1 GBP = 93.35 INR                       

BREAKING NEWS
British Malayali

കൊച്ചി: സിനിമാ നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാനായി താരസംഘടനയായ അമ്മ ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇതിനിടെ ഷെയിന്‍ നിഗം തന്റെ ഭാഗം വിശദീകരിച്ചു കൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ രംഗത്തെത്തി. നിര്‍മ്മാതാക്കാളുമായുള്ള ചര്‍ച്ചയില്‍ ന്യാമായ തീരുമാനം കൈക്കൊള്ളുമെന്ന് കരുതുന്നതായി ഷെയിന്‍ നിഗം പറഞ്ഞു. സിനിമ പൂര്‍ത്തിയാക്കില്ലെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും തന്റെ പേരില്‍ വ്യാജ കരാര്‍ ഉണ്ടാക്കിയതായും ഷെയ്ന്‍ പ്രതികരിച്ചു. നടന്‍ സിദ്ദിഖുമായും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള

Full story

British Malayali

തൃശ്ശൂര്‍: നാട്ടിലെ കുടുംബത്തിന് വേണ്ടി ജീവിതത്തിലെ നല്ലകാലം ഒഴിഞ്ഞു വെക്കുന്നവരാണ് പ്രവാസി മലയാളികള്‍. ഉരുകുന്ന ചൂടിലും ജോലി ചെയ്യുന്നവരാണ് ഇവര്‍. കഷ്ടപ്പെട്ട് സമ്പാദിച്ച പണം സ്വരുക്കൂട്ടി നാട്ടിലേക്ക് അയ്ച്ച് മുണ്ടു മുറുക്കി ഉടുക്കുന്നവരുടെ കാര്യം പലപ്പോഴും നാട്ടിലിരിക്കുന്ന ഭാര്യമാരും മറ്റു ബന്ധുക്കളും മടിക്കും. അവര്‍ക്ക് അവരുടെ സൗകര്യങ്ങളെ കുറിച്ചു മാത്രമാകും ചിന്തയെന്ന ആക്ഷേപം പ്രവാസികളില്‍ കുറഞ്ഞപക്ഷത്തിനെങ്കിലും ഉണ്ട് താനും. ഭര്‍ത്താവിന് ചതിച്ച് കാമുകനൊപ്പം പോകുന്ന ഭാര്യമാരുടെ എണ്ണവും വ

Full story

British Malayali

കൊല്ലം: കുളിമുറി രംഗങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ അമ്മായിയടക്കം നാല് പേര്‍ അറസ്റ്റില്‍. കുട്ടിയുടെ മാതൃസഹോദരി അടക്കമുള്ളവരാണ് ഇന്ന് അറസ്റ്റിലായത്. കൊട്ടിയത്തെ ഹോംസ്റ്റേ നടത്തിപ്പുകാരാണ് അറസ്റ്റിലായ മറ്റു പ്രതികള്‍. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.കുളിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് പറഞ്ഞാണ് പതിനേഴുകാരിയായ പെണ്‍കുട്ടിയെ അമ്മാവന്റെ ഭാര്യ നിരവധി പേര്‍ക്ക് കൈമാറിയത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാട

Full story

British Malayali

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്തു നിന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ഇതര സംസ്ഥാന തൊഴിലാളികള്‍ കടത്തിക്കൊണ്ടു പോയ കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റിലായി. തമിഴ്നാട്ടിലെ കരൂരില്‍ നിന്നു സന്യാസിയോട പുത്തന്‍പുരക്കല്‍ അന്‍വര്‍ ഷാജി(24)യെയും ഒഡീഷയിലെ ഖണ്ഡഗിരിയില്‍ നിന്നും ചെങ്ങമനാട് പാലപ്രശേരി പാറശേരിപറമ്പില്‍ ഷംനാദ്(25) നെയുമാണ് അറസ്റ്റുചെയ്തത്. ഇവര്‍ക്കൊപ്പം പോയ പെണ്‍കുട്ടികളെയും പൊലീസ് കണ്ടെത്തി നെടുങ്കണ്ടത്ത് എത്തിച്ചു. രാജ്യവ്യാപകമായ് നടത്തിയ അന്വേഷണത്തില്‍ സംഘം പരിശോധിച്ച

Full story

British Malayali

കൊല്ലം: സ്ത്രീധനം പീഡന നിരോധന നിയമം ഉണ്ടെങ്കിലും കേരളത്തില്‍ അടക്കം ഈ നിയമം യുവാക്കളുടെ അടക്കം മനോവിചാരങ്ങളില്‍ യാതൊരു മാറ്റവും വരുത്തുന്നില്ലെന്നതിന് തെളിവായി കൊല്ലത്തു നിന്നുള്ള യുവിതിയുടെ കഥ. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസുള്ള പെണ്‍കുട്ടിയെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടതായി പരാതി. പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് പുനലൂര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. വിദേശത്തുള്ള ഭര്‍ത്താവ് വീട് വിട്ടുപോകാന്‍ തന്നോട് ആവശ്യപ്പെട്ടതായും അതിനാല്‍ പത്തനാപുരം ഗാന്ധിഭവനില്‍

