്‍ യുവതി വീട്ടില്‍ പ്രസവിച്ച എട്ടുമാസം പ്രായമായ ചോരക്കുഞ്ഞിന് ജീവന്‍ നഷ്ടമായി. സാമൂഹികാരോഗ്യ കേന്ദ്രത്തിന് തൊട്ടടുത്താണ് ചികിത്സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ചോരക്കുഞ്ഞ് മരിച്ചത്. പ്രസവ വേദനയെ തുടര്‍ന്ന് പുളഞ്ഞ യുവതിക്ക് സഹായത്തിനായി പിതാവ് ആശുപത്രികള്‍ കയറിയിറങ്ങി തിരിച്ചെത്തുമ്പോഴേക്കും മാസം തികയാതെ ജനിച്ച കുഞ്ഞ് മരിച്ചു. പാനൂര്‍ പൊലീസ് സ്റ്റേഷനു സമീപം മാണിക്കോത്ത് ഹനീഫസമീറ ദമ്പതികളുടെ കുഞ്ഞാണു പ്രസവത്തോടെ മരിച്ചത്. എട്

Full story

British Malayali

കൊച്ചി: സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങള്‍ കൈവിട്ടു പോകുമെന്ന സൂചനയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ മാസം 21ാം തിയ്യതി നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതോടെ സംസ്ഥാനത്ത് കോവിഡ് മരണസംഖ്യ ഉയരാമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. രോഗികള്‍ കൂടുന്നതോടെ വെന്റിലേറ്ററിന് ക്ഷാമം വരും. പ്രായമുള്ളയാളുകളിലേക്ക് രോഗം പടര്‍ന്നാല്‍ വെന്റിലേറ്റര്‍ തികയാതെ വരുമെന്ന് കെകെ ശൈലജ പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജിലെ 12 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ആരോഗ്യമന്ത്രി. എത്ര രോഗികള്‍ വന്നാലും റോഡില്‍ കി

Full story

British Malayali

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിലും പിളര്‍പ്പും ചേരിതിരിവും ഇരുമുന്നണികളുടേയും സീറ്റ് വിഭജനത്തെ സ്വാധീനിക്കും. കേരളാ കോണ്‍ഗ്രസിന് നല്‍കേണ്ട സീറ്റുകളെ കുറിച്ച് ഇരു മുന്നണിയിലും ആശയക്കുഴപ്പമുണ്ട്. ചോദിക്കുന്നതെല്ലാം ആരും ആര്‍ക്കും കൊടുക്കില്ല. കെ എം മാണിയുടെ മരണവും കേരളാ കോണ്‍ഗ്രസിലെ ഭിന്നതയുമാണ് ഇതിന് കാരണം. രണ്ടില ചിഹ്നത്തിന്റെ അവകാശം നേടിയ ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എമ്മിന്റെ യഥാര്‍ത്ഥ അവകാശവുമായി ഇടതുപക്ഷത്ത് എത്തുമെന്നാണ് സൂചന. പിജെ ജോസഫ് സ്വതന്ത്ര പാര്‍ട്ടിയായി യുഡിഎഫില്‍ തുടരുകയുമാണ്. ഈ

Full story

British Malayali

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കും ക്ലീന്‍ ചിറ്റില്ല. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ബിനീഷിനെ ചോദ്യം ചെയ്തിരുന്നു. വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികള്‍ സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതാണ് അന്വേഷിക്കുന്നത്. അതിനിടെ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യാന്‍ സാധ്യത ഏറെയാണ്. ഈ കേസ് അന്വേഷിച്ച നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഇഡിയില്‍ നിന്

Full story

British Malayali

കൊച്ചി: മന്ത്രി കെ ടി ജലീല്‍ ഊരാക്കുടുക്കിലേക്ക്. പ്രോട്ടോകോള്‍ ലംഘിച്ച് നയതന്ത്ര പാഴ്സല്‍ ഏറ്റുവാങ്ങിയതും കോണ്‍സുലേറ്റുമായി ഇടപാടുകള്‍ നടത്തിയും മന്ത്രിക്ക് വിനയാകുന്നു. മന്ത്രിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയതായി സൂചന. മനോരമയാണ് നോട്ടീസ് വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജലീലിനും നോട്ടീസ്. തിരുവനന്തപുരത്തുനിന്ന് സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്

Full story

British Malayali

കോഴിക്കോട്: ഇസ്ലാമിക മൗലികവാദ സംഘടനകള്‍ക്ക് കേരളാ പൊലീസിലും വേരുകള്‍ ഉണ്ടെന്നുള്ള ആരോപണം നേരത്തെ തന്ന ശക്തമായിരുന്നു. അഭിമന്യു കൊലക്കേസിന്റെ സമയത്ത് പൊലീസിന്റെ നീക്കങ്ങള്‍ പ്രതികള്‍ അറിഞ്ഞ സമയത്തുതന്നെ ഇക്കാര്യത്തില്‍ സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കോഴിക്കോട് നടന്ന ഒരു സംഭവം ആ സംശയം ബലപ്പെടുത്തുകയാണ്. പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യവിവരം ചോര്‍ത്തി കൊടുത്തു എന്ന ആരോപണം നേരിടുന്ന കോഴിക്കോട് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് പൊലീസുകാര്‍ക്കെതിരെ നടപടി എടുത്തിരിക്കയാണ്. ഇരുവരെയും

Full story

British Malayali

പത്തനംതിട്ട: കോവിഡ് പോസിറ്റീവായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ നൗഫല്‍ ആസൂത്രിത നീക്കം നടത്തിയതായി പൊലീസ്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമാണെന്നും സ്വകാര്യ ഭാഗങ്ങളില്‍ ക്ഷതമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിവലിയില്‍ പെണ്‍കുട്ടി മുട്ടിടിച്ചു വീണു. ശാരീരികമായും മാനസികമായും അവശയായ പെണ്‍കുട്ടി മൊഴി നല്‍കാവുന്ന സ്ഥിതിയിലല്ലെന്നും പൊലീസ് അറിയിച്ചു. ആംബുലന്‍സിന്റെ ഗ്ലോബല്‍ പൊസിഷന്‍ സംവിധാനം (ജിപിഎസ്) പ്രവര്‍ത്തിച്ചിരുന്നില്ലെന്ന മോട്ടര്‍ വാഹന വകുപ്പിന്

Full story

[10][11][12][13][14][15][16][17]