Full story

British Malayali

കോട്ടയം: അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടു പ്രകാരം അഴിമതിയും കൈക്കൂലിയും തടയുന്ന കാര്യത്തില്‍ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം നമ്പര്‍ സ്റ്റേറ്റാണ്. എന്നാല്‍, കൈക്കൂലിയുടെ കാര്യത്തില്‍ ഇപ്പോഴും നമ്മുടെ സംസ്ഥാനം പിന്നിലല്ലെനന്നാണ് പുറത്തുവരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്. വാഹന കമ്പനിയുടെ ഷോറൂം തുടങ്ങുന്നതിന് പുതിയ കെട്ടിടത്തിന് നമ്പര്‍ ആവശ്യപ്പെട്ട അമേരിക്കന്‍ മലയാളിയോട് പാലാ നഗരസഭാ ജീവനക്കാര്‍ അരലക്ഷം രൂപ കൈക്കൂലി ചോദിച്ച സംഭവമാണ് പുറത്തുവന്നത്. കെട്ടിടം ഉടമ വിദേശത്താണെന്ന് അറിഞ്

Full story

British Malayali

പാലക്കാട്: വാളയാറില്‍ രണ്ട് ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ കുറ്റവിമുക്തനായ നാലാം പ്രതി മധുവിനെതിരെ ആക്രമണം. അതിക്രൂര മര്‍ദ്ദനാണ് മധുവിന് ഏല്‍ക്കേണ്ടി വന്നത്. റോഡരികില്‍ കിടന്ന മധുവിനെ പൊലീസ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ ഹൈദരാബാദില്‍ മൃഗ ഡോക്ടറെ പൊലീസ് വെടിവച്ച് കൊന്നത് വലിയ ചര്‍ച്ചയായിരുന്നു. ഇതിനോടൊപ്പം വാളയാര്‍ കേസിലെ പ്രതികളെ വെറുതെ വിട്ടതും പ്രതിഷേധമായി ഉയര്‍ന്നിരുന്നു. ഇതിനിടെയാണ്  മധുവിനെ ആ

Full story

British Malayali

തിരുവനന്തപുരം: ട്രൂപ്പിലുണ്ടായിരുന്ന സൗണ്ട് റെക്കോര്‍ഡിസ്റ്റ് ജമീല്‍ ജബ്ബാര്‍ കൂടി സ്വര്‍ണം കടത്ത് കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതോടെ ബാലഭാസ്‌ക്കറിന്റെ അപകട മരണം കൂടുതല്‍ ദുരൂഹമാകുന്നു. അപകടമരണവും സ്വര്‍ണം കടത്തും തമ്മില്‍ ബന്ധം വന്നതോടെയാണ് ബാലഭാസ്‌ക്കറിന്റെ അപകടമരണം കൂടുതല്‍ ദുരൂഹമായി മാറിയത്. ഇതോടെ ദിശ തെറ്റിയത് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിനു കൂടിയാണ്. അന്വേഷണം ആരംഭിച്ച് ഇപ്പോള്‍ ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന വേളയിലും നേരെ ചൊവ്വെ ഒരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കാന്‍ ക

Full story

British Malayali

കോഴിക്കോട്: വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ വൈദികനെതിരെ ബലാല്‍സംഗ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ ഒളിവില്‍ പോയി. ഫാ. മനോജ് ജേക്കബ്പ്ലാക്കൂട്ടത്തിനെതിരെയാണ് കോഴിക്കോട് ചേവായൂര്‍ പൊലീസ് കേസെടുത്തത്. ഇതോടെ ഇയാള്‍ സ്ഥലത്ത് നിന്ന് മുങ്ങി.വിളിച്ച് നോക്കിയപ്പോള്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. വൈദികനെ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഫാ.മനോജിനെ ഇടവക വികാരി സ്ഥാനത്തുനിന്നു മാറ്റിയതായി താമരശ്ശേരി രൂപത അറിയിച്ചു. കേസന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു. 2017 ജൂണ്‍15ന് ചേവായൂര്‍ നി

Full story

British Malayali

വാകേരി: സഫ എന്ന മിടുക്കി ആത്മവിശ്വത്തിന്റെ ആള്‍ രൂപമായി രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടി. ഇപ്പോള്‍ മറ്റൊരു പെണ്‍കുട്ടിയും. ഇന്നലെ വയനാട്ടിലെ ഒരു സ്‌കൂളില്‍ ഇതേ രാഹുല്‍ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് മറ്റൊരു മിടുക്കി. പേര് പൂജ. പൂജയാണ് ഇപ്പോള്‍ വയനാട്ടിലെ ചര്‍ച്ചാ വിഷയം. പ്രസംഗം പരിഭാഷപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി വീണ്ടും ഒരു വിദ്യാര്‍ത്ഥിനിയെ ക്ഷണിച്ചപ്പോള്‍ ധൈര്യ സമേതം പൂജ ഏറ്റെടുത്തു. വയനാട് വാകേരി സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പു

Full story

[1][2][3][4][5][6][7][8]